twitter





'സുഖമാണോ' എന്ന് ചോദിച്ച കുറുക്കനോട് ചെന്നായ പറഞ്ഞു:

"തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ജോലി മനുഷ്യര്‍ ഏറ്റെടുത്തതിനാല്‍ വലിയ പ്രയാസത്തിലാണ് ജീവിതം. മുട്ടനാടുകളും പഴയത് പോലെ പിടി തരുന്നില്ല..."

Sunday, June 13, 2010 | 101 comments | Labels:

101 comments:

  1. (കൊലുസ്)
    June 13, 2010 at 8:56 AM

    നമ്മുടെ ലോകം develop ആകുമ്പോഴും മനുഷ്യന്‍ പോകുന്നത് പിറകോട്ടാണ്. പണ്ട് മൃഗങ്ങള്‍ ചെയ്തിരുന്ന ക്രൂരതകള്‍ ഇന്ന് മനുഷ്യന്‍ ചെയ്യുന്നു. തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ എന്ന proverbല്‍ നിന്നാണ് ഈ കുഞ്ഞു വരികള്‍.
    നമ്മുടെ ലോകം മാറിയോ? മനുഷ്യന്‍ മാറിയോ? അതല്ല മാറിയത് മൃഗങ്ങളാണോ?

  1. ചാണ്ടിച്ചൻ
    June 13, 2010 at 9:42 AM

    അതെയതെ...മനുഷ്യനെക്കാള്‍ ക്രൂരനായ ഒരു മൃഗം വേറേതുണ്ട്...ഈ കലിയുഗത്തില്‍ മുട്ടനാടുകള്‍ വംശനാശം സംഭവിച്ചു പോയിരിക്കുന്നു...

  1. ശ്രീ
    June 13, 2010 at 9:44 AM

    അത് കലക്കി

  1. Basheer Vallikkunnu
    June 13, 2010 at 9:59 AM

    പ്രൊഫൈലിലെ ഫോട്ടോ എവിടുന്നു ഒപ്പിച്ചു?.. കഥ ഷ്ട്ടായി ട്ടോ..

  1. നൗഷാദ് അകമ്പാടം
    June 13, 2010 at 10:02 AM

    ഇത്തിരി വാക്കുകളില്‍ ഒത്തിരി വലിയ ആശയം..!
    സംശയമില്ല..
    മാറിയത്..
    മൂല്യച്യുതി സംഭവിച്ചത്..
    നമ്മള്‍ മനുഷ്യരെന്ന് വിളിക്കുന്ന
    നമുക്ക് ഉള്ളിലെ നമുക്ക് തന്നെ..!!

  1. Jikkumon - Thattukadablog.com
    June 13, 2010 at 10:05 AM

    കളികാലത്തിലെ ഹീറോ: കളികാലത്തിലെ ഹീറോ

  1. ജിപ്പൂസ്
    June 13, 2010 at 10:07 AM

    അപ്പോ ഇതായിരുന്നോ ആര്‍ട്ട് ഓഫ് ലിവിങ് ?
    ദേ 'ഡബിള്‍ ശ്രീ' ടീംസൊന്നും കാണേണ്ടാ ട്ടോ ഇത്.കഥ ഇഷ്ടായി :)

  1. (saBEen* കാവതിയോടന്‍)
    June 13, 2010 at 10:08 AM

    നാല് വരികള്‍. എഴുപതില്‍ താഴെ വാക്കുകള്‍. അതിനകത്ത് മഹത്തായ ഒരായിരം ചിന്തകള്‍. ഈ കൊലുസിന്റെ കിലുക്കം ഭയന്കരാണല്ലോ. ഇനിയും വരട്ടെ ഇതുപോലെ. ഒരായിരം ആശംസകള്‍.

  1. Naushu
    June 13, 2010 at 10:22 AM

    കഥ ഇഷ്ടായി....
    കുറഞ വരികള്‍.....വലിയ ആശയം..!

  1. K@nn(())raan*خلي ولي
    June 13, 2010 at 10:44 AM

    ചെന്നായയുടെ ഫൈമസ് കുപ്പായം എവിടെ? അത് കല്ലിവല്ലി ആക്കിയോ? അതോ ആ കുപ്പായവും മനുഷ്യന്‍ കയ്യിലാക്കിയോ?

    എല്ലാംകൊണ്ടും ഇഷ്ട്ടായി. കാലിക വിഷയം മനോഹരമാക്കി. അഭിനന്ദനങ്ങള്‍.

  1. വരയും വരിയും : സിബു നൂറനാട്
    June 13, 2010 at 10:50 AM

    ഒറ്റ വാക്ക്..
    "Great"

  1. Neena Sabarish
    June 13, 2010 at 11:15 AM

    jay gurudev

  1. ശ്രീനാഥന്‍
    June 13, 2010 at 11:24 AM

    അടിപൊളി. ‘ഈ നായ്ക്കളെന്തേ കടികൂടുന്നു മനുഷ്യരെപ്പോലെ ‘ എന്നു കുഞ്ഞുണ്ണിമാഷ്

  1. mukthaRionism
    June 13, 2010 at 11:26 AM

    അതു കലക്കി.
    കുറഞ്ഞ വരികളില്‍..
    നന്നായി..

  1. ഹംസ
    June 13, 2010 at 11:29 AM

    വാക്ക് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് . തമ്മില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ പോലും തമ്മില്‍ തല്ലുന്ന കാലമല്ലേ..( ഉദ്ദേശിച്ചത് ബ്ലോഗിലൂടെയും ഇമൈലിലൂടെയും) അവര്‍ എല്ലാം സ്വയം മനസ്സിലാക്കിയാല്‍ നന്നായിരുന്നു ഈ കഥ.!!

  1. സുനില്‍
    June 13, 2010 at 11:29 AM

    വളരെ മനോഹരമായി.....
    ഈ കഥ വായിച്ചപോള്‍ തോന്നിയ വികാരം
    ശ്രി, ശ്രി രവി ശങ്കര്‍ പങ്കെടുത്ത ആര്‍ട്ട്‌ ഓഫ് ലിവിങ്ങിന്റെ വേതിയില്‍ സംഭവിച്ച
    വെടി വെപ്പാണ്‌.. ചെന്നയെപോലും ലെജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു പാവം നായുടെ
    പുറത്തു കുറ്റെമെല്ലാം കെട്ടിവെച്ചു തന്റെ പ്രസ്താവനകളെ ശ്രി ചിതംബരവും , ബംഗ്ലോര്‍ സിറ്റി
    പൊലിസ് ഓഫീസിരന്മാരും തിരുത്തി കൈകഴുകി ... സത്യത്തില്‍ ഇതുതന്നെ അല്ലെ മോനെ
    ദിനേശാ ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന് പറയുന്നത്?

    നമ്മള്‍ നമ്മുടെ ഇടയില്‍ വളരുന്ന ചെന്നയിക്കളെ തിരിച്ചരിയെണ്ടുന്ന കാലം അധിക്രമിച്ചിരിക്കുന്നു..
    ഈ സത്യം വളരെ മനോഹരമായി കൊലുസ് നമ്മെ ഒര്മിപ്പിക്ക്യാണ് ഈ ചെറിയ നുറുഗ് കഥയിലുടെ
    അവതരണം മനോഹരമായി..
    ഭാവുഗങ്ങള്‍ നേര്‍ന്നുകൊണ്ട് സുനില്‍

  1. (റെഫി: ReffY)
    June 13, 2010 at 12:15 PM

    ചാണ്ടിക്കുഞ്ഞു, ജിക്കുമോന്‍, കണ്ണൂരാന്‍, ഹംസക്ക... പുലികളൊക്കെ നേരെത്തെ എത്തിയല്ലോ! ഇവരൊക്കെ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്. അപ്പൊ വീണ്ടും കാണാം.

  1. Unknown
    June 13, 2010 at 12:28 PM

    കുറഞ്ഞ വാക്കുകള്ളില്‍ ശക്തമായ ആശയം അവതരിപ്പിക്കാനുള്ള കൊലുസിന്റെ കഴിവിനെ അഭിനന്ദിക്കുന്നു.
    തുടരുക

  1. Rasheed Chalil
    June 13, 2010 at 12:30 PM

    കണ്ണടച്ച് യുദ്ധം ചെയ്യുന്നവര്‍ക്കിടയില്‍ നിന്ന് കണ്ണ് തുറന്ന് ആസ്വദിച്ചിട്ടും അവേശം കാരണം അന്ത്യം സംഭവിച്ച പഴയ ചെന്നായ കഥയുടെ ആവര്‍ത്തന സാധ്യത വളരെ കുറവ്. കാരണം ഇപ്പോള്‍ ആ കഥ മുട്ടനാടുകളുടെ സുരക്ഷക്ക് വേണ്ടിയല്ല.ചെന്നായകളുടെ നിലനില്‍പ്പിന് വേണ്ടി മാത്രമാണ്.

