twitter












  • അഹങ്കാരം..!


കണ്ണടയോട് കണ്ണുകള്‍ എന്നും ക്ഷോഭിക്കും.



"എന്ത് ധിക്കാരമാണിത്. ഞങ്ങള്‍ക്കുമേല്‍ നീ അവകാശം സ്ഥാപിച്ചിരിക്കുന്നു.
ഒന്നിറങ്ങിപ്പോകുന്നുണ്ടോ..?"

പാവം കണ്ണട. കണ്ണുകളുടെ കലമ്പല്‍ അസഹ്യമായപ്പോള്‍ അത്

താഴത്തെക്ക് എടുത്തുചാടി, ചില്ലുകള്‍ പൊട്ടിപ്പൊളിഞ്ഞു..

അപ്പോള്‍,
അതെ വേഗതയില്‍ തന്നെ കണ്ണുകളിലേക്ക് ഇരുട്ടും പാഞ്ഞെത്തി..!
__________________________________________________

      • ഗതികേട്..!

      "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."

      ഉമ്മുമ്മാന്‍റെ പ്രത്യേക ശൈലിയിലുള്ള പാട്ട് കേട്ട് പേരക്കുട്ടി ചോദിച്ചു.

      "ഉമ്മുമ്മാ, അതൊന്ന് explain ചെയ്യൂ.. please.."

      അപ്പോള്‍ ഉമ്മുമ്മ വിശദീകരിച്ചു.


      "ചെമ്മീന്‍, മ്മടെ നാട്ടുകാരിയാ. പശേന്കില് ഓളിപ്പം ഗള്‍ഫും കഴിഞ്ഞ് യൂറോപ്പിലും

      അമേരിക്കേലും എത്തീക്കണ്. എന്നിട്ടെന്താ, എത്ര ചാടിയാലും മുട്ടോളമേ എത്തൂ.

      പിന്നേം ചാടിയാലോ, ചട്ട്യോളവും. അവിടന്ന് വറചട്ടിയിലേക്ക്.. പിന്നെ എരിതീയിലേക്ക്..!

      അതായത് മ്മളൊക്കെ കറിയാക്കീറ്റ് ഓളെ തിന്നൂന്ന്. പ്പം മനസ്സിലായാ ന്‍റെ കുട്ട്യേ..?"
      "ഓ, മനസ്സിലായി..."

      Monday, April 26, 2010 | 48 comments | Labels:

      48 comments:

      1. (കൊലുസ്)
        April 26, 2010 at 6:40 PM

        'നന്ദികേട്‌' എന്ന ആദ്യ കഥക്ക് വായനക്കാര്‍ നല്‍കിയ സ്നേഹവും പ്രോത്സാഹനവും പ്രത്യേകം ഓര്‍ക്കുന്നു.
        ഈ പുതിയ കഥ വായിച്ച് ഉപദേശ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമെന്ന് കരുതുന്നു. എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി.

      1. Manoraj
        April 26, 2010 at 6:53 PM

        അഹങ്കാരം എന്ന കഥ വളരെ ഇഷ്ടമായി.. എന്ന് വച്ച് മറ്റേത് മോശം എന്നില്ല..

      1. സിനു
        April 26, 2010 at 7:21 PM

        രണ്ടു കഥയും നന്നായിട്ടുണ്ട്..
        അഹങ്കാരമാണ് ഏറെ ഇഷ്ട്ടമായത്
        അഹങ്കാരം കാണിച്ചാ അങ്ങിനെയിരിക്കും..അല്ലെ..

      1. ഹംസ
        April 26, 2010 at 8:20 PM

        രണ്ടുകഥകളും ഒന്നിനൊന്നു മിച്ചം തന്നെയാണ് ചിന്തക്ക് വക നല്‍കുന്ന കഥകള്‍.!! കണ്ണുകളുടെ അഹങ്കാരം സഹിക്കാതെ ആത്മഹത്യചെയ്യണ്ടി വന്ന കണ്ണട. കണ്ണുകളിലേക്ക് ഇരുട്ടി കയറ്റി അഹങ്കാരത്തിന്‍റെ ഫലം കാണിച്ചു കൊടുത്തു. നല്ല ആശയം.! നല്ല മിനികഥകള്‍. ആശംസകള്‍.:)

      1. പട്ടേപ്പാടം റാംജി
        April 26, 2010 at 10:15 PM

        രണ്ട് കഥകളും നന്നായി.
        ചില ചിന്തകളും നല്‍കുന്നു.

