twitter










അടിയേറ്റു പിടയുമ്പോള്‍ പാമ്പ് പറഞ്ഞു.



"തെറ്റ് എന്‍റെതാണ്.
ഒരിക്കലും ചെയ്യരുതാത്തതാണ് ഞാന്‍ ചെയ്തത്.
ഒരുപാട് കാലം നിങ്ങളെന്നെ പാലൂട്ടി വളര്‍ത്തി.
ഇപ്പോള്‍ ഞാന്‍ തിരിച്ചു കൊത്തിയിരിക്കുന്നു.
ക്ഷമിക്കണം. എന്നെ കൊല്ലാതെ വിടണം.."



"ഇല്ല. നിനക്ക് മാപ്പില്ല.,
നന്ദികെട്ട നിന്നെപ്പോലുള്ളവര്‍ക്ക് ഇതൊരു പാഠമാകണം."



വീണ്ടും ഞാന്‍ ആഞ്ഞു വീശി... തലയും ഉടലും വേര്‍പെടും വരെ..!!
Tuesday, April 20, 2010 | 43 comments | Labels:

43 comments:

  1. ജിപ്പൂസ്
    April 20, 2010 at 9:36 PM

    നന്ദികേടിനുള്ള ശിക്ഷയാണല്ലേ.ഒരു തവണ കൂടി ക്ഷമിക്കായിരുന്നോ ?

    എഴുതിത്തെളിയൂ...ആശംസകള്‍

  1. ( O M R )
    April 21, 2010 at 6:30 AM

    നല്ല വിഷയം.നല്ല ശൈലി.
    കുറഞ്ഞ വരികളില്‍ കൂടുതല്‍ അര്‍ഥം ധ്വനിപ്പിക്കുന്ന കഥ.
    ഇനിയും എഴുതൂ. വിജയം നേരുന്നു.

  1. സന്തോഷ്‌
    April 21, 2010 at 7:08 AM

    :)

  1. Sulthan | സുൽത്താൻ
    April 21, 2010 at 3:27 PM

    ബൂലോകത്തേക്ക്‌ സ്വാഗതം.

    Sulthan | സുൽത്താൻ

  1. Praveen
    April 21, 2010 at 4:58 PM

    എഴുതി തെളിയുവാന്‍ ആശംസകള്‍...നന്നായിട്ടുണ്ട്....പക്ഷെ പാമ്പിന്റെ നന്ദികേടിനെക്കാള്‍ പാമ്പിനെ പലൂട്ടിയവന്‍റെ വിവരക്കേടാണ് എന്നെ ആശ്ച്ചര്യപ്പെടുതുന്നത്.....

  1. (കൊലുസ്)
    April 21, 2010 at 5:22 PM

    പ്രിയരേ,
    കുറെ ദിവസത്തെ അദ്ധ്വാന ഫലമാണ് ഇങ്ങനെയൊരു ബ്ലോഗ്‌ ഒപ്പിച്ചത്. പലപ്പോഴായി എഴുതി വെച്ച ചിലത് ബ്ലോഗില്‍ കൂടി publish ചെയ്യാനാണ് ആഗ്രഹം. ഇപ്പോള്‍ കിട്ടിയിരിക്കുന്ന reply/comments ഇനിയും എഴുത്ത് തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

    comments എഴുതിയ jippoos, omr, santhosh, sulthan, praveen എന്നീ എഴുത്തുകാരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
    ഇനിയും ഈ വഴി വരണേ എന്ന് request ചെയ്യുന്നു.
    സ്നേഹത്തോടെ, shebbu.

  1. കൂതറHashimܓ
    April 21, 2010 at 7:44 PM

    ചെള്ളകിട്ട് എട്ടണ്ണം പൊട്ടിച്ചിട്ട് മതിയാര്‍ന്നു.. :(
    ചെള്ളകിട്ട് എട്ടണ്ണം പൊട്ടിക്കണത് കാണാന്‍ നല്ല രസാ.. :)

  1. എന്‍.ബി.സുരേഷ്
    April 21, 2010 at 8:04 PM

    മറിയത്തെ കല്ലെറിയാന്‍ തുടങ്ങിയ ജനക്കൂട്ടത്തോട് ക്രിസ്തു പറഞ്ഞു. നിങ്ങളില്‍ പാപം ചെയ്യത്തവര്‍ കല്ലെറിയട്ടെ. സാത്താ‍ന്‍ ലൂസിഫര്‍ ആയി ര്രൊപം മാരി വന്നപ്പോഴാണല്ലൊ നമ്മള്‍ പാമ്പുകളെ വെറുക്കാന്‍ തുടങ്ങിയത്.

