twitter









  • അറിവ്

കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കി തവള വിളിച്ചു പറഞ്ഞു.
"നിങ്ങള്‍ക്ക് ലോകം കാണണ്ടേ..? വരൂ, ഇതാണ് ലോകം.
ഇവിടെയാണ്‌ സ്വര്‍ഗ്ഗം. ഇറങ്ങി വരൂ.."
മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്.!*************************************************************************

  • പുരോഗതി

"ഭയപ്പെടാനൊന്നുമില്ല, ഏറിയാല്‍ ഒരാഴ്ച.."
ഡോക്ടര്‍ ആശ്വസിപ്പിച്ചു.
എന്നാലും.. കടിഞ്ഞൂലാണ്. ദൈവമേ, ആപത്തൊന്നും വരുത്തല്ലേ..
അമ്മയുടെ വെപ്രാളം മനസ്സിലാക്കിയ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.
"മമ്മീ, ധൈര്യമായിരിക്കൂ;
സമയമാകുമ്പോള്‍ ഞാന്‍ daddy യുടെ സെല്‍ ഫോണില്‍ വിളിച്ചോളാം.."!

Monday, May 3, 2010 | 69 comments | Labels:

69 comments:

  1. (കൊലുസ്)
    May 3, 2010 at 3:29 PM

    ചില മനുഷ്യര്‍ പരിമിതമായ അറിവും തന്‍റെ ചെറിയ ചുറ്റുപാടുകളും വച്ച് അഹങ്കരിക്കും. എന്തും തന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നേ കാണൂ. എന്തിനെയും പരിഹാസ്യമായേ നേരിടൂ.
    ഇത്തരം ആളുകളുടെ ഒരു പ്രതീകമാണ് 'കിണറ്റിലെ തവള' പ്രയോഗം.
    +
    പുതിയ കാലത്ത് സെല്‍ഫോണ്‍ ഒരു ആവശ്യ വസ്തുവാണ്. നമ്മുടെ പുരോഗതിയുടെ ഒരു ഭാഗം മാത്രം!

    (ഈ കഥകള്‍ വായിച്ചു സത്യാ സന്ധമായ അഭിപ്രായം എഴുതണമെന്ന് അപേക്ഷിക്കുന്നു. ഉപദേശ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.)

  1. Jishad Cronic
    May 3, 2010 at 4:02 PM

    (1) നമുമ്മുചുറ്റും കാണുന്ന ചിലരെ ശരിക്കും വരച്ചുക്കാട്ടി.ദിവസവും അവരെ നമ്മള്‍ കണ്ടുക്കൊണ്ടിരിക്കുന്നു.

    (2)പുതിയകാലത്തിനൊത്ത കോലം ...

    വീണ്ടും വീണ്ടും എഴുതുക.

  1. Mohamed Salahudheen
    May 3, 2010 at 4:15 PM

    അവശ്യവസ്തുവെന്നല്ല, അവയവമെന്നാവും പറയേണ്ടത്. അറിവ് അനുഭവമായി

  1. Rejeesh Sanathanan
    May 3, 2010 at 4:17 PM

    ഗര്‍ഭപാത്രത്തില്‍ നിന്നുള്ള ആ വിളിച്ചു പറച്ചില്‍ അമ്മ കേട്ടുകാണുമോ...?

    അതും മമ്മിയുടേ സെല്ഫോണില്‍ വിളീച്ചു പറയുന്നതായിരുന്നു എളുപ്പം........:)

  1. (കൊലുസ്)
    May 3, 2010 at 6:21 PM

    @ Jishad Cronic™: പൊങ്ങച്ചവും അഹങ്കാരവും അറിവില്ലായ്മ കൊണ്ട് ഉണ്ടാവുന്നതാനെന്നു കരുതുക. എന്നാലും ഇത്രയും ആകാമോ? അവരോടു ക്ഷമിക്കാം,അല്ലെ?

    @ സലാഹ്: അവയവം തന്നെ. നമ്മള്‍ ദുരുപയോഗം ചെയ്യാന്‍ ശീലിച്ചിരിക്കുന്നു.

    @ മാറുന്ന മലയാളി: അങ്ങനെയാ ആലോചിച്ചത്. പിന്നെ കരുതി അറിയിക്കേണ്ടത് daaddyയെ തന്നെയല്ലേ എന്ന്!(daaddy ready ആകെണ്ടേ..?)
    പ്രിയ എഴുത്തുകാരെ, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴിയൊക്കെ വരികയും വായിക്കുകയും ചെയ്യണേ..