    എങ്കിലും പ്രതീക്ഷ ആ പഴയ കഥയുടെ ആവര്‍ത്തനം തന്നെ.

    നുറുങ്ങ് നന്നായി... :)

  1. ..
    June 13, 2010 at 12:50 PM

    ..
    ഒറ്റവാക്ക്

    ഗംഭീരം..!
    ..

  1. Unknown
    June 13, 2010 at 12:52 PM

    ഷെബ്ബു, സ്നോഫാള്‍, കൊലുസ്, ചിരവ, ......

    എന്താണിത്, പേരുകള്‍ ഇനിയും മാറുമോ ?!

  1. (കൊലുസ്)
    June 13, 2010 at 1:09 PM

    @ തെച്ചിക്കോടന്‍ : shebryn എന്നതിന്റെ petname ആണ് ഷെബ്ബു. മഞ്ഞ് ഇഷ്ട്ടപ്പെടുന്നതുകൊണ്ട് snowfall എന്നാക്കി. ഒരു food blog ആയിരുന്നു ആദ്യം ആഗ്രഹിച്ചത്‌. ഉമ്മ help ചെയ്യാന്നും പറഞെന്കിലും busy കൊണ്ട് 'ചിരവ' ok ആയില്ല. അപ്പോള്‍ മുന്‍പ് എഴുതിയ mini stories ചേര്‍ത്ത് 'കൊലുസ്' ഉണ്ടാക്കി. ഇപ്പോള്‍ template change ചെയ്യുമ്പോള്‍ പേരും മാറ്റി.(ഇനിയും മാറുമോ എന്നാ എന്നോടുള്ള എന്റെയും ചോദ്യം)

  1. ഒരു നുറുങ്ങ്
    June 13, 2010 at 1:30 PM

    ചെന്നായ നല്ലോനാ!മനുഷ്യന്‍ പണ്ടും ചെന്നായോട് വിദ്വേഷമാണ്‍!സ്വസഹോദരനെ കിണറ്റിലെറിഞ്ഞ് പിതാവിനെ
    തെറ്റായിധരിപ്പിച്ചത്,യൂസഫിനെ ചെന്നായ പിടിച്ച്തിന്നുവെന്ന
    വ്യാജമായിരുന്നല്ലൊ(ഖുര്ആനിലെ അദ്ധ്യായം 12,സൂക്തം 17ല്)
    പാവം ചെന്നായ,ചരിത്രത്തിലാദ്യമായി ആരോപണവിധേയനായി!
    ഇനിയെങ്കിലുമവനൊരു മോചനം നല്‍കാമൊ കൊലുസ്സേ...?

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    June 13, 2010 at 2:08 PM

    എനിക്ക് കഥയേക്കാള്‍ ഇഷ്ടപ്പെട്ടത് തലക്കെട്ടാണ്.

  1. നിരാശകാമുകന്‍
    June 13, 2010 at 2:41 PM

    കുറച്ചു കാലം മുമ്പ് വരെ വളരെ ക്രൂരമായി പെരുമാറുന്നവരോടു നാം നിനക്ക് മൃഗത്തിന്‍റെ സ്വഭാവം ആണെന്ന് പറയാറുണ്ടല്ലോ..
    ഇന്നിപ്പോള്‍ ഇവിടെ മനുഷ്യന്മാരുണ്ടോ..
    എല്ലാവരും മൃഗങ്ങള്‍ അല്ലെ...?
    കണ്ണില്‍ ചോരയില്ലാത്ത,സ്വാര്‍ത്ഥത തലയ്യ്ക്ക് പിടിച്ച (മനുഷ്യ)മൃഗങ്ങള്‍..
    ഒരു വലിയ ആശയം എങ്ങനെ ചുരുക്കി മനസ്സില്‍ തട്ടി പറയണം എന്ന് കൊലുസ്സിനെ കണ്ടു പഠിക്കണം..

  1. Anees Hassan
    June 13, 2010 at 2:56 PM

    മനുഷ്യമൃഗങ്ങള്‍

  1. (കൊലുസ്)
    June 13, 2010 at 4:53 PM

    > ചാണ്ടിക്കുഞ്ഞ് : ആദ്യ കമന്റു ഈ കുഞ്ഞു വരികള്‍ക്ക് support ആയപ്പോഴാ ശരിക്കും happy ആയത്. I realy enjoy this.

    > ശ്രീ : വായിച്ചതിലും കമന്ടിയതിലും സന്തോഷം.

    > ബഷീര്‍ Vallikkunnu : വായിച്ചതില്‍ സന്തോഷം.

    > നൗഷാദ് അകമ്പാടം : explain ചെയ്തതില്‍ thanx.

    > ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ : thanx 4ur surprising visit.

  1. Manoraj
    June 13, 2010 at 5:24 PM

    ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ചെറിയ വാക്കുകളിൽ വലിയ സന്ദേശം പറയുന്നത് വളരെ ബുദ്ധിമുട്ടെന്ന്.. അത് വളരെ ഭംഗിയാക്കുന്നു. ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി എന്നോ മറ്റോ വിളിക്കേണ്ടി വരുമോ? അരുന്ധതി റോയ് പേറ്റന്റ് തരില്ലായിരുക്കും.

  1. വിനയന്‍
    June 13, 2010 at 6:34 PM

    പോസ്റ്റ്‌ കണ്ടപ്പോ ഞാന്‍ വിചാരിച്ചു, മിനിക്കഥയൊക്കെ പൂട്ടിക്കെട്ടി എന്തോ സീരിയസായ ലേഖനം എഴുതുകയാനെന്നു...ആ തലക്കെട്ട്‌ ശരിക്കും കലക്കി. മുട്ടനാടുകളും ഇപ്പോള്‍ പിടി തരുന്നില്ല എന്ന് വായിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു.പതിവ്പോലെ മിനിക്കഥ നന്നായി.ടെമ്പ്ലേറ്റ്‌ കൊള്ളാം. ബ്ലോഗിലെ ഹെഡര്‍ ചിത്രത്തില്‍ ഇടത്തെ ഭാഗത്ത്‌ കൊലുസ്സിട്ട പാദങ്ങള്‍, വലത്തെ ഭാഗത്ത്‌ മഞ്ഞണിഞ്ഞു നില്‍ക്കുന്ന മലനിരകളും. ആ രണ്ടു ചിത്രവും തമ്മിലുള്ള ഗുട്ടന്‍സ്‌ ഞമ്മക്ക് പുടി കിട്ടീല...120 എന്ന മാജിക്‌ നമ്പറിലേക്ക് ഇനിയും ഏറെ ദൂരങ്ങള്‍ പോകാനുണ്ട് എന്നാണോ?!...

  1. Mohamedkutty മുഹമ്മദുകുട്ടി
    June 13, 2010 at 6:35 PM

    സംഗതിയൊക്കെ കൊള്ളാം.മിനികഥകള്‍ ( കാപ്സ്യൂള്‍ ) ജോറാവുന്നുണ്ട് .തെച്ചിക്കൊടന്‍ പറഞ്ഞ പോലെ നിന്റെ പേരാണ് മാറിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴും ചിരവയും സ്നോ ഫാളും എല്ലാം എവിടെയെങ്കിലും കാണും.കൊലുസ് തന്നെയാണ് യോചിച്ച പേര്‍ ഇപ്പൊഴത്തെ അവസ്ഥയില്‍.എവിടെയെങ്കിലും ഒന്നുറച്ചു നില്‍ക്ക്.ഇനി പ്രൊഫൈല്‍ ഫോട്ടോയിലും ആരെയെങ്കിലും ആക്ഷേപിക്കുന്നുണ്ടോ?.മുഖം മറച്ചു തലമുടി പുറത്തു കാണിക്കുന്ന പെണ്‍ കുട്ടിയുടെ ഫോട്ടോ കണ്ടതു കൊണ്ടൂ പറഞ്ഞതാണ്.

  1. Vayady
    June 13, 2010 at 7:45 PM

    കൊടുകൈ! കലക്കി.. ചെറിയ വാക്കുകളിലുടെ വല്യകാര്യം പറയാമെന്ന് നമ്മെ പഠിപ്പിച്ച കുഞ്ഞുണ്ണിമാഷിനെ ഈയവസരത്തില്‍ ഓര്‍മ്മിക്കുന്നു.

    പിന്നെ ഇന്നവിടെ വരെ വന്നിട്ട് വോട്ട് ചെയ്യാതെ പോയത് ശരിയായില്ലാട്ടോ. :)

  1. പട്ടേപ്പാടം റാംജി
    June 13, 2010 at 8:04 PM

    മനോഹരമായി ഷെബു
    കുഞ്ഞു വരിയിലൂടെ വലിയ കഥയേക്കാള്‍ വലിയ ആശയം.
    കൂടുതല്‍ കൂടുതല്‍ നന്നാവുന്നുണ്ട്.

