twitter


മകന്റെ ശല്യം അസഹ്യമായപ്പോള്‍ അമ്മ സങ്കടപ്പെട്ടു.

"മോനെ, നീ എന്തുമാത്രം ഈ അമ്മയെ ദ്രോഹിക്കുന്നു! ഒന്നുമില്ലെങ്കിലും പത്തുമാസം നിന്നെ ചുമന്നു നടന്നതല്ലേ ഈ അമ്മ..!"

അതുകേട്ടതും മകന് കോപം ഇരട്ടിച്ചു.

"ഒമ്പതുമാസവും കുറച്ചു ദിവസങ്ങളും മാത്രമാണ് ഒരു സ്ത്രീ ഗര്‍ഭം ചുമക്കുന്നതെന്ന് എനിക്കറിയാം. പിന്നെന്തിനാ അമ്മ കള്ളം പറയുന്നത്! കളവ്‌ പറയുന്നവരോട് ദൈവംപോലും പൊറുക്കില്ല. മനസ്സിലായോ തള്ളേ."


Tuesday, June 28, 2011 | 45 comments | Labels:

45 comments:

 1. (കൊലുസ്)
  June 28, 2011 at 9:38 AM

  സാധാരണയായി മക്കളോട് ദേഷ്യം തോന്നുമ്പോള്‍ അമ്മമാര്‍ പറയുന്നതാ 'നിന്നെഞാന്‍ പത്തുമാസം ഗര്‍ഭംചുമന്നു' എന്ന്.
  അറിവ് കൂടുകയും തല തെറിക്കുകയും ചെയ്ത ഏതെന്കിലും ഒരു മോന് അമ്മപറയുന്നത് കള്ളം എന്ന് തോന്നുകയാണെങ്കിലോ എന്ന് വെറുതെ ഒന്ന് ചിന്തിച്ചുപോയി.
  ഇഷ്ട്ടായില്ലെങ്കില്‍ ഒഴിവാക്കാം കേട്ടോ. എന്നാലും എന്നോട് പിണങ്ങരുത്. എല്ലാവര്ക്കും ഹൃദ്യമായ നന്ദി.

 1. Manjiyil
  June 28, 2011 at 10:03 AM
  This comment has been removed by the author.
 1. Naushu
  June 28, 2011 at 10:35 AM

  തലതെറിച്ച മക്കള്‍ക്ക് എന്തും പറയാല്ലോ....


  മിനിക്കഥ നന്നായിട്ടുണ്ട്.... :)

 1. വിധു ചോപ്ര
  June 28, 2011 at 11:54 AM

  ഹി സെഡ് ഇറ്റ്.............മഞിയിൽ പറഞ്ഞത് മുഖവിലക്കെടുക്കുക. മിനിക്കഥ യദാർത്ഥത്തിൽ മുനക്കഥയാണ്. തുളഞ്ഞു കയറേണ്ട മുന ഒടിഞ്ഞു പോയാൽ........

 1. keraladasanunni
  June 28, 2011 at 1:49 PM

  ബെസ്റ്റ് മകന്‍ 

 1. Kalavallabhan
  June 28, 2011 at 2:42 PM

  അക്കങ്ങൾ നിരത്തി വാദിക്കാനേ അറിയൂ. ബന്ധങ്ങളുടെ ആഴം തിരിച്ചറിയാൻ കഴിയുന്നില്ല മക്കൾക്ക്..

 1. തെച്ചിക്കോടന്‍
  June 28, 2011 at 3:37 PM

  കളവ്‌ കൊള്ളാം!

 1. ijaz ahmed
  June 28, 2011 at 3:59 PM

  കൊള്ളാം , പക്ഷെ രണ്ടു വരിയില്‍ ഒതുങ്ങി പോയി

 1. Manef
  June 28, 2011 at 4:05 PM

  ഒരു കുട്ടയില്‍ കയറി ഇരുന്നോ ഞാന്‍ പതിനൊന്നു മാസം ചുമക്കാം എന്ന് മകന്‍ പറയാതിരുന്നത് നന്നായി പുതിയ തലമുറ ചിലപ്പോള്‍ അങ്ങനെയും പറഞ്ഞേക്കാം....

