twitter

ആഗസ്ത് ആറിനാണ് UAE യില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത്‌. ചെറിയൊരു കറക്കം കഴിഞ്ഞു റമസാന്‍ തുടങ്ങുമ്പോളെക്ക് ഞങ്ങള്‍ നാട്ടിലെത്തുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു പിന്നെയാണ് ഞാന്‍ കേരളം കാണുന്നത്. നാട്ടില്‍ പോകും മുന്‍പ് ടീവീയിലും മറ്റും കാണുകയും വായിക്കുകയും ചെയ്ത മഴ കാണാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു. എത്തിയതിന്റെ അന്ന് വലിയ മഴ ഉണ്ടായില്ല. പിന്നെയാണ് ശക്തിയുള്ള മഴ കാണുന്നത്.

മഴയുടെ വരവും അതിനു ശക്തി കൂടുന്നതും പിന്നെ പതുക്കെ പിന്മാറുന്നതും കാണാന്‍ നല്ല രസായിരുന്നു. മഴ നനഞ്ഞ മണ്ണ് ചെളിയാകുന്നതും അതില്‍ ചവിട്ടി നടക്കാന്‍ പ്രയാസപ്പെടുന്നതും കണ്ടു. മഴവരുമ്പോള്‍ ഒരു മണം ഒപ്പം വന്നു നമ്മെ ആനന്ദിപ്പിക്കുന്നു. മഴക്കാലം കഴിഞ്ഞു കുറെ കഴിഞ്ഞാല്‍ പിന്നെ ചൂട് വരും. ഗള്‍ഫിനേക്കാള്‍ ചൂടാണ് നാട്ടിലെന്നും കേട്ടറിഞ്ഞു. ജീവിക്കാന്‍ നല്ല സുഖമുള്ള നാട് തന്നെ നമ്മുടെ കേരളം.

എന്റെ മുഴുവന്‍ സുഹൃത്തുക്കളും UAEയിലാണ്. നാട്ടില്‍ ബന്ധത്തില്‍പെട്ട സുഹൃതുക്കലാണ്‌ുള്ളത്. ഒന്നിച്ചു കളിച്ചും പഠിച്ചും ഉള്ള സ്നേഹിതരാണ്‌ ഇവിടെ ഉള്ളതെങ്കില്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി ക്ലോസ് റിലേഷന്‍ ഇല്ല. പപ്പയുടെ സ്ഥലം കൊച്ചിയിലും ഉമ്മയുടെ സ്ഥലം കോഴിക്കോട്ടും ആയതിനാല്‍ അങ്ങും ഇങ്ങുമായിട്ടാണ് ബന്ധുക്കള്‍ ഉള്ളത്. എല്ലാവരെയും നേരിട്ട് കാണാനുള്ള ചാന്‍സും കൂടിയാണ് ഈ യാത്ര.

കുറച്ചു ദിവസം ആലുവയിലെ വീട്ടില്‍ നിന്നു. ബന്ധുക്കളെയൊക്കെ കണ്ടു. പിന്നെ കോഴിക്കോട്ടേക്ക്. ഉമ്മയുടെ റിലേഷനില്പെട്ട ഒരുപാട് കുടുംബക്കാര്‍ യൂ എ യിലുണ്ട്. അവരില്‍ പലരും റമദാന്‍ വെക്കേഷന്‍ ആയതിനാല്‍ നാട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ശരിക്കും എന്ജോയ്‌ ആയിരുന്നു അവിടെയുള്ള ദിവസങ്ങള്‍. നോമ്പ് ആയതിനാല്‍ പതിനെട്ടോളം നോമ്പ് തുറയില്‍ ജോയിന്‍ ചെയ്തു. നല്ല, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളും അനുഭവങ്ങളും ആയിരുന്നു ഓരോ ഇഫ്താര്‍ വിരുന്നുകളും.

ബ്ലോഗ്‌ തുടങ്ങിയ ശേഷമുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. നാട്ടിലുള്ള ബന്ധുക്കളും ഫ്രെണ്ട്സുകളും കുട്ടികളുമായി കഴിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം മലയാളം സംസാരിക്കുന്ന രീതിയായിരുന്നു. രണ്ടു നാട്ടിലും രണ്ടു ശൈലിയാണ്. എത്ര ഈസിയായിട്ടാണ് അവര്‍ ലാങ്ഗ്വേജ് കൈകാര്യം ചെയ്യുന്നത്! തിരിച്ചു വരുമ്പോള്‍ കുറെ നല്ല പുസ്തകങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചത്‌ നടന്നു.

പപ്പയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രേ എന്റെ വായനയെ പറ്റിയും എഴുത്തിനെ പറ്റിയും അറിയൂ. പപ്പ കുറെ നല്ല പുസ്തകങ്ങള്‍ സെലെക്റ്റ് ചെയ്തു തന്നു. എന്റെ പ്രിയ കസിന്‍, സല്‍വ ആയിരുന്നു ഏറണാകുളത്തു എന്റെ പ്രധാന കൂട്ട്. ബ്ലോഗുകളില്‍ കൂടിയും മറ്റും അറിഞ്ഞ കുറെ നല്ല ബുക്സ്‌ വാങ്ങാന്‍ സല്‍വ നന്നായി ഹെല്‍പ്‌ ചെയ്തു. കോഴിക്കോട്ട് കുറെ ബുക് ഷോപ്പില്‍ പോയി കുറെയെണ്ണം വാങ്ങി. ഇപ്പോള്‍ വായിക്കാന്‍ എന്റെ ഷെല്‍ഫില്‍ ഇഷ്ട്ടം പോലെ ബുക്സ്‌ ആയി.

നാട്ടിലുള്ളപ്പോള്‍ ഓണ്‍ലൈന്‍ ബന്ധം തീരെ ഇല്ലായിരുന്നു. ഇടയ്ക്ക് മെയില്‍ നോക്കുമ്പോള്‍ ഫ്രെണ്ട്സിന്റെയും മറ്റും മെയില്‍ കണ്ടെങ്കിലും മറുപടി അയച്ചില്ല. എന്റെ കുഞ്ഞു കഥകളെ ഇഷ്ട്ടപ്പെടുന്ന, വായിച്ചു അഭിപ്രായം പറയാറുള്ള, എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ്‌ സ്നേഹിതരുടെ മെയിലുകള്‍ക്കും മറുപടി അയക്കാന്‍ കഴിഞ്ഞില്ല. (ക്ഷമിക്കണേ)

ഒരു സെമെസ്ട്ടര്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ജോലി അന്വേഷിക്കണം. പ്രിയ സ്നേഹിതര്‍ പ്രാര്‍ഥിക്കുമല്ലോ. ഈ യാത്രയില്‍ കുറെ കഥകള്‍ നോട്ടു ചെയ്തു വെച്ചിട്ടുണ്ട്. സമയം പോലെ പോസ്റ്റ്‌ ചെയ്യാം. റമദാന്‍ ഓണം പെരുന്നാള്‍ ഒക്കെ കഴിഞ്ഞെങ്കിലും ഈ അനുജത്തിയുടെ ആശംസകള്‍ സ്നേഹത്തോടെ സ്വീകരിക്കുക. വീണ്ടും കാണാം.
Friday, September 24, 2010 | 93 comments | Labels:

93 comments:

 1. (കൊലുസ്)
  September 24, 2010 at 11:43 AM

  35 ദിവസത്തോളം നാട്ടില്‍ നിന്നു. എത്ര സുന്ദരിയാ നമ്മുടെ കേരളം. തിരിച്ചു വന്നിട്ടും നാട്ടിന്റെ ഓര്‍മ്മയിലാ ഇവിടെ നില്‍ക്കുന്നെ. ബ്ലോഗിലെ എല്ലാ സ്നേഹിതര്‍ക്കും നല്ല ദിനം നേരുന്നു. സ്നേഹത്തോടെ.