  1. Pottichiri Paramu
    June 13, 2010 at 8:07 PM
    This comment has been removed by the author.
  1. Pottichiri Paramu
    June 13, 2010 at 8:08 PM

    കൊള്ളാം..നന്നായി.
    ചെറിയ വരികളില്‍ ഒരു വല്യ യാഥാര്‍ത്ഥ്യം ..
    ആശംസകള്‍.

  1. (കൊലുസ്)
    June 13, 2010 at 8:20 PM

    @ ജിപ്പൂസ് : ഇഷ്ട്ടായി എന്നറിയുന്നതില്‍ സന്തോഷം. ബ്ലോഗിലെ എന്റെ ആദ്യ testല്‍ ആദ്യ comment ജിപ്പൂസിന്റെതായിരുന്നു. പ്രോല്സാഹനങ്ങള്‍ക്ക് thanx.

    @(saBEen* കാവതിയോടന്‍): എല്ലാം count ചെയ്തെടുത്തു അല്ലെ?

    @ Naushu : ഒരു വലിയ നന്ദി.

    @ കണ്ണൂരാന്‍ / Kannooraan : ആ comment കണ്ടതിനു ശേഷാ അങ്ങനെയൊരു കുപ്പായത്തെ കുറിച്ച് അറിഞ്ഞത്. "എന്റെ ആട്ടിന്‍ കുപ്പായവും മനുഷ്യന്‍ കൈക്കലാക്കി" എന്ന് കൂടി ചേര്‍ക്കാന്‍ കരുതിയെങ്കിലും words കൂട്ടണ്ടാ എന്നതില്‍ ഒഴിവാക്കി.

    @ വരയും വരിയും : സിബു നൂറനാട് : ഒറ്റവാക്കില്‍ ഒരായിരം നന്ദി.

    (കമന്റു പറഞ്ഞ എല്ലാവര്ക്കും ഹൃദ്യമായ നന്ദി)

  1. (കൊലുസ്)
    June 13, 2010 at 8:37 PM

    @ Neena Sabarish : അതും പറഞ്ഞു പോയല്ലേ?

    @ ശ്രീനാഥന്‍ : നായ്ക്കളെ പോലെ മനുഷ്യന്‍..! cruel world.

    @ »¦മുഖ്‌താര്‍¦udarampoyil¦« : വായിച്ചതില്‍ സന്തോഷം.

    @ ഹംസ : നല്ല ദേഷ്യത്തിലാനല്ലോ ഇക്ക. എന്താ പറ്റിയേ?

    @ സുനില്‍ : ആദ്യമാനല്ലോ മാഷിവിടെ. വായിച്ചു പറഞ്ഞതില്‍ നന്ദിട്ടോ.

  1. Sreedev
    June 13, 2010 at 10:30 PM

    ഗംഭീരമായി ! മൂർച്ചയുള്ള ഒരാശയം തുടിച്ചു നിൽക്കുന്നു , വാക്കുകളിൽ..

  1. അലി
    June 13, 2010 at 10:36 PM

    കുറുക്കൻസ് ആർട്ട് ഓഫ് ലിവിംഗ് ഇപ്പോ മുട്ടനാടുകൾ പ്രാക്ടീസ് ചെയ്യുന്നു.
    കുഞ്ഞുകഥ വളരെ നന്നായി. ഭാവുകങ്ങൾ!

  1. Malayali Peringode
    June 13, 2010 at 10:44 PM

    കൂയ്!




    (കമെന്റ് പോസ്റ്റിനേക്കാൾ വലുതാകരുതല്ലോ?!)

    :-)

  1. sm sadique
    June 13, 2010 at 11:25 PM

    ഒരിക്കലും മ്രഗങ്ങൽ ക്രൂരരല്ല. അതിന്റെ സഹജസ്വഭാവമാണു അത് കാണിക്കുന്നത് .
    പക്ഷെ, മനുഷ്യർ………….?

  1. (കൊലുസ്)
    June 13, 2010 at 11:27 PM

    @ റെഫി: ReffY) : ഒന്ന്നും പറയാതെ മുങ്ങിയല്ലേ. വായിച്ചതില്‍ സന്തോഷം.

    @ തെച്ചിക്കോടന്‍ : ഇഷ്ട്ടായി എന്നതില്‍ സന്തോഷം. സംശയം തീര്‍ന്നോ?

    @ ഒരു നുറുങ്ങ് : സത്യമായും അതെനിക്ക് അറിയില്ലാരുന്നു. but, ചെന്നായ (wolf) തമ്മിലടിപ്പിച്ചു blood കുടിക്കും എന്നാ കേട്ടത്. thanx 4ur xplanation.

    @ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : മാന്ദ്യം എന്ന title ആയിരുന്നു ആദ്യം ആഗ്രഹിച്ചത്‌. ചെന്നായ ജീവിക്കാന്‍ ബുദ്ദിമുട്ടുന്നു എന്ന content. പിന്നെ അതിങ്ങനെയാക്കി. title "art of living" എന്നുമാക്കി.

    @ ആയിരത്തിയൊന്നാംരാവ് : വായിച്ചതില്‍ സന്തോഷം.

    (അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു)

  1. Mohamed Salahudheen
    June 13, 2010 at 11:29 PM

    പഴയത് പോലെ പിടി തരുന്നില്ല,നായാട്ടുകാരില് നിന്നു് അവര്ക്കും രക്ഷയില്ലല്ലോ.മൃഗീയതയെ നിര് വചിച്ച മനുഷ്യന്. ബുദ്ധിയും വിവേകവും കൂടി വംശനാശത്തിലേക്കു നയിക്കാന് അത്ര ബുദ്ധിമുട്ടില്ല.

  1. (കൊലുസ്)
    June 13, 2010 at 11:43 PM

    @ rasheed & @ നിരാശകാമുകന്‍ : ഈ കുഞ്ഞു കഥക്ക് വലിയ, xplained ആയിട്ടുള്ള അഭിപ്രായം പറഞ്ഞല്ലോ. സന്തോഷായി. പോസ്റ്റ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ആദ്യ കമന്റില്‍ വിശദായി എഴുതാന്‍ കഴിഞ്ഞില്ല. പ്രത്യേകം നന്ദിയുണ്ട്ട്ടോ.

    @ രവി : ഒറ്റവാക്കില്‍ ഒരായിരം നന്ദി.

    @ Manoraj : ഭാഷ പ്രശനം ആണ്. അതുകൊണ്ടാ ചെരുതില്‍ തീര്‍ക്കുന്നത്. മലയാളം ഓക്കേ ആയാല്‍ വലിയ കഥ എഴുതാന്‍ try ചെയ്യാലോ. പ്രോല്സാഹനങ്ങള്‍ക്ക് special thanx.

  1. Sidheek Thozhiyoor
    June 14, 2010 at 12:02 AM

    നന്നായി ചിന്തിക്കുന്നു..അല്ലേ?
    കഥ പോലെ തന്നെ അഭിപ്രായം പറഞ്ഞാല്‍
    "ബഹുജോര്‍"

  1. (കൊലുസ്)
    June 14, 2010 at 5:06 AM

    @ വിനയന്‍:
    "പോസ്റ്റ്‌ കണ്ടപ്പോ ഞാന്‍ വിചാരിച്ചു, മിനിക്കഥയൊക്കെ പൂട്ടിക്കെട്ടി എന്തോ സീരിയസായ ലേഖനം എഴുതുകയാനെന്നു...ആ തലക്കെട്ട്‌ ശരിക്കും കലക്കി. മുട്ടനാടുകളും ഇപ്പോള്‍ പിടി തരുന്നില്ല എന്ന് വായിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു.പതിവ്പോലെ മിനിക്കഥ നന്നായി.ടെമ്പ്ലേറ്റ്‌ കൊള്ളാം. ബ്ലോഗിലെ ഹെഡര്‍ ചിത്രത്തില്‍ ഇടത്തെ ഭാഗത്ത്‌ കൊലുസ്സിട്ട പാദങ്ങള്‍, വലത്തെ ഭാഗത്ത്‌ മഞ്ഞണിഞ്ഞു നില്‍ക്കുന്ന മലനിരകളും. ആ രണ്ടു ചിത്രവും തമ്മിലുള്ള ഗുട്ടന്‍സ്‌ ഞമ്മക്ക് പുടി കിട്ടീല...120 എന്ന മാജിക്‌ നമ്പറിലേക്ക് ഇനിയും ഏറെ ദൂരങ്ങള്‍ പോകാനുണ്ട് എന്നാണോ?!..."