    പറയൂ, എന്തു നല്ല കാര്യമ്മണ് മനൂഷ്യന്‍ പ്രകൃതിക്ക് വേണ്ടി ചെയ്തത്. ചുമ്മ ചോദിച്ചതാ. എന്തെങ്കിലുംചോദിക്കണ്ടെ ആദ്യം കാണുമ്പോള്‍.

    തിരിച്ചു വന്നപ്പോള്‍ എരിച്ചു കളഞ്ഞെന്‍ മാളം.
    മാളമില്ല തല ചായ്ക്കാന്‍.(മാളമില്ലാത്ത പാമ്പ്-എ.അയ്യപ്പന്‍)
    അതു ചോദിച്ചതിനാണോ പാമ്പിന്റെ തല വീശിയത്?

  1. പട്ടേപ്പാടം റാംജി
    April 21, 2010 at 9:43 PM

    തുടക്കം നന്നായി.

    സ്വാഗതം

  1. (കൊലുസ്)
    April 22, 2010 at 3:38 PM

    കൂതറ ഹാശിം ,
    എന്‍ ബി സുരേഷ്,
    പട്ടേപ്പാടം രാംജി,
    എല്ലാവര്ക്കും ഹൃദ്യമായ നന്ദി.
    ഇതിലെ പാമ്പ് നന്ദികേട്‌ കാട്ടുന്ന മനുഷ്യന്റെ പ്രതീകമാണ്.
    പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയല്ലോ എന്ന പ്രയോഗമാണ് ഇതിലെ പ്രമേയം.
    ഇനിയും ഇത് വഴി വരുമല്ലോ.

  1. സിനു
    April 23, 2010 at 2:31 AM

    നന്ദികേട്‌ നന്നായി എഴുതി
    നല്ല വിഷയം..
    ഇനിയും ഒരുപാട് കഥകള്‍ എഴുതാന്‍ കഴിയട്ടെ..എന്ന് പ്രാര്‍ഥിക്കുന്നു
    ഇനിയും വരാംട്ടോ..

  1. (saBEen* കാവതിയോടന്‍)
    April 23, 2010 at 8:40 PM

    എന്തായാലും ഷെബു എഴുതാന്‍ തന്നെ തീരുമാനിച്ചു അല്ലെ ...ആശംസകള്‍

  1. (കൊലുസ്)
    April 24, 2010 at 1:40 AM

    സിനു, karalikonam, shuppan,
    ബ്ലോഗ്‌ സന്ദര്‍ശനത്തിനു പ്രത്യേകം നന്ദി.
    വീണ്ടും ഇത് വഴി വരുമെന്നു കരുതട്ടെ.

  1. ശ്രിയാ ~ $hr!Y@
    April 24, 2010 at 12:33 PM

    നല്ല കഥ. തുടക്കം മോശമാകിയില്ല shebbu.
    ഇനിയും വരട്ടെ ഇത്തരം നല്ല കഥകള്‍.

  1. Unknown
    April 24, 2010 at 1:05 PM

    സ്വാഗതം ! തുടക്കം നന്നായി.

  1. Anonymous
    April 25, 2010 at 10:02 AM

    നന്നായി നന്ദി കേട് അവതരിപ്പിക്കാനറിയാം.. ആശസംകൾ ...പ്രാർഥനകൽ.

  1. JK
    April 25, 2010 at 1:45 PM

    ചിരവയില്‍ വിളമ്പിയ ആദ്യ വിഭവം തന്നെ സ്വാധിഷ്ടമായി. കൂടുതല്‍ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു

  1. (കൊലുസ്)
    April 25, 2010 at 10:50 PM

    ശ്രിയാ ഗോപകുമാര്, തെച്ചിക്കോടന്‍, ഉമ്മുഅമ്മാർ, ജഗത് കൃഷ്ണകുമാര്‍,
    എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
    ഈ കൊച്ചു കഥ എല്ലാവരും സ്വീകരിച്ചതില്‍ അതിയ്യായ സന്തോഷം അറിയിക്കുന്നു. അറിയാതെ ഇനി എഴുതിപ്പോയാലും എന്നെ പ്രോല്സാഹിപ്പിക്കണേ എന്നാ അപേക്ഷയോടെ,
    നിങ്ങളുടെ, shebbu.