 1. സിദ്ധീക്ക് തൊഴിയൂര്‍
  September 24, 2010 at 11:53 AM

  പടച്ചോനെ ..തേങ്ങ ഞാന്‍ തന്നെ ഉടക്കണോ...
  എന്തായാലും നാട്ടില്‍പോയ വിശേഷം ഇപ്പോള്‍ തണലില്‍ വായിച്ചേ ഉള്ളു..അപ്പോഴേക്കും അടുത്തത്...നിങ്ങള്‍ ഈ നിലക്ക് തുടങ്ങിയാല്‍ ഞാന്‍ ഒരു എമെര്‍ജന്‍സി ലീവ് എടുക്കും കേട്ടാ...മതി ഇങ്ങിനെ കൊതിപ്പിച്ചത്...
  ഇനി മുടങ്ങാതെ പോസ്റ്റുകള്‍ വന്നു കൊണ്ടിരിക്കട്ടെ ...
  എല്ലാ വിധ ഭാവുകങ്ങളും നന്മകളും നേരുന്നു...എല്ലാം നന്നായി വരും...എല്ലാം ശുബപ്രതീക്ഷകളോടെ നോക്കി കാണുക...

 1. ഒരു നുറുങ്ങ്
  September 24, 2010 at 12:18 PM

  >>>ഈ യാത്രയില്‍ കുറെ കഥകള്‍ നോട്ടു ചെയ്തു വെച്ചിട്ടുണ്ട്. സമയം പോലെ പോസ്റ്റ്‌ ചെയ്യാം.<<<

  മേമ്പൊടിയായി ഒരു നാലുവരി(പാതയല്ല)കഥയെങ്കിലും ഈ
  അനുഭവത്തോടൊപ്പം ചേര്‍ക്കായിരുന്നില്ലേ..?

 1. ശ്രീനാഥന്‍
  September 24, 2010 at 12:18 PM

  ചിലങ്കകൾ നാട്ടിൽ കിലുങ്ങിയതറിഞ്ഞതിൽ  സന്തോഷം! പ്രാർത്ഥിക്കാം ജോലി കിട്ടാൻ, കൊലുസുകാരി നന്നായി പഠിച്ച് ടെസ്റ്റും ഇന്റർവ്യൂവും ഒക്കെ നല്ല കിടിലനായി ചെയ്യുമെന്നു പ്രതീക്ഷിക്കട്ടേ! താൻ പാതി വേണമെല്ലോ! ആശംസകൾ!

 1. Sureshkumar Punjhayil
  September 24, 2010 at 12:28 PM

  Ashamsakal... Prarthanakal...!

 1. എന്‍.ബി.സുരേഷ്
  September 24, 2010 at 12:34 PM

  നാട്ടിലെ അനുഭവവിവരണം കുറേക്കൂടി തീവ്രമാക്കാമായിരുന്നു. നാടിനെ, അതിന്റെ അനുഭവങ്ങളെ കുറച്ചുകൂടി പൊയറ്റിക് ആയി വിവരിക്കാമായിരുന്നു. ഇത് ഇത്തിരി ഡ്രൈ ആയി. ചില ഇംഗ്ലീഷ് വാക്കുകൾ മലയാള ലിപിയിൽ എഴുതി മലയാളത്തിന്റെ ചേരുവകൾ ചേർക്കുമ്പോൾ ഭീകരമായി ബോറാകും. അതൊഴിവാക്കാമായിരുന്നു. ഉദാഹരണത്തിന് ഫ്രണ്ട്സുകൾ എന്നത് ഒരിക്കലും ദഹിക്കാത്ത ഒന്നാണ്. കൂട്ടുകാർ. ചങ്ങാതിമാർ, സുഹൃത്തുക്കൾ, അങ്ങനെ എത്ര വാക്കുകൾ ഉണ്ട്. വേഗം അത് അങ്ങനെയാക്കി മാറ്റുന്നത് നന്ന്. വായനയ്ക്ക് സുഖം അതാണ്.

 1. sijo george
  September 24, 2010 at 12:44 PM

  ജോലി കിട്ടാൻ പ്രാർത്ഥിച്ചാൽ, ജോലി കിട്ടി കഴിയുമ്പോ ബ്ലോഗിംഗൊക്കെ നിന്ന് പോയാലോ..?

 1. siya
  September 24, 2010 at 12:46 PM

  തിരിച്ച് വന്നു എന്ന് മനസിലായി ,അവിടെ വരെ വന്നല്ലോ ,സന്തോഷം .നാട്ടില്‍ ഒക്കെ പോയി എല്ലാരേയും കണ്ടു സന്തോഷമായി തിരിച്ച് വന്നപ്പോള്‍ അതില്‍ പറഞ്ഞ ഒരു വാചകം എനിക്ക് ഇഷ്ട്ടമായി ...

  ''എത്ര ഈസിയായിട്ടാണ് അവര്‍ ലാങ്ഗ്വേജ് കൈകാര്യം ചെയ്യുന്നത്.''.

  അവരിലും മിടുക്കി ആയി കൊലുസ് മലയാളം എന്ത് ഭംഗിയായി എഴുതി കണ്ടു .കൊച്ചി യില്‍ നിന്നുംകോഴിക്കോട്ടുംആ യാത്ര വളരെ രസകരമായിരുന്നു കാണും ,അല്ലേ ? തിരക്ക് കഴിഞ്ഞ് എല്ലാ കഥകളും എഴുതണം .ആശംസകള്‍ ..........

 1. ഒരു യാത്രികന്‍
  September 24, 2010 at 12:50 PM

  മുന്‍ പോസ്റ്റുകള്‍ വായിച്ചിരുന്നു. ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷെ ഇക്കുറി ഒരു പാടു ഇഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ കുത്തിതിരുകിയത് വായനയുടെ ആസ്വാദ്യതയും ഒഴുക്കും കുറച്ചു. കൂടുതല്‍ കൂടുതല്‍ വായിക്കൂ, എഴുതൂ...........സസ്നേഹം

 1. (കൊലുസ്)
  September 24, 2010 at 1:12 PM

  @ സുരേഷ് മാഷിനും ഒരു യാത്രികനും:

  പറയുംപോലെ (speaking tone) എഴുതിയത് കൊണ്ടാ അങ്ങനെ സംഭവിച്ചത്. ഇപ്പോള്‍ തന്നെ മാറ്റാന്‍ ഒരു ശ്രമം നടത്തട്ടെ. പിന്നെ മഴയെ പറ്റിയും മറ്റും എഴുതാനാ കരുതിയത്‌. പക്ഷെ അതിനെയൊക്കെ എങ്ങനെ xplain ചെയ്യണം എന്നരിയാത്തത് കൊണ്ടാ എഴുതാതിരുന്നത്. മഴ പെയ്തു കഴിഞ്ഞാല്‍ ഒരു മണം, മണ്ണിന്റെ ഉണ്ടല്ലോ. അതൊക്കെ ശരിക്കും അറിഞ്ഞു. മൊത്തത്തില്‍ നല്ലൊരു അനുഭവമായി ഈ യാത്ര.