    'template കൊള്ളാം. പക്ഷെ Load ആകാന്‍ time എടുക്കുന്നു' എന്നാ complaint കേള്‍ക്കുന്നു. അതുകൊണ്ട് മാറ്റി. ഈ templatil മഞ്ഞ് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ സന്തോഷായി. അങ്ങനെയാ snowfall മാറ്റി കൊലുസ് എന്നാക്കിയത്. 120ലെക്കെത്താന്‍ പ്രയാസമില്ലെന്നു തോന്നുന്നു. നീണ്ട കമന്റിനു വലിയൊരു നന്ദി കേട്ടോ.

  1. (കൊലുസ്)
    June 14, 2010 at 5:11 AM

    @ Mohamedkutty മുഹമ്മദുകുട്ടി : ഒരു change ആയ്ക്കൊട്ടെന്നു കരുതി. തല്‍ക്കാലം കൊലുസ്സില്‍ ഉറച്ചു നില്‍ക്കാമല്ലേ?


    @ Vayady : വായിച്ചതില്‍ സന്തോഷം. (അവിടെ വന്നത് ആര്‍ക്കാ സമ്മാനം കിട്ടിയേന്നു അറിയാനാ. vote കാര്യമൊന്നും അറിയില്ലാര്‍ന്നു. സത്യം. sorryട്ടോ.

    @ പട്ടേപ്പാടം റാംജി: ഇഷ്ട്ടായി എന്നരിയിച്ചതില്‍ സന്തോഷം.

    @ Pottichiri Paramu: വായിച്ചതില്‍, കമന്ടിയത്ല്‍ നന്ദി.
    (അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി)

  1. കുഞ്ഞൂസ് (Kunjuss)
    June 14, 2010 at 7:06 AM

    കുറഞ്ഞ വാക്കുകളില്‍ കാലികപ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചു.

    ആശംസകള്‍!

  1. jayanEvoor
    June 14, 2010 at 7:09 AM

    കൊള്ളാം.
    ഷാർപ്പ്!

  1. എന്‍.ബി.സുരേഷ്
    June 14, 2010 at 9:23 AM

    മനുഷ്യൻ ചെയ്യരുതാത്ത പണികൾ ചെയ്യുമ്പോൾ പരമ്പരാഗതമായ തൊഴിലെടുക്കുന്ന ചിലർക്ക് തൊഴിലും അന്നവും നഷ്ടപ്പെടും. കുറുക്കനും ചെന്നായ്ക്കും അങ്ങനെ എല്ലാർക്കും.

    നല്ല സറ്റയർ. പക്ഷേ ഒരു കുഴപ്പം എന്താണെന്ന് വച്ചാൽ ആശയത്തിനു പുതുമയില്ല എന്നതാണ്. മനുഷ്യർ തമ്മിലടിച്ച് ചോരകുടിക്കുന്നത് നാം കണ്ടും കേറ്റുമിരിക്കുകയല്ലേ.
    പിന്നെ ഒരു ട്വിസ്റ്റ് ചെന്നായ്ക്ക് പണിപോയതാണ്.
    ചതിയുടെ മൊത്ത വില്പന മനുഷ്യർ ഏറ്റെടുത്തല്ലോ. ചെറുതും സൂക്ഷ്മവുമായി പറയുന്നുണ്ട്. വിഷയത്തിനാ‍യി ധ്യാനിക്കേണ്ടതുണ്ട്.

  1. Jishad Cronic
    June 14, 2010 at 10:19 AM

    ഒരു കുഞ്ഞു പുലിക്കുട്ടി ...

  1. കുഞ്ഞാമിന
    June 14, 2010 at 1:50 PM

    നല്ല മിനിക്കഥ. ഇഷ്ട്ടായിട്ടൊ ഇതും..

  1. മുഫാദ്‌/\mufad
    June 14, 2010 at 1:58 PM

    മഹത്തായ ആശയം..

  1. Musthafa Kudallur
    June 14, 2010 at 3:44 PM

    കൊള്ളാം

  1. കൂതറHashimܓ
    June 14, 2010 at 3:48 PM

    കഥാ സാരം മനുഷ്യനുള്ള കൊട്ടാണെങ്കിലും,
    തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ എന്ന പ്രയോഗം മനുഷ്യ നിര്‍മിതി മാത്രമല്ലേ..??
    മൃഖങ്ങള്‍ക്ക് മനുഷ്യന്റെ അത്ര ക്രൂരനാവാന്‍ കഴിയുമോ

  1. Faisal Alimuth
    June 14, 2010 at 3:55 PM

    ART OF TELLING.

  1. (കൊലുസ്)
    June 14, 2010 at 3:56 PM

    @ Sreedev : വായിച്ചതില്‍ കമന്ടിയത്ല്‍ നന്ദി.

    @ അലി : ആര്‍ട്ട് ഓഫ് ലിവിങ്ങ് ചെന്നായയുടേതാ. അതല്ലേ cheat ചെയ്യുന്നത്?

    @ മലയാ‍ളി : നന്ദി.

    @ sm sadique : yez. there are many difference between animal & human being. thanx.

    @ സലാഹ് : വന്നു വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

  1. (കൊലുസ്)
    June 14, 2010 at 4:08 PM

    @ സിദ്ധീക്ക് തൊഴിയൂര്‍ : പ്രോല്സാഹനത്തിനു നന്ദി. പല news കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ how cruel എന്ന് ചിന്തിച്ചു. എന്തൊരു ലോകം.

    @ കുഞ്ഞൂസ് (Kunjuss) : വന്നതിലും വായിച്ചതിലും നന്ദിയുണ്ടുട്ടോ..

    @ jayanEvoor : thanx.

    @ എന്‍.ബി.സുരേഷ് : കുറച്ചു വരിയില്‍ എന്തൊക്കെ add ചെയ്യേണം എന്നതാണ് tention. എന്നാലും നന്നായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം.

  1. നിയ ജിഷാദ്
    June 14, 2010 at 5:19 PM

    nannayittundu

  1. Manef
    June 14, 2010 at 5:55 PM

    ചെന്നായ അതിന്റെ പ്രകൃതി നിയോഗമായ ചോര കുടി തുടര്‍ന്ന് കൊണ്ടേ ഇരിക്കും അതിനു ചോരകുടിക്കാനുള്ള അവസരം ഒരുക്കി നിന്ന് കൊടുക്കാന്‍ തയ്യാറായ ഒരു വലിയ സമൂഹം ഇരകളുണ്ടാല്ലൂ അവരുടെ കാര്യം മഹാ കഷ്ടം തന്നെ!

  1. (കൊലുസ്)
    June 14, 2010 at 7:03 PM

    @ Jishad Cronic™ & നിയ ജിഷാദ് : രണ്ടാള്‍ക്കും ഒരുമിച്ചു നന്ദി. ഇനിയും വരികയും വായിച്ചു കമന്റു പറയാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. wishing u a haapy life.

    @ കുഞ്ഞാമിന : ആദ്യമായി കുഞ്ഞുകഥ വായിക്കാന്‍ എത്തിയ കുഞാമിനക്ക് ഹൃദ്യമായ നന്ദി.

    @ മുഫാദ്‌/\mufad : നന്ദി.

    @ Musthafa Kudallur : നന്ദി.

  1. JK
    June 15, 2010 at 8:58 AM

    കുറുക്കന്‍ : ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇനി നീ തമ്മിലടിപ്പിക്കാന്‍ പോകണ്ട എല്ലാം ഓണ്‍ലൈനില്‍ ചെയ്യാം.
    ചെന്നായ : ആഹാ എന്നാല്‍ പിന്നെ അതൊക്കെ പഠിച്ചിട്ടു വേണം മനുഷ്യരെ എല്ലാം ഒരു പാഠം പഠിപ്പിക്കാന്‍.

    വീണ്ടും വീണ്ടും ഒരായിരം അഭിനന്ദനങ്ങള്‍ .......................

  1. mayflowers
    June 15, 2010 at 1:15 PM

    സൂപ്പറായിട്ടുണ്ട് മോളെ ..
    congratulations!

  1. Abdulkader kodungallur
    June 15, 2010 at 1:59 PM

    ചെന്നായ്ക്കളുടെ രൂപപരിണാമം .നന്നായി.

  1. (കൊലുസ്)
    June 15, 2010 at 3:01 PM

    + കൂതറHashimܓ : ചെന്നായ മറ്റു ജീവികളെ ചതിച്ചു കൊല്ലുമെന്ന് കേള്‍ക്കുന്നു. എന്നിട്ട് അതിന്റെ blood കുടിക്കുമെന്നും.

    + A.FAISAL : നന്ദി. (art of commenting..!)

    + Manef : thanx 4ur detailed words.

    + ജഗത് കൃഷ്ണകുമാര്‍ : കുഞ്ഞു കഥകൊണ്ട് കമന്റ് നന്നായി.

    + mayflowers : ആദ്യത്തെ visitനു പ്രത്യേകം നന്ദി.