  1. Unknown
    April 26, 2010 at 8:58 PM

    നല്ല കഥ...ഇനിയും ഒരുപാട് കഥകള്‍ എഴുതാന്‍ കഴിയട്ടെ

  1. SHIHAB KUNINGAD
    April 28, 2010 at 10:43 AM

    Nannaaayittund...
    iniyum kuthi kurikkoooo...

    eyuthi, eyuthi....
    penakk thazhakkam varatte....
    aksharangal thaniye vayangi kolum...

    by
    shihab kuningad.
    calicut.
    www.shihabkuningad.blogspot.com

  1. (കൊലുസ്)
    April 28, 2010 at 11:40 PM

    dear
    mr.maharoof
    &
    mr. shihabkuningad,

    പ്രോല്സാഹനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും പ്രാര്‍ഥനക്കും നന്ദി അറിയിക്കട്ടെ. ഇനിയും വരണേ..

  1. Mohamed Salahudheen
    May 8, 2010 at 3:25 PM

    നന്ദികേടിന്റെ ശിക്ഷ മരണമാണെന്നൊരു സന്ദേശത്തേക്കാളും നന്ദികേട് കാട്ടിയ വിഷജീവിയെ വെറുതെവിട്ട എന്നെ അതു കൊത്തി ഞാന് മരിക്കുന്നതും മറ്റൊരു ആങ്കിള്. കഥാകാരിയുടെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു. തുടരുക

  1. Unknown
    May 9, 2010 at 1:55 PM

    wah something difrnt one

  1. സ്മിത മീനാക്ഷി
    May 12, 2010 at 2:08 PM

    ഈ കുഞ്ഞിക്കൊലുസിന്റെ താളം ഇഷ്ടമായി. ഇനിയും വരാം.

  1. Mohamedkutty മുഹമ്മദുകുട്ടി
    May 21, 2010 at 7:45 PM

    ആകെക്കൂടി ഒരു കണ്‍ഫ്യൂഷന്‍!.ഈ ഷെബ്ബു ആരാണ്? സ്നോ ഫാള്‍സ് ആരാണ്? സത്യത്തില്‍ നീയാരാണ്?. പല സ്ഥലത്തും പല വിധത്തില്‍ പ്രത്യക്ഷപ്പെട്ടു കാണുന്നു. നേരിട്ടു മെയിലയക്കാന്‍ പ്രൊഫൈലില്‍ വഴി കണ്ടില്ല.അതാ കമന്റാന്‍ നോക്കിയത്.ഒരിക്കല്‍ ചിരവയും കൊണ്ടു വന്നു.പിന്നെ അതു കൊണ്ടു കൊലുസുണ്ടാക്കി. കൊള്ളാമല്ലോ പരിപാടി!.ഇനി ഏതൊക്കെ വേഷത്തില്‍ പ്രത്യക്ഷപ്പെടുമോ ആവോ?

  1. (കൊലുസ്)
    May 21, 2010 at 8:37 PM

    > സലാഹ്: അങ്ങനെയും ഒരു സാധ്യത അറിയില്ലായിരുന്നു.. ഒരു story യുടെ different angle അടുത്തതില്‍ try ചെയ്യാം.

    > MyDreams: trying to be different..

    > സ്മിത മീനാക്ഷി: സ്വാഗതം. നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    > Mohamedkutty മുഹമ്മദുകുട്ടി: പ്രിയ കുട്ടിക്കാ, നമ്മളൊക്കെ ആരാണ്?

    പടച്ചോനെ, ഈ കുട്ടിക്കാനെ കൊണ്ട് തോറ്റ്ല്ലോ..

  1. Sulfikar Manalvayal
    May 22, 2010 at 1:26 AM

    ആദ്യായിട്ടാണ്‌ ഈ ഒരു വിഷയം കേള്‍ക്കുന്നത്.
    പാലൂട്ടി വളര്‍ത്തിയ പാമ്പുകള്‍ തിരിച്ചു കൊത്തി തുടങ്ങിയിട്ട് കാലം കുറെയായി.
    അത് നമ്മുടെ സമൂഹത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. പക്ഷെ ആര്‍ക്കും അതിനെ തല്ലിക്കൊല്ലാന്‍ ധൈര്യമില്ലായിരുന്നു ഇതുവരെ.
    നന്ദി... ഈ പുതിയ ഉണര്‍വിനു. നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
    തിരിഞ്ഞു കൊത്തുന്ന പാമ്പുകളെ കണ്ടെത്തി, അവയെ തല്ലിക്കൊല്ലേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    ശരിയാ. ഇല്ല അവര്‍ക്കിനി മാപ്പില്ല. ആ പാമ്പുകലാണ് ഈ സമൂഹത്തിന്റെ ശാപം.
    നന്ദി നല്ല ഒരു വിഷയം ഇത്ര ഭംഗിയായി ചെറുതായി പറഞ്ഞതിന്.
    പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപാട്.