  (തിരുത്താന്‍ പറഞ്ഞതിന് നന്ദി സ്നേഹിതരെ)

 1. (saBEen* കാവതിയോടന്‍)
  September 24, 2010 at 2:24 PM

  ഹലോ ...പ്രിയപ്പെട്ട കൊലുസ് താങ്കളുടെ നാട്ടിലേക്കുള്ള യാത്രയെ കുറിച്ചുള്ള വിവരണം നന്നായി. എന്നെപ്പോലെയുള്ള നാടിനെ മറന്നു കഴിയുന്നവര്‍ക്ക് നാട്ടിലേക്കു ഓടിയെത്താന്‍ ഒരു തോന്നല്‍ ഉളവാക്കുന്ന നല്ല അനുഭവങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു . പിറന്ന മണ്ണിന്റെ മറക്കാനാവാത്ത ഒരായിരം ഓര്‍മ്മകള്‍ നെഞ്ചിലേറ്റിയുള്ള പ്രവാസഭൂവിലെ ജീവിതത്തില്‍ കുളിര്‍മഴയാണ് ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ..കൊലുസിന്റെ "കിലുക്കം" പോലെ അനുസ്യൂതം ......

 1. ഇസ്മായില്‍ കുറുമ്പടി ( തണല്‍)
  September 24, 2010 at 2:32 PM

  - പപ്പയും ഉമ്മയും തമ്മില്‍ ചേര്‍ച്ചയില്ലാത്ത പോലെ! പപ്പയും മമ്മിയും അല്ലേല്‍ ഉപ്പയും ഉമ്മയും അല്ലെ നല്ലത്..
  - ജോലിയൊക്കെ പിന്നെയാകട്ടെ. നല്ല നല്ല കഥകള്‍ പോരട്ടെ..
  - ഈ പോസ്റ്റിലെ ഫോടോ കണ്ടപ്പോ, ചുണ്ണാമ്പ് ചോദിച്ചുകളയുമോ എന്നൊരു പേടി (ക്ഷമിക്കണം)

 1. Jishad Cronic
  September 24, 2010 at 2:35 PM

  ആശംസകൾ....

 1. F A R I Z
  September 24, 2010 at 2:49 PM

  ഇങ്ങിനെ ഒരു ബ്ലോഗ്‌ ആദ്യമായി കാണുന്നു.എന്റെ ബ്ലോഗില്‍ താന്കള്‍ എങ്ങിനെ എത്തിയന്നറിയില്ല. എന്തായാലും "കൊലുസില്‍" എത്തിപ്പെടാനും ഇപ്പോള്‍ ഇട്ട പോസ്റ്റു വായിക്കാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
  ഒരുപാടു ബ്ലോഗില്‍ കയറാനോ, വായിക്കാനോ സമയം കിട്ടാറില്ല. ചിലപ്പോള്‍ നന്നെ ഫ്രീ ആയിരികുംബോഴാ ഇങ്ങിനെയോക്കെയുള്ള സര്ക്കസ്സുകള്‍. "കൊലുസില്‍" ഒരുപാടു വായിക്കാനുണ്ട്. തുടര്‍ന്നും വന്നു വായിക്കും, സമയം കിട്ടുമ്പോള്‍ .

  കൊച്ചു ലേഖനം നന്നായി. ശാന്തമായ അവതരണം.നന്മയത്വമുള്ള ഭാഷ ശൈലി. പിന്നെ ഞാനൊരു കൊഴികൊടുകാരന്‍ തന്നെയാണ് സിറ്റിയി ല തന്നെ.കൊച്ചിയും,കോഴിക്കോടും തമ്മില്‍ ഭാഷാ ശൈലിയില്‍ ഒരുപാടകല്ച്ചയുണ്ട്.പക്ഷെ അതൊന്നും കൊലുസിന്റെ എഴുത്തില്‍ പ്രകടമല്ല.
  ബാക്കി മറ്റു പോസ്റ്റുകള്‍ വായിച്ചു പറയാം.
  ഭാവുകങ്ങള്‍,
  ---ഫാരിസ്‌

 1. കണ്ണൂരാന്‍ / K@nnooraan
  September 24, 2010 at 2:57 PM

  മഴയുടെ സംഗീതം മാത്രമല്ല കൊലുസേ. രാഷ്ട്രീയക്കാരന്റെ ചെറ്റത്തരങ്ങള്‍, മത ഭ്രാന്തന്മാരുടെ തോന്ന്യാസങ്ങള്‍, പോലീസിന്റെ കള്ളത്തരങ്ങള്‍, വാഹനങ്ങളുടെ മരണപ്പാച്ചില്‍, യുവാക്കളുടെ തെണ്ടിത്തരങ്ങള്‍, ഡോക്ടര്‍മാരുടെ ആര്‍ത്തിപൂണ്ട കഴുകന്‍ കണ്ണുകള്‍, ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകള്‍, കള്ളുകുടിയന്മാരുടെ സ്വതന്ത്ര ചിന്തകള്‍, കള്ള്‌ഷാപ്പിലെ വ്യാജ കുപ്പികള്‍...! ഒരു ആറുമാസം കൂടി നില്‍ക്കുവാണെന്കില്‍ ഒരു കൊല്ലം എഴുതാനുള്ള വിഷയം കിട്ടുമായിരുന്നു.

 1. ആളവന്‍താന്‍
  September 24, 2010 at 2:58 PM

  ഓഹോ... അപ്പൊ അതായിരുന്നു കാര്യം.

 1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
  September 24, 2010 at 2:59 PM

  ഇതിൽ കര്യമായിട്ടൊന്നും തന്നെ പറഞ്ഞില്ലല്ലോ

 1. Rasheed Punnassery
  September 24, 2010 at 3:05 PM

  മഴ, നോമ്പ് ,ഓണം,പെരുന്നാള്‍.
  എല്ലാം നാട്ടില്‍ ആഘോഷിക്കുക.
  എത്ര മനോഹരം.
  നന്മകള്‍ നേരുന്നു

 1. ജുവൈരിയ സലാം
  September 24, 2010 at 3:52 PM

  മഴയുടെ സംഗീതവുംചിരിയും കരച്ചിലും ക്ഷോഭവും തേങ്ങലും കണ്ടു മതിവരാതങ്ങനെ ദിനചര്യകളുടെ തിരക്കുകളില്ലാതെ വെറുതെ ഇരിക്കുവാനെന്തു സുഖമായിരിക്കും

 1. jayaraj
  September 24, 2010 at 4:35 PM

  ആദ്യം ആശംസകള്‍ സ്വികരിചിരിക്കുന്നു . പിന്നെ പ്രാര്‍ത്ഥന . അതും ഒകെ .പിന്നെ ജോലി കിട്ടി കഴിയുമ്പോള്‍ ആ വഴി പോയേക്കരുത്‌ . ഇവിടെ എല്ലാവര്ക്കും ചെലവ് ചെയ്തെച്ചു പോയാമതി .
  പിന്നെ കൂട്ടി വച്ച കഥകള്‍ ഓരോന്നായി ഇങ്ങു പോരട്ടെ ..

