വഴിയരികില്‍ മരണത്തോട് മല്ലടിച്ചു
ചോരയില്‍ കുളിച്ചു കിടക്കുന്നയാളെ രക്ഷിക്കാന്‍
ആര്‍ക്കുമായില്ല.
കാരണം,
അവരൊക്കെ മൊബൈല്‍ ഫോണില്‍
അയാളുടെ മരണം പകര്‍ത്തുകയായിരുന്നു.!
Tuesday, October 25, 2011
| 54
comments |
പണ്ട്, മനുഷ്യനുള്ളില്‍ ദൈവമുണ്ടായിരുന്നുവത്രേ.
ഇന്ന്, ആകാശത്തുനിന്നും ദൈവത്തെ പുറത്താക്കി
അവിടെ വസിക്കാന്‍ ശ്രമിക്കുന്നു മനുഷ്യന്‍.
പണ്ട്, ദൈവത്തെ അവനു ആവശ്യമായിരുന്നു.
ഇന്ന് ദൈവം അവന്റെ അലമാരയില്‍ ഭദ്രമാണ്.
Monday, September 12, 2011
| 47
comments |
Labels:
മിനിക്കഥ.
വലിയൊരു തടി വലിച്ചുകൊണ്ടുവന്നു വിശ്രമിക്കുകയായിരുന്ന ആനയുടെ ചെവിയില്‍ ഈച്ചപറഞ്ഞു:
"തന്റെ പുറത്ത് ഞാനുമുണ്ടായിരുന്നു.."
!!!
Monday, July 25, 2011
| 51
comments |
Labels:
മിനിക്കഥ
മകന്റെ ശല്യം അസഹ്യമായപ്പോള്‍ അമ്മ സങ്കടപ്പെട്ടു.
"മോനെ, നീ എന്തുമാത്രം ഈ അമ്മയെ ദ്രോഹിക്കുന്നു! ഒന്നുമില്ലെങ്കിലും പത്തുമാസം നിന്നെ ചുമന്നു നടന്നതല്ലേ ഈ അമ്മ..!"
അതുകേട്ടതും മകന് കോപം ഇരട്ടിച്ചു.
"ഒമ്പതുമാസവും കുറച്ചു ദിവസങ്ങളും മാത്രമാണ് ഒരു സ്ത്രീ ഗര്‍ഭം ചുമക്കുന്നതെന്ന് എനിക്കറിയാം. പിന്നെന്തിനാ അമ്മ കള്ളം പറയുന്നത്! കളവ് പറയുന്നവരോട് ദൈവംപോലും പൊറുക്കില്ല. മനസ്സിലായോ തള്ളേ."
Tuesday, June 28, 2011
| 45
comments |
Labels:
മിനിക്കഥ
അവന്‍ പറഞ്ഞു:
"നമ്മുടെ പ്രണയം ഭൂമിയില്‍ പരന്നൊഴുകണം. ആകാശത്ത് പാറിപ്പറക്കണം. ലോകത്തിനു പുതുമയുള്ളതാകണം. കാലത്തിനു മറക്കാന്‍ കഴിയരുത്.."
അവള്‍ കോരിത്തരിച്ചു.
അവള്‍ക്കവനെ വിശ്വാസമായിരുന്നു. അവനു വേണ്ടതെല്ലാം അവള്‍ സമര്‍പ്പിച്ചു.
ഒടുവില്‍ -
ഇന്റെര്‍നെറ്റിലൂടെ ഒഴുകിപ്പരന്ന അവരുടെ പ്രണയം അനശ്വരമായി. ലോകത്തിനു തന്നെ പുതുമയായി. കാലത്തിനു മറക്കാത്തതായി..!
Thursday, June 16, 2011
| 50
comments |
Labels:
മിനിക്കഥ
Subscribe to:
Posts (Atom)