twitter












സൈറണ്‍ മുഴക്കി, ഭീതിപ്പെടുത്തി, ഓടിക്കിതച്ച് ആംബുലന്‍സ് പോകുമ്പോള്‍ അയാള്‍ സ്വയം
ചോദിച്ചു. എന്തായിരിക്കും അതില്‍..?
ഓ, 'വിലയില്ലാത്ത' ഒരു മനുഷ്യ ജീവനായിരിക്കും!
അയാളുടെ ചോദ്യത്തിന് അയാള്‍ തന്നെ കണ്ടെത്തിയ ഉത്തരം അങ്ങനെയായിരുന്നു!
Saturday, December 25, 2010 | 48 comments | Labels:

48 comments:

  1. (കൊലുസ്)
    December 25, 2010 at 8:17 AM

    വെറുതെ ഇരുന്നപ്പോള്‍ കവിത എന്നും പറഞ്ഞു കുറെ എഴുതിനോക്കിയതാ. ചാറ്റിങ്ങിനിടെ കണ്ണൂരാനോട് പറഞ്ഞപ്പോളാ അയച്ചുകൊടുക്കാന്‍ പറഞ്ഞത്. തിരിച്ചു അയച്ചത് ഇത്രേം വരികള്‍! ഇത് പോസ്റ്റുന്നു. കണ്ണൂരാന്റെ ഹെല്പിനു many thanx.

  1. Unknown
    December 25, 2010 at 8:53 AM

    വിലയില്ലങ്കിപിന്നെന്തിന്!!!

  1. ഹംസ
    December 25, 2010 at 8:54 AM

    കൊലുസേ മാങ്ങ എന്‍റെത് ആയിക്കോട്ടെ....

    കവിത അര്‍ത്ഥവത്താണ് നമ്മുടെ കൊച്ചുകേരളത്തിലാണെങ്കില്‍... അവിടെ പലപ്പോഴും കണ്ടിട്ടുണ്ട് സൈറണ്‍ മുഴക്കി വരുന്ന ആംബുലന്‍സിനു പോലും സൈഡ് കൊടുക്കാതെ പോവുന്ന വാഹനങ്ങളെ അതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം മനുഷ്യജീവനു അത്ര വിലയേ ഉള്ളൂ എന്ന് ... പക്ഷെ ഇവിടെ ( സൌദിയില്‍) പോവുന്ന ആംബുലന്‍സിലെ ജീവനൊക്കെ നല്ല വില കൽപ്പിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട് കൊട്ടോ..

    കണ്ണൂരാന്‍ ഇപ്പോള്‍ ഗവിത എഡിറ്റിങ്ങാണോ പണി . വേറെ ഏതോ ബ്ലോഗില്‍ പോയപ്പോള്‍ അവിടെയും കണ്ടു കണ്ണൂരാന്‍ എഡിറ്റിയ ഗവിത...... നല്ല വരുമാനാ മൂപ്പര്‍ക്ക് അല്ലെ.... :)

  1. ഹംസ
    December 25, 2010 at 8:59 AM

    ഒരു “മാങ്ങ” തന്നപ്പോഴേക്കും ജുവൈരിയ എന്‍റെ കമന്‍റിനെ “മനുഷ്യജീവന്‍“ പോലെ ആക്കിയല്ലോ വിലയില്ലാതെ..

    പിന്നെ ഒരുകാര്യം കൂടി...
    പലരുടെയും പോസ്റ്റുകള്‍ എഡിറ്റുന്നത് ( ചുരുക്കി പറഞ്ഞാല്‍ എഴുതുന്നത് ) കണ്ണൂരാന്‍ ആണെന്ന് തെളിവ് കിട്ടിയിട്ടുണ്ട് ...