 1. ഷാ
  September 24, 2010 at 6:33 PM

  എല്ലാ കഥയും വായിച്ചു. നന്നായിട്ടുണ്ട്.

  Brevity is the soul of wit.

 1. ചാണ്ടിക്കുഞ്ഞ്
  September 24, 2010 at 7:28 PM

  അല്ലെങ്കിലും എനിക്കറിയാമായിരുന്നു കൊലുസ് ആലുവക്കാരിയാണെന്ന്...കാരണം നല്ല എഴുത്തുകാരൊക്കെ ആ ഭാഗത്തുള്ളവരാ...(ഈ ചാണ്ടിക്കുഞ്ഞ് അത്താണിക്കടുത്താണേ...ഹ ഹ...)

 1. പട്ടേപ്പാടം റാംജി
  September 24, 2010 at 8:25 PM

  എല്ലാവിധ ആശംസകളും.

 1. ശ്രീ
  September 24, 2010 at 8:38 PM

  വൈകിയാണെങ്കിലും തിരിച്ചും ആശംസകള്‍ നേരുന്നു

 1. ഹംസ
  September 24, 2010 at 8:50 PM

  പരീക്ഷയും അവധിയും എല്ലാം കഴിഞ്ഞില്ലെ ഇനി പതിവ് പോലെ നല്ല ചെറുകഥകള്‍ പ്രതീക്ഷിക്കാം അല്ലെ.

  ( പോസ്റ്റിടുമ്പോള്‍ ലിങ്ക് മൈല്‍ ചെയ്യാന്‍ മറക്കല്ലെ . എത്തിപ്പെടാന്‍ എനിക്ക് അതാ സൌകര്യം )

 1. പാലക്കുഴി
  September 24, 2010 at 9:51 PM

  തുലാവര്‍ഷവും, വൃശ്ചിക കാറ്റും, വൃശ്ചിക പൂനിലാവും, മാമ്പൂ മണക്കുന്ന രാവുകളും എല്ലാം ഇനി വരാനിരിക്കുന്ന വസന്ത നാളുകള്‍....!! അപ്പോഴേക്കും പോയ് കളഞ്ഞല്ലോ സുഹൃത്തേ ഈ മലനാട്ടില്‍ നിന്നും (ഒന്ന് കൊതിപ്പിച്ചതാ)

 1. മാണിക്യം
  September 25, 2010 at 1:42 AM

  കൊലുസേ മെയില്‍ ഇട്ടതിനു നന്ദി അതുകൊണ്ട് ബ്ലോഗില്‍ എത്താന്‍ സാധിച്ചു....കൊലുസിന്റെ മറ്റ് പോസ്റ്റുകള്‍ വായിച്ചീട്ടില്ല.
  "നാട്ടിലേയ്ക്കൊരു യാത്ര" ഈ എഴുത്തിന്റെ ഒരു ശേലില്ലായ്മ ഞാന്‍ പറയട്ടെ അതായത് വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത് -
  എഴുത്തിന്റെ തുടക്കം മുതല് എഴുത്തുകാരി ഇതു വായിക്കാനിടയുള്ള സുഹൃത്തുക്കളേയും പരിചയക്കാരേയും ബന്ധുക്കളേയും ആണ് മനസ്സില്‍ കാണുന്നത്.
  അതുകൊണ്ട് തന്നെ ഒരു കടിഞ്ഞാണ്‍ പിടുത്തം മൊത്തത്തില്‍ അനുഭവപ്പെടുന്നു.

  പുതുമണ്ണിലേയ്ക്ക് വീഴുന്ന മഴത്തുള്ളി അവയില്‍ നിന്ന് ഉയരുന്ന ഉന്മാദമുണര്‍ത്തുന്ന ഗന്ധം .. കൈ വിരിച്ച് മഴയെ നോക്കി ഒന്നു ഉറക്കെ ചിരിച്ചു ആ മഴയെ വാരി പുണര്‍ന്ന് "ന്റെ പുന്നാര മഴേ നിന്നെ ഒന്നു കാണാന്‍ നിന്റെ ഒപ്പമീ നനഞ്ഞ മണ്ണിലൂടെ നഗ്നമായ കാല് പാദത്തിലൂടെ അരിച്ചു കയറുന്ന ആ നനുനനുത്ത കുളിരിലൊന്നു മുങ്ങാനല്ലെ ഞാനീ കണ്ട ദൂരമെല്ലാമോടി വന്നത്.."
  എന്നൊന്നു മനസ്സ് തുറന്ന് ഒരു വരി എഴുതാരുന്നില്ലെ?

  വായിക്കുന്നവര്‍ എന്തു കരുതും എന്നു ഓര്‍ക്കരുത് ..കല്ലി വല്ലി എന്ന് വയ്ക്കുക .. ബാക്കി പോസ്റ്റുകള്‍ കൂടി ഞാന്‍ നോക്കട്ടെ എനിക്ക് ലിങ്ക് അയച്ചു തരാന്‍ തോന്നിയത് ഏതു നേരത്താന്ന് ഇപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടല്ലേ? :):)

 1. അലി
  September 25, 2010 at 3:25 AM

  എത്ര സുന്ദരിയാ നമ്മുടെ നാട് എന്ന് കമന്റിൽ കണ്ടു. പക്ഷെ ആ സൌന്ദര്യത്തെക്കുറിച്ചൊരു വാക്ക്പോലും പോസ്റ്റിൽ കണ്ടില്ല. മഴകാരണം നാടിനെ ഇഷ്ടപ്പെടാതെ പോയോ.

  കൊലുസിന്റെ കിലുക്കം ഇനി ബൂലോകത്തുണ്ടാവുമല്ലോ. തിരിച്ചുവരവുകൾക്ക് ആശംസകൾ!

 1. Vayady
  September 25, 2010 at 3:46 AM

  കൊലുസേ..ബൂലോകത്ത് തിരിച്ച് എത്തിയതില്‍ സന്തോഷം. അപ്പോള്‍ കഥകള്‍ ഓരോന്നായി ഇങ്ങ് പോരട്ടെ. പരീക്ഷക്ക് ആശംസകള്‍.
  ഫോട്ടോ കണ്ടു. കേരളം പോലെ സുന്ദരിയാണ്‌ കേട്ടോ കൊലുസ്സും!

 1. Mohamedkutty മുഹമ്മദുകുട്ടി
  September 25, 2010 at 4:17 AM

  പണ്ടൊരിക്കല്‍ കൊലുസ്സിന്റെ പോസ്റ്റില്‍ ഞാനെന്തോ കമന്റെഴുതിയതിനു എന്നെ ചിലര്‍ തിന്നാന്‍ വന്നു(ഒരു പക്ഷെ കൊലുസ്സിന്റെ സെക്യൂരിറ്റികള്‍ ആയിരിക്കും!) എന്നാലും പറയട്ടെ.ഈ പോസ്റ്റ് മൊത്തത്തില്‍ ഒരു ഇ-മെയില്‍ പോലെയായി. പിന്നെ നാട്ടില്‍ വന്നിട്ട് എഴുത്തില്‍ അതിന്റെ ഒരു ഗന്ധവും കണ്ടില്ല. അതു പോലെ മലപ്പുറം കാരനായ എന്നെ വിളിക്കാതെ(കാണാതെ) പോയതും! . അതൊക്കെ “തണലിനെ” കണ്ടു പഠിക്കണം!.പിന്നെ ആലുവായും കോഴിക്കോടും സംസാരം നല്ല രസമാവും!. എനിക്ക് രണ്ടിടത്തും ബന്ധുക്കളുണ്ട്.അതു പോലെ നാട്ടിലെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോ കൊടുക്കാമായിരുന്നില്ലെ?(സ്വന്തം ഫോട്ടോ കൊടുത്താലല്ലെ ‘തണല്‍’ പറഞ്ഞ ചുണ്ണാമ്പിന്റെ പ്രശ്നമുള്ളൂ!).പുതിയ പോസ്റ്റുകള്‍ വരട്ടെ,നോക്കാം.മാണിക്യത്തെ സൂക്ഷിച്ചോ?(പോസ്റ്റുകള്‍ കീറി മുറിച്ചു പരിശോധിക്കും!)