  1. (saBEen* കാവതിയോടന്‍)
    May 3, 2010 at 8:33 PM

    ഒരര്‍ഥത്തില്‍ നമ്മളില്‍ ഭൂരി ഭാഗം പേരും ഈ തവളകളെ പോലെയല്ലേ! ജീവിതം വെറും ഇടക്കാല വിശ്രമം ആണെന്ന് അറിയാതെ, താന്‍ പോരിമ പറഞ്ഞും മേനി നടിച്ചും അന്യര്‍ക്ക് ഭാരമാകുന്ന വെറും ശല്യങ്ങള്‍! ഭൂമിയില്‍ അത്യുന്നതനായ മനുഷ്യന് എന്തൊക്കെ പാഠങ്ങളുണ്ട് ഇത്തരം ഉദര ജീവികളില്‍ എന്ന് മനസ്സിലാക്കുന്ന കഥാ രീതി നന്നായി.

    പുരോഗതിയുടെ നെറുകയില്‍ എത്തിയാലും നമുക്കിഷ്ട്ടം 'ദുരുപയോഗം' ചെയ്യുന്നതിലാണ്. നല്ല അവതരണം. ആശംസകള്‍.

  1. പട്ടേപ്പാടം റാംജി
    May 3, 2010 at 8:42 PM

    കൊച്ചുവരികളിലൂടെ പുതുമയെ ശരിക്കും വരച്ചു ഒന്നിലെന്കില്‍
    മറ്റൊന്നില്‍ അവനവന്‍റെ ലോകത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു.

  1. Manoraj
    May 3, 2010 at 8:57 PM

    കൊച്ച് കഥകൾ എഴുതുക ശ്രമകരമാണ്. അതിൽ വിജയിച്ചിരിക്കുന്നു.. തുടരുക

  1. (റെഫി: ReffY)
    May 3, 2010 at 10:28 PM

    കുറച്ചു വാക്കുകളില്‍ കൂടുതല്‍ അര്‍ഥം ധ്വനിപ്പിക്കുന്ന കഥകളുമായി വരുന്ന കഥാകാരീ, എഴുതുക വീണ്ടും വീണ്ടും.
    ഇതിലെ തവളകള്‍ നമുക്ക് ചുറ്റും ഇളിച്ചു നടക്കുന്നു.
    പൊങ്ങച്ചവും അഹങ്കാരവുമായി സമൂഹത്തെ ദുഷിപ്പിക്കുന്നത് ഇത്തരം തവളകളാണ്.
    'പുരോഗതി'യും വളരെ ഇഷ്ട്ടപ്പെട്ടു. ഇനിയും ഇത് പോലുള്ള കഥകള്‍ ഉണ്ടാവട്ടെ. ഭാവുകങ്ങള്‍.

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    May 3, 2010 at 10:31 PM

    ഇക്കാലത്ത് തവളയുടെ 'സ്വര്‍ഗ'മാണ് ഏറ്റവും സുരക്ഷിതത്വം.

  1. ഹരീഷ് തൊടുപുഴ
    May 4, 2010 at 5:47 AM

    @ പുരോഗതി..

    ഇനി ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കം..:)

  1. Praveen
    May 4, 2010 at 7:05 AM

    പുരോഗതി ഇഷ്ടപ്പെട്ടു....കൊച്ചു വരികള്‍ക്ക് വലിയ മൂര്‍ച്ച...

  1. Unknown
    May 4, 2010 at 12:19 PM

    എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ തവളകളാണ്, തങ്ങളുടെ പരിമിതമായ അറിവിന്റെ ലോകത്തിലെ തവളകള്‍.

