twitter



"നിങ്ങളാ മനുഷ്യരെക്കൊണ്ട് തെറ്റ് ചെയ്യിക്കുന്നത്. അവര്‍ ചെയ്യുന്ന പാപത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കും കൂടി ഉള്ളതാ. നോക്കിക്കോ"

നായയുടെ ക്ഷോഭം കേട്ട് പൂവന്‍കോഴി ചോദിച്ചു.

"ഞങ്ങളെന്ത് ചെയ്തൂന്നാ?"

"നീയൊക്കെ കൂവുന്നത് കൊണ്ടാ മനുഷ്യന്‍ ഉണരുന്നത്. ഞങ്ങളെ കാണുന്നില്ലേ, ഉറങ്ങാനാ ഇഷ്ട്ടം. ആരെയും ഉണര്ത്തുന്നുമില്ല."
Friday, April 29, 2011 | 51 comments | Labels:

51 comments:

  1. (കൊലുസ്)
    April 29, 2011 at 2:47 PM

    ചുമ്മാ എഴ്ഴുതയാതാ. ഇത് ഇത്നെക്കാള്‍ നന്നാക്കാന്‍ പറ്റുവോന്നു ആരെങ്കിലും പറഞ്ഞാല്‍ iam so happy.
    കുറെകാലായി ബ്ലോഗില്‍ വന്നിട്ട്. ഇതിനിടയില്‍ സെമെസ്റ്റെര്‍ കഴിഞ്ഞു. ഒരു ജോലിയും ശരിയായി. ഇനി എല്ലാരും എന്റെ കഥ കേട്ട് ബോറടിക്കാന്‍ ഒരുങ്ങിക്കോ. ന്താ?

  1. മഹേഷ്‌ വിജയന്‍
    April 29, 2011 at 2:53 PM

    എന്നെക്കൊണ്ടിതു വായിപ്പിച്ച പാപത്തിന്റെ ഒരു വിഹിതം കൊലുസിനും കൂടി ഉള്ളതാ. നോക്കിക്കോ...
    നന്നായിട്ടുണ്ട് കൊലുസ്... എഴുതി കൊണ്ടേയിരിക്കുക..
    ആശംസകള്‍..

  1. (കൊലുസ്)
    April 29, 2011 at 3:05 PM

    മഹേഷ് ചേട്ടാ, നിങ്ങളും കണ്ണൂരാനും കൂടിയാ എന്നെക്കൊണ്ട് പിന്നെയും എഴുതിച്ചത്. ഇനി സഹിക്ക്. അല്ലാതെന്തു ചെയ്യും.
    thanx fr ur encouragement.

  1. Irshad
    April 29, 2011 at 3:44 PM

    അപ്പോ ജോലിയായി.....
    എന്നുവെച്ചാല്‍ വായിക്കേണ്ട ജോലി ഞങ്ങള്‍ക്കായി...
    അഭിനന്ദനങ്ങള്‍.

    മിനിക്കഥ കൊള്ളാം. എഴുത്തു തുടരൂ...

  1. ആളവന്‍താന്‍
    April 29, 2011 at 4:21 PM

    തരക്കേടില്ല

  1. K@nn(())raan*خلي ولي
    April 29, 2011 at 5:08 PM

    @@
    ആന, ഉറുമ്പ്, നായ, ചെന്നായ, കോഴി..
    കൊലുസേ, ഇതെന്തിനുള്ള പുറപ്പാടാ?
    ഹും! കൊഴികള്‍ക്കൊക്കെ എന്തും വിചാരിക്കാലോ.
    കഥയിലെ ചിന്ത അപാരം തന്നെ.

    അങ്ങനെ ജോലിയൊക്കെ ശരിയാക്കിയിട്ടാ വരവ് ല്ലേ.
    ആശംസകള്‍

    **

  1. രമേശ്‌ അരൂര്‍
    April 29, 2011 at 6:02 PM

    വേറിട്ട ചിന്ത പകരുന്ന കഥ ..കൊള്ളാം :)

  1. ശ്രിയാ ~ $hr!Y@
    April 29, 2011 at 9:10 PM

    ഒരു കഥയുന്ടെന്നുപറഞ്ഞു കൂട്ടിക്കൊണ്ടു വന്നതിനു താങ്ക്സ്.
    shh. best n cute. as usual.