    + Abdulkader kodungallur : ഈ പ്രാവശ്യവും കവിത കൊണ്ട് comment എഴുതുമെന്നാ കരുതിയത്‌..!

    അഭിപ്രായം എഴുതിയവര്‍ക്ക് എല്ലാം ഹൃദ്യമായ നന്ദി.

  1. Anonymous
    June 15, 2010 at 7:34 PM

    ഞാൻ വരാൻ വൈകി എന്നലും നീ ആളു കൊള്ളാമല്ലൊ അടിപൊളി അവിടെയൊന്നും നിന്നെ കാണാഞ്ഞിട്ടാ ഇങ്ങോട്ടു വന്നു നോക്കിയത് അപ്പോളല്ലെ മനസിലായത് നീ ഇവിടെ തകർത്ത്താടുകയാണെന്നു... കധയെ പറ്റി എന്തു പറയാൻ.... ആരും ചിന്തിക്കുന്നില്ലല്ലൊ എന്നൊരു വിഷമം മാത്രം ആശംസകൽ

  1. ( O M R )
    June 16, 2010 at 10:03 AM

    "ഇവള്‍ പാടുമ്പോള്‍ വനമേറ്റു പാടുന്നൂ, മിന്നല്‍-
    ക്കൊടികളിതിന്‍ താളമേറ്റു നൃത്തമാടുന്നൂ.
    ഇവള്‍ പാടുമ്പോള്‍ ശംഖനാദശുദ്ധിയൂറുന്നൂ,
    സ്വരഗാന്ധാരങ്ങളില്‍ സ്വൌരഭം തുളുമ്പുന്നൂ,
    ഇവള്‍ പാടുമ്പോള്‍ ദേവദാരു പൂക്കുന്നൂ; അകില്‍-
    ചെടിയില്‍ കിള്ന്നില മുളപൊട്ടുന്നു; കുളിര്‍-
    ച്ചോല കാല്ചിലന്കകള്‍ കിലുങ്ങുംവിധം മല-
    ന്കാടുകള്‍ കടന്നെങ്ങോ കലരാന്‍ കുതിക്കുന്നു."
    _________________________________

    പുതിയ കാലം മനുഷ്യന്‍ വന്ദ്യനല്ല വന്യനാവുകയാണ്. മൃഗങ്ങളേക്കാള്‍ അധപതിക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ മൃഗങ്ങള്‍ ഇങ്ങനെ ചെയ്യില്ല എന്ന് നമ്മള്‍ ചിന്തിച്ചുപോകുന്നു.
    ആധുനിക ദുര്‍ദ്ധശയുടെ ഭീതിദമായ ചിത്രം വരച്ച് കഥയുടെ അനുഗ്രഹ ശക്തിയെ തന്റേതു മാത്രമായ രീതിയില്‍ പ്രകാശിപ്പിക്കുന്ന കൊലുസിന്റെ ഈ ചിന്തക്ക് മിന്നലിന്റെ സൌന്ദര്യവും കൂലം കുത്തിപ്പായുന്ന നദിയുടെ ശക്തിയുമുണ്ട്.. യാത്ര തുടരൂ. ഭാവുകങ്ങള്‍.

  1. Thabarak Rahman Saahini
    June 16, 2010 at 5:10 PM

    കുഞ്ഞു കഥകളില്‍
    ചിന്തയുടെ തീപ്പൊരി.
    അഭിനന്ദനങള്‍.
    വീണ്ടും എഴുതുക.
    സ്നേഹപൂര്‍വ്വം
    താബു.

  1. misha
    June 17, 2010 at 4:17 AM
    This comment has been removed by the author.
  1. ശ്രിയാ ~ $hr!Y@
    June 17, 2010 at 10:14 AM

    ഷെബ്ബ്രു, നല്ല വിഷയം ആയി ഇത്. ചെന്നായ്ക്കളുടെ കഥ.
    തന്റെ കുഞ്ഞുകഥ ചില ചെന്നായകളെ ചോടിപ്പിച്ചുന്നാ തോന്നണെ. കണ്ടില്ലേ ഒരു ചെന്നായ ഇളിച്ചു കൊണ്ട് ചോര കുടിക്കുന്നത്.

  1. Manef
    June 17, 2010 at 2:07 PM

    ഇദെന്താ കുട്യേ ഇവിടെയും ഒരു തമ്മില്‍ തല്ലു തുടങ്ങാനുള്ള ലാഞ്ചന കാണുന്നുണ്ടല്ലോ? എന്ത് പറ്റി നിങ്ങള്‍ക്കൊക്കെ?

  1. Manef
    June 17, 2010 at 2:31 PM

    മുഹമ്മദ്‌ കുട്ടി ഇക്കയുടെ വാക്കുകള്‍ക്കു എന്തെങ്കിലും ഒന്ന് മറുപടി പറഞ്ഞില്ലെങ്കില്‍ അത് മോശമാകും എന്നത് കൊണ്ട് പറയട്ടെ! സഹോദരാ മുഖം മറക്കുന്നതും തലമുടി മറക്കാതിരിക്ക്കുന്നതും ഒക്കെ ആ കുട്ടിയുടെ വ്യക്തി പരമായ കാര്യങ്ങളല്ലേ? അങ്ങ് അതിലൊക്കെ എന്തിന്നു ഇടപെടുന്നു? അതുപോലെ മറ്റൊന്ന് പെണ്‍കുട്ടികള്‍ പ്രോഫിലുകളില്‍ കഴിവതും അവരുടെ മുഖം മാര്‍ച്ച് തന്നെ വരുന്നതല്ലേ നല്ലത് പ്രത്യേകിച്ച് മോര്ഫിങ്ങും മറ്റും അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത്? പിന്നെ പ്രൊഫൈല്‍ Names അതിനു ആ കുട്ടി already തെച്ചിക്കാടന് മറുപടി കൊടുത്തതും ആണല്ലോ?
    വിഷമം തോന്നിയെങ്കില്‍ പൊറുക്കുക..

  1. poor-me/പാവം-ഞാന്‍
    June 17, 2010 at 8:29 PM

    പാറക്കടവ് എന്നൊരു വിദ്വാനുണ്ട് കോഴിക്കോട്...മാധ്യമത്തില്‍ പണി..അതിയാന്‍ ഇതുപോലെയുള്ള വികൃതികളുടെ മൊത്തക്കച്ചവടക്കാരനാണ്..വായിച്ചിട്ടുണ്ടാകുമല്ലൊ? അപ്പൊ ഒരു പാറക്കടവിയേയും കണ്ടു ഞാന്‍...

  1. (saBEen* കാവതിയോടന്‍)
    June 17, 2010 at 11:51 PM

    മാനിഫ്‌ഭായീ,
    മരുപ്പച്ചയില്‍ കൊലുസും മറ്റൊരു ബ്ലോഗറും തമ്മില്‍ ശണ്ട കൂടിയത്തിന്റെ ബാക്കിയാനിതൊക്കെ. ആ ബ്ലോഗ്ഗര്‍ അന്നത്തെ കൊലുസിന്റെ മറുപടി ബൂലോകത്തെ കുരെപെര്‍ക്ക് അയച്ചു കൊടുത്തു കൊലുസിനെതിരെ തിരിച്ചു. ആ ബ്ലോഗ്ഗര്‍ ഒരു സ്ത്രീ ആയതിനാല്‍ എന്തായാലും ഈ കുട്ടിയോട് കുശുമ്പ് ഉണ്ട്ടാവുമല്ലോ. സ്വന്തം പൊങ്ങച്ചം കമന്റുകളില്‍ ഇടുന്ന അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. ബ്ലോഗ് എഴുത്തില്‍ നല്ല കമന്റുകള്‍ കൊലുസിന് കിട്ടുന്നു. നല്ല കഥ എഴുതുന്നു. ഒരുത്തന്‍ ഈയിടെ കമന്റിയത് ഇത് മറ്റൊരു ബ്ലോഗില്‍ വായിച്ചു എന്ന്. കൊലുസ് അയാളെ വെല്ലുവിളിച്ചു. കഴിഞ്ഞ കഥ നോക്കുക. ഒരു കാക്ക എപ്പോഴും ഇവിടെ മണപ്പിച്ചു നടക്കുന്നു. എന്തിനാ പേര് മാറ്റിയെ, എന്തിനാ പ്രൊഫൈല്‍ മാറ്റിയെ, ഫോട്ടോ എന്തിനാ അങ്ങനെ, എന്നൊക്കെയാണ് പുള്ളിക്കാരന് അറിയേണ്ടത്. എന്തിനാ ഇതൊക്കെ നോക്കുന്നത്? എഴുത്ത് മാത്രം നോകിയാല്‍ പോരെ? ജാതകവും നോകണോ? ആ സ്ത്രീ കൊലുസിനയച്ച തെരിക്കത്ത് മാനിഫ്‌ ഭായിയും കന്ടിരുന്നല്ലോ.. എത്ര മോശായിട്ടാ അവരും ഭര്‍ത്താവും കൂടി ഈ കുട്ടിയെ ഉപദ്രവിച്ചതെന്നു കണ്ടാല്‍ മനസ്സിലാകും. അവര്‍ മരുപ്പച്ച വിട്ടു. കൊലുസിന്റെ പേജ് ഉണ്ട്. ഇപ്പോള്‍ ഒരു ചെന്നായ ചോര കുടിക്കാന്‍ വന്നിട്ടുണ്ട്. അത് ആ സ്ത്രീയുടെ സൃഷ്ട്ടിയാണ്. ഈ ചെന്നായയുടെ പ്രൊഫൈല്‍ നോക്കിയാല്‍ സംസ്കാരം മനസ്സിലാക്കാം. എന്നെ മെയില്‍ വഴി തെറി വിളിച്ചോ എന്നാണു കല്പന. മറ്റെല്ലാ ബ്ലോഗറെയും പോലെ കൊലുസും എഴുതുന്നു. മറ്റു ചിലരെക്കാള്‍ കമന്റു കിട്ടുന്നു. അസൂയ വെച്ചിട്ട് കാര്യമെന്താ? തെരിക്കമന്റ്റ്‌ ഇടുന്ന ചെന്നായ്ക്കള്‍ക്കും ഇതുപോലെ എഴുതാമല്ലോ.
    മാനിഫ്ക്കാ, നിന്ങ്ങളുടെ കമന്റു അവസരോചിതമായി. ഇന്ന് ആ കുട്ടിയുടെ സങ്കടം നേരിട്ട് കണ്ടു. അതാ ഇത്രയും എഴുതിയതു.

