
- അഹങ്കാരം..!
കണ്ണടയോട് കണ്ണുകള്‍ എന്നും ക്ഷോഭിക്കും.
"എന്ത് ധിക്കാരമാണിത്. ഞങ്ങള്‍ക്കുമേല്‍ നീ അവകാശം സ്ഥാപിച്ചിരിക്കുന്നു.
ഒന്നിറങ്ങിപ്പോകുന്നുണ്ടോ..?"
പാവം കണ്ണട. കണ്ണുകളുടെ കലമ്പല്‍ അസഹ്യമായപ്പോള്‍ അത്
താഴത്തെക്ക് എടുത്തുചാടി, ചില്ലുകള്‍ പൊട്ടിപ്പൊളിഞ്ഞു..
അപ്പോള്‍,
അതെ വേഗതയില്‍ തന്നെ കണ്ണുകളിലേക്ക് ഇരുട്ടും പാഞ്ഞെത്തി..!
__________________________________________________
- ഗതികേട്..!
"ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."
ഉമ്മുമ്മാന്റെ പ്രത്യേക ശൈലിയിലുള്ള പാട്ട് കേട്ട് പേരക്കുട്ടി ചോദിച്ചു."ഉമ്മുമ്മാ, അതൊന്ന് explain ചെയ്യൂ.. please.."
അപ്പോള്‍ ഉമ്മുമ്മ വിശദീകരിച്ചു.
"ചെമ്മീന്‍, മ്മടെ നാട്ടുകാരിയാ. പശേന്കില് ഓളിപ്പം ഗള്‍ഫും കഴിഞ്ഞ് യൂറോപ്പിലും
അമേരിക്കേലും എത്തീക്കണ്. എന്നിട്ടെന്താ, എത്ര ചാടിയാലും മുട്ടോളമേ എത്തൂ.
പിന്നേം ചാടിയാലോ, ചട്ട്യോളവും. അവിടന്ന് വറചട്ടിയിലേക്ക്.. പിന്നെ എരിതീയിലേക്ക്..!
അതായത് മ്മളൊക്കെ കറിയാക്കീറ്റ് ഓളെ തിന്നൂന്ന്. പ്പം മനസ്സിലായാ ന്റെ കുട്ട്യേ..?"
"ഓ, മനസ്സിലായി..."