  1. (റെഫി: ReffY)
    April 29, 2011 at 10:23 PM

    സമകാല സംഭവങ്ങളിലേക്ക് വെളിച്ചംവീശാന്‍ ഈ കൊച്ചു വരികള്‍ക്ക് കഴിയുന്നുണ്ട്. മനുഷ്യനിലെ മിഥ്യാവിചാരങ്ങളാണ്‌ ഇന്നിന്റെ ശാപം. തന്റെ കൂവല്‍കൊണ്ട് നേരം പുലരുന്നു എന്ന് ധരിക്കുന്ന പൂവന്‍കോഴി. കോഴിയെ കുറ്റപ്പെടുത്തുന്ന നായ.
    കഥയിലെ ബിംബങ്ങള്‍ സംവേദനക്ഷമതയെ ശക്തമാക്കുന്നു.
    തുടരുക. ഭാവുകങ്ങള്‍

  1. റഷീദ് കോട്ടപ്പാടം
    April 30, 2011 at 12:25 AM

    നന്നായിട്ടുണ്ട് കൊലുസ്,,ആശംസകള്‍..

  1. Kadalass
    April 30, 2011 at 12:38 AM

    കൊലൂസ് ഇങ്ങനെ കഥ പറഞ്ഞ് ആളുകളെ ഉണർത്തിയാൽ..... ബാക്കി ഞാൻ പറയുന്നില്ല.

    കൊച്ചുകഥ, നല്ല ആശയം!
    എല്ലാ നന്മകളും നേരുന്നു!

  1. ചാണ്ടിച്ചൻ
    April 30, 2011 at 2:34 AM

    പട്ടിക്കും പാപത്തില്‍ പങ്കുണ്ട്....അവറ്റകള്‍ രാത്രി കിടന്നു കുരക്കുന്നത് കാരണമാ, മനുഷ്യര്‍ കിടന്നുറങ്ങാന്‍ പറ്റാതെ, പാപം ചെയ്യുന്നത്....

  1. Muralee Mukundan , ബിലാത്തിപട്ടണം
    April 30, 2011 at 3:08 AM

    ഇവിടെക്ക്യൊ മിക്ക
    ആണൂങ്ങളെ കോഴീന്നും(കോക്ക്), പെണ്ണുങ്ങളെ(ബിച്ച്) പട്ടീന്നും വിളിക്കുന്നതും ഈ വിചാരം കൊണ്ടാകാം അല്ലേ

  1. Echmukutty
    April 30, 2011 at 5:36 AM

    കഥ കൊള്ളാം കൊലുസേ.
    എന്നാലും പട്ടീം കോഴീമൊന്നും ഇതു സമ്മതിയ്ക്കില്ല. മനുഷ്യരെപ്പറ്റി അവർക്ക് അത്ര ഉൽക്കണ്ഠയോ പരിഗണനയോ ഒന്നും ഉണ്ടാവാൻ വഴിയില്ല. അതല്ലേ നമ്മുടെ കൈയിലിരിപ്പ്?

    ജോലി കിട്ടിയതിൽ ആഹ്ലാദം, ആദ്യ ശമ്പളം കിട്ടുമ്പോ ജിലേബി മേടിച്ചു തരണം.

    പിന്നെ, ഇനീം ഇതുപോലെ നല്ല നല്ല കഥകൾ എഴുതണം.

  1. Lipi Ranju
    April 30, 2011 at 7:10 AM

    ശരിയാ... കോഴികള്‍ തന്നാ പാപം ചെയ്യിക്കുന്നെ.... :)
    അതുകൊണ്ടല്ലേ മനുഷ്യര്‍ തന്നെ അവറ്റകളെ കൊന്നു തിന്നുന്നതും!
    ഇവിടെ ആദ്യമാ, ഈ കൊലുസ്സിന്‍റെ കിലുക്കം ഇഷ്ടായിട്ടോ...

  1. ശ്രീനാഥന്‍
    April 30, 2011 at 8:06 AM

    ഉറങ്ങിക്കോളൂ, പാപം ചെയ്യേണ്ടി വരില്ല, പക്ഷേ പുണ്യവും സാധിക്കില്ല!

  1. Fousia R
    April 30, 2011 at 8:58 AM

    ആ കോഴിക്ക് കോള്‍ഡ് സ്റ്റോറേജില്‍ ഒരഡ്മിഷന്‍ കോടുത്ത് ശര്യാക്കാം.

  1. Naushu
    April 30, 2011 at 11:39 AM

    കൊള്ളാം ...

