twitter


തന്‍റെ കണ്ണട പരതിയെടുക്കാന്‍ ആവശ്യപ്പെട്ട വല്യമ്മയോടു പേരക്കുട്ടി പറഞ്ഞു:

"system ഓണ്‍ ചെയ്തിട്ട് googleല്‍ search ചെയ്തു നോക്കട്ടെ.
കണ്ണട അവിടുണ്ടാകും.."

'സിസ്റ്റ'വും 'ഗൂഗിളും' ' സെര്‍ച്ചും' അറിയാത്ത വല്യമ്മ പറഞ്ഞു.

"ആയ്ക്കോട്ടെ.."
Thursday, May 20, 2010 | 80 comments | Labels:

80 comments:

 1. ($nOwf@ll)
  May 20, 2010 at 8:02 PM

  "എന്തിനേയും google ല്‍ search ചെയ്യാം" എന്ന ചിന്തയില്‍ നിന്നും ഒരു കൊച്ചു കഥ. സ്നേഹത്തോടെ സ്വീകരിക്കൂ. അഭിപ്രായം തുറന്നു പറയണേ..
  എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം.

 1. സിനു
  May 20, 2010 at 8:09 PM

  പാവം വല്യമ്മ..!!

 1. റിയാസ് കൊടുങ്ങല്ലൂര്
  May 20, 2010 at 8:35 PM

  ഇത് വായിച്ചപ്പോഴാണ് പണ്ട് തീ കണ്ട് പിടിച്ചത് ഗൂഗിളില് 'how to make fire എന്ന് സെര്ച്ച് ചെയ്താണെന്ന ഫലിതം ഓര്മ്മ വന്നത് നന്നായി.

 1. sm sadique
  May 20, 2010 at 10:00 PM

  ആയിക്കോട്ടെ..........

 1. Readers Dais
  May 20, 2010 at 10:29 PM

  ഗൂഗിള്‍ എവിടെ ആണ് എന്നെങ്കിലും അവര്‍ക്ക് അറിയാലോ അല്ലെ ?
  :)

 1. അലി
  May 20, 2010 at 10:46 PM

  ഗൂഗ്ലിയാലും മതി!

 1. കൂതറHashimܓ
  May 21, 2010 at 11:18 AM

  കിട്ടും കാത്തിരുന്നോ, പയ്യെ കണ്ണട കമ്പ്യൂട്ടറ് ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായി വരും

 1. പട്ടേപ്പാടം റാംജി
  May 21, 2010 at 11:27 AM
  This comment has been removed by the author.
 1. പട്ടേപ്പാടം റാംജി
  May 21, 2010 at 11:28 AM

  കാലത്തിന്റെ പോക്കില്‍ മൂക്കത്ത്‌ വിരല്‍ വെക്കാം.

 1. Girish
  May 21, 2010 at 11:29 AM

  googlelinte kannada ammayikkenthinaa??

 1. സലാഹ്
  May 21, 2010 at 11:39 AM

  "ആയ്ക്കോട്ടെ..

 1. ആയിരത്തിയൊന്നാംരാവ്
  May 21, 2010 at 11:51 AM

  എന്തിനു അമ്പലത്തില്‍ പോകണം .....ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ടില്ല കണ്ണനെ ....(മൊബൈല്‍ തമാശ )

 1. സന്തോഷ്‌ പല്ലശ്ശന
  May 21, 2010 at 12:00 PM

  paavam വല്യമ്മ

 1. »¦ മുഖ്‌താര്‍ ¦ udarampoyil ¦«
  May 21, 2010 at 12:13 PM

  ഉം...

  ആയ്ക്കോട്ടെ.

 1. ഇസ്മായില്‍ കുറുമ്പടി ( തണല്‍)
  May 21, 2010 at 12:31 PM

  "ഓ മാം..'ഹൂ ഈസ്‌ മൈ ഡാഡി ?"
  "ജസ്റ്റ്‌ മിനിറ്റ്‌..ഞാനൊന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യട്ടെ"
  അച്ഛന്‍ എന്തെന്നറിയാത്ത (ഗൂഗിള്‍ എന്തെന്നറിയാം) മകന്‍ പറഞ്ഞു:
  "ഹായ്.... ആയ്ക്കോട്ടെ..."

 1. സോണ ജി
  May 21, 2010 at 1:04 PM

  ഉത്താരധുനിക കാലത്തിനോട് ആക്ഷേപത്തോടെ ഗര്‍ജ്ജിക്കുന്ന ഇമ്മിണി വല്യ കഥ കൂട്ടുകാരി .
  :)

 1. എന്‍.ബി.സുരേഷ്
  May 21, 2010 at 1:51 PM

  ജീവിതത്തിന്റെ സെര്‍ച്ച് എഞ്ചിന്‍ നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയേ വരൂ.