    പിന്നെ മുകളിലെ കമന്‍റില്‍ തോന്നിയിട്ടുണ്ട് കൊട്ടോ.. എന്നത് തോന്നിയിട്ടുണ്ട് കേട്ടോ എന്ന് തിരുത്തി വായിക്കുക

  1. Vayady
    December 25, 2010 at 9:05 AM

    കൊള്ളാം ഈ ആക്ഷേപഹാസ്യം. ഈ ലോകത്തില്‍ ഏറ്റവും വിലപ്പെട്ടത് മനുഷ്യ ജീവന്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ കൊലുസ്സിന്റെ കവിതയില്‍ പറഞ്ഞതു പോലെ, പലപ്പോഴും ഏറ്റവും വില കുറഞ്ഞത് മനുഷ്യജീവനാണെന്ന് തോന്നുന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്.

  1. yousufpa
    December 25, 2010 at 9:16 AM

    അതെ, ഇന്ന് ലോകത്ത് വിലയില്ലാത്തത് മനുഷ്യ ജീവനാണ്. സംശയല്യ.

  1. ചാണ്ടിച്ചൻ
    December 25, 2010 at 9:36 AM

    ആ ആംബുലന്‍സില്‍ ചിലപ്പോള്‍ അവന്റെ മകന്റെയോ, അച്ഛന്റെയോ മരണത്തോട് മല്ലിടുന്ന ശരീരമാണെന്ന് വളരെ വൈകിയേ അവനറിയൂ...
    കണ്ണൂരാനെന്ന, ഫീകരന്‍ ഹയവാനെ മുഖദാവില്‍ ദര്‍ശിക്കാന്‍ എന്താ ഒരു വഴി!!!!

  1. Anonymous
    December 25, 2010 at 9:45 AM

    മനുഷ്യനെ വിലയുള്ളവനാക്കുന്നതും വിലയില്ലാത്തവനാക്കുന്നതും അവന്റെ ചെയ്തികൾ തന്നെയല്ലെ... കവിതയിൽ ചിന്തിക്കാനുണ്ട്...

  1. Jishad Cronic
    December 25, 2010 at 9:58 AM

    കവി കണ്ണൂരാന്‍ പുലിയാണ് കേട്ടാ......

  1. Naushu
    December 25, 2010 at 10:30 AM

    ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്...

  1. റിയാസ് (മിഴിനീര്‍ത്തുള്ളി)
    December 25, 2010 at 11:05 AM

    അതു സത്യം....
    മനുഷ്യജീവനു ഇപ്പോള്‍ ഒരു വിലയുമില്ല...
    ---------------------------
    പിന്നേ....കൊട്ടേഷന്‍ പണിക്കാര്‍ക്ക് മനുഷ്യജീവനു വിലയുണ്ട്ട്ടാ..
    കാരണം അവര്‍ ഒരാളെ കൊല്ലണമെങ്കില്‍ ഇത്ര രൂപാ
    എന്ന കണക്കിലാ ആ ജോലി ഏറ്റെടുക്കുന്നത്...
    അപ്പോ അവരെ സംബന്ധിച്ച് വിലയുണ്ട്...

  1. keraladasanunni
    December 25, 2010 at 11:10 AM

    വിലയില്ലാത്ത മനുഷ്യ ജീവന്‍. നല്ല വരികള്‍.

  1. Ismail Chemmad
    December 25, 2010 at 11:19 AM

    ചെറിയ കവിത എങ്കിലും നന്നായിട്ടുണ്ട്
    ആശംസകള്‍

  1. JK
    December 25, 2010 at 11:29 AM

    ആശംസകള്‍

  1. ഭാനു കളരിക്കല്‍
    December 25, 2010 at 11:52 AM

    മനുഷ്യ ജീവന് വിലയുള്ളത് കൊണ്ടു തന്നെ കൊല്ലുന്നതും രക്ഷിക്കുന്നതും

  1. ഒരു നുറുങ്ങ്
    December 25, 2010 at 12:20 PM

    ഉള്ളിയുടത്രേം വിലയുണ്ടാവ്വോ...!