  1. (കൊലുസ്)
    May 22, 2010 at 10:28 AM

    } SULFI : വലിയ രീതിയില്‍ പറയാനുള്ള കഴിവില്ല. അതുകൊണ്ടാ ചെറിയ വരികളില്‍ കുത്തിക്കുറിക്കുന്നത്. നല്ല വാക്കുകള്‍ക്കു സ്നേഹത്തോടെ നന്ദി പറയട്ടെ.

  1. ഭാനു കളരിക്കല്‍
    May 24, 2010 at 2:52 PM

    nandiketinte ee kathakkumunt nanarthham. ennalum ente pampine kurichulla ee kavitha kuuti onnu vayikku.

    ഭൂമിയുടെ അവകാശികള്‍
    സാത്താനായും ഈശ്വരനായും
    തൃഷ്ണയായും രൂപംപൂണ്ട്‌
    നിന്‍റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു.
    എന്നേപ്പോലെ ഭൂമിയെ അളന്നവര്‍
    എത്രപേരുണ്ട്‌ നിങ്ങളുടെ കൂട്ടത്തില്‍?
    http://jeevithagaanam.blogspot.com/2010/03/blog-post_18.html

  1. ഭാനു കളരിക്കല്‍
    May 24, 2010 at 5:03 PM

    iniyenkilum pavaththinu mappukotukkumo?

  1. ..
    May 28, 2010 at 11:17 PM

    ..
    ആദ്യായ് ആശംസ പറയട്ടെ.
    ഇന്നത്തെ കാലത്ത് ചെറിയ ചെറിയ വരികള്‍ വായിക്കാനാണ് ഭൂരിപക്ഷവും ആഗ്രഹിക്കുക എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ ചെറിയ വരികളിലൂടെ വലിയ കാര്യം പറയുന്നതാണ് നല്ലതും.

    നന്നായിട്ടുണ്ട് കഥകളെല്ലാം.
    ..

  1. (കൊലുസ്)
    May 29, 2010 at 3:44 AM

    + ഭാനു കളരിക്കല്‍ > കമന്റ് വഴി അവിടെ വന്നു കവിത കണ്ടു. ശരിക്കും പേടിപ്പിക്കുന്ന വരികള്‍. അങ്ങനെയൊക്കെ എഴുതിയല്ലോ. സമ്മദിച്ചു മാഷേ. (വരവിനു ഒരുപാട് നന്ദി)

    + രവി > ഈ ശ്രമം വിജയിക്കുന്നു എങ്കില്‍ എനിക്ക് സന്തോഷമാകും. അല്ലെങ്കില്‍ stop ചെയ്യാം. നല്ല വാക്കുകള്‍ക്കു നന്ദി അറിയിക്കട്ടെ.

  1. വരയും വരിയും : സിബു നൂറനാട്
    June 4, 2010 at 12:43 PM

    ചുമ്മാ ക്ഷമിക്കമായിരുന്നു... :-)

  1. Abdulkader kodungallur
    June 8, 2010 at 6:16 PM

    പാമ്പിനു പാലമ്ര്'ത് കൊടുത്താല്‍
    പല്ലിനുവിഷമേറുകയുള്ളു
    (പഴയ ഉടുക്കുപാട്ടിലെ വരികള്‍)
    കൊലുസതിനെക്കൊല്ലാന്‍നിന്നാല്‍
    കൊലുസിന്‍മേല്‍ പാമ്പുകളിഴയും 
    ( കമന്റ് )

  1. Unknown
    June 9, 2010 at 2:16 PM

    cheriya variyil valiya orasayam....super

  1. (കൊലുസ്)
    June 10, 2010 at 2:48 AM

    @ വരയും വരിയും : സിബു നൂറനാട് : ക്ഷമിച്ചു. പോരെ.?
    @ Abdulkader kodungallur : നന്ദികേട്‌ കാണിച്ചപ്പോ കൊല്ലണോന്നാ തോന്നിയെ.
    @ mgm : സന്തോഷം.