  ഒരു മൌസ്ക്ലിക്കില്‍ എല്ലാം മുന്നിലെത്തുന്ന ഒരു തലമുറയുടെ ബൌദ്ധികപ്രാപ്തിയെക്കുറിച്ച് മേനി നടിക്കുമ്പോള്‍ തന്നെ അവരുടെ ബുദ്ധി വെറും സാങ്കേതികമണെന്ന സത്യവും അറിയേണ്ടതുണ്ട്.

  വിദേശത്തുനിന്നു നാട്ടിലെത്തിയ മകന്‍ അമ്മ കരയുന്നത് കണ്ടപ്പോള്‍ കണ്ണീര്‍ യന്ത്രത്തിലൂടെ കടത്തിവിട്ടു കാര്യം കണ്ടുപിടിച്ചു. ഞാന്‍ വന്നപ്പോള്‍ അമ്മ കരഞ്ഞു, അപ്പോള്‍ അമ്മയുടെ കണ്ണില്‍ സോഡിയം ക്ലോറൈഡായിരുന്നു എന്ന്. ഇത് എഴുതിയത് ഒ.വി.വിജയനാണ്.

  കഥക്ക് കുറച്ച് കൂടി ഫിലോസഫിക്കല്‍ ടച്ച് വരേണ്ടതുണ്ട്
  സാരമില്ല വന്നോളും.

 1. ( O M R )
  May 21, 2010 at 2:14 PM

  പുതിയ യന്ത്ര സംസ്കൃതിയില്‍ മനുഷ്യന്‍ അവന്‍റെ 'സത്വം' പോലും അന്വേഷിക്കുന്നത് ടെക്നോളജിയുടെ സഹായത്താലാണല്ലോ എന്നൊരു വേദനയാണ് ഈ കഥ നല്‍കുന്ന സൂചന.
  പഴമയുടെ ഗരിമ നഷ്ട്ടപ്പെടുത്തിയിട്ടാണ് നമ്മുടെ തലമുറ മുന്നോട്ടു കുതിക്കുന്നത്. തമ്മില്‍ പ്രായമേറിയവരെ ബഹുമാനിക്കാനോ പൈതൃകങ്ങളെ പുണരാനോ അവര്‍ക്ക് സമയമില്ല. തന്‍റെ ലോകത്തേക്ക് ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ ശൂന്യതയിലേക്ക് എത്തുമ്പോള്‍ തിരിച്ചറിയുമായിരിക്കും എന്താണ് സത്യവും മിഥ്യയും എന്ന്!
  ആശ്പുഷ്‌ ജീവിതം നമ്മില്‍ അന്ധത പടര്‍ത്തുമ്പോള്‍ എല്ലാം നമുക്ക് ഇന്റര്‍നെറ്റില്‍ അന്വേഷിക്കാം. എന്തും ഏതും ഒരു വിരല്‍തുമ്പിലുണ്ടല്ലോ!

  നല്ല ആശയം. കഥയ്ക്ക് പിന്നില്‍ മഹത്തായ ഫിലോസഫി ഒളിപ്പിച്ചു വെക്കുന്ന സഹോദരിക്ക് ഭാവുകങ്ങള്‍.. ഇനിയും തുടരട്ടെ.

 1. ($nOwf@ll)
  May 21, 2010 at 2:45 PM

  > സിനു: അതെ സിനു, കുട്ട്യോള്‍ടെ അടുത്ത് വല്യുമ്മമാര്‍ തോറ്റു പോകുന്നല്ലോ.

  > റിയാസ് കൊടുങ്ങല്ലൂര്: അത് ചിരിപ്പിച്ചു.

  > sm sadique: കുഞ്ഞു കമന്റ്!

  > Readers Dais: google എന്തെന്ന് അറിയാത്ത അമമൂമയെ പറ്റിക്കുവായിരുന്നു പേരക്കുട്ടി.

  * അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും ഹൃദ്യമായ നന്ദി.

 1. സിദ്ധീക്ക് തൊഴിയൂര്‍
  May 21, 2010 at 2:47 PM

  ആശയം വളരെ നന്നായി , പിന്നെ പ്രൊഫൈലില്‍ പറയുന്ന ആഗ്രഹം സഫലമാകട്ടെ എന്നാശംസിക്കുന്നു .

 1. ($nOwf@ll)
  May 21, 2010 at 2:54 PM

  } അലി: കുഞ്ഞു കമന്റ്!

  } കൂതറHashimܓ: അതെയതെ.

  } പട്ടേപ്പാടം റാംജി: പെരക്കുട്ട്യോട് ക്ഷമിക്കാം. അല്ലെ?

  } Girish: കഥയിലെ അമ്മൂമക്ക് ഗൂഗ്ല്ന്റെ കണ്ണട വേണ്ട. അവരുടെ കണ്ണട എവിടെന്നു ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞതാ അത്.

  വരികയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും ഹൃദ്യമായ നന്ദി.

 1. ($nOwf@ll)
  May 21, 2010 at 3:01 PM

  *സലാഹ്: കുഞ്ഞു കമന്റ്.

  *ആയിരത്തിയൊന്നാംരാവ്: അത് ചിരിപ്പിച്ചു. നന്നായി.

  *സന്തോഷ്‌ പല്ലശ്ശന: പാവം പാവം..

  *»¦ മുഖ്‌താര്‍ ¦ udarampoyil ¦« കുഞ്ഞു കമന്റില്‍ നിര്തിയല്ലേ ഈ പ്രാവശ്യം?

  } ഈ അന്വേഷണത്തില്‍ കൂടിയ എല്ലാ കൂട്ടുകാര്‍ക്കും ഹൃദ്യമായ നന്ദി.

 1. ($nOwf@ll)
  May 21, 2010 at 3:34 PM

  # ഇസ്മായില്‍ കുറുമ്പടി ( തണല്‍) : ഒരു കഥകൊണ്ട് കമന്റിട്ടു അല്ലെ?

  # സോണ ജി : സത്യമാണെന്ന് കരുതുന്നു.

  # എന്‍.ബി.സുരേഷ് : വലിയ അഭിപ്രായം കുറേക്കൂടി ശ്രദ്ധിക്കാന്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. പ്രോല്സാഹനങ്ങല്ല്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
  പ്രിയ കൂട്ടുകാരെ, എല്ലാവര്ക്കും നന്ദി പറയുന്നു.

 1. Rare Rose
  May 21, 2010 at 4:20 PM

  ഇമ്മിണി വല്യ കഥ ഇപ്രാവശ്യവും കൊള്ളാം.:)

 1. ഒഴാക്കന്‍.
  May 21, 2010 at 5:37 PM

  കുഞ്ഞേ, നീ വല്യമ്മയെ പോലും വെറുതെ വിടൂലെ?.. എന്നിട്ട് കണ്ണാടി കിട്ടിയോ?

 1. ഹംസ
  May 21, 2010 at 7:19 PM

  കമാന്‍റായി എന്തിടണം എന്ന് ഞാന്‍ ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് നോക്കട്ടെ.!!

 1. Mohamedkutty മുഹമ്മദുകുട്ടി
  May 21, 2010 at 7:32 PM

  ചിരവയുടെ മൂര്‍ച്ച കൂടിയതു കൊണ്ടാണോ കൊലുസാക്കിയത്? .ഇതു ഗൂഗിളില്‍ തപ്പിയിട്ട് കിട്ടിയില്ല!

 1. ($nOwf@ll)
  May 21, 2010 at 9:08 PM

  + ( O M R ): എന്‍റെ കുഞ്ഞു വരികളില്‍ philosophy ഉണ്ട് എന്ന് അറിയുന്നതെ സന്തോഷം തരുന്നു. വലിയ ചിന്ത ഇല്ലാതെ എഴുതുന്ന ഈ കഥകള്‍ക്ക് പിന്നില്‍ നല്ല ആഹ്ലാദം കിട്ടുന്നുണ്ട്. കമന്റായും മെയിലായും കിട്ടുന്ന അഭിനന്ദനങ്ങള്‍ പിന്നെയും എഴുതിക്കുന്നു. താങ്കളെ പോലുള്ളവരുടെ പ്രോല്‍സാഹനം കൂടിയാകുമ്പോള്‍ മുന്നോട്ടു നീങ്ങാന്‍ ധൈര്യവും കിട്ടുന്നു.

  + സിദ്ധീക്ക് തൊഴിയൂര്‍: താങ്കളുടെ പ്രാര്‍ഥനക്ക് പ്രത്യേകം നന്ദി.

  + Rare Rose: വലിയൊരു നന്ദിയുണ്ടെ..

  + ഒഴാക്കന്‍: ഞാനല്ല, പേരക്കുട്ടിയാ..
  (കണ്ണട കിട്ടിയോ ആവോ?)

  എല്ലാ കമന്റ്സിനും ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു.

 1. (saBEen* കാവതിയോടന്‍)
  May 21, 2010 at 9:32 PM

  ഗൂഗിളിനെ കളിയാക്കല്ലേ. ഒരു ദിവസം രാത്രി കഴിക്കാന്‍ ഒന്നുമില്ല. ഗൂഗിളില്‍ തപ്പിയപ്പോള്‍ ചില സാലടിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. അതുണ്ടാക്കി തിന്നു. ഗൂഗ്ലായ നമഹ..!
  നമുക്ക് പലതും തരുന്ന ഗൂഗ്ലമ്മചീടെ നെഞ്ചത്താണ് കളി.