  1. Manef
    December 25, 2010 at 12:39 PM

    ജീവന്‍, അത് നഷ്ടപ്പെട്ടാല്‍ പിന്നെ പണം എത്ര മുടക്കിയാലും തിരികി നല്‍കാന്‍ ആര്‍ക്കാണ് കഴിയുക അതാണ്‌ അതിന്റെ വില!

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    December 25, 2010 at 12:45 PM

    ഇത് കവിത ആണെന്ന് തോന്നിയില്ല.
    ഒരു മിനിക്കഥയുടെ രൂപം ഉണ്ട് താനും.
    കഥക്കും കവിതക്കും ഇടയിലെ അന്തരം കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ എന്റെ ഈ വാക്കിന് പ്രസക്തി ഇല്ലെന്നറിയാം. എന്നാലും മനസ്സില്‍ തോന്നിയത് പറയാതെ 'ഉഗ്രന്‍ കവിത'എന്ന് പറയുന്നത് നീതിയല്ലല്ലോ. ക്ഷമിക്കുക. നല്ല ചിന്തഉള്‍ക്കൊള്ളുന്ന കഥ.
    പുതുവത്സരാശംസകള്‍ ..

  1. ManzoorAluvila
    December 25, 2010 at 12:55 PM

    മനുഷ്യൻ വിലയില്ലാ വിവാധം..നന്നായ്...ഈ കുഞ്ഞു കവിത

    പുതുവത്സരാശംസകൾ

    എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

  1. ഫെബ്ന ആഷിഖ്
    December 25, 2010 at 3:42 PM

    കൊള്ളാം

  1. പട്ടേപ്പാടം റാംജി
    December 25, 2010 at 8:43 PM

    ഓ..അതില്‍ പണമൊന്നും അല്ലല്ലോ കൊണ്ടുപോയത്‌ ഓടിക്കിതച്ചെത്താന്‍...!
    കുറെ ആയല്ലോ കണ്ടിട്ട്.

  1. സാബിബാവ
    December 25, 2010 at 10:24 PM

    സൈറണ്‍ മുഴക്കി
    ഭീതിപ്പെടുത്തി
    ഓടിക്കിതച്ച്
    കൊണ്ടുപോകുന്നതെന്താണ്..?
    ഓ,
    അതിലൊരു 'വിലയില്ലാത്ത' മനുഷ്യജീവനാണ്!

    വിലയില്ലാത്ത മനുഷ്യനെയും സൈറണ്‍ മുഴക്കി ഭീതിപ്പെടുത്തി ഓടിക്കിതച്ച് കൊണ്ടുപോയത് നല്ല കാര്യമല്ലേ..?
    അതില്‍ എന്താണ് വിലയുള്ളവനും ഇല്ലാത്തനും ഉള്ള മാറ്റം വിലയില്ലാത്തവരെ സൈറണ്‍ മുഴക്കതെയും ധൃതി യില്ലതെയും കൊണ്ട് പോകുന്ന രംഗമാണ് പറഞ്ഞതെങ്കില്‍ ഈ എഴുത്ത് പ്രശംസ അര്‍ഹിച്ചിരുന്നു എല്ലാവരെയും ഇങ്ങനെയല്ലേ ആംബുലന്‍സില്‍ കൊണ്ട് പോകാറുള്ളത്
    അല്ലാതെ വില കുറഞ്ഞവര്‍ക്ക് സൈറനും വില കുടിയവര്‍ക്ക് ബാന്‍ഡ് മേളവും ഉണ്ടാകുമോ
    എന്‍റെ സംശയം മാത്രം .
    അല്ലെങ്കില്‍ ഈ വരി തിരിയാഞ്ഞിട്ടു ആകാം

    എന്‍റെ രൂപത്തില്‍ ഞാന്‍ ഇതിനെ ഇങ്ങനേ മാറ്റി ക്ഷമിക്കുമല്ലോ..?
    ഇതായിരുന്നെങ്കില്‍ അര്‍ഥം ശരിയാവുമായിരുന്നു

    സൈറണ്‍ മുഴക്കി
    ഭീതിപ്പെടുത്തി
    ഓടിക്കിതച്ച്
    കൊണ്ടുപോകുന്നതെന്താണ്..?