  1. (കൊലുസ്)
    May 4, 2010 at 1:59 PM

    @(sEbyN * കാവതിയോടന്‍), ജീവിതം വെറും അല്പനേരം ആണെന്ന് ചിന്തിച്ചാല്‍ തീര്‍ന്നു എല്ലാ അഹന്കാരങ്ങളും. പക്ഷെ, അങ്ങനെ ചിന്തിക്കാന്‍ ആര്‍ക്കാണ് താല്പര്യം?
    @ പട്ടേപ്പാടം റാംജി, വലിയ കഥകള്‍ എഴുതുന്ന അങ്ങയെപോലുള്ള എഴുത്തുകാര്‍ ഈ മിനിക്കഥയെ കുറിച്ച് നല്ലത് പറഞ്ഞല്ലോ. സന്തോഷായി.
    @ Manoraj, ഇതിനു പിന്നിലുള്ള അദ്ധ്വാനം മനസ്സിലാക്കി. ഹമ്പട..
    @ (റെഫി: ReffY), താങ്കളുടെ പ്രാര്‍ത്ഥന ഫലിക്കട്ടെ. മിനിക്കഥകള്‍ ചേര്‍ത്ത്‌ ഒരു സമാഹാരം! അതാണ്‌ സ്വപ്നം. ഈ വര്ഷം കഴിയട്ടെ.
    @ ഇസ്മായില്‍ കുറുമ്പടി ( തണല്‍), തവളകളുടെ സ്വര്‍ഗ്ഗം എന്നത് വെറും സങ്കല്പ്പമല്ലേ? പക്ഷെ മനുഷ്യന്‍റെ സ്വര്‍ഗ്ഗം സങ്കല്പ്പമല്ലല്ലോ!
    @ ഹരീഷ് തൊടുപുഴ, ആവണിക്കുട്ടിയെ കണ്ടു. സുഖാണോ?
    @ Praveen, ഇയാള്‍ടെ കവിത നന്നായിട്ടോ.
    @ തെച്ചിക്കോടന്‍, അറിവിന്‍റെയും പണത്തിന്റെയും ലോകത്ത്‌ എന്നതല്ലേ ശരി?

    പ്രിയ കൂട്ടുകാരുടെ നല്ല വാക്കുകള്‍ക്കു ഹൃദ്യമായ നന്ദി അറിയിക്കുന്നു.

  1. ബഷീർ
    May 4, 2010 at 2:12 PM

    തവളകളേക്കാൾ കഷ്ടമാണ് ചില മനുഷ്യരുടെ കാര്യം. ‘
    ഗർഭപാത്രത്തിൽ നിന്ന് സെൽഫോൺ കണ്ട് പിടിക്കുന്നതിനു മുന്നെയും വിളികൾ വരാറുണ്ടായിരുന്നു. അന്ന് പക്ഷെ തിരിച്ചറിവുള്ള അമ്മമാരായിരുന്നു ഗർഭപാത്രത്തിനുടമകൾ ..ഇന്ന് പുരോഗതിയുടെ ഫലം ഇവിടെയെത്തിച്ചു. എങ്കിലും ഇതും ഇല്ലായിരുന്നെങ്കിൽ

    നന്നായിരിക്കുന്നു.

  1. ഒരു നുറുങ്ങ്
    May 4, 2010 at 3:59 PM

    mandookangal,soubhagyavanmaranallo...!!!

  1. കൂതറHashimܓ
    May 4, 2010 at 6:32 PM

    1. താന്‍ ജീവിക്കുന്ന ഇട്ടാവട്ടത്തെ സ്വര്‍ഗമായി കാണാന്‍ കഴിഞ്ഞ തവളയുടെ പോസിറ്റീവ് മൈന്റ് എന്തേ ആരും കാണാതെ പോയെ...??

    2. അപ്പോ അവിടേയും റെയിഞ്ച് ആയി...!!!

  1. Unknown
    May 4, 2010 at 11:13 PM

    കുറച്ചു വാക്കുകളില്‍ കൂടുതല്‍ അര്‍ഥം ധ്വനിപ്പിക്കുന്ന കഥകളുമായി വരുന്ന കഥാകാരീ, എഴുതുക വീണ്ടും വീണ്ടും.

  1. (കൊലുസ്)
    May 5, 2010 at 12:31 PM

    @ സോണ ജി: ചിലതൊക്കെ വന്നിട്ടുണ്ട്. താങ്കളുടെ വലിയ മനസ്സിന് നന്ദി.

    @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌: ശരിയാണ്. പുരോഗതിയില്‍ പഴമ നഷ്ട്ടപ്പെടുന്നു!

    @ ഒരു നുറുങ്ങ്: അങ്ങനെയും ചിന്തിക്കാം..

    @ കൂതറHashimܓ: തവള വെറും പ്രതീകം മാത്രം. ആമുഖത്തില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്.

    @ അമീന്‍ വി സി: ഇന്ഷാ അല്ലാഹ്.

    പ്രിയപ്പെട്ടവരേ, എല്ലാവരോടും നന്ദി അറിയിക്കുന്നു.

  1. Mohamedkutty മുഹമ്മദുകുട്ടി
    May 5, 2010 at 5:59 PM

    കൊള്ളാലോ!, മിനിയാണെങ്കിലും സംഗതി ബഹു കേമം!

  1. ഹന്‍ല്ലലത്ത് Hanllalath
    May 6, 2010 at 1:26 PM

    aadyamaayaanennu thonnunnu ivide,
    nice blog.