  1. ഋതുസഞ്ജന
    April 30, 2011 at 1:18 PM

    നന്നായിട്ടുണ്ട്.... കൊച്ചു കഥയാണേലും ആശയസമ്പുഷ്ടം

  1. വിചാരം
    April 30, 2011 at 2:56 PM

    വിചാരം എന്നുകണ്ടപ്പോഴാ ഈ വഴിക്ക് വന്നത് , ഈ മിനികഥയിലെന്തോ എനിക്കിത്തിരി രസക്കേട് തോന്നി .. നായയെ കേവലം ഉറങ്ങുന്ന ജീവിയാക്കിയതിൽ , കൊലുസ് ഇതത്ര ശരിയാണോ ? ഉറക്കത്തിലും ജാഗ്രതയുള്ളൊരു മൃഗം നായയല്ലതെ മറ്റേത് മൃഗമാണുള്ളത് ? മാത്രമല്ല ഇത്ര നന്ദിയുള്ള മൃഗവും ? മനുഷ്യന്റെ ഏതൊരു ഉദാഹരണത്തിനും പക്ഷി മൃഗാതികളെ ഉദാഹരിക്കാനാവില്ല കാരണം എല്ലാ ജീവികളും അവരവരുടെ കഴിവുകൾ പ്രകടിപ്പിയ്ക്കുന്നുണ്ട് പ്രത്യേകിച്ച് നായ.

  1. mayflowers
    April 30, 2011 at 6:06 PM

    മോളൂ,
    കോഴി ഉണര്‍ത്തുന്നത് ശരി ,പക്ഷെ,നായ??
    ഏതായാലും ഇത്തിരി വാക്കുകളിലെഴുതുന്ന കഥകള്‍ രസമുണ്ട്.

  1. Ismail Chemmad
    April 30, 2011 at 8:01 PM

    ഇതാണ് .അതേ ഇതാണ് അത് . മിനി കഥ.
    ചെറിയ വരികളില്‍ വലിയ ചിന്ത
    ആശംസകള്‍

  1. Sabu Hariharan
    May 1, 2011 at 1:12 AM

    നല്ല കഥ.

    ബാക്കി കഥ ഉറക്ക ഗുളികൾ പറയണം..
    ഉറക്ക ഗുളികൾക്ക്‌ നന്ദി ;)

  1. ഒഴാക്കന്‍.
    May 1, 2011 at 9:27 AM

    കൊലുസ്, ചാണ്ടി പറഞ്ഞത് കേട്ടോ.... അതാണ് സത്യം

  1. ഷബീര്‍ - തിരിച്ചിലാന്‍
    May 1, 2011 at 9:51 AM

    കഥ നന്നായി.. ഇഷ്ടപ്പെട്ടു... രാത്രി ഉറങ്ങാന്‍ സമ്മതിക്കാത്തത് നായ, രാവിലെ ഉണര്‍ത്തുന്നത് കോഴി... രണ്ടുപേരും പാപത്തിന്റെ ഭാഗങ്ങള്‍.. ചാണ്ടിച്ചന്റെ കമന്റിന് താഴെ ഒരു ഒപ്പ്...

  1. അലി
    May 1, 2011 at 10:31 AM

    ഉറക്കത്തിലും ഉണർന്നിരിക്കുന്ന ജീവിയല്ലേ നായ?

  1. റിയാസ് (മിഴിനീര്‍ത്തുള്ളി)
    May 1, 2011 at 11:34 AM

    മിനിക്കഥ നന്നായിട്ടുണ്ട്

  1. Unknown
    May 1, 2011 at 11:59 AM

    കലക്കന്‍ ചിന്ത

  1. sadu സാധു
    May 1, 2011 at 12:09 PM

    ശ്വാനനിദ്ര പ്രസിദ്ധമാണ് അതു തടസപെടുത്തരുതേ

  1. Unknown
    May 1, 2011 at 5:05 PM

    കടമകള്‍ മറക്കുന്ന കാവല്‍ക്കാര്‍ അല്ലെ?!

    കൊച്ചു കഥകളുമായി കൊലുസ് വീണ്ടും വന്നതില്‍ സന്തോഷം.

  1. Sulfikar Manalvayal
    May 2, 2011 at 10:06 AM

    http://uaemeet.blogspot.com/2011/04/6.html

    uae blog meet on may 6th zabeel park

    link nokki vivarangal ariyuka.