  1. (റെഫി: ReffY)
    June 18, 2010 at 10:47 AM

    നേരത്തെ വന്നു വായിച്ചെങ്കിലും കഥയെപ്പറ്റി കമന്ടാതെയാണ് പോയത്. ഇപ്പോള്‍ മാനിഫ്‌, സെബിന്‍ കാവതിയോടന്‍ തുടങ്ങിയവരുടെ കമന്റു കണ്ട് മറ്റൊരാള്‍ വഴി വീണ്ടും ഇവിടെയെത്തി. എന്റെ എളിയ അഭിപ്രായത്തില്‍ മാനിഫ്‌ പറഞ്ഞതില്‍ നൂറു ശതമാനം കാര്യമുണ്ട്.ഒരു ബ്ലോഗര്‍ക്ക് അയാളുടെ ഇഷ്ട്ടം പോലെ,മറ്റുള്ളവര്‍ക്ക് പ്രശ്നമില്ലാത്ത രീതിയില്‍ പ്രൊഫൈല്‍ വിവരിക്കാം, ചിത്രവും വെക്കാം. അതല്ലല്ലോ പ്രധാനം. അയാള്‍ എന്ത് എഴുതുന്നു എന്നതല്ലേ?
    പിന്നെ,മുഹമ്മെട്കുട്ടിക്ക സ്വയം 'എം.കൃഷ്ണന്‍ നായര്‍' സ്ഥാനം ഏറ്റെടുത്ത ആളാണ്‌. അറുപതു വയസ്സ് (rtd: എന്ന് കാണുന്നു) കഴിഞ്ഞ അദ്ദേഹം ബ്ലോഗിലെ വളരെ ചെറിയൊരു വിഭാഗത്തിന്റെ കാരണവര്‍ കൂടിയാണ്. അപ്പോള്‍ ബ്ലോഗ്‌ എഴുതുന്ന ആള്‍ക്കാരുടെ വയസ്സും ലിംഗവും, എന്തെഴുതി എങ്ങനെയെഴുതി എന്നൊക്കെയുള്ള വിവരവും അദ്ദേഹത്തെ അറിയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്റെ മാനിഫ്‌ ഭായീ, തെച്ചിക്കോടന് കൊടുത്ത മറുപടിയൊന്നും അദ്ദേഹത്തിനു പോരാ! അദ്ദേഹം നമ്മുടെ കാരണവരല്ലേ?
    സെബിന്‍ ഭായി പറഞ്ഞത് മറ്റൊരു സത്യം. മലയാള ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന ഇരുപതു പേരെ എടുത്താല്‍ അതിലൊരു സ്ഥാനം തീര്‍ച്ചയായും കൊലുസിനുണ്ട്. ബ്ലോഗില്‍ അത്രയധികം പേര്‍ കൈവെക്കാത്ത 'മിനിക്കഥ' എത്ര മനോഹരമായി വായിക്കപ്പെടുന്നു! അത് തന്നെയാണ് ചില ചെന്നായ്ക്കളുടെ വരവിനും കുശുമ്പിനും കാരണമാകുന്നത്. "ഇ-മെയില്‍ വഴി ചീത്ത പറയാന്‍" ആവശ്യപ്പെടുന്ന ഈച്ചയെ കണ്ടു. ഇത്തരം ഈച്ചകള്‍ ബ്ലോഗിനകത്തു വൃണങ്ങള്‍ ഉണ്ടാക്കും. അവന്‍ ആവശ്യപ്പെടുന്നത് പോലെ ചീത്ത പറയാന്‍ മറ്റുള്ളവരെന്താ അവനെപോലെ സംസ്കാരമില്ലാത്തവരാണോ? കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു. അസൂയക്കാര്‍ കമന്റു കണ്ടു സ്വയം നശിക്കുന്നു.

    പ്രിയ കഥാകാരീ, ഈ യാത്ര തുടരുക. ബ്ലോഗില്‍ എല്ലാവരും ചെന്നായ്ക്കളല്ല. ആസ്വാദന ശേഷിയുള്ളവര്‍ കുട്ടിയെ വായിക്കും. അവരുടെ സഹായം എന്നുമുണ്ടാകും. മിനിക്കഥകളുടെ ഒരു സമാഹാരം ഇറക്കാന്‍ തീര്‍ച്ചയായും കഴിയും. ഫലമുള്ള വൃക്ഷത്തിലേക്ക് കല്ലുകള്‍ വരുമെന്നു അറിയുക. ആ കല്ലുകള്‍ പതിയെ നില്‍ക്കും. മറ്റുള്ള കഥകളെ പോലെ ഈ കഥയും നന്നായി. ഇന്നത്തെ കാലത്ത് ചെന്നായ്ക്കള്‍ വര്‍ദ്ധിക്കുന്നെങ്കിലും പഴയത് പോലെ ആടുകളെ പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
    ആശംസകളോടെ,


    demahumifer@gmail.com

  1. (കൊലുസ്)
    June 18, 2010 at 3:19 PM

    @ ഉമ്മുഅമ്മാർ : xamഅടുത്ത്. ബ്ലോഗില്‍ എപ്പോഴും വരാറില്ല. വന്നു വായിക്കാട്ടോ. ഇത്താന്റെ കമന്റിനു നന്ദി.

    @ ( O M R ) : ഇത്തവണ കവിത കൊണ്ടാ കമന്റ് അല്ലെ. xplained കമന്റിനു പ്രത്യേകം നന്ദി കേട്ടോ.

    @ thabarakrahman : ആദ്യ visitനു നന്ദി. ഇനിയും വരണേന്നു പറയട്ടെ.

    @ ഷാന ഷെറിന്‍ : ആദ്യ വിസിടിനു നന്ദി.

    @ ശ്രിയാ ~ $hr!Y@ : അയാള്‍ക്ക്‌ കഥ ഇഷ്ട്ടപ്പെട്ടു. അതാ ഇങ്ങനെ. അവരുടെ ഒരു പോസ്റ്റില്‍ ഞാന്‍ congrates ചെയ്തു comment കൊടുത്തിരുന്നു. അതിന്റെ thanx ആയിരിക്കും ഇത്. സാരല്ല്യ.

  1. (കൊലുസ്)
    June 18, 2010 at 4:21 PM

    @ Manef : മാനിഫ്ക്കാ, കമന്റ് ഇഷ്ട്ടായി. എന്നാലും എന്തിനാ unnecessary കമന്റുകള്‍ക്ക് respond ചെയ്യുന്നേ? leave them.

    @ poor-me/പാവം-ഞാന്‍ : ആദ്യമായിട്ടാ വന്നെ അല്ലെ? നന്ദി കേട്ടോ.


    @ saBEen* കാവതിയോടന്‍) : അവര്‍ക്ക് ഞാന്‍ കൊടുത്ത reply എല്ലാരും കണ്ടു. എനിക്ക് കിട്ടിയ mail/comments ആരും കണ്ടില്ല. സാരമില്ല. ഇപ്പോള്‍ എന്നെ ചീത്തപറഞ്ഞു വന്ന ആള്‍ക്ക് എന്ത് തെറ്റാ ഞാന്‍ ചെയ്തെ? അവരുടെ ആദ്യ പോസ്റ്റില്‍ congrates ചെയ്തു comment ഇട്ടതോ? അല്ലെങ്കില്‍ അയാള്‍ തെളിയിക്കട്ടെ ഞാന്‍ എന്താ wrong ചെയ്തതെന്നു. ഇത്രേം പറഞ്ഞതിന് ഹൃദ്യമായ നന്ദിയുണ്ട്. സത്യം എല്ലാരും അറിയട്ടെ.