    ആമ്പുലന്‍സിനു സൈഡ് കൊടുക്കാതെ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍
    പറഞ്ഞു
    ഓ,
    അതിലൊരു 'വിലയില്ലാത്ത' മനുഷ്യജീവനാണ്!

    ഇങ്ങനേ എഴുതിയിരുന്നെങ്കില്‍ മിനികഥ പെര്‍ഫെക്റ്റ്‌
    അല്ലാതെ ഇത് വെക്തമാണോ..?


    മിനികഥ യാണെങ്കിലും കവിതയാണെങ്കിലും വരികള്‍ കുറയുന്നതില്‍ അര്‍ഥം ഇല്ല
    കാര്യം പറയണ്ടത് പറയണം

  1. റശീദ് പുന്നശ്ശേരി
    December 25, 2010 at 10:43 PM

    ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ചു
    കൊലുസ്സിന്റെ "ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ "
    ഇടപെടുന്നില്ലെങ്കിലും
    സാബി പറഞ്ഞതിലും കാര്യമില്ലാതില്ല കേട്ടോ
    അവരൊക്കെ വര്‍ഷങ്ങളായി എഴുതിത്തെളിഞ്ഞവരാനെന്ന
    വ്യത്യാസമുണ്ട് താനും
    അല്ലെ കൊലുസ്സെ

  1. (saBEen* കാവതിയോടന്‍)
    December 25, 2010 at 11:39 PM

    ചിരവയെന്നു കാണുമ്പോള്‍ നര്‍മ്മം നിറഞ്ഞ ഒരു ബ്ലോഗ്‌ ആയിരിക്കും എന്നാണു ആദ്യം ഞാന്‍ കരുതിയത് .പക്ഷെ കൊലുസ്സിന്റെ ഭാവനയില്‍ നിന്ന് വരുന്നത് ചെറിയ വരികളിലെ വലിയ അര്‍ത്ഥവത്തായ ചിന്തകളാണ് .
    അഭിനന്ദനീയം . ഹല്ലാ ...ഈ
    കണ്ണൂരാന്‍ എന്തിനുള്ള പുറപ്പാടാണ് ? ഇവിടുത്തെ കവിതകള്‍ക്ക് ഒക്കെ ഒരു കണ്ണൂരാന്‍ മയം എല്ലാ കവിതകളും എഡിറ്റിങ്ങിനു വേണ്ടി കണ്ണൂരാന്‍ അടങ്കല്‍ എടുത്തിരിക്കയാണോ ?

  1. Sidheek Thozhiyoor
    December 25, 2010 at 11:47 PM

    ആഖ്യാന കവിത എന്ന് പറയാം അല്ലെ സെബ്ബൂ...സന്ദേശം കൊള്ളാം..ഇപ്പോള്‍ തിരക്കിലാണോ -കാണാറില്ലല്ലോ !

  1. ശ്രീനാഥന്‍
    December 26, 2010 at 3:24 AM

    ഇത്ര വിലയില്ലാത്ത ഒന്നിനെ കൊണ്ടു പോകുമ്പോൾ എന്തിനാണിത്ര ഒരു വെപ്രാളം അല്ലേ? ആശംസകൾ!

  1. Kalavallabhan
    December 26, 2010 at 11:21 AM

    തറവില നിശ്ചയിക്കാന്നുള്ള ഓട്ടമാണ്‌.

