

- അറിവ്
കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കി തവള വിളിച്ചു പറഞ്ഞു.
"നിങ്ങള്‍ക്ക് ലോകം കാണണ്ടേ..? വരൂ, ഇതാണ് ലോകം.
ഇവിടെയാണ് സ്വര്‍ഗ്ഗം. ഇറങ്ങി വരൂ.."
മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്.!*************************************************************************
- പുരോഗതി
"ഭയപ്പെടാനൊന്നുമില്ല, ഏറിയാല്‍ ഒരാഴ്ച.."
ഡോക്ടര്‍ ആശ്വസിപ്പിച്ചു.
എന്നാലും.. കടിഞ്ഞൂലാണ്. ദൈവമേ, ആപത്തൊന്നും വരുത്തല്ലേ..
അമ്മയുടെ വെപ്രാളം മനസ്സിലാക്കിയ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.
"മമ്മീ, ധൈര്യമായിരിക്കൂ;
സമയമാകുമ്പോള്‍ ഞാന്‍ daddy യുടെ സെല്‍ ഫോണില്‍ വിളിച്ചോളാം.."!
Monday, May 3, 2010
| 69
comments |
Labels:
മിനിക്കഥ.
Subscribe to:
Posts (Atom)