 1. mini//മിനി
  September 25, 2010 at 5:26 AM

  ബ്ലോഗർ വിദേശത്തായാൽ ഓൺ ലൈൻ; നാട്ടിലെത്തിയാൽ ഓഫ് ലൈൻ. ഇതല്ലെ സംഭവിക്കുന്നത്?

 1. (കൊലുസ്)
  September 25, 2010 at 6:42 AM

  @ സിധീക്ക് തൊഴിയൂര്‍: ആദ്യത്തെ കമന്റിനു നന്ദി.
  @ ഒരു നുറുങ്ങു: ഇത് വെറുതെ എഴുതിയതാ. ഇതില്‍ കഥ ചേര്‍ത്താല്‍ 'കഥ വേറെ പോസ്റ്റ്‌ ആക്കിക്കൂടെ" എന്നാവും ചോദിക്കുക.
  @ ശ്രീനാഥന്‍: പ്രാര്‍ഥനക്കും ആശംസക്കും നന്ദി.
  @ sureshkumaar punjayil: നന്ദി.
  @ N B suresh: ഇത് പോസ്റ്റ്‌ ആക്കാന്‍ വേണ്ടി എഴുതിയതല്ല. വെറുതെ എഴുതിയതാ. കേരളത്തേപറ്റി എഴുതാനുള്ള ഒന്നും എന്റെ കയ്യില്‍ ഇല്ല. അതുകൊണ്ടാ ഡ്രൈ ആയത്. എന്നെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് മാത്രം. മാഷിന്റെ കമന്റിനു ശേഷം കുറെ വാക്കുകള്‍ മാറ്റി. നന്ദി.
  @ sijo george: കുറച്ചു കഴിയുമ്പോള്‍ ഇതൊക്കെ നിര്തിപ്പോകുംട്ടോ. നന്ദി മാഷേ.
  @ siya: കുറെ വര്‍ഷത്തിനു ശേഷമാ നാട്ടിപ്പോകുന്നെ. ശരിക്കും എന്ജോയ്‌ ചെയ്തു. കമന്റിനു നന്ദി കേട്ടോ.
  @ ഒരു യാത്രികന്‍: ചില വാക്കുകള്‍ മാറ്റി കേട്ടോ. കൂടുതല്‍ വായിക്കാന്‍ വേണ്ടി കുറെ ബുക്സ്‌ കൊണ്ടുവന്നിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ നന്നായി എഴുതാന്‍ സാധിച്ചേക്കും. നന്ദി മാഷേ.
  @ സബീന്‍ കാവതിയോടന്‍: അതെന്താ നാട്ടിപ്പോകാതെ? നല്ല നാടല്ലേ നമ്മുടേത്?
  @ ഇസ്മൈല്‍: നന്ദി.
  @ jishad cronic: നന്ദി.
  @ faariz: എവിടെയോ കണ്ട ഒരു കമന്റില്‍ കൂടിയാ ഇക്കാന്റെ ബ്ലോഗില്‍ എത്തിയത്. അവിടെ ഒരു കമന്റും ഇട്ടു തിരിച്ചു പോന്നു. രണ്ടു ഭാഗത്തെയും ഭാഷ വലിയ വ്യത്യാസമുണ്ട്. കോഴിക്കോട് ഭാഷ കേള്‍ക്കാനാ കൂടുതല്‍ രസം.
  @ kannooran: കമന്റു വായിച്ചപ്പോള്‍ പേടിയാ തോന്നിയതു. അടുത്ത ടൈമില്‍ കണ്ണൂര് വരാംട്ടോ. നന്ദി മാഷേ.
  (അഭിപ്രായം എഴുതിയ എല്ലാവര്ക്കും ഹൃദ്യമായ നന്ദി)

 1. (കൊലുസ്)
  September 25, 2010 at 6:56 AM

  @ ആളവന്താന്‍: നന്ദി.
  @ മുരളീ മുകുന്ദന്‍: ഇതൊക്കെ തന്നെയല്ലേ കാര്യങ്ങള്‍. നന്ദി മാഷേ.
  @ Rasheed Punnasheri: നന്ദി.
  @ ജുവൈരിയ സലാം: വായിച്ചതിലും കമന്റ് ഇട്ടതിലും സന്തോഷായി.
  @ jayaraj: ചെലവ് ചെയ്തേക്കാം. പോരെ?
  @ ഷാ: നന്ദി.
  @ ചാണ്ടിക്കുഞ്ഞു: അതെയതെ. സത്യമാ പറഞ്ഞത്
  @ പട്ടേപ്പാടം റാംജി: നന്ദി അങ്കിള്‍.
  @ ശ്രീ: കമന്റിനും ആശംസക്കും നന്ദി.
  @ ഹംസ: പോസ്റ്റ്‌ ഇട്ടപ്പോള്‍ മെയില്‍ അയക്കാന്‍ കഴിഞ്ഞില്ല. കമന്റിനു നന്ദിട്ടോ.
  @ പാലക്കുഴി: "തുലാവര്‍ഷവും, വൃശ്ചിക കാറ്റും, വൃശ്ചിക പൂനിലാവും, മാമ്പൂ മണക്കുന്ന രാവുകളും എല്ലാം ഇനി വരാനിരിക്കുന്ന വസന്ത നാളുകള്‍....!! അപ്പോഴേക്കും പോയ് കളഞ്ഞല്ലോ സുഹൃത്തേ ഈ മലനാട്ടില്‍ നിന്നും (ഒന്ന് കൊതിപ്പിച്ചതാ)"
  (ശരിക്കും കൊതിച്ചു കേട്ടോ. ഇനിയും അടുത്ത് തന്നെ നാട്ടിലേക്ക് വരും)

 1. CKLatheef
  September 25, 2010 at 7:14 AM

  :)

 1. പേടിരോഗയ്യര്‍ C.B.I
  September 25, 2010 at 8:32 AM

  താങ്കളുടെ മൈല്‍ കണ്ടു ... ഇവിടെയെത്തി ... പോസ്റ്റുകളെല്ലാം വഴിയേ വായിച്ചുകൊള്ളാം .. ആശംസകള്‍

 1. പ്രയാണ്‍
  September 25, 2010 at 8:45 AM

  നന്നായിരിക്കുന്നു............ പക്ഷെ പറഞ്ഞപോലെ കൊച്ചു കൊച്ചു വാക്കുകള്‍ പോലും മലയാളത്തിലാണെങ്കില്‍ കൊലുസിന്റെ കൊഞ്ചലിനു ഇമ്പം കൂടും........:)

 1. കുസുമം ആര്‍ പുന്നപ്ര
  September 25, 2010 at 10:00 AM
  This comment has been removed by the author.
 1. കുസുമം ആര്‍ പുന്നപ്ര
  September 25, 2010 at 10:00 AM

  കഥകള്‍ക്കുവേണ്ടി നോമ്പുനോറ്റിരിയ്ക്കുന്നു

 1. the man to walk with
  September 25, 2010 at 10:13 AM

  :)
  All the Best

 1. തെച്ചിക്കോടന്‍
  September 25, 2010 at 10:51 AM

  നാട്ടില്‍ നിന്നുള്ള ധാരാളം കഥകള്‍ കയ്യിലുണ്ടാവും, അതൊക്കെ ഇങ്ങു പോരട്ടെ.