  1. ഷബീര്‍ - തിരിച്ചിലാന്‍
    May 2, 2011 at 11:37 AM

    ആവശ്യപ്പെട്ടത് പ്രകാരം UAE meet അറിയിക്കുന്നു. കമന്റിലൂടെയല്ലതെ താങ്കളിലേക്കെത്താന്‍ സാധിക്കുന്നില്ല. വരാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുക. കൂടെ എത്രപേര്‍ ഉണ്ടാവും എന്നെത് ഈ ലിങ്കില്‍ പോയി കമന്റിലൂടെ അറിയിക്കുക.

    http://uaemeet.blogspot.com/2011/04/6.html

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    May 2, 2011 at 12:54 PM

    കഥയിലെ ആശയം കൊള്ളാം.. രചനയുടെ ശൈലിയും നന്ന്. പക്ഷെ..അവസാനവരി യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നില്ല
    " ഞങ്ങളെ കാണുന്നില്ലേ, ഉറങ്ങാനാ ഇഷ്ട്ടം. ആരെയും ഉണര്ത്തുന്നുമില്ല."
    സത്യത്തില്‍, പരാമൃഷ്ട അര്‍ത്ഥത്തിന്റെ നേര്‍വിപരീതമാണ് യാഥാര്‍ഥ്യം!
    നായകള്‍ക്ക് ഉറങ്ങുകയല്ല, ഉണര്ന്നിരിക്കുകയാണ് അവരടെ ധര്‍മ്മം, ഇഷ്ടം.
    സംശയകരമായത് മണത്തറിയുമ്പോള്‍, കാണുമ്പോള്‍ മനുഷ്യരെ ഉണര്തുകയാണ് അവരുടെ ജോലി.
    ഇനിയും എഴുതൂ ..
    ആശംസകള്‍ !!

  1. ente lokam
    May 3, 2011 at 11:18 AM

    കൊലുസ് :ഉറക്കം നടിക്കുന്ന
    നായ ആണ് ശരി .കൊലുസിന്റെ
    സ്വഭാവം തന്നെ .ഉറുമ്പിന്റെ
    ആന കഥയില്‍ പുതിയ പോസ്റ്റ്‌
    ഇടുമ്പോള്‍ അറിയിക്കണം എന്ന് പറഞ്ഞു.
    അത് പോട്ടെ ദുബായ് ബ്ലോഗ് മീറ്റ്‌ വളരെ
    മുമ്പ് തന്നെ ഞാന്‍ ആലോചിച്ചു .അതിനു
    വേണ്ടിയും contact ചോദിച്ചു .പിന്നെയും
    കോഴികള്‍ ഒത്തിരി കൂവി .ഇനിയിപ്പോ May 6th നു
    Dubayil കോഴി കൂവുമ്പോള്‍ ബ്ലോഗ് മീടിനു
    കണ്ടില്ലെങ്കില്‍ കൊലുസിന്റെ അടുത്ത പോസ്റ്റ്‌
    കാണുമ്പോള്‍ എന്‍റെ ലോകം ഉറങ്ങും ...ആശംസകള്‍
    ..വരുമ്പോള്‍ ജോലി കിട്ടിയതിന്റെ treat കൂടി കരുതാന്‍
    മറക്കണ്ട ..മിനി കഥാ കൊള്ളാം.ആദ്യ പകുതി..രണ്ടാം
    പകുതി അര്‍ഥം അല്പം മാറ്റി അതെ വാചകം ഉപയിഗിച്ചു
    ശരി ആക്കാമായിരുന്നു...

  1. നസീര്‍ പാങ്ങോട്
    May 3, 2011 at 11:40 PM

    nallezhutthukal...

  1. jayaraj
    May 4, 2011 at 11:34 AM

    കലക്കന്‍

  1. ഹാപ്പി ബാച്ചിലേഴ്സ്
    May 4, 2011 at 12:39 PM

    ശരിക്കും ആരാണ് പാപി??

  1. the man to walk with
    May 4, 2011 at 12:59 PM

    athu nannayi..

    Best Wishes

  1. ആസാദ്‌
    May 4, 2011 at 5:57 PM

    കൊലുസ്, ആ പേര് കൊള്ളാം. ഈ കഥയില്‍ നായക്ക് പകരം തീര്‍ച്ചയായും മറ്റു വല്ല ജീവികളും ആവേണ്ടിയിരിക്കുന്നു. കാരണം ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന ജീവിയാണ് നായ. അതും മനുഷ്യനോടു നന്ദി കാണിക്കുന്ന ജീവി. വീട്ടില്‍ തന്നെയുള്ള മറ്റു വല്ല ജീവിയും ആവാമായിരുന്നു. നമ്മുടെ പൂച്ച പോലും പറ്റുമെന്ന് തോനുന്നു. വെറും അഭിപ്രായം മാത്രമാണ് കേട്ടോ. നിനങ്ങള്‍ ബ്ലോഗിലെ പുലികളെ തിരുത്താന്‍ ഞാനാലല്ലേ..!