  -------------------------------------------
  നല്ല കഥ. നാലഞ്ചു വരികളില്‍ ഒരു വലിയ പരിഹാസം തിരുകിവേചിരിക്കുന്നു. ഇനിയും വരട്ടെ ഇത് പോലെ..

 1. SULFI
  May 22, 2010 at 1:14 AM

  ഇത്രയും ചെറിയ ഒരു കാര്യം മിനിക്കഥയായി രൂപപ്പെടുത്തിയെടുക്കാനുള്ള ബുദ്ധി. സമ്മതിച്ചിരിക്കുന്നു മച്ചൂ..
  അതിലുപരി, എന്തും തന്റെ കണ്മുമ്പില്‍ വിരല്‍ തുമ്പില്‍ വിരിയുമെന്ന് അഹങ്കരിക്കുന്ന പുതു തലമുറക്കുള്ള ഒരു 'ആക്ഷേപ ഹാസ്യ മുന്നറിയിപ്പ്"
  എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ. ഇത്തിരി വെള്ളം തായോ. ഈ കഥക്ക് കമെന്റിട്ടു ക്ഷീണിച്ചു പോയി.

  നന്നായി.... പോരട്ടെ ഇത്തരം മിനി രൂപങ്ങള്‍.....

 1. ($nOwf@ll)
  May 22, 2010 at 10:24 AM

  + ഹംസ: search ചെയ്തു കിട്ടിയാല്‍ പറയണേ..

  + Mohamedkutty മുഹമ്മദുകുട്ടി: title മാറ്റിയതിന്റെ secret പറയാം. ആദ്യം ആഗ്രഹിച്ചത്‌ ഒരു പാചക ബ്ലോഗാണ്. ഉമ്മ സഹായിക്കാമെന്നും പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക്‌ help ചെയ്യാന്‍ കഴിയുന്നില്ല.
  തുടങ്ങിവച്ച blog, പലപ്പോഴായി എഴുതി അയച്ച കുറച്ചു മിനിക്കഥകളുമായി തുടരാമെന്നു കരുതി.
  title ചേഞ്ച്‌ ചെയ്യണമെന്നു readers പറയുന്നു. അതാ "ചിരവ" എന്ന ടൈറ്റില്‍ മാറ്റി ഇങ്ങനെയാക്കി.

  (ഒരു പാചക ബ്ലോഗായിരുന്നു എന്റെ സ്വപ്നം. അത് തുടങ്ങി. ഈ ബ്ലോഗിന്റെ first pageല്‍ tastyfood എന്ന link "ചിരവ"യിലേക്കുള്ളതാണ്.)

  + saBEen* കാവതിയോടന്‍): ആ സാലഡിനു google salad എന്ന് പേരിടണെ..

  + SULFI: കമന്റിന്റെ ലാസ്റ്റ്‌ഭാഗം ചിരിപ്പിച്ചല്ലോ..

  അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.

 1. Naushu
  May 22, 2010 at 10:52 AM

  നല്ല ആശയം
  വളരെ നന്നായി

 1. ഉപാസന || Upasana
  May 22, 2010 at 11:07 AM

  ഗൂഗിളില്ലെങ്കില്‍ കൊച്ചുമോന്‍ വലഞ്ഞു പോയേനെ
  :-)

 1. siya
  May 22, 2010 at 11:18 AM

  എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ നു താങ്ക്സ്...ഒരു കഥ ആയപോള്‍ നീണ്ടു പോയതും ആണ് ..ഇവിടെ വന്നു നോക്കിയപോള്‍ വളരെ കുറച്ചും..ഗൂഗിള്‍ നോട് എനിക്ക് വല്ലാത്ത അടുപ്പവും ആണ് .കാരണം വിവരം ആവശ്യമുള്ള സമയത്ത് കമ്പ്യൂട്ടര്‍ കൈയില്‍ ഉണ്ടായില്ല അത് കൊണ്ട് ഇപ്പോള്‍ എല്ലാത്തിനും അതില്‍ തപ്പും ..ഇടയ്ക്കു വരാം ട്ടോ .........പിന്നെ alice in wonderland കണ്ടുവോ?കണ്ടില്ല എങ്കില്‍ ഒന്ന് പോയി കാണാന്‍ മറകണ്ടാ ട്ടോ ....എല്ലാ വിധ ആശംസകളും ......

 1. തെച്ചിക്കോടന്‍
  May 22, 2010 at 12:57 PM

  ചെറിയ കഥകളില്‍ വലിയ ചിന്തകള്‍ നിറച്ചിരിക്കുന്നു.
  അതിനിയും തുടരട്ടെ എന്നാശംസിക്കുന്നു

 1. ബിലാത്തിപട്ടണം / BILATTHIPATTANAM.
  May 22, 2010 at 1:03 PM

  ഗൂഗിളെന്നെ കണ്ണടയല്ലേ
  ഒരു എമണ്ടൻ ആശയം !

