twitter





പണ്ട്, മനുഷ്യനുള്ളില്‍ ദൈവമുണ്ടായിരുന്നുവത്രേ.
ഇന്ന്, ആകാശത്തുനിന്നും ദൈവത്തെ പുറത്താക്കി
അവിടെ വസിക്കാന്‍ ശ്രമിക്കുന്നു മനുഷ്യന്‍.

പണ്ട്, ദൈവത്തെ അവനു ആവശ്യമായിരുന്നു.
ഇന്ന് ദൈവം അവന്റെ അലമാരയില്‍ ഭദ്രമാണ്.




Monday, September 12, 2011 | 47 comments | Labels:

47 comments:

  1. ഓര്‍മ്മകള്‍
    September 12, 2011 at 7:07 AM

    Daivathinupolum vasikan sthalamillathayi..., evideyum kayyetakar mathram.....

  1. (കൊലുസ്)
    September 12, 2011 at 7:08 AM

    നോമ്പും ഈദും ഓണവും കഴിഞ്ഞ് നിങ്ങളുടെയൊക്കെ സ്നേഹത്തിനുവേണ്ടി എത്തീട്ടോ.
    സയന്‍സിന്റെ വളര്‍ച്ചയില്‍ മനുഷ്യന്‍ ദൈവത്തെ മറക്കുകയും മനുഷ്യന്‍ കൂടുതല്‍ തെറ്റിലേക്ക് പോകുന്നു എന്ന ചെറിയ ഒരു ചിന്ത. ഇത് വായിച്ചു ശരിയായോ എന്ന് പറഞ്ഞുതാ.
    കൂട്ടുകാര്‍ക്കു special thanx.

  1. റഷീദ് കോട്ടപ്പാടം
    September 12, 2011 at 8:25 AM

    പെട്ടെന്ന് ആവശ്യം വരുമ്പോള്‍ എടുക്കാനായിരിക്കും ദൈവങ്ങളെ അലമാരിയില്‍ വെക്കുന്നത്, അല്ലെ?!

  1. SHANAVAS
    September 12, 2011 at 8:31 AM

    അതെ , ഇപ്പോള്‍ ദൈവം അലമാരയില്‍ ഭദ്രം ആണ്..പുറത്തു വെച്ചാല്‍ കള്ളന്‍ കൊണ്ടുപോകും..കഴിയുന്നതും ബാങ്ക് ലോക്കറില്‍ വെയ്ക്കുക..ആവശ്യത്തിന്"ഉപയോഗിക്കാം"..

  1. the man to walk with
    September 12, 2011 at 8:33 AM

    ഇഷ്ടായി ആശംസകള്‍

  1. Irshad
    September 12, 2011 at 8:54 AM

    സയന്‍സ് വളരുമ്പോള്‍ ചിലരില്‍ ദൈവം വളരുന്നു. മറ്റുചിലരില്‍ നിന്നും ദൈവം പടിയിറങ്ങുന്നു.

    ചിലര്‍ക്ക്, ‘സംരക്ഷിച്ചു വളര്‍ത്തി വലുതാക്കിയ അച്ഛനെ ‘അപ്പാ‘ എന്നു വിളിക്കണമെങ്കില്‍ ശാസ്ത്രം അതു തെളിയിച്ചു കൊടുക്കണം’എന്നുവരെയായിരിക്കുന്നു.

  1. Kalavallabhan
    September 12, 2011 at 9:00 AM

    ഇന്ന് ദൈവത്തെ വിറ്റ് കാശാക്കുന്നു

  1. Echmukutty
    September 12, 2011 at 9:24 AM

    അലമാരയ്ക്ക് പൂട്ടും ഉണ്ടാവും...താനൊഴിച്ച് വേറെയാർക്കും തുറക്കാൻ പറ്റാത്ത ഭയങ്കരൻ ആമത്താഴ്...

  1. Yasmin NK
    September 12, 2011 at 9:26 AM

    നല്ലത്.

  1. keraladasanunni
    September 12, 2011 at 9:32 AM

    മനുഷ്യന്‍ ദൈവത്തെ മനസ്സിനകത്തു നിന്ന് പുറത്തേക്കെടുത്തു. അതിന്‍റെ കുഴപ്പമാണ് എല്ലാം.

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
    September 12, 2011 at 9:35 AM

    മനുഷ്യനുള്ളില്‍ ഇന്നും ദൈവമുള്ളത് കൊണ്ടാണല്ലോ നാട്ടില്‍ മനുഷ്യദൈവങ്ങള്‍ പെരുകുന്നത്!

  1. Naushu
    September 12, 2011 at 10:25 AM

    അത് നന്നായി ....

  1. Sukanya
    September 12, 2011 at 11:57 AM

    ദൈവത്തെ ഭദ്രമാക്കി. പക്ഷെ ഭദ്രം ആക്കേണ്ട പലതും തെരുവിലും. നല്ല കുട്ടിക്കഥ.

  1. MT Manaf
    September 12, 2011 at 12:00 PM

    വാമാനന്മാരുടെ കാലം
    മാനവനില്ലാതാകുന്നു

  1. c.v.thankappan
    September 12, 2011 at 12:26 PM

    ദൈവം അലമാരയില്‍!!!!!
    കാലത്തിന്റെ മാറ്റം.നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

  1. Prabhan Krishnan
    September 12, 2011 at 12:36 PM

    “മനസ്സിന്നുള്ളില്‍ ദൈവമിരുന്നാല്‍
    മനുഷ്യനും ദൈവവുമൊന്ന്...!!“

    വന്നു വന്നു
    വിലപറഞ്ഞു വില്ക്കാന്‍ തുടങ്ങീ ദൈവത്തിനെപ്പോലും..!

    കുറച്ചു വരികള്‍ കൊണ്ട്
    കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചത്..!
    ഒത്തിരിയാശംസകള്‍..!!

  1. കൊമ്പന്‍
    September 12, 2011 at 2:29 PM

    good

  1. രഞ്ജിത്ത് കണ്ണൻകാട്ടിൽ
    September 12, 2011 at 2:49 PM

    പണ്ട് മനുഷ്യൻ ദൈവത്തിന്റെ കരപരിലാളനങ്ങളേറ്റ് ജീവിച്ചിരുന്നു.
    ഇന്നത്തെ ദൈവങ്ങളുടെ കാൽച്ചുവട്ടിലാണ് മനുഷ്യൻ.
    അന്നത്തെ ദൈവങ്ങൾ ഇന്നത്തെ മനുഷ്യന്റെ കാരുണ്യത്തിൽ,അലമാരയിലെങ്കിലും ജീവിയ്ക്കുന്നു.

  1. Unknown
    September 12, 2011 at 2:50 PM

    പണ്ട് ദൈവത്തോട് വരം ചോദിച്ചു സ്വര്‍ണം കിട്ടിയ കഥകള്‍....
    ഇന്ന് ദൈവത്തിനു മനുഷ്യന്‍ സ്വര്‍ണം കൊടുക്കുന്ന സത്യങ്ങള്‍*...

    *40 കോടിയുടെ പള്ളിയും, കോടിക്കണക്കിനു സ്വര്‍ണത്തിന്റെ മൂല്യമുള്ള അമ്പലവും !!!

  1. K@nn(())raan*خلي ولي
    September 12, 2011 at 3:14 PM

    @@
    പണ്ട് ദൈവത്തെ പേടിച്ചവര്‍ ഇന്ന് ദൈവത്തെ വെല്ലുവിളിക്കുന്നു. നല്ല ചിന്ത.

    (പാവം ദൈവം. ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കില്‍ മനുഷ്യരുടെ കുരുത്തക്കേടൊക്കെ അങ്ങേര്‍ എഴുതിയേനെ)

    കളിച്ചുകളിച്ചു കൊലുസിന്റെ കളി ഇപ്പോള്‍ ദൈവത്തോടാണല്ലോ!!

    **

  1. kARNOr(കാര്‍ന്നോര്)
    September 12, 2011 at 3:44 PM

    ദൈവം ഇതെല്ലാം കാണുന്നുണ്ട്ട്ടോ ...

  1. UNFATHOMABLE OCEAN!
    September 12, 2011 at 3:54 PM

    good one

  1. റശീദ് പുന്നശ്ശേരി
    September 12, 2011 at 4:46 PM

    പണ്ട്, മനുഷ്യനുള്ളില്‍ ദൈവമുണ്ടായിരുന്നുവത്രേ.
    ഇന്ന്, ആകാശത്തുനിന്നും ദൈവത്തെ പുറത്താക്കി

    മനുഷ്യനുള്ളിലുള്ള ദൈവമം എപ്പഴാ ആകാശത്തു കയറിയത് ?
    സത്യത്തില്‍ ദൈവം എവിടെയായിരുന്നു?

    ഇനി എവിടെയായിരുന്നാലും ദൈവം സത്യമാണ്. അവസാന സത്യം ദൈവം മാത്രമാണ്

  1. Sandeep.A.K
    September 12, 2011 at 5:00 PM

    ദൈവം എന്നത് ഒരു വലിയ സങ്കല്പവും മനുഷ്യന്‍ എന്നത് ഏറ്റവും വലിയ മിഥ്യയുമാകുന്നു..

  1. ഫാരി സുല്‍ത്താന
    September 12, 2011 at 6:20 PM

    എന്റെ ദൈവമേ.....!!!

  1. Jefu Jailaf
    September 12, 2011 at 9:18 PM

    ആകാശത്തുനിന്നല്ല. മനസ്സിൽ നിന്നു തന്നെയാണു പുറത്താക്കിയതു. എന്നിട്ടോ മനുഷ്യദൈവങ്ങൾ എന്ന പേരിൽ അവിടെ കേറിക്കൂടാൻ ശ്രമിക്കുന്നു.. അതും സയൻസും, സാമൂഹിക പാഠവും വെള്ളം വെള്ളം പോലെ പടിച്ചിറങ്ങിയവരുടെ മനസ്സിലും..

  1. Jazmikkutty
    September 13, 2011 at 4:22 PM

    അതെ കൊലുസ് ദൈവത്തിന്റെ മുന്നില്‍ പോലും തോല്‍ക്കാന്‍ മനസ്സില്ലാത്തവരായ മനുഷ്യരുടെ കാലം..കലികാലം!

  1. അഷ്‌റഫ്‌ സല്‍വ
    September 13, 2011 at 6:04 PM

    aa daivathinariyaam

  1. ബഷീർ
    September 14, 2011 at 12:16 PM

    എല്ലാം അലമാരയില്‍ ഭദ്രം..ആവശ്യത്തിനു എടുക്കാം.. അല്ലാത്തപ്പോള്‍ തള്ളിപ്പറയാം..

    റഷീദ് പുന്നശ്ശേരിയുടെ സംശയം.. എനിക്കും ഇല്ലാതില്ല. ഈ ദൈവത്തെ (ഇ-ദൈവമല്ല) ആകാശത്ത് കയറ്റി വെച്ചത് ആരാ.. :)

    കവിത നന്നായിട്ടുണ്ട്..

  1. Lipi Ranju
    September 15, 2011 at 2:31 AM

    ദൈവത്തിനും പൂട്ട്‌ !!
    ഇതിഷ്ടായിട്ടോ കൊലുസേ..

  1. സ്വന്തം സുഹൃത്ത്
    September 15, 2011 at 5:24 PM

    "അവര്‍" പറയുന്ന ദൈവത്തെ പറ്റി ആലോചിച്ചു തല പുണ്ണാക്കാതെ ദൈവം പറയുന്ന അവരെ കുറിച്ചോര്‍ത്തു സഹതപിക്കൂ !

  1. നാമൂസ്
    September 15, 2011 at 6:31 PM

    മണ്ണിന്നുള്ളം അറിവായവനേ..
    തണ്ണിമണ്ണിനെയും പെസവേയ്ത്തവനെ...!!

  1. ജിജോസ്
    September 16, 2011 at 11:23 AM

    ബയോ മെട്രിക് പൂട്ട്‌ ഉള്ള കാലം..
    ചിലതെല്ലാം ദൈവത്തിനു കാണേണ്ടല്ലോ...
    നല്ല ചിന്തകള്‍ ...
    (ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോടെ ക്ഷമിക്കേണമേ..)

  1. ആളവന്‍താന്‍
    September 16, 2011 at 12:03 PM

    ശരിയാ....

  1. Sidheek Thozhiyoor
    September 16, 2011 at 12:04 PM

    എന്‍റെള്ളോ..അങ്ങിനെയും ചിലര്‍ .

  1. mini//മിനി
    September 19, 2011 at 1:17 PM

    മനുഷ്യന്റെ കർമ്മങ്ങൾ എല്ലാം കണ്ടപ്പോൾ ദൈവം തന്നെ അലമാരയിൽ കയറി ഒളിക്കും.

  1. Arunlal Mathew || ലുട്ടുമോന്‍
    September 23, 2011 at 5:19 PM

    അവിടാകുമ്പോ ഒന്നും കാണണ്ടല്ലോ... ;)

  1. ഒരു ദുബായിക്കാരന്‍
    September 23, 2011 at 5:24 PM

    ഈ വ്യത്യസ്ഥ ചിന്താഗതി ഇഷ്ടായി...

  1. Dr.Muhammed Koya @ ഹരിതകം
    September 23, 2011 at 5:35 PM

    സ്വന്തം കാര്യം കാണാന്‍ മാത്രമല്ലെ ഇപ്പൊ എല്ലാര്‍ക്കും ദൈവത്തെ വേണ്ടൂ
    http://harithakamblog.blogspot.com

  1. Unknown
    September 23, 2011 at 5:49 PM

    ഇന്നും നല്ല മനസ്സുകളില്‍ ദൈവം വസിക്കുന്നുണ്ടാവും.. ആശംസകള്‍ കൊലുസ്..

  1. ഒരു കുഞ്ഞുമയിൽപീലി
    September 23, 2011 at 6:04 PM

    നല്ല ചിന്ത ഇഷ്ടപ്പെട്ടു

  1. kochumol(കുങ്കുമം)
    September 23, 2011 at 6:19 PM

    ദൈവത്തിനും പൂട്ടോ ?? കൊള്ളാം കൊലുസേ..

  1. ‍ആയിരങ്ങളില്‍ ഒരുവന്‍
    September 23, 2011 at 6:21 PM

    ചെറിയ വരികൾ.. വലിയ ചിന്തകൾ.. നന്നായിട്ടുണ്ട്..!!

  1. വേണുഗോപാല്‍
    September 24, 2011 at 9:55 PM

    പുതു തലമുറ ദൈവത്തിനെ ഓര്‍ക്കാന്‍ അവന്റെ സ്കൂള്‍ /കോളേജ് ടൈം ടാബിളില്‍ ദൈവത്തെ അറിയാന്‍ എന്നൊരു സ്റ്റഡി പീരീഡ്‌ കൂടി ചേര്‍ക്കേണ്ടി വരും. മാതാ പിതാക്കളുടെ തിരക്കുകള്‍ ദൈവ ചിന്തകള്‍ മക്കളില്‍ എത്തിക്കുന്നതിന് വിഖാതം എന്നൊരു പഴി പറച്ചിലും ... നല്ല ആശയം. ആശംസകള്‍

  1. വിധു ചോപ്ര
    October 14, 2011 at 6:15 PM

    പാവം ദൈവം! എന്റെ ദൈവേ........

  1. ഇസ്മയില്‍ അത്തോളി
    October 20, 2011 at 11:01 AM

    കുഞ്ഞു വാക്കുകള്‍ പെറുക്കി വെച്ച് കൊണ്ടുള്ള എഴുത്ത് ഇഷ്ടമായി....കൊലുസ് കെട്ടിയ ബ്ലോഗും നന്നായി....
    ആശംസകള്‍.....എന്‍റെ അത്തോളിയിലേക്ക് സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു....

  1. rafeeQ നടുവട്ടം
    May 23, 2012 at 7:41 PM

    ഇപ്പോള്‍ ചൈനക്കാര്‍ ആണ് ''ദൈവ നിര്‍മാണം'' ഏറ്റെടുത്തിരിക്കുന്നത്!
    കോടതികളുടെ ഇടനാഴികകളില്‍ ഇനി ദൈവങ്ങളും വ്യവഹാരത്തിനുണ്ടാകും!!