      1. K G Suraj
        April 27, 2010 at 7:35 AM

        koLLaam...

      1. JK
        April 27, 2010 at 12:08 PM

        അഹങ്കാരം ജോറായി , എന്നാല്‍ ഗതികേട് ...... എന്തൊക്കെയോ പോരായ്മ . അങ്ങട് ദഹിക്കുനില്ല. ഏതായാലും ആശംസകള്‍....

      1. (കൊലുസ്)
        April 27, 2010 at 12:21 PM

        പ്രിയ,manoj, sinu, hamsakka, pattepaadam, k g suraj,
        വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും വരുമല്ലോ.

        പ്രിയ ജഗത്‌ കൃഷ്ണകുമാര്‍,
        ചെമ്മീന്‍ എന്ന product നമ്മള്‍ കേരളത്തില്‍ നിന്നും വിദേശ രാഷ്ട്രങ്ങളിലേക്ക് export ചെയ്യുന്നതായി അറിയുന്നു. ഒപ്പം ചെമ്മീന്‍ ചാടിയാല്‍... എന്ന പഴമോഴിയും ഓര്‍ക്കുന്നു. ഈ ആശയത്തില്‍ നിന്നും കടം കൊണ്ടതാണ് ഈ മിനിക്കഥ. മനുഷ്യന്‍ എത്ര അഹങ്കരിചാലും ഒടുവില്‍ എത്തുന്നത് ആറടി മണ്ണിനടിയില്‍ അല്ലെ എന്ന കൌതുകം ഈ അനുജത്തി 'ഗതികേട്' ആക്കുകയായിരുന്നു.

        എന്റെ 3 മിനിക്കഥകള്‍ക്കും നല്ല അഭിപ്രായം പറഞ്ഞ അജ്ഞാത സ്നേഹിതാ, ഒരുപാട് നന്ദി!

      1. Readers Dais
        April 27, 2010 at 1:11 PM

        നല്ല ചിന്തകള്‍ ......
        ഭാവുകങ്ങള്‍..........

      1. Unknown
        April 27, 2010 at 1:54 PM

        എഴുതുക...

      1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
        April 27, 2010 at 3:19 PM

        നിങ്ങളൊക്കെ ഇങ്ങനെ മിനിക്കഥ എഴുതാന്‍ തുടങ്ങിയാല്‍ നമ്മളെപ്പോലെ ഉള്ളവര്‍ എന്താ ചെയ്യാ....

        നല്ല കഥകള്‍ കേട്ടോ . തുടര്‍ന്നും എഴുതുക . കാത്തിരിക്കുന്നു.

      1. Unknown
        April 27, 2010 at 4:22 PM

        കഥകള്‍ നന്നായി, ഇനിയും തുടരുക.

      1. Mohamed Salahudheen
        April 27, 2010 at 4:33 PM

        ഗതികേട് ഇഷ്ടമായി.

      1. എന്‍.ബി.സുരേഷ്
        April 27, 2010 at 7:28 PM

        എന്റെ കണ്ണട
        നിലട്ട്തുടഞ്ഞു കിടക്കുന്നു.
        ഇന്നു പുലര്‍ച്ചക്ക്
        ഒരു കുരുടന്റെ ശവം പോലെ
        ഞാനതു കണ്ടുനിന്നു.
        ഇരുട്ടു കലര്‍ന്ന വെളുപ്പിലൂടെ മാത്രം
        ഇന്നെനിക്ക് കാണേണ്ടിവരും.
        ഈ വേനലില്‍
        കാഴ്ചയുടെ യാചനയ്ക്ക് ഞാന്‍ നടക്കുന്നു.
        (എ.അയ്യപ്പന്‍-കണ്ണട)

      1. (കൊലുസ്)
        April 27, 2010 at 8:05 PM

        പ്രിയപ്പെട്ട readers dias,
        renjith chemmadan,
        തെച്ചിക്കോടന്‍,
        സലാഹ്,
        നല്ല വാക്കുകള്‍ക്കു സ്നേഹത്തില്‍ പൊതിഞ്ഞു നല്‍കട്ടെ ഒരായിരം നന്ദി.