  1. Unknown
    December 26, 2010 at 11:49 AM

    :)

  1. Unknown
    December 26, 2010 at 1:44 PM

    ആശയം കൊള്ളാം.
    ജീവന് വിലയുള്ളതുകൊണ്ടാണ് കൊണ്ടുപോകുമ്പോള്‍ ഇത്ര കോലാഹലങ്ങളുണ്ടാക്കുന്നത്, അല്ലെ?! :)

  1. രമേശ്‌ അരൂര്‍
    December 26, 2010 at 3:48 PM
    This comment has been removed by the author.
  1. രമേശ്‌ അരൂര്‍
    December 26, 2010 at 3:49 PM

    ബ്ലോഗില്‍ കവിത എന്ന പേരില്‍ വരുന്ന രചനകളെ പ്പറ്റി ജ്ഞാന പീഠ ജേതാവ് കവി ഓ എന്‍ വി കുറുപ്പ് സാര്‍ മനോരമ ന്യുസിലെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട് ..ബൂലോകം ഒന്ന് കേട്ടിരുന്നെങ്കില്‍ !!!

  1. Muralee Mukundan , ബിലാത്തിപട്ടണം
    December 27, 2010 at 4:43 PM

    വിലയില്ലായൊരുവസ്തുവിനെ കുറിച്ചഞ്ച് വരി കുറിച്ചപ്പോൾ അമ്പതുവരിയഭിപ്രായത്തിന്റെ വിലയെങ്കിലും ആയതിന് കൈവന്നല്ലോ..അല്ലേ..!

  1. ഹാപ്പി ബാച്ചിലേഴ്സ്
    December 27, 2010 at 5:37 PM

    കൊള്ളാം. വളരെ സത്യമാണ്. മനുഷ്യജീവനു തീരെവിലയില്ല എന്നാണ് ദിവസവും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണിയ്ക്കുന്നത്. ആശംസകൾ. പുതുവത്സരാശംസകൾ

  1. എന്‍.പി മുനീര്‍
    December 28, 2010 at 3:42 PM

    അതെ. ഇന്നത്തെക്കാലത്തു അത്ര വിലയെ കല്‍പ്പിക്കുന്നുള്ളൂ മനുഷ്യ ജീവന്

  1. (കൊലുസ്)
    December 29, 2010 at 9:12 AM

    കമന്റിയ എല്ലാ സ്നേഹിതര്‍ക്കും ഹൃദ്യമായ നന്ദി. കവിത എന്ന് പറഞ്ഞു ഞാന്‍ എഴ്തിയ കുറച്ചു വരികള്‍ (14 Lines) കണ്ണൂരാന് അയച്ചു. അവരാണ് എഡിറ്റ്‌ ചെയ്തു കവിത എന്നാ Labelല്‍ പോസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞത്. നിങ്ങളുടെ കമെന്റ്റ്‌ അനുസരിച്ച് അത് മാറ്റി മിനിക്കഥ എന്ന ലബെലില്‍ ചെയ്തിരിക്കുന്നു. എല്ലാവര്ക്കും thanx n Happy New year 2011.

  1. Anonymous
    December 29, 2010 at 1:23 PM

    good

  1. khader patteppadam
    December 29, 2010 at 6:48 PM

    പണ്ട്‌ മാക്സിം ഗോര്‍ക്കി പറഞ്ഞു " മനുഷ്യന്‍ ഹാ! എത്ര സുന്ദരമായ പദം ". ഇത്‌ ഗോര്‍ക്കിമാര്‍ അന്യം നിന്നുപോയകാലം.

  1. അന്ന്യൻ
    December 29, 2010 at 10:20 PM

    ശരിയാ,,, അത്രയ്ക്ക് വിലയില്ലല്ലോ.