 1. ($nOwf@ll)
  May 22, 2010 at 2:37 PM

  * Naushu +, * ഉപാസന || Upasana+ & * തെച്ചിക്കോടന്‍:
  വന്നതിനും മിണ്ടിയത്തിനും ഒരുപാട് നന്ദി.

  * siya : ഇത്ര പെട്ടെന്ന് വന്നുവല്ലോ, സന്തോഷായി. Alice.. കണ്ടില്ല. Xamന്‍റെ തിരക്കിലാ. അതിന്റെ tention കഴിയട്ടെ.

  * ബിലാത്തിപട്ടണം / BILATTHIPATTANAM: അതുമൊരു സത്യമാ.

  അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.

 1. Jishad Cronic™
  May 22, 2010 at 4:52 PM

  കുട്ടി പറഞ്ഞത് വളരെ ശരിയാണ്.ഇപ്പോളത്തെ കുട്ടികള്‍ എല്ലാം ആശ്രയിക്കുന്നത് " ഗൂഗിള്‍" തന്നെയാണ്.

 1. ശ്രിയാ ~ $hr!Y@
  May 22, 2010 at 5:19 PM

  നല്ല കഥ. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.
  congrates.

 1. Sreedev
  May 22, 2010 at 8:05 PM

  സുഹൃത്തേ,
  അവതരണത്തിലെ നിയന്ത്രണമാണ്‌ ചെറിയ കഥകളുടെ ഏറ്റവും വലിയ സവിശേഷത.വലിയ ഒരാശയത്തെ ചെറിയ ഒരു ചെപ്പിലേക്കൊതുക്കുക എന്നതു അത്ര എളുപ്പമല്ല.'അഹങ്കാര'ത്തിലും 'നന്ദികേടി'ലുമൊക്കെ താങ്കളത്‌ മനോഹരമായി ചെയ്തിരിക്കുന്നു.ഒരേ സമയം ഒതുക്കവും മൂർച്ചയുമുള്ള ഭാഷ...!
  മലയാളം ബ്ലോഗുകളിൽ ഗൗരവമേറിയ മിനിക്കഥകളുടെ ലോകം അത്ര ആശവഹമായിരുന്നില്ല എന്നു തോന്നുന്നു.അതുകൊണ്ടുതന്നെ താങ്കളെപ്പോലുള്ളവർ ഒരുപാടു പ്രതീക്ഷ തരുന്നു.
  ഇനിയും എഴുതൂ ഒരു പാട്‌....

 1. ബിജുകുമാര്‍
  May 22, 2010 at 9:05 PM

  ..ഗൂഗിളില്‍ തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ പേരക്കുട്ടി അവസാനം “OO“ എടുത്തുകൊടുത്തിട്ടു വല്യമ്മയോടു പറഞ്ഞു: ഇതാ വല്യമ്മേ gOOgle-ന്റെ കണ്ണാടി.
  ഹ..ഹ. എങിനെയുണ്ട് മഞ്ഞുവീഴ്ചേ...

 1. Vinayan
  May 22, 2010 at 9:06 PM

  കൊള്ളാം...നന്നായി...ഒരു ഓഫ്‌:-ആ ലൈവ് ട്രാഫിക്‌ ഫീഡ് താഴേക്കു തട്ടിയിട്ടു, ബ്ലോഗ്‌ ആര്‍ക്കൈവ്‌ മുകളിലേക്ക് വെച്ചൂടെ? അതാവുമ്പോ മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ എടുക്കുന്നവര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയും. ഇല്ലെങ്കില്‍ അതിനും ഗൂഗിളില്‍ തപ്പേണ്ടി വരുമോ?!

 1. റഷീദ്‌ കോട്ടപ്പാടം
  May 23, 2010 at 1:36 PM

  നല്ല കഥ!!

 1. ($nOwf@ll)
  May 23, 2010 at 1:54 PM

  @ Jishad Cronic™ > കഥക്ക് വേണ്ടിയാണെങ്കിലും google നെ കുറ്റം പറഞ്ഞത് തെറ്റായോന്നാ പേടി.

  @ ശ്രിയാ ~ $hr!Y@ > welcomes u again nd again...

  @ Sreedev > ഇതേവരെ കിട്ടിയതില്‍ ഏറ്റവും വലിയ പ്രോല്സാഹനമാണിത്. പക്ഷെ, പ്രതീക്ഷക്കൊത്ത് growth ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ അങ്ങനെയങ്ങ് എഴുതിപ്പോകുന്നു. തുടരാന്‍ ശ്രമിക്കാം.

  @ ബിജുകുമാര്‍ > അത് കലക്കി കേട്ടോ..