        ഇസ്മായില്‍ കുറുമ്പടി (തണല്‍): നിങ്ങള്‍, അനുഗ്രഹീതരായ എഴുത്തുകാര്‍. ഞങ്ങള്‍ വെറും പുതിയവര്‍. അനുഗ്രഹിക്കൂ. ഞങ്ങളും എന്തെങ്കിലും കുത്തിക്കുറിച്ചോട്ടെ. നല്ല വാക്കുകള്‍ക്കു നന്ദിയുണ്ട് കേട്ടോ
        .
        എന്‍.ബി.സുരേഷ്: എന്റെ കഥകളെപറ്റി ഒന്നും പറഞ്ഞില്ല! ഇഷ്ട്ടപ്പെട്ടില്ലേ? വന്നല്ലോ, സന്തോഷം. നന്ദി.

      1. ഒരു യാത്രികന്‍
        April 28, 2010 at 8:38 AM

        ഷെബു....ഇഷ്ടമായി....സസ്നേഹം

      1. madinahvision.com
        April 28, 2010 at 1:47 PM

        ഇത്തിരി വാക്കുകളില്‍ കാച്ചിക്കുറുക്കിയെടുത്ത നല്ല രണ്ടു മിനിക്കഥകള്‍..
        ഇനിയും എഴുതുക..എല്ലാ ആശംസകളും.!

      1. Naushu
        April 28, 2010 at 2:07 PM

        kollaam... nannaavunnund..

      1. നൗഷാദ് അകമ്പാടം
        April 28, 2010 at 2:17 PM

        ഇത്തിരി വാക്കുകളില്‍ കാച്ചിക്കുറുക്കിയെടുത്ത നല്ല രണ്ടു മിനിക്കഥകള്‍..
        ഇനിയും എഴുതുക..എല്ലാ ആശംസകളും.
        (( ആക്റ്റീവല്ലാത്ത ഐഡിയില്‍ നിന്നും കമന്റിയതിനാല്‍ ഒരിക്കല്‍ കൂടി
        അതേ കമന്റ് ആവര്‍ത്തിക്കുന്നു.))

      1. കുഞ്ഞാമിന
        April 28, 2010 at 5:39 PM

        ബ്ലോഗിൽ വന്ന് ആശംസ നേർന്നതിനു നന്ദി. മിനിക്കഥകൾ നന്നായിട്ടുണ്ട് ചെറിയ വരികളിൽ വലിയ ആശയങ്ങൾ. കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.

      1. kambarRm
        April 28, 2010 at 11:00 PM

        അഹങ്കരിക്കുന്നവൻ അവസാനം എത്തിപ്പെടുന്നത് ഇരുട്ടിലും തീരാവേദനയിലുമാണു എന്ന് കാലം സാക്ഷ്യപ്പെടുത്തിയതാണു, ഇവിടെയിതാ ഷീബുവിന്റെ വകയായി ലളിതമായ വാക്കുകളിൽ രണ്ട് കഥകളിലൂടെ വലിയ സത്യം,
        “അണു മണിതൂക്കം കിബിറ് (അഹങ്കാരം) ഉള്ളവർ സ്വർഗ്ഗത്തിൽ നിന്നൊഴിവാണു“ കുട്ടിക്കാലത്ത് ചൊല്ലിപ്പടിച്ച വരികൾ ഒരിക്കൽ കൂടി ചൊല്ലട്ടെ.,
        അഭിനന്ദനങ്ങൾ