 1. Manef
  September 25, 2010 at 11:26 AM

  മഴക്കാഴ്ചകള്‍ എന്നും രസം പകരുന്ന അനുഭവം തന്നെ പ്രത്യേകിച്ച് ഈ ഊഷര ഭൂമിയില്‍ ഉഷ്ണ കാറ്റിന്റെ ഉഗ്രത അറിഞ്ഞു കഴിയുന്ന നമ്മള്‍ പ്രവാസികള്‍ക്ക്!

  ഭാവുകങ്ങള്‍.....

 1. usman
  September 25, 2010 at 11:59 AM

  ഈ ബ്ലോഗിൽ ഞാനാദ്യമാണ്. അപൂർവ്വമായ കേരളസന്ദർശനത്തിന്റെ കൌതുകങ്ങൾ വായിച്ചു. വായനക്കും എഴുത്തിനും പഠനത്തിനും ആശംസകൾ.

 1. മുകിൽ
  September 25, 2010 at 1:27 PM

  അപ്പോ കൊലുസുകുട്ടീ, വായിച്ചു. ആദ്യം തന്നെ മനോഹരകൊലുസണിഞ്ഞ പാദത്തിന്റെ ഭംഗി കണ്ടു. സന്തോഷിച്ചു.
  എഴുതൂ. വായിച്ചു അഭിപ്രായം പറയാം. ഈ പോസ്റ്റ് ഒരു ചെറിയ വിവരണമേ ആവുന്നുള്ളൂ. നല്ല ആഴത്തിൽ പോ‍രട്ടെ വരികൾ. കാത്തിരിക്കുന്നു.
  സ്നേഹത്തോടെ..

 1. leelamchandra snehitha
  September 25, 2010 at 2:53 PM

  കൊല്‍ സ്സിന്റെ കി ല്‍ ക്കം ഞമ്മേം കേട്ട്നെ

 1. Aiwa!!
  September 25, 2010 at 3:52 PM

  മഴയില്ലെങ്കില്‍ പിന്നെന്തൂട്ട് കേരളം! മഴയല്ലേ നമ്മന്‍റെ എല്ലാം!!
  നോട്ട് ചെയ്ത കാര്യങ്ങള്‍ ഓരോന്നോരോന്നായി ഇങ്ങട്ട് പോരട്ടെ..

  Btw, was nice reading this :) ...keep it up

 1. ഉമേഷ്‌ പിലിക്കൊട്
  September 25, 2010 at 5:46 PM

  ആശംസകൾ....

 1. റിയാസ് (മിഴിനീര്‍ത്തുള്ളി)
  September 25, 2010 at 6:16 PM

  മഴത്തുള്ളികള്‍ ചിതറും പോലുള്ള കൊലുസ്സിന്റെ കിലുക്കം
  മഴയുടെ ആരവത്തില്‍ അലിഞ്ഞു പോയോന്നൊരു സംശയം..
  കുറച്ചു കൂടി നന്നാക്കാമായിരുന്നു...വായിച്ചു കഴിഞ്ഞപ്പോള്‍
  ഒരു യാത്രയുടെ സുഖം കിട്ടിയില്ലാന്നൊരു തോന്നല്‍..
  സാരമില്ല...ഈ പോരായ്മകള്‍ കൊലുസ്സിന്റെ അടുത്ത പോസ്റ്റുകളില്‍
  നികത്തിയാല്‍ മതി...പിന്നെ പഠനം, ജോലി..എല്ലാത്തിനും മിഴിനീര്‍ത്തുള്ളിയുടെ പ്രാര്‍ത്ഥനയും ആശംസകളും നേരുന്നു...

 1. lekshmi. lachu
  September 25, 2010 at 8:36 PM

  All the best

 1. rafeeQ നടുവട്ടം
  September 25, 2010 at 8:47 PM

  ജാടകളില്ലാത്ത വിവരണം. നേരില്‍ പറയും പോലെ.. നന്നായിരിക്കുന്നു.
  എഴുത്തുകാരിയാവാന്‍ കുറച്ച് ഭാവനകള്‍ കൂടി ചേര്‍ക്കണേ...
  ആശംസകള്‍!

 1. താന്തോന്നി/Thanthonni
  September 25, 2010 at 10:15 PM

  എന്തായാലും അടുത്ത മാസം നാട്ടില്‍ പോവാ.....
  അപ്പോഴേക്കും മഴ തീരുമോ? ആവോ?

 1. അനില്‍കുമാര്‍. സി.പി.
  September 25, 2010 at 10:58 PM

  നല്ല കഥകള്‍ക്ക് ആശംസകള്‍.

 1. വീ കെ
  September 26, 2010 at 12:00 AM

  ജീവിതത്തിൽ ആദ്യമായിട്ട് ദൈവത്തിന്റെ സ്വന്തം നാടു കണ്ടതു പോലുണ്ടല്ലൊ കൊലുസ്സിന്റെ എഴുത്ത്...!!
  എന്നിട്ടും കേരളത്തെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലൊ....
  ഇനിയും പ്രതീക്ഷിക്കാം അല്ലെ...
  അതിനായി കാത്തിരിക്കുന്നു....

  ആശംസകൾ....

 1. സലാഹ്
  September 26, 2010 at 1:29 AM

  കൊലുസിന്റെ കിലുക്കം വീണ്ടും കേട്ടുതുടങ്ങുന്നു.
  മഴയൊഴിഞ്ഞ പ്രഭാതം കൊണ്ടെടുത്ത ചിത്രമെന്ന കാപ്ഷനും നന്ന്.
  കൂടുതല് വായിച്ച് കൂടുതല് വായിപ്പിക്കുമല്ലോ.
  ആശംസകള്

 1. tt
  September 26, 2010 at 7:46 AM

  എങ്ങിനേയാണെന്നറിയില്ല, എന്റെ ഇൻബോക്സിൽ ഈ ലിങ്ക് കിടന്നിരുന്നു. പറയാനും(എഴുതാനും)സ്വജീവകളോട് സംവതിയ്ക്കുവാനും ഉള്ള ഒരു ത്വരയുണ്ട്, അതു മാത്രം മതി ഒരു ജന്മത്തിന്. ആശംസകൾ. Got it , the preview says, it's tt. my oldself.