  @ Vinayan > അനുസരിച്ചു, പോരേ...

  (കുഞ്ഞുവരികള്‍ക്ക് ഇത്രയേറെ response കണ്ണ് നിറക്കുന്നു.. ഓരോ വാക്കുകള്‍ക്കും ഒരായിരം ഹൃദ്യമായ നന്ദി മാത്രം നല്‍കട്ടെ.)

 1. ഭാനു കളരിക്കല്‍
  May 23, 2010 at 3:55 PM

  katha verum phalithamanenkilum enthinum ethinum googlil parathunna orusamskaaram valarnnu varunnunt. internetile vivarangalayi arivu churungi varunnu!

 1. junaith
  May 23, 2010 at 4:01 PM

  (ഒരു കമന്റ്‌ ഇടാന്‍ ഇനി ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്യണോ?വേണ്ടല്ലേ..)
  കൊള്ളാട്ടോ....

 1. Vayady
  May 23, 2010 at 5:31 PM

  ഒരു കുഞ്ഞുകഥയ്ക്കുള്ളില്‍ എത്ര വലിയ കാര്യമാണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. മിടുക്കി. :)

 1. പാലക്കുഴി
  May 23, 2010 at 8:51 PM

  ലോകത്തിന്റെ ഒരു പോക്കേയ്........!!

 1. ($nOwf@ll)
  May 23, 2010 at 9:13 PM

  + ഭാനു കളരിക്കല്‍, + junaith, & Vayady: > ഇവിടം വരെ വരാന്‍ തോന്നിയ നല്ല മനസ്സിനെ appreciate ചെയ്യുന്നു. ഇനിയും വരണമെന്ന് request ചെയ്യുന്നു.
  നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.

 1. ഇസ്മായില്‍ കുറുമ്പടി ( തണല്‍)
  May 24, 2010 at 3:41 PM

  ഇമ്മാതിരി കഥകള്‍ എഴുതുവാണെങ്കില്‍ , നിങ്ങടെ പ്രൊഫൈലില്‍ കാണുന്ന പോലെ കഥകള്‍ പുസ്തകമാകുന്ന ദിനം മലര്‍പൊടിക്കാരന്റെ സ്വപനം പോലെ ആകാനാണ് സാധ്യത!

 1. OAB/ഒഎബി
  May 24, 2010 at 4:59 PM

  എനിക്ക് ചുരുക്കി സംസാരിക്കാന്‍ അറിയാത്തത് പോലെ കഥയും കമന്റും അറിയില്ല.
  എന്നാല്‍, ഇതൊക്കെ ഞാന്‍ മുമ്പ് മറ്റൊരിടത്തില്‍ വായിക്കയും അഭിപ്രായം പറയുകയും ചെയ്തതിനാല്‍ ???

  ഓടോ : തണലേ ‘ഒരു ബുക്ക്‘ എന്നേ പറഞ്ഞിട്ടുള്ളു. അതുണ്ടാക്കാന്‍ വല്ല്യ പണിയൊന്നുല്ലെടേ..

 1. വരയും വരിയും : സിബു നൂറനാട്
  May 24, 2010 at 6:47 PM

  ഹ...ഹ...ഹ...കൊള്ളാം.

  എന്തിനും ഏതിനും ഗൂഗിളില്‍ തപ്പുന്നത് ഞങ്ങള്‍ സോഫ്റ്റ്‌വെയര്‍-ല്‍ പണിയുന്നവരുടെ ഒരു ശീലമാ. സത്യം പറഞ്ഞാല്‍ ഇതില്ലെങ്കില്‍ ഞങ്ങളുടെ പകുതി പണിയും നടക്കില്ല..!!!

 1. ($nOwf@ll)
  May 24, 2010 at 7:29 PM

  * പാലക്കുഴി: വായിച്ചതിനു നന്ദി.

  * ഇസ്മായില്‍ കുറുമ്പടി ( തണല്‍): ഇമ്മാതിരി story എഴുതാനാണ് ഇപ്പോള്‍ ഇഷ്ട്ടം. profileല്‍ പറഞ്ഞത് ഒരു dream മാത്രമല്ല, എന്‍റെയൊരു attempt കൂടിയാണ്. അതിനു ഇഷ്ട്ടം പോലെ time ഉണ്ടല്ലോ എഴുത്തുകാരാ. അല്ലാഹു അനുഗ്രഹിച്ചാല്‍ next year.

  (discourage ചെയ്യുന്ന commentsകള്‍ avoid ചെയ്യുമല്ലോ..)


