- അറിവ്
കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കി തവള വിളിച്ചു പറഞ്ഞു.
"നിങ്ങള്‍ക്ക് ലോകം കാണണ്ടേ..? വരൂ, ഇതാണ് ലോകം.
ഇവിടെയാണ് സ്വര്‍ഗ്ഗം. ഇറങ്ങി വരൂ.."
മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്.!*************************************************************************
- പുരോഗതി
"ഭയപ്പെടാനൊന്നുമില്ല, ഏറിയാല്‍ ഒരാഴ്ച.."
ഡോക്ടര്‍ ആശ്വസിപ്പിച്ചു.
എന്നാലും.. കടിഞ്ഞൂലാണ്. ദൈവമേ, ആപത്തൊന്നും വരുത്തല്ലേ..
അമ്മയുടെ വെപ്രാളം മനസ്സിലാക്കിയ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.
"മമ്മീ, ധൈര്യമായിരിക്കൂ;
സമയമാകുമ്പോള്‍ ഞാന്‍ daddy യുടെ സെല്‍ ഫോണില്‍ വിളിച്ചോളാം.."!
May 3, 2010 at 3:29 PM
ചില മനുഷ്യര്‍ പരിമിതമായ അറിവും തന്റെ ചെറിയ ചുറ്റുപാടുകളും വച്ച് അഹങ്കരിക്കും. എന്തും തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നേ കാണൂ. എന്തിനെയും പരിഹാസ്യമായേ നേരിടൂ.
ഇത്തരം ആളുകളുടെ ഒരു പ്രതീകമാണ് 'കിണറ്റിലെ തവള' പ്രയോഗം.
+
പുതിയ കാലത്ത് സെല്‍ഫോണ്‍ ഒരു ആവശ്യ വസ്തുവാണ്. നമ്മുടെ പുരോഗതിയുടെ ഒരു ഭാഗം മാത്രം!
(ഈ കഥകള്‍ വായിച്ചു സത്യാ സന്ധമായ അഭിപ്രായം എഴുതണമെന്ന് അപേക്ഷിക്കുന്നു. ഉപദേശ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.)