 1. faisalbabu
  June 28, 2011 at 4:08 PM

  നിങ്ങളുടെ സുഗത്തിനു വേണ്ടി നിങ്ങള്‍ എന്നെ പ്രസവിച്ചു ,,,സന്തോഷത്തിന് വേണ്ടി എന്നേ വളര്‍ത്തി..അതൊന്നും ഞാന്‍ പറഞ്ഞിട്ടല്ലല്ലോ .ഒരു കടപ്പാടും എനിക്ക് നിങ്ങളോടില്ല എന്ന് പറയുന്ന പുതിയ തലമുറയെ കൊലുസിന് ഇഷ്ട്ടപെടും.

 1. പള്ളിക്കരയിൽ
  June 28, 2011 at 4:10 PM

  ചുമട്ട്കൂലി കൊടുത്ത് പറഞ്ഞുവിടാതിരുന്നത് ഭാഗ്യം!

 1. (saBEen* കാവതിയോടന്‍)
  June 28, 2011 at 4:15 PM

  അവനു ഒരു പുണ്ണാക്കും അറിയില്ല ശരിക്കും അമ്മ പത്തുമാസത്തെക്കാള്‍ ഏറെ അവനെ ചുമക്കുന്നു പ്രസവിച്ച ഉടനെ ഉടനെ എഴുനേറ്റു നടക്കാന്‍ അവന്‍ എന്താ ആട്ടിന്‍ കുട്ടിയാണോ ?അവന്‍ പിച്ച വച്ചു നടക്കാന്‍ തുടങ്ങുന്ന വരെ അമ്മ അവനെ ചുമക്കുന്നു ഇതല്ലേ സത്യം എന്‍റെ കൊലുസേ..അവനു തല്ലു കിട്ടാത്തതിന്റെ കുഴപ്പമാ പിന്നെ "ഗര്‍ഭാവസ്ഥയിലെ ചുമട്" അല്ല എന്നുള്ളത് ശരി എങ്കിലും ചുമട് തന്നെ അല്ലെ

 1. K@nn(())raan*കണ്ണൂരാന്‍!
  June 28, 2011 at 4:26 PM

  @@
  മാനിഫ്ക്ക പറഞ്ഞതിനോട് യോജിക്കുന്നു. (കഥ ഇഷ്ട്ടായി പെണ്ണേ)

  എന്നാലും ആ മോന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ? ചില അമ്മമാര്‍ ഏഴാം മാസവും എട്ടാം മാസവും പ്രസവിക്കാറുണ്ട്. അത്തരം അമ്മമാര്‍ കുരുത്തംകെട്ട മക്കളോട് 'നിന്നെ പത്തുമാസം ചുമന്നെടാ' എന്ന് പറഞ്ഞാല്‍ അത് കള്ളം തന്നെയല്ലേ!
  മക്കളെ അമ്മമാര്‍ കളവു പറയാന്‍ പഠിപ്പിക്കുന്നതും തെറ്റല്ലേ!

  (ഞാനീ നാട്ടുകാരനല്ലേ..)

  **

 1. (കൊലുസ്)
  June 28, 2011 at 5:24 PM

  @ മഞ്ഞിയില്‍
  "അമ്മയെ ദ്രോഹിക്കുന്ന മകനെ സംബന്ധിച്ചിടത്തോളം ദൈവം പൊറുക്കുന്ന കാര്യത്തില്‍ വേവലാധിപ്പെടേണ്ടകാര്യമില്ലല്ലോ..."

  ശരിയാണ് അങ്കിള്‍
  പക്ഷെ നൊന്തുപ്രസവിച്ച മാതാവിനെ ദ്രോഹിക്കുന്ന്വര്‍ പോലും ദൈവത്ത കൂട്ടുപിടിച്ച് ന്യായീകരിക്കുന്നു എന്ന് സൂചിപ്പിച്ചതാ. റോങ്ങ്‌ ചെയ്യുന്നവര്‍ ദൈവനാമത്തില്‍ സത്യം ചെയ്യാറില്ലേ എന്നും ചിന്തിച്ചു പോയി.

 1. റശീദ് പുന്നശ്ശേരി
  June 28, 2011 at 5:26 PM

  ഒരു പരസ്യം കേട്ടതോര്‍മ്മ വന്നു
  ഞാന്‍ അമ്മേടെ വയറ്റില്‍ പത്തു മാസം
  ചുരുണ്ടു കൂടി കിടന്നതല്ലേ അമ്മെ എന്ന്.
  അത് ഒമ്പത് മാസമാകി ചുരുക്കാന്‍
  ഞാന്‍ കൊലുസ് സമ്മാനിച്ച
  അറിവിന്റെ ബലത്തില്‍
  ഊന്ന്നിയൂന്നി ആവശ്യപ്പെടുകയാണ്
  :)

 1. (കൊലുസ്)
  June 28, 2011 at 5:36 PM

  @ noushu; ഹൃദ്യമായ നന്ദി.
  @ വിധു ചോപ്ര: പക്ഷെ നൊന്തുപ്രസവിച്ച മാതാവിനെ ദ്രോഹിക്കുന്ന്വര്‍ പോലും ദൈവത്ത കൂട്ടുപിടിച്ച് ന്യായീകരിക്കുന്നു എന്ന് സൂചിപ്പിച്ചതാ. റോങ്ങ്‌ ചെയ്യുന്നവര്‍ ദൈവനാമത്തില്‍ സത്യം ചെയ്യാറില്ലേ എന്നും ചിന്തിച്ചു പോയി.
  @ കേരളദാസനുണ്ണി: അതെ മാഷേ. ഇതുപോലെയുള്ള മക്കള്‍ ഉണ്ടാകും എന്ന് തന്നെയാ എന്റെ വിശ്വാസം. നന്ദി.
  @കലാവല്ലഭാന്‍: അതും ശരിയാ. മക്കള്‍ അമ്മയോടും അച്ഛനോടും കണക്ക് പറയുന്നു. എത്ര സത്യം! നന്ദി.
  @തെച്ചിക്കോടന്‍: നന്ദി.
  @ഇജാസ്‌അഹമദ്‌:

 1. (കൊലുസ്)
  June 28, 2011 at 5:54 PM

  @ഇജാസ്‌ അഹമദ്‌: കുറച്ചുവരികളില്‍ എഴുതി ആളെ പറ്റിക്കുവാനാ എന്റെ ശ്രമം. ഹിഹി. നന്ദി ഇജാസ്‌.
  @മാനെഫ്‌: അതെ അങ്കിള്‍ . വിവരംകൂടി തലതെറിച്ച മക്കള്‍ അങ്ങനെയും പറഞ്ഞെന്നുവരും.
  @ഫൈസല്‍ ബാബു: അങ്ങനെയൊക്കെ പറയുന്ന മക്കളെ ആര്‍ക്കാ ഇഷ്ട്ടമാവുക! നന്ദി ഫൈസല്‍
  @പള്ളിക്കരയില്‍: അതും ശരിയാ. നന്ദി
  @സബീന്‍ കാവതിയോടന്‍: അതെ. തല്ലു കിട്ടാത്തതിന്റെ കുറവ് തന്നെ. നന്ദി മാഷേ.
  @കണ്ണൂരാന്‍: മക്കള്‍ കണക്ക്മാത്രം നോക്കാന്‍ തുടങ്ങുന്ന കാലം വരുമായിരിക്കും! നന്ദി കണ്ണൂസേ.
  @റഷീദ്‌ പുന്നശ്ശേരി: ഇത്ഒരു അറിവല്ലല്ലോ ഇക്ക. ഏതെന്കിലും മക്കള്‍ ഇങ്ങനെ ചിന്തിക്കുന്നില്ലേ എന്ന് ഞാനൊന്ന് ചിന്തിച്ചു നോക്കിയതാ. നന്ദി കേട്ടോ.

 1. Manjiyil
  June 28, 2011 at 5:57 PM
  This comment has been removed by the author.
 1. (കൊലുസ്)
  June 28, 2011 at 6:14 PM

  അങ്കിള്‍ വീണ്ടുംവന്നു വിശദീകരിച്ചതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ 'മിനി' എഴുതിക്കഴിഞ്ഞു ചിലരോടൊക്കെ അഭിപ്രായം ചോദിച്ചു എങ്കിലും വ്യക്തമായ ഒരു എഡിറ്റിംഗ് ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ അങ്ങട് പോസ്റ്റി.
  അങ്കിളിന്റെ അഭിപ്രായത്തിനു നന്ദി.അടുത്തതില്‍ ശ്രദ്ധിക്കാം കേട്ടോ. many thanx.

 1. prayaan parayippikkaan
  June 28, 2011 at 6:14 PM

  ഏതു മകനും ഇങ്ങനെ ഈ വാക്ക് അമ്മയോട് പറയില്ല പിന്നെ എന്തെങ്കിലും എയുതാനും എന്ത് എയുതിയാലും കൈ അടിക്കാനും കുറേആളുകള്‍ ഉണ്ടെങ്കില്‍ ചെയ്യാം

 1. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍
  June 28, 2011 at 6:37 PM
  This comment has been removed by the author.
 1. സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍
  June 28, 2011 at 6:40 PM

  കൊള്ളാം കൊലുസ് ....വയറു കീറിയെടുത്ത ഒരു കുഞ്ഞും ചോദിച്ചു അമ്മെ..10 മാസം എന്നെ നൊന്തു പെറ്റു എന്നൊന്നും ഇനി പറയണ്ട...എന്നെ അമ്മയുടെ വയറു കീറിയല്ലേ എടുത്തതെന്ന്...9 മാസമായാലും ചുവന്നു നടക്കുന്നതും അതിന്റെ വിഷമങ്ങളും പിന്നെ എഴുന്നേറ്റു നില്‍ക്കാനാവും വരെ അമ്മയുടെ കാവലും വാത്സല്യവും...അതിനൊക്കെ അമ്മക്ക് കണക്കുപറയാനാവില്ലല്ലോ....അല്ലെ? ഒത്തിരി ആശംസകള്‍...

 1. കൊമ്പന്‍
  June 28, 2011 at 6:54 PM

  ഇതിപ്പോള്‍ കൊലുസ് അമ്മയോടെങ്ങാനും പറഞ്ഞോ എന്നാ എന്‍റെ തംശയം

 1. ponmalakkaran | പൊന്മളക്കാരന്‍
  June 28, 2011 at 8:55 PM

  കൊള്ളാം മിനിക്കഥ...

 1. സിദ്ധീക്ക..
  June 28, 2011 at 9:51 PM

  സംഭവാമി യുഗേ യുഗേ.

 1. (കൊലുസ്)
  June 28, 2011 at 10:45 PM

  @ prayaan parayippikkaan: സ്വന്തം മാതാവിനെ ദ്രോഹിക്കുന്ന, തെറിവിളിക്കുന്ന എത്ര മക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അമ്മയെ കൊലചെയ്യുന്ന മക്കളുടെ കഥകള്‍ വാര്‍ത്തകള്‍ നിരവധിയില്ലേ മാഷേ? അപ്പോള്‍ മക്കള്‍ ഇങ്ങനെയൊന്നും അമ്മയോട് പറയില്ലെന്ന് എങ്ങനാ ഉറപ്പിച്ചു പറയുന്നേ! വന്നുവായിച്ചത്നു നന്ദി കേട്ടോ.
  @സാജിറ ഫൈസല്‍: വലിയ സത്യം തന്നെയാണ് സാജിറ പറഞ്ഞിരിക്കുന്നത്. നന്ദി.
  @കൊമ്പന്‍: അയ്യോ. ഞാനങ്ങനെ പറഞ്ഞതല്ല ചുമ്മാ ഒന്ന് ചിന്തിച്ചുനോക്കിയതാ.
  @പൊന്മളക്കാരന്‍: നന്ദി മാഷേ.
  @സിദ്ധീക്ക്: നന്ദി അങ്കിള്‍

 1. വീ കെ
  June 28, 2011 at 10:53 PM

  ഇപ്പൊഴത്തെ പിള്ളേര് അതു പറയാൻ സാദ്ധ്യതയുണ്ട്. കാരണം ഏഴാം മാസം ചെക്കപ്പിനു ചെല്ലുമ്പോൾ കേൾക്കാം.
  ‘ഉടനെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ അമ്മക്കും കുഞ്ഞിനും ആപത്താ...‘

  കേൾക്കേണ്ട താമസം വിറ്റുപെറുക്കിയിട്ടാണെങ്കിലും രണ്ടും രണ്ടു പാത്രമാക്കിയിരിക്കും.
  പിന്നെ രണ്ടു മാസം കുഞ്ഞിനെ ‘ഇൻ‌കുബേറ്ററിൽ‘ കിടത്തി ഇറക്കുമ്പോഴേക്കും ലക്ഷങ്ങൾ വേറേയും വേണ്ടി വരും.

  ‘പത്തുമാസം’ എന്ന് ഒഴുക്കൻ മട്ടിൽ പോലും ആരും പറയുമെന്നു തോന്നുന്നില്ല.
  കുഞ്ഞിക്കഥ നന്നായി...
  ആശംസകൾ...

 1. T.S.NADEER
  June 28, 2011 at 11:07 PM

  അമ്മയും മോനും ചെറുപ്പത്തിൽ കലഹിക്കുന്നത് നല്ലതാ, എന്റെ ഉമ്മാനെ ചെറുപ്പത്തിൽ ഞാൻ കുറെ ദ്രോഹിച്ചിട്ടുണ്ട് അതു കൊണ്ട് എന്റെ മനസിലെപ്പോഴും ഉമ്മാനെ കുറിച്ചുള്ള ഓർമ്മകളാണ്‌, ഫോണിൽ ദിവസവും വിളിച്ചില്ലെങ്കിൽ ഉമ്മ പിണങ്ങും, വാർദ്ധക്യത്തിൽ ഉമ്മയെ പരിചരിക്കാൻ അവസരം തരണമെന്നാണ്‌ എന്റെ ദിനേനയുള്ള പ്രാർത്ഥന.

 1. Lipi Ranju
  June 29, 2011 at 2:50 AM

  ശരിയാ ഒരമ്മയും പത്തു മാസം തികച്ചു ചുമക്കുന്നില്ല.... :)

 1. SHANAVAS
  June 29, 2011 at 7:51 AM

  അമ്മ എന്ന മനോഹര പദത്തിന്റെ അര്‍ഥം പോലും മറക്കുന്ന പുതു തലമുറ.....ചെയ്യുന്നത് പാപം ആണെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരിക്കും, വളരെ...കുഞ്ഞി കഥ പറഞ്ഞത് വലിയ സത്യം..

 1. കൂതറHashimܓ
  June 29, 2011 at 7:57 AM

  പറയുന്നതിലെ ആശയത്തേക്കാള്‍ വാക്യ ഘടനയിലെ വിള്ളലുകളിൽ തൂങ്ങാനുള്ള വെപ്രാളത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം മകന്റെ ബോധവും ബോധ്യവും..!!

 1. അഭി
  June 29, 2011 at 8:23 AM

  മിനിക്കഥ കൊള്ളാം!

 1. Anonymous
  June 29, 2011 at 9:13 AM

  കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴയില്‍ പണിക്കശേരി കുമാരന്റെ ഭാര്യ ചന്ദ്രമതി (85) യെയാണ്‌ മകന്‍ തമ്പി എന്ന്‌ വിളിക്കുന്ന സതീഷ്‌കുമാര്‍ (55) കഴുത്തുഞെരിച്ച്‌ കൊന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
  മദ്യപിച്ച്‌ സ്‌ഥിരമായി വീട്ടില്‍ എത്തുന്ന തമ്പി രോഗിയായ അമ്മയെ പണം ചോദിച്ച്‌ മര്‍ദിക്കുക പതിവായിരുന്നു. പലപ്പോഴും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഇയാള്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോവാറുണ്ട്‌. ആശുപത്രിയില്‍ ചന്ദ്രമതിയെ പ്രവേശിപ്പിക്കുമ്പോള്‍ പല കാരണങ്ങളാണ്‌ അധികൃതരോട്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച്‌ അവശയാക്കിയിരുന്നു.
  ഇന്നലെ പുലര്‍ച്ചെക്കും മര്‍ദ്ദനം തുടര്‍ന്ന തമ്പി ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തി, കിടക്കുകയായിരുന്ന ചന്ദ്രമതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച തമ്പിയുടെ ഭാര്യ മണിയെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന്‌ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ്‌ തമ്പിയെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌
  _________________________________
  കൊലുസേ, ഇന്നാ പിടിച്ചോ ഒരുവാര്‍ത്ത. എവിടുന്നോ കിട്ടിയതാ. ഉപകരിക്കും.