  * OAB/ഒഎബി : കേട്ടറിഞ്ഞ/വായിച്ചറിഞ്ഞ വാക്കുകളാണ് ഈ കുഞ്ഞു കഥകള്‍ക്ക് പിന്നിലെന്ന് പ്രൊഫൈലില്‍ ഉണ്ട്. ഈ കുഞ്ഞു കഥകള്‍ വേറെ എവിടെയാണ് വായിച്ചതെന്നും കമന്റ്സ് ഇട്ടതെന്നും അറിയിച്ചാല്‍ നന്നായിരുന്നു.


  (അഭിപ്രായം പറഞ്ഞ കൂട്ടുകാര്‍ക്ക് നന്ദി അറിയിക്കുന്നു)

 1. കുമാരന്‍ | kumaran
  May 24, 2010 at 7:56 PM

  എന്തിനാ കൂടുതല്‍.. ഇത് പോലത്തെ നാലഞ്ച് വരികള്‍ ധാരാളം.

 1. വഷളന്‍ | Vashalan
  May 25, 2010 at 5:14 AM

  എന്റെ കമന്റു ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും

 1. ജോയ്‌ പാലക്കല്‍
  May 26, 2010 at 12:29 AM

  അപ്പോ അതാണ്‌ കാര്യം.....
  കുഴപ്പമില്ല...
  തുടരട്ടെ...

 1. ($nOwf@ll)
  May 26, 2010 at 6:18 AM

  + റഷീദ്‌ കോട്ടപ്പാടം: ആശംസകള്‍ക്ക് നന്ദി.

  + വരയും വരിയും : സിബു നൂറനാട് : ഞങ്ങള്‍ studentsഉം googleനെ depend ചെയ്യുന്നവരാ.

  + കുമാരന്‍ | kumaran: നീട്ടിപ്പറഞ്ഞു കഷ്ട്ടപ്പെട്ട് readersനെ ചിരിപ്പിക്കാന്‍ ആഗ്രഹമില്ല മാഷേ.

  + വഷളന്‍ | Vashalan: വന്നല്ലോ, നന്ദി.

  + ജോയ്‌ പാലക്കല്‍: കമന്റിനു നന്ദി.

  (അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു)

 1. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
  May 26, 2010 at 9:56 PM

  ആ കണ്ണട കിട്ടി കെട്ടോ... eBay യില്‍ ആരോ വിക്കാന്‍ വെചിരുന്നൂ. ഞാനതങ്ങു വാങ്ങി. നൂറ്റി മുപ്പത്തഞ്ച് രൂപ. കാഷ് ഓണ്‍ ഡെലിവറിയാ. കിട്ടീട്ട് കൊടുത്താമതി.

 1. Sabu M H
  May 27, 2010 at 2:38 AM

  നന്നായിട്ടുണ്ട് ഗൂഗിള്‍ സേര്‍ച്ച്‌ !

 1. ജഗത് കൃഷ്ണകുമാര്‍
  May 27, 2010 at 1:11 PM

  എന്നിട്ട് വല്ല്യമ്മയുടെ കണ്ണട കിട്ടിയോ??

  പോസ്റ്റിന്റെ ടൈറ്റില്‍, മിനിക്കഥ എന്ന് എന്തിനാ എപ്പോളും ചേര്‍ക്കുന്നത് അത് ബോര്‍ ആയി തോന്നുന്നു. അല്ലെങ്കില്‍ അത് ലേബല്‍ ആയി ഇട്ടാല്‍ മതി.

 1. വീ കെ
  May 27, 2010 at 5:53 PM

  ലോകം ഒരു വിരൽത്തുമ്പിൽ കിടന്നു കറങ്ങുമ്പോൾ കൊച്ചു മോളെ കുറ്റം പറയാൻ പറ്റില്ല.

  ആശംസകൾ....

 1. Raveena Raveendran
  May 28, 2010 at 9:27 AM

  പുരോഗമനം ....?

 1. khader patteppadam
  May 28, 2010 at 8:51 PM

  വല്യമ്മയ്ക്കെന്തിനാ ഇനി കണ്ണട... കുറെ കണ്ടതല്ലേ.!. നന്നായിപ്പോയി

 1. എ.ആർ രാഹുൽ
  May 28, 2010 at 9:55 PM

  വഴി തെറ്റിയാണ് ഇവിടെ എത്തിയത്.പക്ഷെ വായിച്ചു തുടങ്ങിയപോള്‍ മനസിലായി വഴി തെററിയിട്ടില്ലെന്നു..
  എലാ പോസ്റ്റും വായിച്ചു.വളരെ നന്നായിട്ടുണ്ട്..തുടരുക

 1. ($nOwf@ll)
  May 29, 2010 at 3:54 AM

  * കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!: ഓ..കിട്ടിയല്ലോ, സമാധാനായി.

  * Sabu M H : നന്ദി.

  * ജഗത് കൃഷ്ണകുമാര് : അനുസരിച്ചു (മാറ്റിയിട്ടുണ്ട്). നന്ദി.

  * ‍വീ കെ : നന്ദി.