  1. kARNOr(കാര്‍ന്നോര്)
    May 4, 2011 at 11:42 PM

    ങാഹാ ഇങ്ങനെ ഒരു കുഞ്ഞിക്കൊലുസ് ഇവിടെ ഉണ്ടായിരുന്നോ? കണ്ടുപിടിക്കാൻ വൈകി. എല്ലാ ആശംസകളും.. വീണ്ടും വരാം.. :)

  1. കെ.എം. റഷീദ്
    May 5, 2011 at 10:10 AM

    മിനിക്കഥ നന്നായി ഇഷ്ടപ്പെട്ടു
    കുഞ്ഞു കുഞ്ഞു വരികളില്‍
    ഇമ്മിണി വലിയ ആശയങ്ങള്‍
    ഒരു പാട് നന്ദി
    www.sunammi.blogspot.com

  1. shamsudheen perumbatta
    May 5, 2011 at 4:12 PM

    മിനിക്കഥയിൽ നിന്ന് തുടക്കം, എഴുതിത്തുടങ്ങുന്നതേയുള്ളു അല്ലേ
    നല്ല തുടക്കം, വായനയും എഴുത്തും ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും നല്ലൊരു എഴുത്ത് കാരായി വരും,
    എഴുതുക എഴുതിക്കൊണ്ടിരിക്കുക,
    അഭിനന്ദനം,
    ഷംസുദ്ധീൻ പെരുംബട്ട, ദുബൈ,http://shamseeyem.blogspot.com

  1. ഒരില വെറുതെ
    May 6, 2011 at 11:19 PM

    മണ്ടന്‍ കോഴി. മണ്ടന്‍ നായ. മനുഷ്യരടുത്താ അവരുടെ കളി.
    കൊള്ളാം, ഈ കുഞ്ഞിക്കഥ

  1. (കൊലുസ്)
    May 6, 2011 at 11:28 PM

    @ശംസുദ്ധീന്‍ ഇക്ക;
    അപ്പൊ ഇതിനു മുന്‍പ് എഴുതിയതൊന്നും കണ്ടില്ലാ? അയ്യോ, അതൊക്കെ വായിക്കൂട്ടോ.

  1. പട്ടേപ്പാടം റാംജി
    May 7, 2011 at 10:59 PM

    കൂവല്‍ കേട്ടിട്ടും ഉണരാത്തവരെയാണ് പട്ടികള്‍ ഉറക്കിക്കിടത്തുന്നത്.
    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  1. ഭാനു കളരിക്കല്‍
    May 8, 2011 at 11:59 AM

    കൂവി ഉണര്ത്തിയതുകൊണ്ടാകും ഉച്ചക്ക് അവനെ പിടിച്ച് പൊരിച്ചത്. ഇനി അവന്‍ കൂവണത് ഒന്ന് കാണണമല്ലോ :)

  1. rafeeQ നടുവട്ടം
    May 8, 2011 at 8:55 PM

    ശരിയാണ്! മനുഷ്യന്‍ ഉണരുന്നത് കൊണ്ടാകാം ലോകത്തുള്ള ഈ 'പുലിവാലിന്‍റെ'യൊക്കെ കാരണം!

  1. ബിഗു
    May 10, 2011 at 5:04 PM

    ഇപ്പോ കോഴി വിച്ചാരിച്ചിട്ടും കാര്യമില്ല. അലാറവും മൊഫൈല്‍ ഫോണും ഇല്ലേ :)

    അഭിനന്ദനങ്ങള്‍

  1. A
    May 19, 2011 at 10:11 PM

    ഈ കൊച്ചു കഥകള്‍ പറയുന്ന കാര്യങ്ങള്‍ ഏറെ വലുത് തന്നെ.

  1. ഭായി
    May 27, 2011 at 8:51 PM

    ആശ്യം വ്യക്തമാക്കി ചുരുക്കി എഴുതുന്ന ഈ ശൈലി നന്നായി ഇഷ്ടപ്പെട്ടു..!! :)

  1. Akbar
    May 30, 2011 at 9:39 AM

    :)