    @ റെഫി: ReffY) : "പ്രിയ കഥാകാരീ, ഈ യാത്ര തുടരുക. ബ്ലോഗില്‍ എല്ലാവരും ചെന്നായ്ക്കളല്ല. ആസ്വാദന ശേഷിയുള്ളവര്‍ കുട്ടിയെ വായിക്കും. അവരുടെ സഹായം എന്നുമുണ്ടാകും. മിനിക്കഥകളുടെ ഒരു സമാഹാരം ഇറക്കാന്‍ തീര്‍ച്ചയായും കഴിയും. ഫലമുള്ള വൃക്ഷത്തിലേക്ക് കല്ലുകള്‍ വരുമെന്നു അറിയുക. ആ കല്ലുകള്‍ പതിയെ നില്‍ക്കും. മറ്റുള്ള കഥകളെ പോലെ ഈ കഥയും നന്നായി. ഇന്നത്തെ കാലത്ത് ചെന്നായ്ക്കള്‍ വര്‍ദ്ധിക്കുന്നെങ്കിലും പഴയത് പോലെ ആടുകളെ പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല."

    ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയാനാണോ നേരത്തെ വന്നു ഒന്നും പറയാതെ പോയത്? ഹി..ഹീ..
    പ്രോല്സാഹനത്തിന് ഹൃദ്യമായ നന്ദി. എഴുതാന്‍ ശ്രമിക്കും. ഇനി 2 മാസം കഴിഞ്ഞേ വരൂ. ഇന്ഷ അല്ലാ.

    (ഈ കുഞ്ഞു കഥയെപറ്റി നല്ലത് പറഞ്ഞ എല്ലാവര്ക്കും ഹൃദ്യമായ നന്ദി. എക്സാമും വെക്കെഷനും കഴിഞ്ഞു കാണാം. പ്രാര്തിക്കുമല്ലോ)

  1. Mohamedkutty മുഹമ്മദുകുട്ടി
    June 18, 2010 at 6:37 PM

    Manef എന്ന ബ്ലോഗര്‍( അങ്ങിനെ പറയാമോ എന്നറിയില്ല,പ്രൊഫൈലില്‍ 2009 മുതല്‍ തുടങ്ങിയെന്നു പറയുന്നു.എന്നാല്‍ ബ്ലോഗൊന്നും കണ്ടില്ല)ഇങ്ങനെ പറഞ്ഞിരിക്കുന്നു:മുഹമ്മദ്‌ കുട്ടി ഇക്കയുടെ വാക്കുകള്‍ക്കു എന്തെങ്കിലും ഒന്ന് മറുപടി പറഞ്ഞില്ലെങ്കില്‍ അത് മോശമാകും എന്നത് കൊണ്ട് പറയട്ടെ! സഹോദരാ മുഖം മറക്കുന്നതും തലമുടി മറക്കാതിരിക്ക്കുന്നതും ഒക്കെ ആ കുട്ടിയുടെ വ്യക്തി പരമായ കാര്യങ്ങളല്ലേ? അങ്ങ് അതിലൊക്കെ എന്തിന്നു ഇടപെടുന്നു? അതുപോലെ മറ്റൊന്ന് പെണ്‍കുട്ടികള്‍ പ്രോഫിലുകളില്‍ കഴിവതും അവരുടെ മുഖം മാര്‍ച്ച് തന്നെ വരുന്നതല്ലേ നല്ലത് പ്രത്യേകിച്ച് മോര്ഫിങ്ങും മറ്റും അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത്? പിന്നെ പ്രൊഫൈല്‍ Names അതിനു ആ കുട്ടി already തെച്ചിക്കാടന് മറുപടി കൊടുത്തതും ആണല്ലോ?.....
    ഞാന്‍ വായിച്ച കഥയ്ക്ക് ഉചിതമായ കമന്റും കൊടുത്തിരുന്നു. അതിന്നു ആ കുട്ടി മറുപടിയും തന്നിരുന്നു. പിന്നെ പ്രൊഫൈലിനെപ്പറ്റി കണ്ട അഭിപ്രായം പറഞ്ഞതിനു ആ കുട്ടി ഒന്നും പറയാതെ ഇതു പോലെ ചിലര്‍ വിമര്‍ശിച്ചത് മനസ്സിലായില്ല.മൊത്തം ക്വട്ടേഷന്‍ ഏറ്റ മാതിരിയാണല്ലോ പുറപ്പാട്. ആദ്യം എന്തെങ്കിലുമൊന്നു ബ്ലോഗായി എഴുതു സഹോദരാ,ഞങ്ങളും ഒന്നു വായിക്കട്ടെ.

  1. (റെഫി: ReffY)
    June 18, 2010 at 7:25 PM

    അറിയപ്പെട്ട ഒരു ബ്ലോഗ്ഗറാണ് 'ശാന' എന്ന അപരനാമത്തില്‍ വന്ന കുഴിയാന. വായനക്കാരെ ചതിച്ച്, ഈ പോസ്റ്റില്‍ തെറിയുമിട്ട്, ആവശ്യത്തിന് ചോരയും കുടിച്ച് ഇരുളില്‍ മറഞ്ഞു ആ ചെന്നായ. ഇരുട്ടിന്റെ സന്തതി ഇരുട്ടിലേക്ക് തന്നെ!
    ഇത്തരം ചെന്നായ്ക്കളെ കരുതിയിരിക്കുക. ഇക്കൂട്ടര്‍ നശിച്ചു തുലയട്ടെ.

    മാനിഫ്‌ ഭായീ,
    ഉടനെ എന്തെങ്കിലും എഴുതുക. തട്ടിക്കൂട്ടി ഒരു ബ്ലോഗ്‌ തുടങ്ങുക. "അല്ലാതെ അഭിപ്രായം പറയാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം ഇല്ല"
    'ഇനിമേലില്‍ ബ്ലോഗില്ലാതെ അഭിപ്രായം പറഞ്ഞാല്‍ ഇങ്ങളെ ഞമ്മന്റാള്‍ക്കാര്‍ തൂക്കിക്കൊല്ലും' ങ്ങാ..പറഞ്ഞേക്കാം.
    ഇതൊക്കെ വായിച്ചപ്പോള്‍ ഒരു സംശയം. ഖിയാമത്ത്നാള് ആയി അല്ലെ?

  1. Manef
    June 19, 2010 at 4:02 PM

    എന്റെ സഹോദരന്‍ മുഹമ്മദ്‌ കുട്ടി സാഹിബിനു
    എന്നെ ബ്ലോഗ്ഗര്‍ എന്നൊന്നും വിളിക്കല്ലേ കാരണം ഞാന്‍ അതൊന്നും അല്ല എനിക്ക് ബ്ലോഗ്‌ എഴുതാനൊന്നും സമയവും ഇല്ല എനിക്കാണെങ്കില്‍ അതൊന്നും പാടെ അറിയാനും വയ്യ പിന്നെ ഇങ്ങനെ വല്ലപ്പോഴും ഇതുപോലെ നന്നായി എന്തെങ്കിലും ഒക്കെ മറ്റുള്ളവര്‍ എഴുതുന്നത്‌ വായിക്കുകയും കമന്റ്സ് പറയുകയും ഒക്കെ ആണ് എന്റെ പണി, ഇനിമുതല്‍ താങ്കള്‍ ഇതുപോലെ എന്നെ പ്രകോപിപ്പിച്ചാല്‍ ചിലപ്പോള്‍ ഞാനും എന്തെങ്കിലും ഒക്കെ ബ്ലോഗ്ഗും പിന്നെ അതൊക്കെ അറുവഷളന്‍ ആയിപ്പോയി എന്നൊന്നും പരാതി പറഞ്ഞേക്കരുതേ..

  1. Manef
    June 19, 2010 at 4:39 PM

    Dear Shebryn,

    ഇതൊക്കെ ചില ആളുകളുടെ സ്വഭാവമാണ് നല്ലത് കണ്ടാല്‍ നല്ലത് എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടാവണമെങ്കില്‍ മനസ്സില്‍ നന്മ ഉണ്ടാവണം ഏതായാലും ഇതൊക്കെ വായിക്കുമ്പോള്‍ എനിക്ക് ഒരു പേര്‍ഷ്യന്‍ പഴമൊഴി ആണ് കുട്ടിയോട് പറയാനുള്ളത് അതായത് "Dogs bark but the caravan moves on".. അതായത് പട്ടികള്‍ (താഴെ നിന്ന്) കുറച്ചു കൊണ്ടേ ഇരിക്കും പക്ഷേ ഒട്ടകക്കൂട്ടങ്ങളുടെ യാത്ര, അത് തുടര്ന്നുകൊണ്ടും ഇരിക്കും. തേന്‍മാവിലേ ജനം കല്ലെറിയൂ അല്ലാതെ ഉണക്ക മരത്തില്‍ കല്ലെറിയാന്‍ ആരും മുതിരില്ലല്ലോ! കുട്ടി ഇതൊന്നും കാര്യമാക്കേണ്ട... so keep writing

    wishing you a bright future...