  * Raveena Raveendran : അതെ, പുരോഗമനം.!

  * khader patteppadam : ഒരാഗ്രഹത്തിനു ഇരിക്കട്ടെ. അല്ലേ..

  * എ.ആർ രാഹുൽ : നല്ല വാക്കുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  (അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. വീണ്ടും വരാന്‍ അപേക്ഷ)

 1. sayanora
  May 29, 2010 at 10:22 PM

  cheriya oru valiya katha.nannaayittund tto

 1. മലയാ‍ളി
  May 31, 2010 at 2:38 AM

  :)

 1. SULFI
  June 3, 2010 at 11:36 PM

  എന്തും ഇതും ഗൂഗിള്‍ തിരയുന്ന നമ്മുടെ ആധിനിക യുവത്വമേ.......
  കഷ്ടം നിന്‍ അവസ്ഥ !!!!!
  കരയുന്നു ഞാന്‍ നിനക്കായി.
  ഒരു നാള്‍ വരും നിന്‍ അസ്തിത്വവും അന്വേഷിച്ചു കൊണ്ടൊരാള്‍ വരും?
  അന്ന് നിനക്കും പറയാം, പോയിടട്ടെ ഞാനെന്‍ ഗൂഗിള്‍ലേക്ക്.

 1. Rajeev
  June 4, 2010 at 4:15 PM

  :)

 1. MT Manaf
  June 5, 2010 at 12:38 PM

  Sometimes a few lines would be more powerful than books. That is what I could see here.
  congrats!

 1. ($nOwf@ll)
  June 5, 2010 at 2:04 PM

  + sayanora : വായിച്ചതില്‍ സന്തോശായിട്ടോ..
  + മലയാ‍ളി : ഒന്നും പറയാതെ പോവ്വാ?
  + SULFI : അത് കലക്കി കേട്ടോ.
  + Rajeev : ഇദ്ദേഹവും ഒന്നും പറഞ്ഞില്ല. സന്കടായിട്ടോ.

  + MT Manaf : many thnx 4ur supporting comnt.

 1. രഘുനാഥന്‍
  June 8, 2010 at 7:42 AM

  ഹ ഹ ഹ എന്തിനും ഏതിനും ഗൂഗിള്‍ അപ്പൂപ്പന്‍ തന്നെ തുണ ..

 1. Pottichiri Paramu
  June 13, 2010 at 8:19 PM

  പരസ്പര സ്നേഹം, പരസ്പര വിശ്വാസം, മനുഷത്വം ഇവയൊക്കെ എവിടെയും കാണാത്തതു കൊണ്ട് ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു.
  പക്ഷെ അവിടെയും “No match found”.

 1. (കൊലുസ്)
  July 22, 2010 at 2:46 PM

  @ രഘുനാഥന്‍ : ഗൂഗിള്‍ ഇല്ലെങ്കില്‍ പെട്ടത് തന്നെ. അഭിപ്രായത്തിനു നന്ദി.

  @ Pottichiri Paramu : നല്ല കമന്റു. ചിരിപ്പിച്ചു.

 1. ആളവന്‍താന്‍
  July 27, 2010 at 8:54 PM

  ഹ ഹ ഹ ഇത്‌ ഒരു പുതിയ ഐറ്റം!!!!

 1. mayflowers
  July 28, 2010 at 5:02 PM

  നന്നായിട്ടുണ്ട് മോളെ..
  ഇവിടെ വല്ലതും കാണാതായാല്‍ ഞങ്ങള്‍ പറയാറുണ്ട്‌ ,മൊബൈല്‍ കാണാതായാല്‍ റിംഗ് ചെയത് നോക്കും പോലെ ഒരു സംവിധാനം എല്ലാത്തിനും വേണമായിരുന്നെന്നു ..

 1. (saBEen* കാവതിയോടന്‍)
  July 30, 2010 at 4:46 PM

  പ്രിയപ്പെട്ട കൊലുസ് കുറെ കാലമായി താങ്കളില്‍ നിന്നും ഒരുചെറു കഥ കണ്ടിട്ട് എന്തെ ബ്ലോഗെഴുതാന്‍ സമയം ഇല്ലേ?

 1. (കൊലുസ്)
  September 17, 2010 at 8:02 PM

  ആളവന്താന്‍: ആദ്യമായിട്ടാനല്ലേ. നന്ദി.

  Mayflowers: കമന്റിനു നന്ദി. വീണ്ടും വരുമല്ലോ.

  sabeen കാവതിയോടന്‍: വെക്കെഷനായിരുന്നു. ഇനി എഴുതാം. നന്ദി.

 1. kiran
  September 17, 2010 at 10:26 PM
  This comment has been removed by the author.
 1. kiran
  September 17, 2010 at 10:27 PM

  kollam ketto