  1. നിയ ജിഷാദ്
    May 6, 2010 at 3:14 PM

    kurachhu vaakkukal kooduthal chindakal thannu.. nannaayirikkunnu

  1. Ashly
    May 6, 2010 at 4:28 PM

    ആ തവള പുരാണം വളരെ നന്നായി, ട്ടോ.

  1. miju
    May 7, 2010 at 8:58 AM

    minikathakal ellam nannayitundu...kathakal short ayathukondu vaayikanum eluppamundu...ellavitha aasamsakalum nerunnu..

  1. jayanEvoor
    May 7, 2010 at 9:41 AM

    കൊള്ളാം.
    അറിവും കൊള്ളം, പുരോഗതിയും കൊള്ളാം!

  1. ഒഴാക്കന്‍.
    May 7, 2010 at 4:23 PM

    വളരെ നര്‍മ്മ ഭാവനയില്‍ അവതരിപ്പിച്ചിരിക്കുന്നു :)

  1. sreeNu Lah
    May 7, 2010 at 5:09 PM

    :)

  1. (കൊലുസ്)
    May 7, 2010 at 6:43 PM

    പ്രിയ കൂട്ടുകാരെ,

    (Mohamedkutty മുഹമ്മദുകുട്ടി + hAnLLaLaTh + നിയ ജിഷാദ് +
    Captain Haddock + miju + jayanEvoor+ ഒഴാക്കന്‍
    & sreeNu Lah..)

    എല്ലാവര്ക്കും നന്ദി. സുഖവും സന്തോഷവും ആശംസിക്കുന്നു. ഇനിയും ഇത് വഴി വരണേ..

  1. ഹംസ
    May 7, 2010 at 8:27 PM

    രണ്ട് കഥകളും ഒന്നിനെന്നു മിച്ചം തന്നെ.! പാവം തവളകള്‍ അവര്‍ക്ക് അവരുടെ ലോകം എത്ര വലുതായിരിക്കും .!!

    ഗര്‍ഭപാത്രത്തില്‍ വരെ മൊബൈല്‍ ഉപയോഗം..ഹോ ..!

    വളരെ നന്നായി

  1. എന്‍.ബി.സുരേഷ്
    May 8, 2010 at 8:36 AM

    മിനിക്കഥയുടെ അസ്തിത്വം അതിന്റെ ട്വിസ്റ്റിംഗ് ആണ്. എല്ലാം സാധാരണമായി പറഞ്ഞ് പെട്ടന്ന് ഒരു വെളിപാട് പോലെ ഒരു ദര്‍ശനമുണ്ടാക്കിയെടുക്കണം.

    കിണറ്റിലെ തവളയാണ് ശരി. അത് തെറ്റാവുന്നത് മനുഷ്യം അവന്റെ കാഴചപ്പാടില്‍ നിന്നു കാര്യങ്ങളെ നോക്കിക്കാ‍ണുമ്പോഴാണ്.
    മനുഷ്യന്‍ വിചരിക്കുന്നു അവന്റെ ലോകമാണ് ശരി എന്ന്. അതെങ്ങനെ ശരിയാകും.അവനു തിരിച്ചറിയാന്‍ കഴിയാത്ത എത്രയോ കാര്യങ്ങള്‍ ലോകത്തുള്ളപ്പോള്‍....

    മനുഷ്യന്റെ ഭാഷ പക്ഷിക്കറിയാത്ത പോലെ പക്ഷിയുടെ ഭാഷ മനുഷ്യനുമറിയുന്നില്ല.
    കിണര്‍ ഒരു ലോകമാണ്. അതിന്റെ ആന്തരികത അവിടെ ജീവിക്കുന്ന തവളക്കേ അറിയൂ. ആ കഥയുടെ അവസാന വാചകത്തോട് എനിക്ക് എതിര്‍പ്പുണ്ട്.
    കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്
    ഇവിടെ വച്ചു നമ്മുടെ ഉള്ളിലെ മനുഷ്യന്‍ ഹ എത്ര മഹത്തായ ജന്മം എന്ന ഈഗോ കയറിവന്നു.
    പ്രപഞ്ചത്തില്‍ എല്ല ജീവികള്‍ക്കും അവരുടേതായ ലോകമുണ്ട്.
    മനുഷ്യര്‍ പരിഹസിച്ചു ചിരിക്കണം, തവള മാനുഷ്യനെയും.


