twitter

ആഗസ്ത് ആറിനാണ് UAE യില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത്‌. ചെറിയൊരു കറക്കം കഴിഞ്ഞു റമസാന്‍ തുടങ്ങുമ്പോളെക്ക് ഞങ്ങള്‍ നാട്ടിലെത്തുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു പിന്നെയാണ് ഞാന്‍ കേരളം കാണുന്നത്. നാട്ടില്‍ പോകും മുന്‍പ് ടീവീയിലും മറ്റും കാണുകയും വായിക്കുകയും ചെയ്ത മഴ കാണാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു. എത്തിയതിന്റെ അന്ന് വലിയ മഴ ഉണ്ടായില്ല. പിന്നെയാണ് ശക്തിയുള്ള മഴ കാണുന്നത്.

മഴയുടെ വരവും അതിനു ശക്തി കൂടുന്നതും പിന്നെ പതുക്കെ പിന്മാറുന്നതും കാണാന്‍ നല്ല രസായിരുന്നു. മഴ നനഞ്ഞ മണ്ണ് ചെളിയാകുന്നതും അതില്‍ ചവിട്ടി നടക്കാന്‍ പ്രയാസപ്പെടുന്നതും കണ്ടു. മഴവരുമ്പോള്‍ ഒരു മണം ഒപ്പം വന്നു നമ്മെ ആനന്ദിപ്പിക്കുന്നു. മഴക്കാലം കഴിഞ്ഞു കുറെ കഴിഞ്ഞാല്‍ പിന്നെ ചൂട് വരും. ഗള്‍ഫിനേക്കാള്‍ ചൂടാണ് നാട്ടിലെന്നും കേട്ടറിഞ്ഞു. ജീവിക്കാന്‍ നല്ല സുഖമുള്ള നാട് തന്നെ നമ്മുടെ കേരളം.

എന്റെ മുഴുവന്‍ സുഹൃത്തുക്കളും UAEയിലാണ്. നാട്ടില്‍ ബന്ധത്തില്‍പെട്ട സുഹൃതുക്കലാണ്‌ുള്ളത്. ഒന്നിച്ചു കളിച്ചും പഠിച്ചും ഉള്ള സ്നേഹിതരാണ്‌ ഇവിടെ ഉള്ളതെങ്കില്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി ക്ലോസ് റിലേഷന്‍ ഇല്ല. പപ്പയുടെ സ്ഥലം കൊച്ചിയിലും ഉമ്മയുടെ സ്ഥലം കോഴിക്കോട്ടും ആയതിനാല്‍ അങ്ങും ഇങ്ങുമായിട്ടാണ് ബന്ധുക്കള്‍ ഉള്ളത്. എല്ലാവരെയും നേരിട്ട് കാണാനുള്ള ചാന്‍സും കൂടിയാണ് ഈ യാത്ര.

കുറച്ചു ദിവസം ആലുവയിലെ വീട്ടില്‍ നിന്നു. ബന്ധുക്കളെയൊക്കെ കണ്ടു. പിന്നെ കോഴിക്കോട്ടേക്ക്. ഉമ്മയുടെ റിലേഷനില്പെട്ട ഒരുപാട് കുടുംബക്കാര്‍ യൂ എ യിലുണ്ട്. അവരില്‍ പലരും റമദാന്‍ വെക്കേഷന്‍ ആയതിനാല്‍ നാട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ശരിക്കും എന്ജോയ്‌ ആയിരുന്നു അവിടെയുള്ള ദിവസങ്ങള്‍. നോമ്പ് ആയതിനാല്‍ പതിനെട്ടോളം നോമ്പ് തുറയില്‍ ജോയിന്‍ ചെയ്തു. നല്ല, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളും അനുഭവങ്ങളും ആയിരുന്നു ഓരോ ഇഫ്താര്‍ വിരുന്നുകളും.

ബ്ലോഗ്‌ തുടങ്ങിയ ശേഷമുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. നാട്ടിലുള്ള ബന്ധുക്കളും ഫ്രെണ്ട്സുകളും കുട്ടികളുമായി കഴിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം മലയാളം സംസാരിക്കുന്ന രീതിയായിരുന്നു. രണ്ടു നാട്ടിലും രണ്ടു ശൈലിയാണ്. എത്ര ഈസിയായിട്ടാണ് അവര്‍ ലാങ്ഗ്വേജ് കൈകാര്യം ചെയ്യുന്നത്! തിരിച്ചു വരുമ്പോള്‍ കുറെ നല്ല പുസ്തകങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചത്‌ നടന്നു.

പപ്പയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രേ എന്റെ വായനയെ പറ്റിയും എഴുത്തിനെ പറ്റിയും അറിയൂ. പപ്പ കുറെ നല്ല പുസ്തകങ്ങള്‍ സെലെക്റ്റ് ചെയ്തു തന്നു. എന്റെ പ്രിയ കസിന്‍, സല്‍വ ആയിരുന്നു ഏറണാകുളത്തു എന്റെ പ്രധാന കൂട്ട്. ബ്ലോഗുകളില്‍ കൂടിയും മറ്റും അറിഞ്ഞ കുറെ നല്ല ബുക്സ്‌ വാങ്ങാന്‍ സല്‍വ നന്നായി ഹെല്‍പ്‌ ചെയ്തു. കോഴിക്കോട്ട് കുറെ ബുക് ഷോപ്പില്‍ പോയി കുറെയെണ്ണം വാങ്ങി. ഇപ്പോള്‍ വായിക്കാന്‍ എന്റെ ഷെല്‍ഫില്‍ ഇഷ്ട്ടം പോലെ ബുക്സ്‌ ആയി.

നാട്ടിലുള്ളപ്പോള്‍ ഓണ്‍ലൈന്‍ ബന്ധം തീരെ ഇല്ലായിരുന്നു. ഇടയ്ക്ക് മെയില്‍ നോക്കുമ്പോള്‍ ഫ്രെണ്ട്സിന്റെയും മറ്റും മെയില്‍ കണ്ടെങ്കിലും മറുപടി അയച്ചില്ല. എന്റെ കുഞ്ഞു കഥകളെ ഇഷ്ട്ടപ്പെടുന്ന, വായിച്ചു അഭിപ്രായം പറയാറുള്ള, എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ്‌ സ്നേഹിതരുടെ മെയിലുകള്‍ക്കും മറുപടി അയക്കാന്‍ കഴിഞ്ഞില്ല. (ക്ഷമിക്കണേ)

ഒരു സെമെസ്ട്ടര്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ജോലി അന്വേഷിക്കണം. പ്രിയ സ്നേഹിതര്‍ പ്രാര്‍ഥിക്കുമല്ലോ. ഈ യാത്രയില്‍ കുറെ കഥകള്‍ നോട്ടു ചെയ്തു വെച്ചിട്ടുണ്ട്. സമയം പോലെ പോസ്റ്റ്‌ ചെയ്യാം. റമദാന്‍ ഓണം പെരുന്നാള്‍ ഒക്കെ കഴിഞ്ഞെങ്കിലും ഈ അനുജത്തിയുടെ ആശംസകള്‍ സ്നേഹത്തോടെ സ്വീകരിക്കുക. വീണ്ടും കാണാം.
Friday, September 24, 2010 | 93 comments | Labels: