
വഴിയില്‍വെച്ച് ആനയെ കണ്ടപ്പോള്‍ ഉറുമ്പ് സൂക്ഷിച്ചു നോക്കി.
'നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമെന്ന' ആ നോട്ടത്തിനു മറുപടിയായി
ആന പറഞ്ഞു:
"പഴയതുപോലെ നിങ്ങളെ പേടിച്ചു ജീവിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. പുതിയലോകത്ത്
ഞങ്ങള്‍ സഞ്ചരിക്കുന്നത് മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണ്. അതുകൊണ്ട് പേടിപ്പിക്കാതെ
വഴിമാറി പൊയ്ക്കോ. അല്ലേല്‍ ചവിട്ടിയരക്കും ഞാന്‍!"
വലിയവരുടെ ലോകത്ത് താന്‍ പിന്നെയും ചെറുതാവുന്നതായി ഉറുമ്പിനു തോന്നി..!
January 13, 2011 at 8:52 AM
വലുത് എന്നും എവിടെയും ചെറുതിനെ അവരുടെ കാല്‍ക്കീഴില്‍ ഒതുക്കുന്നു! ശരിയല്ലേ? അതോ തെറ്റോ?