  1. African Mallu
    January 2, 2011 at 6:45 PM

    :)

  1. ente lokam
    January 3, 2011 at 10:25 AM

    ഇനിയിപ്പോ 14 വരിയിലെ ഈ നാല് മാറ്റി
    ബാകി കവിത ആക്കി അങ്ങ് ഇട്ടൂടെ?
    അഭിനന്ദനങ്ങള്‍...ഇനി തിരുത്താന്‍
    സാബിക്ക് അയച്ചാല്‍ മതി കേട്ടോ..തിരുത്തുന്നത്
    കൊലുസിന് ബുധിമുട്ടല്ലാത്തത് കൊണ്ടും സാബി
    പറഞ്ഞതില്‍ നല്ല കഴമ്പു ഉള്ളത് കൊണ്ടും പറഞ്ഞന്നേ
    ഉള്ളൂ ...

  1. Anonymous
    January 3, 2011 at 8:17 PM

    വിലയില്ലാത്തതാണ് മനുഷ്യന്റെ ജീവന്‍. ആശയം ഗംഭീരം.

  1. Unknown
    January 7, 2011 at 6:52 PM

    അതെ വിലയില്ലാത്ത ഒരേയൊരു വസ്തു മനുഷ്യജീവന്‍ തന്നെ ,,ഇന്ന്..

  1. ഒഴാക്കന്‍.
    January 8, 2011 at 2:33 PM

    വില കിലോ എണ്‍പത്‌... മനുഷ്യന്‍ അല്ല ഉള്ളിക്ക്

  1. Sulfikar Manalvayal
    January 13, 2011 at 2:15 AM

    കവിത എങ്കില്‍ വരികള്‍ ഒന്ന് കൂടെ കൂട്ടാമായിരുന്നു. നേരെ പറഞ്ഞു പോവുന്നതിനു പകരം, ഇതേ വരികള്‍
    ഇങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഒന്ന് കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി.

    "സൈറണ്‍ മുഴക്കി, ഭീതിപ്പെടുത്തി,
    ഓടിക്കിതച്ച് ആംബുലന്‍സ് പോകുമ്പോള്‍
    അയാള്‍ സ്വയംചോദിച്ചു.
    എന്തായിരിക്കും അതില്‍..?
    ഓ, 'വിലയില്ലാത്ത' ഒരു മനുഷ്യ ജീവനായിരിക്കും!
    അയാളുടെ ചോദ്യത്തിന് അയാള്‍ തന്നെ കണ്ടെത്തിയ ഉത്തരം"

    അതല്ല, ഗദ്യമെങ്കില്‍ നേരത്തെ പോലെ തന്നെ കൊള്ളാം.

    ഇനി വിഷയത്തിലേക്ക്, ജീവന്റെ വിലയെ കുറിച്ച് അര്‍ത്ഥ ഗര്‍ഭമായി പറഞ്ഞു.
    അഭിനന്ദനങ്ങള്‍ . ഇനിയും നല്ല ഇത്തരം വിഷയങ്ങളുമായി വരുമല്ലോ.

  1. Sulfikar Manalvayal
    January 13, 2011 at 2:16 AM

    ശോ, എഴുതി കഴിഞ്ഞതിനു ശേഷമാണ് മറ്റുള്ളവരുടെ കമന്റുകള്‍ വായിക്കുന്നത്, എല്ലാരും ഒരു കാര്യം പറഞ്ഞു അല്ലെ,
    സാരമില്ല, എല്ലാം നല്ല അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ മുന്നേറുക. നല്ല ഭാവി ഉണ്ട്.

  1. Shabna Sumayya
    January 15, 2011 at 5:04 PM

    കവിതയായി തോന്നിയില്ല...എങ്കിലും നന്നായിരിക്കുന്നു
    ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു.

  1. Akbar
    January 16, 2011 at 8:45 AM

    ഇവിടെ മനുഷ്യന് എന്ത് വില.
    കഥ ഇത്ര "മിനി" ആക്കേണ്ട കൊലുസ്.

  1. lekshmi. lachu
    March 21, 2011 at 3:47 PM

    ethu kadhayaano...kavitayaano