    (കമന്റിട്ട എല്ലാവര്ക്കും ഹൃദ്യമായ നന്ദി)

  1. RVR Stories
    July 24, 2010 at 3:17 PM

    http://rahul-mystories.blogspot.com/

    കരണത്ത് കിട്ടിയ ഒരടി...!!
    ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

  1. ആളവന്‍താന്‍
    July 27, 2010 at 8:05 PM

    ഞാന്‍ ഇവിടെയെത്താന്‍ വൈകി........!!!! എന്താ പറയേണ്ടേ????? നല്ല കയ്യടക്കമുള്ള എഴുത്ത്.

  1. റിയാസ് (മിഴിനീര്‍ത്തുള്ളി)
    August 9, 2010 at 3:03 PM

    ആദ്യമായാണിവിടെ വരുന്നത്...
    എഴുത്ത് തുടരുക..
    ആശംസകള്‍.

  1. Unknown
    September 20, 2010 at 2:09 PM

    ആദ്യമായാണിവിടെ വരുന്നത്. കുഞ്ഞുസൃഷ്ടികള്‍ അധിമനോഹരം.! ഉള്ളടക്കം അധിഗംഭീരം.! ആശംസകള്‍...

  1. Vineeth Kumar
    September 21, 2010 at 8:31 AM

    എവിടെയോ കേട്ട് മറന്ന കഥകള്‍ പോലെ... ശെരിക്കും.. ഇതിനു മുന്‍പ് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്...

  1. മാണിക്യം
    September 25, 2010 at 2:33 AM

    :)തരുമുനിയുടെ കഥ ഓര്‍മ്മിച്ചു.അതിങ്ങനെ.
    നിശ്ചിത വധുവായിരുന്ന പ്രേമദ്വര സര്‍പ്പദംശമേറ്റ് മരിച്ചപ്പോള്‍ അര്‍ത്ഥായുസ്സ് നല്കി യമധര്മ്മന്റെ അനുഗ്രഹത്താള്‍ പ്രേമദ്വരയെ ജീവിപ്പിച്ച തരുവിനു സര്‍പ്പവംശത്തോട് പക വര്‍ദ്ധിച്ചു. എന്നും പൂജാദികര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ കാട്ടില്‍ കാണുന്ന പാമ്പുകളെ ഒക്കെ തരു തല്ലി കൊന്നു തുടങ്ങി.ഒരിക്കല്‍ ഖഗമന്‍ എന്ന മഹര്ഷിയുടെ ശാപത്താല്‍ ചേരയായി തീര്‍ന്ന സഹസ്രപാദനെ തരു കൊല്ലാനൊരുങ്ങി അപ്പോള്‍ ആ ചേര ചോദിച്ചു
    "പ്രാണിഹിംസ പാപമല്ലെ? എല്ലാജീവിക്കും അതിന്റെ ജീവന്‍ ഏറ്റവും വിലപ്പെട്ടതാണ്.സര്‍വ്വജീവനിലും ഉള്‍ക്കൊണ്ടിരിക്കുന്ന ആത്മാവ് ഒന്നു തന്നെയല്ലെ?ഇതെല്ലാമറിഞ്ഞിട്ടും തപോധനനായ അങ്ങ് എന്തിനീപാപം ചെയ്യുന്നു?
    കോപംകൊണ്ട് ചെയ്യുന്ന ഹിംസയുടെഫലം നരകമായിരിക്കും..."

  1. ഹാപ്പി ബാച്ചിലേഴ്സ്
    October 6, 2010 at 12:36 PM

    അയ്യൊ, ആദ്യാമായിട്ടല്ല. ഇതിനു മുമ്പും വന്നിട്ടുണ്ട്. പഴയ പോസ്റ്റുകളിലൂടെ കണ്ണോടിച്ചപ്പോഴാണ് മനസ്സിലായത്. കഥകൾ എല്ലാം വായിച്ചിട്ടുണ്ട്, പക്ഷെ കമന്റുന്നതാ‍ദ്യം. കുറച്ച് വരികളിലൂടെ വലിയ ആശയം ഉൾകൊള്ളിപ്പിക്കാൻ നല്ല കഴിവുണ്ട്ട്ടൊ. ആശംസകൾ.. സമയം കിട്ടിയാൽ ആ വഴി വരൂ. ക്ലിക്കൂ