 1. Vishnupriya.A.R
  September 26, 2010 at 10:06 AM

  കുഞ്ഞു കഥകളുമായി ഇന്നിയും വരുംമല്ലോ ..ജോലി കിട്ടട്ടെ എന്ന് പ്രാര്‍ത്ഥന മാത്രം

 1. പാവപ്പെട്ടവന്‍
  September 26, 2010 at 10:06 AM

  നിങ്ങള്‍ എഴുതുമ്പോള്‍ വായിക്കുന്നവരുടെ മനസ്സറിഞ്ഞു എഴുതണം എന്ന് ഞാന്‍ പറയില്ല .നിങ്ങള്‍ ഒരു കേരളിയന്‍ ആയതു കൊണ്ട് നാടിന്റെ ലാളിത്തം വായിക്കുന്നവര്‍ക്ക് അനുഭവ പെടുന്നതിനേക്കാള്‍ ഒരു പൊങ്ങച്ചം ഇവിടെ നിഴലിച്ചു നിക്കുന്നു .തുറന്നു പറഞ്ഞതില്‍ ക്ഷമിക്കുക

 1. MyDreams
  September 26, 2010 at 10:11 AM

  നാട്ടില്‍ മഴ കാണാന്‍ പോയതാ അല്ലെ ....എന്നിട്ട് മഴ കൊണ്ട് എവിടെഴും പോവാന്‍ പറ്റാതെ ആയി പോയോ ?
  പിന്നെ എന്തിനാ ഇത്ര മാത്രം ഇംഗ്ലീഷ് വാക്കുകള്‍ ......ഇവടെ ഉപയോഗിച്ച മിക്ക വാക്കുകള്‍ക്കും നല്ല പച്ച മലയാളം വാകുക്കള്‍ ഇല്ലേ ..
  ശ്രദ്ധിക്കുമല്ലോ ....
  പുതിയ ജോലിക്ക് ലഭിക്കുവാന്‍ എന്റെ ഭാവുകള്‍

 1. ManzoorAluvila
  September 26, 2010 at 1:55 PM

  നാട്ടുവിശേഷങ്ങൾ പങ്കുവെച്ചതിനു നന്ദി..സെമെസ്റ്ററിനു നന്നായ്‌ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു

 1. Manef
  September 26, 2010 at 2:15 PM

  ആ കുട്ടിയുടെ എഴുത്തില്‍ കുറച്ചു ആംഗലേയ പദങ്ങള്‍ ഉള്ചെര്ന്നതിനു അയാളെ കല്ലെറിയുന്ന എന്റെ ഈ സുഹൃത്തുക്കളില്‍ എത്രപേര്‍ക്ക് തങ്ങളുടെ നിത്യജീവിതത്തില്‍ ഒരൊറ്റ ആംഗലേയ പദങ്ങളും തങ്ങളുടെ വാക്ധോരണികളില്‍ ഉള്‍പ്പെടാതെ ശുദ്ധ മലയാളം തന്നെയാണ് സംസാരിക്കുക എന്ന് നെഞ്ചില്‍ കൈ വച്ച് പറയാന്‍ കഴിയും....

 1. Abdulkader kodungallur
  September 26, 2010 at 5:56 PM

  കൊലുസിന്റെ എഴുതുവാനുള്ള അഭിവാഞ്ചയെ അഭിനന്ദിക്കുന്നു . വേണ്ടത്ര ആലോചനയും ശ്രദ്ധയും ഉപയോഗപ്പെടുത്താത്തതിന്റെ കുറവ് പോസ്റ്റില്‍ കാണുന്നു . സാരമില്ല കൂടുതല്‍ എഴുതുമ്പോള്‍ നന്നാവും

 1. Thommy
  September 27, 2010 at 7:42 PM

  Nicely wriiten

 1. ചെറുവാടി
  September 28, 2010 at 12:38 PM

  ആശംസകള്‍.
  വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് ഒരു ആസ്വാദനകുറിപ്പ് കൂടെ ആവാം.

 1. പഥികന്‍
  September 28, 2010 at 2:55 PM

  ആദ്യമായിട്ടാണിതു വഴി. പഴയ ചെറുകഥകള്‍ വളരെ ഇഷ്ടപ്പെട്ടു.
  പക്ഷേ ഇത് ഒരു കഥയും ആയില്ല, യാത്രാ വിവരണവും ആയില്ല. നല്ല ഐറ്റംസുമായി ഉഷാറായി വരൂ. ആശംസകള്‍

 1. ആയിരത്തിയൊന്നാംരാവ്
  September 28, 2010 at 5:18 PM

  waiting for a splendid story .............

 1. sameer
  September 28, 2010 at 11:56 PM

  Sameer Mathramkot: All the best wishes for "kolussu" [the name is superb]

 1. റഷീദ്‌ കോട്ടപ്പാടം
  September 29, 2010 at 7:23 PM

  നല്ല നല്ല കഥകള്‍ പോരട്ടെ..

 1. umfidha
  September 29, 2010 at 9:17 PM

  good posting.
  naadu puzha pole kuthiyozhuki varunnu..

  www.ilanjipookkal.blogspot.com

 1. നനവ്
  September 30, 2010 at 7:21 PM

  കൊള്ളാം...

 1. റ്റോംസ് കോനുമഠം
  October 1, 2010 at 4:52 PM

  എല്ലാവിധ ആശംസകളും

 1. ഒഴാക്കന്‍.
  October 2, 2010 at 3:11 PM

  കൊലുസ് തിരിച്ചെത്തി അല്ലെ .. അതാണ്‌ കൊലുസിന്റെ ഒരു കിലുക്കം

 1. Jiyas k pulloor
  October 2, 2010 at 6:22 PM

  വീണ്ടും ചെറുകഥകൾ പ്രതീക്ഷിക്കുന്നു...

 1. ശ്രിയാ ~ $hr!Y@
  October 4, 2010 at 12:52 AM

  നന്നായി എഴുതിയല്ലോ കൊലുസേ. ഇനിയും ഇതുപോലെ എഴുതാന്‍ സര്‍വേശ്വരന്‍ കഴിവ് നല്‍കട്ടെ. (മലയാളം പറയുന്നതിനിടയില്‍ ഇന്ഗ്ലിഷ് തിരുകിക്കയറ്റി കേമത്തം കാണിക്കുന്നവരുടെ ഇന്ഗ്ലിഷ് വിരോധം കണ്ടു പേടിക്കല്ലേ ശെബ്രി.)

 1. കുമാരന്‍ | kumaran
  October 4, 2010 at 7:51 PM

  കഥകള്‍ ഓരോന്നായി വരട്ടെ.

 1. ഹാപ്പി ബാച്ചിലേഴ്സ്
  October 6, 2010 at 12:30 PM

  ഹായ്,ആദ്യമായാണ് ഇവിടെ. ഇത് ഒരു തിരിച്ചു വരവാണല്ലേ? അപ്പോൾ എല്ലാവരും കഥകൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു അല്ലേ? ആ ലിസ്റ്റിൽ ഞങ്ങളേം കൂട്ടിക്കോളീൻ..

 1. Malayalam Songs
  October 6, 2010 at 1:00 PM

  List your Blog for free in Malayalam Blog Directory Powered By Malayalam Songs

 1. mayflowers
  October 7, 2010 at 1:19 PM

  നാട്ടിലെ മഴയും മണവും നന്നായി പിടിച്ചു അല്ലെ?പുതുമഴയുടെ ആ സവിശേഷ ഗന്ധം അനുഭവിച്ചു തന്നെ അറിയണം.
  ആശംസകള്‍..