    പിന്നെ സെല്‍ ഫോണ്‍. അമ്മയുടെ വയറ്റില്‍ കിടന്നുകൊണ്ടു കഥ മൂളിക്കേട്ട അഭിമന്യുവിനെ നമ്മള്‍ കേട്ടിട്ടില്ലെ. ശരിയാ യന്ത്രങ്ങള്‍ നമ്മെ വിഴുങുന്ന കാലം വരും.

  1. Rare Rose
    May 8, 2010 at 1:38 PM

    ($nOwf@ll).,ഇത്തിരിക്കഥകളിലൂടെ ഒത്തിരി പറയുന്നുണ്ടല്ലോ.ഇഷ്ടപ്പെട്ടു.:)

    പിന്നെ ഇട്ടാവട്ടമെന്നു നമ്മള്‍ പരിഹസിക്കുന്ന തവളയുടെ ലോകത്തിനും നമ്മള്‍ക്കറിയാത്ത വ്യാപ്തിയും,പരപ്പുമുണ്ടെന്ന നേരു സുരേഷ് ജിയുടെ വീക്ഷണം മനസ്സിലാക്കിത്തന്നു.നന്ദി

  1. Anees
    May 8, 2010 at 3:03 PM

    Not bad... Skilled n blessed.. Keep writing:-)

  1. mukthaRionism
    May 8, 2010 at 3:04 PM

    വായിച്ചു..

    നല്ല
    എഴുത്ത്..

    കഥയില്‍ കഥയുണ്ട്...

    മിനിക്കഥകളാവുമ്പോ..
    അതെ, ഇങ്ങനെത്തന്നെ...

    ഭാവുകങ്ങള്‍.

  1. Anil cheleri kumaran
    May 8, 2010 at 7:02 PM

    കലി കാലികം..!

  1. Anees Hassan
    May 9, 2010 at 6:57 AM

    വന്നിട്ടുണ്ട് കൊള്ളാം

  1. perooran
    May 9, 2010 at 8:14 AM

    small story kollam

  1. (കൊലുസ്)
    May 9, 2010 at 11:23 AM

    *ഹംസ} ചെറിയ വരികളെ സ്വീകരിച്ചതില്‍ അതിയായ സന്തോഷം.

    *എന്‍.ബി.സുരേഷ്:(അവസാന വാചകത്തോട് എനിക്ക് എതിര്‍പ്പുണ്ട്.
    കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്
    ഇവിടെ വച്ചു നമ്മുടെ ഉള്ളിലെ മനുഷ്യന്‍ ഹ എത്ര മഹത്തായ ജന്മം എന്ന ഈഗോ കയറിവന്നു.
    പ്രപഞ്ചത്തില്‍ എല്ല ജീവികള്‍ക്കും അവരുടേതായ ലോകമുണ്ട്.
    മനുഷ്യര്‍ പരിഹസിച്ചു ചിരിക്കണം, തവള മാനുഷ്യനെയും.)

    പ്രിയ മാഷേ, ഈ കഥയില്‍ ഉദ്ദേശിച്ചതും അത് തന്നെയാണ്. കഥയുടെ preface കാണുക.(ചില മനുഷ്യര്‍ പരിമിതമായ അറിവും തന്‍റെ ചെറിയ ചുറ്റുപാടുകളും വച്ച് അഹങ്കരിക്കും. എന്തും തന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നേ കാണൂ. എന്തിനെയും പരിഹാസ്യമായേ നേരിടൂ. ഇത്തരം ആളുകളുടെ ഒരു പ്രതീകമാണ് 'കിണറ്റിലെ തവള' പ്രയോഗം)
    'എന്‍റെ ലോകമാണ് ശരി'എന്ന് വിചാരിക്കുന്നിടത്ത്‌ നിന്നും മനുഷ്യന്‍റെ അഹങ്കാരം ജനിക്കുന്നു. അപ്പോള്‍ അവന്‍ 'കിണറ്റിലെ തവള'ആകുന്നു. ഇവിടെ തവളയെ പരിഹസിക്കുന്നില്ല. പകരം, ആ ഒരു പ്രയോഗം use ചെയ്യുന്നു(against humans'ego)എന്ന് മാത്രം.

    മനുഷ്യന്‍ തവളയേയും തവള മനുഷ്യനെയും പരിഹസിക്കെണ്ടതില്ല. കാരണം, ഇവിടെ പരിഹാസ്യനാകുന്നത് "കിണറ്റിലെ തവള" അഥവാ സ്വയം ego കാണിക്കുന്ന മനുഷ്യന്‍ തന്നെയാണ്.
    (ഇനിയെങ്കിലും അവസാന വാചകത്തോട് യോജിച്ചുകൂടെ?)