 1. പഥികന്‍
  June 29, 2011 at 9:24 AM

  അറിവും തിരിച്ചറിവും തമ്മിലെ വ്യത്യാസം. കഥ നന്നായി.

 1. the man to walk with
  June 29, 2011 at 11:06 AM

  നല്ല കഥ
  ആശംസകള്‍

 1. Echmukutty
  June 29, 2011 at 5:18 PM

  കണക്കെടുപ്പിലൊതുങ്ങാത്ത കണക്കും
  കണക്കിലൊതുങ്ങാത്ത കണക്കെടുപ്പും...

  കൊള്ളാം, കൊലുസേ.

 1. ആളവന്‍താന്‍
  June 29, 2011 at 5:48 PM

  ഹും....
  ഒരുപാടിഷ്ട്ടപ്പെട്ടില്ല...!
  ഇനീം വരട്ടെ മിനി..

 1. അലി
  June 29, 2011 at 7:38 PM

  നല്ല മിനി!

 1. റഷീദ്‌ കോട്ടപ്പാടം
  June 29, 2011 at 10:07 PM

  Good mini story..

 1. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  June 29, 2011 at 10:59 PM

  മിഥ്യ മാത്രം

 1. ചന്തു നായര്‍
  June 30, 2011 at 12:40 PM

  ഒമ്പത് മാസം,ഒമ്പത് ദിവസം,ഒമ്പത് നാഴിക,ഒമ്പത് വിനാഴിക... ഇതാണ് സിസ്സേറിയൻ അല്ലാത്ത നോർമ്മൽ പ്രസവത്തിന്റെ കണക്ക്... ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊക്കെ അറിയാം...അല്ലേ... പക്ഷേ ആരോട് എങ്ങനെ പെരുമാറണമെന്നും,എന്തു പറയണമെന്നും മാത്രം അറിയില്ലാ അല്ലേ... നല്ല പൊസ്റ്റിന് ഭാവുകങ്ങൾ

 1. Salam
  July 1, 2011 at 11:57 AM

  ലത് കലക്കി കൊലുസ്സെ

 1. Mohamedkutty മുഹമ്മദുകുട്ടി
  July 2, 2011 at 8:39 PM

  പോസ്റ്റ് വായിച്ചു,തല്‍ക്കാലം നോ കമന്റ്. ചിലരുടെ കമന്റിനു മറുപടി കാണുന്നു.പക്ഷെ ആ കമന്റ് കാണുന്നില്ല.അഞ്ചു പിള്ളാരെ വളര്‍ത്തിയെങ്കിലും ഇതു വരെ ഗര്‍ഭം ചുമന്നിട്ടില്ല!

 1. (റെഫി: ReffY)
  July 3, 2011 at 3:22 AM

  കഥയുടെ മുന കൂരമ്പുപോലെ തറക്കുന്നുണ്ട്. പേറ്റ്നോവിനെ ക്രൂരമായി പരിഹസിക്കുന്ന പുത്തന്‍ തലമുറയോടുള്ള പ്രതിഷേധം അതുല്യമായി അനുഭവപ്പെട്ടു.
  ചന്തുനായര്‍ പറഞ്ഞതിന് കീഴില്‍ ഒരൊപ്പ്!

 1. Anonymous
  July 18, 2011 at 6:23 PM

  ningalude kathakal ethra hrudyamaanu........

  oru pokkil chuzhiyude adayaalamundu nammude sareerathil ......onninum maayichu kalayaanavatha mathruthvam enna vikaarathe ormippikkunna daivathinte adayaalam.
  shafeek
  http://nizhalukalilekku.blogspot.com