    Regards,

    Manef

  1. Manef
    June 19, 2010 at 5:21 PM

    thank you Reffy for your nice words!

  1. Mohamedkutty മുഹമ്മദുകുട്ടി
    June 19, 2010 at 6:29 PM

    അങ്ങിനെ ഞാന്‍ പ്രകോപിച്ചിട്ടാണെങ്കിലും Manef എഴുതുതത് വായിക്കാന്‍ കാത്തിരിക്കുന്നു. ആദ്യം കമന്റില്‍ തുടങ്ങി തന്നെയാണ് എല്ലാവരും കുത്തിക്കുറിക്കാന്‍ തുടങ്ങുന്നത്. കഴിയുന്നതും ഈ യുദ്ധം ഉടനെ തന്നെ എല്ലാവരും അവസാനിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. നമുക്കുള്ള സമയം എന്തെങ്കിലും വായിച്ച് ചെറിയ കമന്റുകള്‍ എഴുതി രസിക്കാം, ആരെയും വേദനിപ്പിക്കാതെ. എന്റെ കമന്റുകള്‍ ആരെയെങ്കിലും അലോസരപ്പെടുത്തിയങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കാരണം പടച്ചവന്‍ ക്ഷമിക്കുന്നവന്റെ കൂടെയാണെന്നാണല്ലൊ നമ്മള്‍ പഠിച്ചത്. പിന്നെ പ്രൊഫൈലില്‍ കൊടുത്ത വയസ്സ് ഇനിയും കൂടി വരികയാണ്,അത് കൊണ്ട് ഉള്ള കാലം ഇങ്ങനെ തമാശ പറഞ്ഞും ചിരിച്ചും കഴിയണമെന്നാണെന്റെ ആഗ്രഹം. അതു കൊണ്ട് ദയവായി വിവാദങ്ങളില്‍ നിന്നെന്നെ ഒഴിവാക്കുക.

  1. Manef
    June 20, 2010 at 9:45 AM

    Thanx (saBEen* കാവതിയോടന്‍)for your nice words.

  1. അരുണ്‍ കരിമുട്ടം
    June 20, 2010 at 11:43 AM

    ശരിക്കും അത്ഭുതപ്പെടുത്തുന്നു, ഈ ചിന്തകള്‍

  1. Unknown
    June 22, 2010 at 11:40 AM

    comments positive ayi edukuka,dairyapoorvam ezhuthuka.ella aashamsakalum.

  1. Sulfikar Manalvayal
    June 27, 2010 at 4:00 PM

    ശോ, ഞാനിവിടെ വന്നില്ലായിരുന്നു അല്ലെ. കണ്ടെന്നാ കരുതിയത്‌ കേട്ടോ. ക്ഷമിക്കുക. ഒരുപാട് വൈകി അല്ലെ.
    സമയക്കുറവു എന്ന് പറയാന്‍ പറ്റില്ല, തന്റെ ഈ കുഞ്ഞു കഥ വായിക്കാന്‍ സമയക്കുരവെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പറയും, ഉം ജാഡ ജാഡ എന്ന്.
    സത്യായിട്ടും കണ്ടില്ലായിരുന്നു.
    നല്ല വരികള്‍. കുറുക്കന്റെ ആധുനിക ചിന്തനം നന്നായി.
    കൂടെ മനുഷ്യന്റെ ദുരവസ്ഥയിലെക്കുള്ള ഒരു ഉണര്‍ത്തും.
    പോരട്ടെ ഇത്തരം നല്ല ആശയങ്ങള്‍. ആശംസകള്‍.

  1. വഴിപോക്കന്‍ | YK
    June 29, 2010 at 2:20 PM

    ഒരു വലിയ കാര്യം നാല് വരികളില്‍ !!!

  1. ജയരാജ്‌മുരുക്കുംപുഴ
    July 2, 2010 at 2:13 PM

    valare nannayi.........

  1. ഒഴാക്കന്‍.
    July 5, 2010 at 6:43 PM

    ishttayii.. aa prayogam

  1. Unknown
    July 7, 2010 at 5:28 PM

    സുഖം ആണോ എന്ന് ചോദിച്ചാല്‍ സുഖം എന്നെ പറയാന്‍ പാടുള്ളൂ

  1. ഭാനു കളരിക്കല്‍
    July 8, 2010 at 9:27 AM

    athe enikku sukham thanne. manushyar thammilatichu kure chorayozhukkunnathukont aachutuchora kutichu sukhamayi kazhiyunnu.

  1. തൂലിക നാമം ....ഷാഹിന വടകര
    July 13, 2010 at 1:56 PM

    കഥ കലക്കി ..!! ആശയവും ...
    എന്തെ ..കൊലുസ്സിന്റെ കിലുക്കമൊക്കെ നിന്നോ ..??
    പുതിയ പോസ്റ്റ്‌ ഒന്നും കണ്ടില്ല ..!!
    ഇനിയും വരാം ആശംസകള്‍ ...

  1. Raghunath.O
    July 18, 2010 at 11:10 AM

    nice

  1. ജോയ്‌ പാലക്കല്‍ - Joy Palakkal
    July 20, 2010 at 1:30 AM

    സത്യത്തിന്റെ മുഖംതേടിയുള്ള യാത്രയ്ക്ക്‌ എല്ലാ ഭാവുകങ്ങളും!!

  1. (കൊലുസ്)
    July 22, 2010 at 2:20 PM

    @ അരുണ്‍ കായംകുളം : വായിച്ചു ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

    @ SULFI : വൈകി വന്നു അഭിപ്രായം പറഞ്ഞല്ലോ. സന്തോഷം.

    @ വഴിപോക്കന്‍ : വായിച്ചു കമണ്ട് ഇട്ടതില്‍ സന്തോഷം.

    @ jayarajmurukkumpuzha : പ്രോല്സാഹനത്തിനു നന്ദി.

    @ ഒഴാക്കന്‍ : ഇഷ്ട്ടായത്ല്‍ സന്തോഷം.

  1. (കൊലുസ്)
    July 22, 2010 at 2:39 PM

    @ MyDreams : സുഖാണോ എന്ന ചോദ്യത്തിനുള്ള answer ആണ് ഈ storyയുടെ subject.

    @ ഭാനു കളരിക്കല്‍ : തിരിച്ചു കഥ ആക്കിയല്ലേ.

    @ ഷാഹിന വടകര : Xam ആയിരുന്നു. അതുകൊണ്ടാ കൊലുസിന്റെ കിലുക്കം നിര്‍ത്തിയത്. ഇപ്പോള്‍ വെക്കേഷനാ.

    @ Raghunath.O : thanx.

    @ Joy Palakkal ജോയ്‌ പാലക്കല്‍ : പ്രോല്സാഹനത്തിനു നന്ദി.

    (Xam ആയതിനാല്‍ ബ്ലോഗ്‌ നോകാരുണ്ടായില്ല. ഇതില്‍ comments ഇട്ട എല്ലാ friendsനും ഹൃദ്യമായ നന്ദി. പുതിയ story ഇടുന്നു.)

  1. ആളവന്‍താന്‍
    July 27, 2010 at 9:18 PM

    ആ ചിന്തയും കലക്കി.

  1. (കൊലുസ്)
    September 17, 2010 at 8:09 PM

    ★ശ്രീജിത്ത്‌●sгєєJเ†ђ: നന്ദി.

    ആളവന്താന്‍: നന്ദി.

  1. അന്ന്യൻ
    September 20, 2010 at 3:15 PM

    ഈ 100 ഞാൻ എടുക്കുന്നേ….
    ഇത്തിരി വാക്കുകൾ കൊണ്ട് ഒത്തിരി ചിന്തിപ്പിച്ചു…

  1. A
    May 21, 2011 at 12:36 AM

    കൊലുസിന്റെ ചെറിയ വരികളില്‍ വലിയൊരു ലോകം ഒളിപ്പിച്ചു വെച്ചിരിക്കുന്നു. എവിടെക്കെത്തിച്ച കണ്ണൂരാന് നന്ദി.

  1. ചെറുത്*
    June 5, 2011 at 9:36 PM

    സെറ്റപ്പ് സംഭവം തന്നെ
    ഗുഡ് ഗുഡ്ഡേ,,,,