    *Rare Rose} നല്ല മനസ്സിന് സ്വാഗതം.

    *Anees} thanx 4ur visit and words.

    * »¦ മുഖ്‌താര്‍ ¦ udarampoyil ¦« } കുഞ്ഞുകഥകളെ ഇനിയും സ്വീകരിക്കണെമെന്നു അപേക്ഷിക്കുന്നു.

    *കുമാരന്‍ | kumaran} congrates on ur published articles.

    *ആയിരത്തിയൊന്നാംരാവ്} വീണ്ടും വന്നതില്‍ സന്തോഷം.

    *perooran} വായിച്ചതില്‍ സന്തോഷം.

    respected friends,
    വന്നതില്‍, വായിച്ചതില്‍, അഭിപ്രായം പറഞ്ഞതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.

  1. Unknown
    May 9, 2010 at 1:03 PM

    ഹ ഹ ഹ കൊള്ളാം

  1. Readers Dais
    May 9, 2010 at 5:01 PM

    കിണറ്റില്‍ ആയാലും, എവിടെ ആയാലും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കിട്ടിയാല്‍ എല്ലാവര്കും അതവരുടെ ലോകമാകുന്നു .....അതാണ്‌ കാലം

  1. Anees
    May 10, 2010 at 1:06 PM
    This comment has been removed by the author.
  1. Anees
    May 10, 2010 at 1:07 PM

    Why no one is ready to appreciate "Tavala"... Come on, he is ready to share what his paradise is... hats off... :-)

  1. ManzoorAluvila
    May 10, 2010 at 1:49 PM

    അറിവും,, അഹങ്കാരവും..നല്ല പഞ്ചുള്ള മിനി കഥകൾ..എഴുത്തു തുടരുക ..ദൈവം അനുഗ്രഹിക്കട്ടെ...

  1. മഹേഷ്‌ വിജയന്‍
    May 11, 2010 at 7:55 AM

    കുഞ്ഞന്‍ കഥകള്‍ ഇഷ്ടായി.. കുഞ്ഞു കഥകളുടെ ഒരു കൊച്ചു സമാഹാരം ഇറക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

  1. (കൊലുസ്)
    May 11, 2010 at 11:16 AM

    > MyDreams: നന്ദിയുണ്ട്ട്ടോ..

    > Readers Dais: ചെറിയ കഥയെ വലുതായി വായിച്ചല്ലോ.. നന്ദി.

    > Anees: we appreciate them. but not to humans' ego! thnx 4ur comment.

    > ManzoorAluvila: പ്രാര്‍ഥനക്ക് നന്ദി. നല്ല വാക്കുകള്‍ക്കും.

    > മഹേഷ്‌ വിജയന്‍: (കാര്യം കണ്ടു പിടിച്ചു അല്ലെ!)
    അങ്ങനെ അഗ്ഗ്രഹിക്കുന്നു. അതിനുള്ള ശ്രമത്തിലാണ്. pls help!
    നന്ദി.

  1. മയൂര
    May 11, 2010 at 10:57 PM

    “സദാ കഥ കവിതയാണ്, കവിതയെക്കാൾ ബുദ്ധിമുട്ടാണ് ചെറുകഥയെഴുതാൻ“ എന്ന് ഒരിക്കൽ സുഭാഷ് ചന്ദ്രൻ എവിടെയോ പറഞ്ഞിട്ടുണ്ട്.

    ചെറുകഥയെക്കാൾ കുറുക്കിയെഴുതിയിരിക്കുന്ന ഈ കഥകളുടെ ആഴം എന്തിനോട് ഉപമിക്കുമെന്ന് അറിവില്ലാത്തതിനാൽ രണ്ടും ഇഷ്ടമായി എന്ന് മാത്രം എഴുതുന്നു.


    ഓഫ്: അടിക്കടി ബ്ലോഗിന്റെ പേര് മാറ്ററുണ്ടോ? അല്‍പ്പം മുൻപ് സഖി എന്ന് കണ്ടു, ഇപ്പോൾ കൊലുസെന്നും :) {തല്ലണ്ടാ, നന്നാവില്ല:)}

  1. ഹംസ
    May 11, 2010 at 11:05 PM

    ചിരവ മാറി കൊലുസായോ ? കൊലുസിനാണല്ലെ വിലകൂടുതല്‍!!

  1. (കൊലുസ്)
    May 11, 2010 at 11:39 PM

    *മയൂര:

    പ്രിയ മയൂര,
    അത്രയും ദൂരത്ത് നിന്നും ഈ സാധുവിന്റെ കുഞ്ഞുലോകത്തേക്ക് വന്നുവല്ലോ. സന്തോഷം.

    title മാറ്റിയതിന്റെ secret പറയാം. ആദ്യം ആഗ്രഹിച്ചത്‌ ഒരു പാചക ബ്ലോഗാണ്. ഉമ്മ സഹായിക്കാമെന്നും പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക്‌ help ചെയ്യാന്‍ കഴിയുന്നില്ല.
    തുടങ്ങിവച്ച blog, പലപ്പോഴായി എഴുതി അയച്ച കുറച്ചു മിനിക്കഥകളുമായി തുടരാമെന്നു കരുതി.
    title ചേഞ്ച്‌ ചെയ്യണമെന്നു readers പറയാന്‍ തുടങ്ങിയപ്പോള്‍ "ചിരവ" എന്ന ടൈറ്റില്‍ മാറ്റി ഇങ്ങനെയാക്കി.
    എന്നാലും ഒരു പാചക ബ്ലോഗ്‌ എന്റെ സ്വപ്നമാണ്. എത്രയും വേഗം അതുണ്ടാവും. (ഇന്ഷാ അല്ലാ.)

    *ഹംസ:
    പ്രിയ ഹംസക്ക,
    ചിരവ 'പാചക'രൂപത്തില്‍ നോക്കാം. എന്റെ മിനിക്കഥകള്‍ ഇനി കൊലുസിന്റെ 'ചില്‍.. ചില്‍..' ശബ്ദത്തില്‍ നിങ്ങള്ക്ക് കിട്ടട്ടെ.
    (വീണ്ടും വന്നതില്‍ ഭയങ്കര സന്തോഷായിട്ടോ..)

  1. ജോയ്‌ പാലക്കല്‍ - Joy Palakkal
    May 12, 2010 at 9:50 PM

    ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

  1. റഷീദ് കോട്ടപ്പാടം
    May 13, 2010 at 12:31 PM

    കൊലുസ്സിട്ട കഥാകാരിക്ക് ആശംസകള്‍...
    ചെറിയ വരികളില്‍
    വലിയ ചിന്തകള്‍!
    നന്നാവുന്നു...
    ബ്ലോഗ്‌ നല്ല ഭംഗിയുണ്ട്..
    ഭാവുകങ്ങള്‍!
    റഷീദ്.

  1. Anonymous
    May 17, 2010 at 10:30 AM

    Shebbu,
    ഇയ്യാളുടെ വാക്കുകളിലൂടെ കടന്നുപോയപ്പോള്‍,പലപ്പോഴും കരുതിയിരുന്നത്,ഒരു മുതിര്ന്ന ആളാണ് എന്നാണ്.എന്തായാലും നന്നായിരിക്കുന്നു കഥകള്‍.തേന്‍ വരിക്ക ചുള പോലെ മധുരതരം.exaam കഴിഞ്ഞു തിരിച്ചു
    വരുന്ന ദിവസത്തിനായ്‌ കാത്തിരിക്കുന്നു.

  1. വഴിപോക്കന്‍ | YK
    May 17, 2010 at 12:44 PM

    "മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
    കാരണം, അവര്‍ക്കറിയാം തവളയുടെ....."

    അതെ കുലീനന്മാര്‍ ഒരിക്കലും അല്പന്മാരെ കളിയാക്കില്ല

    നന്നായിരിക്കുന്നു, ആശംസകള്‍

  1. sm sadique
    May 18, 2010 at 11:18 AM

    തവളക്ക് കിണർ മാത്രമോ...?
    കുഞ്ഞിന്റെ ഒരു ധൈര്യം...........
    നല്ല കഥ

  1. (കൊലുസ്)
    May 19, 2010 at 12:56 PM

    @ ജോയ്‌ പാലക്കല്: നന്ദി. നല്ല വാകുകള്‍ക്ക്.

    @ ‍റഷീദ്‌ കോട്ടപ്പാടം: ശ്രമം വിജയിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.

    @ RISHA RASHEED: ഭാഷ അത്ര അറിയില്ല. എന്നാലും ശ്രമിക്കുന്നു. എക്സാം അടുത്ത് വരുന്നു. പ്രാര്തിക്കണേ ആന്റി.

    @ വഴിപോക്കന്‍: (മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
    കാരണം, അവര്‍ക്കറിയാം തവളയുടെ....."

    അതെ കുലീനന്മാര്‍ ഒരിക്കലും അല്പന്മാരെ കളിയാക്കില്ല)

    കഥയില്‍ കൂടി ഇതാണ് ഞാന്‍ ആഗ്രഹിച്ചത്‌. നന്ദി.