 1. Malayalam Songs
  October 7, 2010 at 5:18 PM

  List your blog for FREE in Malayalam Blog Directory Powered By Malayalam Songs

 1. red rose
  October 12, 2010 at 11:37 AM

  ezhuthua bhsha ethumavatte ezhuthinte shaili aanu pradanam Pakshe oru bhaksha upayogikkumbol kazhivathum mattu bhaksha prayogangal ozhivakkan shramikkuka eg:-Select cheythu thannu,friendsinteyum,Language kaikaryam cheyyunnathu -oru karyam malayala valkarikaan budhimuttanu shramikkuka

 1. Manoraj
  October 16, 2010 at 6:41 PM

  ഓഹോ, ആലുവയാണല്ലേ സ്വദേശം. അടുത്ത പ്രദേശക്കാരൊക്കെ ബ്ലോഗില്‍ കാണുന്നതില്‍ സന്തോഷം

 1. സ്നേഹപൂര്‍വ്വം അനസ്
  October 17, 2010 at 9:37 PM

  നന്നായി ചെറു കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു ............

 1. സുജിത് കയ്യൂര്‍
  October 20, 2010 at 6:29 PM

  Varikalil nerinte velicham.

 1. ANTHIVILAKK
  October 23, 2010 at 11:57 AM

  ആശംസകൾ

 1. സലീം ഇ.പി.
  October 23, 2010 at 8:28 PM

  നാടിനെ കുറിച്ച് വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്...നാട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു..
  ആശംസകള്‍ !

 1. അജേഷ് ചന്ദ്രന്‍ ബി സി
  October 26, 2010 at 9:56 AM

  നമ്മുടെ നാടൊരു സംഭവമല്ലേ..
  ആശംസകള്‍ ...
  എഴുത്തിനും പഠിപ്പിനും ..

 1. thabarakrahman
  October 29, 2010 at 7:52 PM

  ആ നല്ല കഥകള്‍
  വായിക്കുവാന്‍ താത്പര്യപ്പെടുന്നു.

 1. jazmikkutty
  October 31, 2010 at 11:01 PM

  നാടും, നാട്ടുവര്‍ത്തമാനങ്ങളും,കൊലുസിന്റെ ഫോട്ടോയും ഒത്തിരി നന്നായിട്ടുണ്ട് ട്ടോ...

 1. വല്യമ്മായി
  November 1, 2010 at 7:52 AM

  ഒത്തിരി വായിക്കുക,തുടര്‍ച്ചയായി എഴുതുക,ഭാഷയൊക്കെ മെച്ചപ്പെട്ടോളും.ആശംസകള്‍.

 1. Sapna Anu B.George
  November 5, 2010 at 1:10 PM

  ഈ കൊലുസിട്ട പെണ്ണിനെ കണ്ടതിലും, വായിച്ചതിലും സന്തോഷം

 1. SULFI
  November 7, 2010 at 12:07 AM

  കൊലുസുട്ട്യെ..
  ഒരുപാടൊരുപാട് വൈകിയാ എത്തിയത്. എന്താ ചെയ്യുക. സമയം വിടുന്നില്ലെന്നെ.
  മറ്റു ചെറുകഥകള്‍ പോലെ അത്ര നന്നായില്ല എന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലല്ലോ.
  ധൃതിയില്‍ തിരിച്ചു വന്ന വിവരം എല്ലാരോടും പറഞ്ഞു അത്ര മാത്രം.
  സംസാരം പോലെ ആവരുത് എഴുത്ത്. അത് മനസ്സില്‍ നിന്ന് മനസുകളിലേക്ക്‌ പകരുന്ന കുഞ്ഞു ചിന്തകളാവട്ടെ (മുമ്പേ പോലെ)
  ഇനിയും നാടും മഴയും, ഇതില്‍ പറയുന്ന ഓരോ വിഷയവും വേറെ വേറെ പോസ്റ്റുകളായി പോരട്ടെ. അത് കിട്ടിയാലേ ഇതിന്റെ സങ്കടം ഞങ്ങള്‍ മറക്കൂ.

 1. SULFI
  November 7, 2010 at 12:20 AM

  പറയാന്‍ മറന്നു. ആളൊരു കുഞ്ഞു സുന്ദരിയാണ് കേട്ടോ. പക്ഷെ ഈ ഫോട്ടോ വേണമായിരുന്നോ ? !!!!!
  മറ്റൊന്നുമല്ല ഇനി മുതല്‍ യഥാര്‍ത്ഥ കമന്റുകളെക്കാള്‍ കൂടുതല്‍ "അഭിനന്ദനങ്ങളും, അഭിപ്രായ 'പ്രകടനങ്ങളു'മൊക്കെയാവും ഉണ്ടാകുക. ശ്രദ്ധിക്കുക.
  എഴുത്തിലും വായനയിലും കൂടുതല്‍ ഉണ്ടാവുമല്ലോ. സെമെസ്റെര്‍ കഴിഞ്ഞു കുറച്ചു വിശ്രമിചിട്ടൊക്കെ പോരെ ജോലി അന്വേഷണം? തിരക്ക് പിടിക്കാതെന്നെ.

 1. ismail chemmad
  November 12, 2010 at 2:39 PM
  This comment has been removed by the author.
 1. ismail chemmad
  November 12, 2010 at 2:48 PM

  കൊലുസിന്
  എല്ലാ ആശംസകളും, ബ്ലോഗ്‌ ലോകത്ത് അപരിചിതനാണ്
  എങ്ങിനെയോ ഇവിടെ എത്തി. ആധികാരികമായിട്ടു അഭിപ്രായം എഴുതാനുള്ള ബ്ലോഗ്‌ പരിചയം ഇല്ലാത്തതു കൊണ്ട്
  അതിനു മുതിരുന്നില്ല എല്ലാ പ്രാര്‍ത്ഥനകളും . മഴ ഒന്ന് കൂടി അനുഭവിക്കണോ ?
  ഇവിടെ ക്ലിക്ക് ചെയ്തോ
  (സത്യമായിട്ടും ഇതു എന്റെ ബ്ലോഗില്‍ ആളെ എത്തിക്കാന്‍ വേണ്ടി യല്ലാട്ടോ
  കൊലുസിന് മഴ കാണാനാണ് )

 1. ente lokam
  December 6, 2010 at 8:40 PM

  തണല്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഫോടോയിലേക്ക് ഒന്ന് കൂടി നോക്കി.
  ഏയ്‌ ചുണ്ണാമ്പ് ചോദിക്കുമോ? ഇല്ലായിരിക്കും..അല്ലെങ്കിലും ഞാന്‍ മുറുക്കില്ല..
  ബാകി ഒന്നും വായിച്ചില്ല..ഇത് പക്ഷെ ഒരു യാത്ര വിവരണം അല്ല..
  എന്നാല്‍ കഥയും അല്ല..ഡയറി കുറുപ്പും അല്ല..പിന്നെന്താ? ശരി വീണ്ടും
  കാണാം ബാകി വായിച്ചിട്ട്..ജോലി കിട്ടും വേഗം.ഓഫീസില്‍ പക്ഷെ ബ്ലോഗിങ്ങ്
  സൗകര്യം കാണുമോ എന്തോ..??