      1. (കൊലുസ്)
        April 28, 2010 at 11:33 PM

        അര്‍ഹിക്കാത്തതാണ് എനിക്ക്/എന്‍റെ കഥകള്‍ക്ക് കിട്ടുന്ന പ്രശംസകള്‍. ഈ തുടക്കക്കാരിക്ക് ഇതില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനങ്ങള്‍ എത്രയോ വലുതാണെന്ന് ഞാന്‍ അറിയുന്നു. ഇവിടം വരെ വന്നു ഹൃദ്യമായി എന്‍റെ വരികളെ ലാളിച്ചു പോയവരേ, നിങ്ങള്ക്ക് ഒരായിരം നന്ദി!
        ഇതില്‍ വരുന്ന ബ്ലോഗറുടെ ചിത്രങ്ങള്‍ കാണാന്‍ option ഇല്ലേ? ആരെങ്കിലും സഹായിക്കുമോ?

        ഒരു യാത്രികന്‍,
        madinavision.com,
        noushu,
        നൗഷാദ് അകമ്പാടം,
        കുഞ്ഞാമിന,
        കമ്പർ....
        നല്ല വാക്കുകള്‍ക്കും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും പ്രത്യേകം നന്ദി.

      1. എറക്കാടൻ / Erakkadan
        April 29, 2010 at 2:26 PM

        പറയാൻ വാക്കുകളില്ല അത്ര മനോഹരമായ മിനികഥ

      1. ജിപ്പൂസ്
        April 29, 2010 at 4:03 PM

        അഹങ്കാരത്തിന്‍റെ ഒരു ഗതികേട് നോക്കണേ...
        ഇനിയും എഴുതൂ.ആശംസകള്‍

      1. (റെഫി: ReffY)
        April 29, 2010 at 4:05 PM

        @ അഹങ്കാരം: പലതും, പലരും പലപ്പോഴും നമുക്ക് 'അനാവശ്യ'മായി തോന്നും. നമ്മുടെ അഹങ്കാരം അതിനെയൊക്കെ പുറംതള്ളാന്‍ പ്രേരിപ്പിക്കും. തള്ളിപ്പറഞ്ഞതിനു ശേഷമായിരിക്കും നമുക്ക് അതിന്‍റെ ഉപകാരം മനസ്സിലാകുന്നത്! (നന്നായി. ഇനിയും എഴുതുക, ധാരാളം)

        @ ഗതികേട്: സ്ഥിരമായി കേള്‍ക്കുന്ന ഒരു പഴമൊഴിയില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഈ കഥയും മനോഹരമായി.

      1. ജിപ്പൂസ്
        April 29, 2010 at 4:08 PM

        ബ്ലോഗ് സെറ്റിങ്സില്‍ പോയി കമന്‍റ്സ് ടാബില്‍
        Show profile images on comments? എന്നിടത്ത് 'Yes' ടിക്ക് ചെയ്യൂ.കമന്‍റുന്നവരുടെ ചിത്രങ്ങള്‍ കണ്ടാസ്വദിക്കൂ :)

        മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കൂ.വിശദമായി പറഞ്ഞ് തരാം.അല്ലെങ്കില്‍ അപ്പുവേട്ടനെ മനസ്സില്‍ ധ്യാനിച്ച് ആദ്യാക്ഷരി ഒരാവര്‍ത്തി പോയി വായിച്ചാലും മതി :)

      1. Anees Hassan
        April 29, 2010 at 4:18 PM

        നന്നാകുന്നുണ്ട്

      1. perooran
        April 29, 2010 at 8:52 PM

        nalla katha

      1. ബഷീർ
        May 1, 2010 at 12:36 PM

        രണ്ട് മിനിക്കഥകളും ആശയസമ്പുഷ്ടം. അഹങ്കാരം മനുഷ്യനു പരാജയമല്ലാതെ തിരിച്ച് തരില്ല. ഗതികേടിന്റെ വറചട്ടിയിലേക്ക് ചാടാതിരിക്കാൻ ശ്രമിയ്ക്കട്ടെചെമ്മീനുകൾ :).. ആശംസകൾ

      1. (കൊലുസ്)
        May 2, 2010 at 5:34 PM

        Dear friends:

        എറക്കാടൻ / Erakkadan,
        + ജിപ്പൂസ്,
        + (റെഫി: ReffY)
        + ആയിരത്തിയൊന്നാംരാവ്,
        + perooran,
        & ബഷീര്‍ പി.ബി.വെള്ളറക്കാട്‌,

        ഈ ചെറിയ ശ്രമത്തില്‍ നല്ല വാക്കുകള്‍ കൊണ്ട് സന്തോഷിപ്പിച്ച എല്ലാ സ്നേഹിതര്‍ക്കും നന്ദി അറിയിക്കുന്നു.

        tmeplate മാറ്റിയപ്പോള്‍ commentersന്‍റെ image കാണാന്‍ പറ്റുന്നുണ്ട്. option പറഞ്ഞുതന്നവരോടും പ്രത്യേകം നന്ദി.
        അടുത്ത കഥയുമായി വേഗം വരാം. bye4now.

      1. Appu Adyakshari
        May 3, 2010 at 8:05 PM

        മിനിക്കഥകളുടെ ലോകം വളരെ ഇഷ്ടപ്പെട്ടു.

      1. Anonymous
        May 3, 2010 at 10:51 PM

        കുറച്ചഹങ്കാരത്തോടെ പറയട്ടെ അഹങ്കാരം കൂടുതലിഷ്ട്ടമായി... കഥകൾ ചെറുതെങ്കിലും... ചിന്താക്കാനുണ്ട്.. ഭാവുകങ്ങൾ..

      1. Mohamedkutty മുഹമ്മദുകുട്ടി
        May 5, 2010 at 6:08 PM

        മിനിക്കഥകള്‍ അസ്സലാവുന്നുണ്ട്.ഇതിന്റെ ലേ ഔട്ട് ഒന്നു കൂടി വിത്യാസപ്പടുത്തിയാല്‍ നന്നാവുമെന്നു തോന്നുന്നു. ആകെക്കൂടി തിക്കിത്തിരക്കുന്ന മാതിരി.എന്റെ അഭിപ്രായമാണ്.

      1. Mohamedkutty മുഹമ്മദുകുട്ടി
        May 5, 2010 at 6:25 PM

        അതു പോലെ പേജിന്റെ തുടക്കത്തില്‍ കൊടുത്ത ചിത്രം കാരണം പേജ് ലോഡാവാന്‍ സമയമെടുക്കുന്നു.ശ്രദ്ധിക്കുമല്ലോ?.ഇവിടെയും നോക്കുക

      1. Anees
        May 8, 2010 at 2:59 PM

        Not bad... Skilled n blessed. Keep writing..

      1. (കൊലുസ്)
        May 8, 2010 at 7:03 PM

        > സോണ ജി: ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. വിജയിക്കുമോ എന്നറിയില്ല. ഈ ശ്രമങ്ങളില്‍ സഹായിക്കൂ. കമ്മന്റിനു നന്ദി.

        > അപ്പു: വന്നതില്‍ സന്തോഷായി.

        > ഉമ്മുഅമ്മാർ: ഇത്രയോക്കെയല്ലേ നമ്മളെക്കൊണ്ട് പറ്റുകയുള്ളൂ..

        > Mohamedkutty മുഹമ്മദുകുട്ടി: എന്റെ കുട്ടിക്കാ, കഷ്ട്ടപ്പെട്ടിട്ടാ ഇങ്ങനെയൊന്നു ഒപ്പിച്ചത്. ചതിക്കല്ലേ..

        > Anees: പ്രത്യേകിച്ച് ഒന്നും പരയാത്തതില്‍ സന്കടോണ്ട് കേട്ടോ..

        അഭിപ്രായം പറഞ്ഞ പ്രിയപ്പെട്ട എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
        വീണ്ടും കാണുമല്ലോ

      1. Mohamedkutty മുഹമ്മദുകുട്ടി
        May 22, 2010 at 6:00 AM

        പുതിയ ഒരു കമന്റു കൂടി.ഇതില്‍ മിനിക്കഥക്കപ്പുറം ആരെയോ കുത്തുന്ന പോലെ തോന്നുന്നു.പ്രത്യേകിച്ച് ഗതികേടെന്ന കഥയില്‍.അതാണ് അതിലെ ചില പ്രയോഗങ്ങള്‍ കല്ലു കടിക്കുന്ന പോലെ.മലപ്പുറത്തുകാരായ വായനക്കാര്‍ ഒരാവര്‍ത്തി കൂടി വായിക്കുന്നത് നന്നായിരിക്കും!.കാരണം ഞാനൊരു സാക്ഷാല്‍ മലപ്പുറം കാക്കയാണല്ലോ?

      1. (കൊലുസ്)
        May 22, 2010 at 9:52 AM

        ഇത്നുള്ള answer എട്ടാമത്തെ commentല്‍ ഉണ്ടല്ലോ. മുസ്ലിം background നോവലുകളില്‍/കഥകളില്‍ അങ്ങനെയുള്ള സ്ലാങ്ങാണ് use ചെയ്തു കാണുന്നത്. അതിവിടെയും use ചെയ്തു.

        (അയ്യോ! malapuram friends എന്നോട് ചൂടാവല്ലേ..)

      1. ഭാനു കളരിക്കല്‍
        May 24, 2010 at 2:44 PM

        ahamkaram enna kathayil kavithayunt. nanarthangalunt. kathayezhuththinitayil kavithayum onnu zramichu nokku

      1. Sulfikar Manalvayal
        June 3, 2010 at 11:42 PM

        നല്ല കഥകള്‍.
        ഇഷ്ടായിട്ടോ.
        ഇനിയും എഴുതൂ....

      1. വരയും വരിയും : സിബു നൂറനാട്
        June 4, 2010 at 12:45 PM

        'അഹങ്കാരം' നന്നായിട്ടുണ്ട്.

      1. Abdulkader kodungallur
        June 6, 2010 at 5:35 PM

        ഏതാനും വരികളിലൂടെ ഒരുപാടു കാര്യങ്ങള്‍
        കഥാകാരിയെന്നതിനേക്കാളുപരി നാളെ അറിയപ്പെടുന്നത് കവയിത്രിയായിട്ടായിരിക്കും .
        നന്മകള്‍ നേരുന്നു

      1. (കൊലുസ്)
        June 10, 2010 at 2:55 AM

        + ഭാനു കളരിക്കല്‍ : അയ്യോ. കവിത എഴുതാനൊന്നും അറിയില്ലേ. ഇങ്ങനെയങ്ങു പൊയ്ക്കോട്ടേ മാഷേ.
        + SULFI : ആശംസക്ക് നന്ദി.
        + വരയും വരിയും : സിബു നൂറനാട് : വന്നു വായിച്ചതില്‍ സന്തോഷം.
        + Abdulkader kodungallur : നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി ട്ടോ.

      1. നവാസ് കല്ലേരി...
        June 10, 2010 at 2:15 PM

        കൊള്ളാം ...!!!
        ചെറിയ വലിയ കഥകള്‍ ......
        ആശംസകള്‍ ......

        എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ....
        ഈ കൊലുസിന്റെ കിലുക്കം ..
        ഒന്നവിടെയും കിലുങ്ങട്ടെ ....ല്ലേ ...

      1. ഹാപ്പി ബാച്ചിലേഴ്സ്
        July 11, 2010 at 3:17 AM

        Ahangaaaram ishtapettu...
        all the best

      1. ആളവന്‍താന്‍
        July 27, 2010 at 8:09 PM

        ഹംസക്ക പറഞ്ഞതാണ് അതിന്റെ കാര്യം. ചിന്തിക്കാന്‍ താല്പര്യം ഉള്ളവര്ക്ക്ഞ ഇവിടെ വരാം......

      1. റിയാസ് (മിഴിനീര്‍ത്തുള്ളി)
        August 9, 2010 at 3:04 PM

        നല്ല കഥ..

      1. മാണിക്യം
        September 25, 2010 at 2:05 AM

        "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."

        നിത്യഹരിതമായ പഴമൊഴി! അര്‍ഥവത്തായത് ..
        ഈ പൊടിക്കഥ രസായി കേട്ടോ...