    @ sm sadique: പ്രോല്സാഹനത്തിനു നന്ദിയുണ്ടെ.
    എല്ലാവര്ക്കും ഹ്ര്‍ദ്യമായ നന്ദി അറിയിക്കുന്നു.

  1. Sulfikar Manalvayal
    May 22, 2010 at 1:19 AM

    പുരോഗതി .....
    നന്നായി. ആധുനിക യുഗത്തില്‍ ഇനി ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം.

  1. വിനയന്‍
    May 22, 2010 at 8:56 PM

    അല്‍പ്പം വൈകി ഇവിടെ എത്താന്‍...മിനിക്കഥകളിലൂടെ അമിട്ടുകള്‍ പൊട്ടിക്കുന്ന കൊലുസിട്ട കഥാകാരിക്ക് എല്ലാവിധ ഭാവുകങ്ങളും...

  1. ഭാനു കളരിക്കല്‍
    May 23, 2010 at 3:49 PM

    cheriya variaklkontulla valiya karyangal.
    great!!!

  1. (കൊലുസ്)
    May 23, 2010 at 8:43 PM

    * SULFI:,
    * Vinayan:, &
    * ഭാനു കളരിക്കല്‍:

    വരികയും വായിക്കുകയും മിണ്ടുകയും ചെയ്തതിനു സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി. ഇനിയും ഇതുവഴിയൊക്കെ സ്വാഗതം.

  1. വരയും വരിയും : സിബു നൂറനാട്
    May 24, 2010 at 7:00 PM

    അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും'

  1. വരയും വരിയും : സിബു നൂറനാട്
    May 24, 2010 at 7:01 PM

    അറിയേണ്ടുന്ന 'അറിവും' നല്ല 'പുരോഗതിയും'

  1. Anonymous
    May 25, 2010 at 12:12 AM

    hai very interested lines really i like it

  1. (കൊലുസ്)
    May 29, 2010 at 3:59 AM

    > വരയും വരിയും : സിബു നൂറനാട് } വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി.

    > JASMINE SHAH } nice2 see u here. thanx 4ur motivating support. wishing u a lovely day!

  1. നിരക്ഷരൻ
    June 4, 2010 at 3:26 PM

    മിനിക്കഥകള്‍ കൊള്ളാം രസായിട്ടുണ്ട് :)

  1. (കൊലുസ്)
    June 10, 2010 at 2:58 AM

    @ നിരക്ഷരന്‍ : വായിച്ചു പറഞ്ഞതില്‍ വലിയ നന്ദി. ഇനിയും വരുമെന്ന് കരുതുന്നു.

  1. Anonymous
    June 26, 2010 at 7:14 PM

    കിടിലന്‍ പോസ്റ്റ്‌...
    ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

  1. രാജേഷ്
    June 27, 2010 at 4:05 PM

    ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ശരിക്കും സാമൂഹിക പ്രസക്തിയുള്ള കഥകള്‍. ‘പുരോഗതി’ വളരെ നന്നാ‍യിട്ടുണ്ട്. സെല്‍‌ഫോണ്‍ ഇല്ലെങ്കില്‍ ശ്വസിക്കാന്‍ പോലും കഴിയില്ല എന്ന് കരുതുന്നവരുള്ള ഈ ലോകത്തില്‍ വളരെ പ്രസക്തമായ ചിന്തകള്‍.
    തുടര്‍ന്നും എഴുതുക.

  1. jasim / jasimudeen
    June 30, 2010 at 8:43 PM

    കൊള്ളാലോ വീഡിയോണ്‍ ...;

  1. ആളവന്‍താന്‍
    July 27, 2010 at 8:41 PM

    ആദ്യത്തെ ആശയം കൂടുതല്‍ കേട്ടതാണ്. രണ്ടാമത്തേത് അതിനു കൂടിയുള്ള മാര്ക്ക് ‌ നേടുന്നു

  1. (കൊലുസ്)
    September 17, 2010 at 8:05 PM

    Anitha: നന്ദി.

    രാജേഷ്‌: പ്രോല്സാഹനത്തിനു നന്ദി.

    jassygift: നന്ദി.

    ആളവന്താന്‍: നന്ദി.

  1. Vineeth Kumar
    September 21, 2010 at 8:24 AM

    ഇനിയും... കൂടുതല്‍ ... എഴുതാന്‍ കഴിയട്ടെ.... അടുത്ത ചെറു കഥയ്ക്കായി കാത്തിരിക്കുന്നു.....