twitter

സൂര്യനെ നോക്കി ചന്ദ്രന്‍ പരിഹസിച്ചു.

"ഇങ്ങനെ കത്തിത്തീരാനാണ് നിന്റെ വിധി. എന്നെ നോക്കൂ, ഇനി മനുഷ്യന്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്നതുപോലും ഇങ്ങോട്ടേക്കായിരിക്കും.!"

അപ്പോള്‍ സൂര്യനെ ആശ്വസിപ്പിച്ചുകൊണ്ട്‌ ഭൂമി പറഞ്ഞു.

"സങ്കടപ്പെടരുത്. ഈ പോക്ക് പോയാല്‍ മനുഷ്യന്‍ നിന്നെയും കീഴ്പ്പെടുത്തും.."


Thursday, May 19, 2011 | 32 comments | Labels:

32 comments:

  1. (കൊലുസ്)
    May 19, 2011 at 8:21 AM

    "ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഒരു ആണവയുദ്ധമുണ്ടായാല്‍, ആഗോളതാപനത്തിന് ആക്കം കൂടിയാല്‍ ഭൂമുഖത്ത്നിന്നും ജീവജാലങ്ങള്‍ തുടച്ചുനീക്കപ്പെടും. ജനിതക വ്യതികരണം വന്ന ഏതെങ്കിലും വൈറസ്‌ മതി മനുഷ്യരെ കൊന്നൊടുക്കാന്‍. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഒറ്റ വഴിയെ ഉള്ളൂ. ഭൂമിക്ക് പുറത്തുപോയി താമസിക്കുക"

    (സ്റ്റീഫന്‍ ഹോക്കിംങ്)

  1. Yasmin NK
    May 19, 2011 at 8:40 AM

    ആശംസകള്‍.എവിടെപ്പോയാലും നമ്മ മാറൂലല്ലോ കൊലുസെ.
    പിന്നെ സ്റ്റിഫന്‍ ഹോക്കിങ്ങ്സ് മുന്‍പ് പറഞ്ഞതൊക്കെ വിഴുങ്ങുകയാണിപ്പോള്‍.

  1. Anurag
    May 19, 2011 at 8:59 AM

    ഞാന്‍ വ്യാഴത്തില്‍ കുറച്ച് സ്ഥലം വങ്ങിച്ചിട്ടുണ്ട്

  1. the man to walk with
    May 19, 2011 at 9:08 AM

    "നിന്‍റെ വെളിച്ചം എന്നെന്നേയ്ക്കുമായി കത്തി തീരുമെന്ന് വിജ്ഞന്മാര്‍ പറയുന്നു
    ' മിന്നാമിനുങ്ങുകള്‍ നക്ഷത്രങ്ങളോട് പറഞ്ഞു ,നക്ഷത്രങ്ങള്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല - ഒരു ടാഗോര്‍ കഥ

    Best Wishes

  1. മഹേഷ്‌ വിജയന്‍
    May 19, 2011 at 9:19 AM

    ഇങ്ങനെ പോയാല്‍ സൂര്യപ്രകാശം പോലും കിട്ടാതെ ഭൂമി ഇരുണ്ടാതാകാന്‍ അധികം താമസം ഇല്ല എന്ന് തോന്നുന്നു...
    പക്ഷെ, ആ ഇരുട്ട് മനുഷ്യ മനസിന്റെ ഇരുട്ടിനേക്കാള്‍ എന്ത് കൊണ്ടും ഭേദമായിരിക്കും...
    ഒരുപാട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിന്ന കഥ..
    നന്നായി കൊലുസ്..

  1. Anonymous
    May 19, 2011 at 9:20 AM

    എന്നിട്ടു വേണം അവിടേയും കുട്ടിച്ചോറാക്കാൻ!!!!!!

  1. Irshad
    May 19, 2011 at 9:40 AM

    സത്യം.
    കടന്നു വരുന്നവര്‍ നമ്മെ കവര്‍ന്നെടുക്കുകയാണെന്നു പോലും ആരുമറിയുന്നില്ല.

  1. Naushu
    May 19, 2011 at 10:35 AM

    ഒത്തിരി വലിയ കൊച്ചുകഥ ....
    ആശംസകള്‍ ...

  1. ആളവന്‍താന്‍
    May 19, 2011 at 11:13 AM

    വ്യത്യസ്തമായ ചിന്തക്ക് തീര്‍ച്ചയായും കൊലുസ് നല്ല അടി അര്‍ഹിക്കുന്നു..! കയ്യടി!!

  1. Unknown
    May 19, 2011 at 11:21 AM

    ചന്ദ്രനില്‍ ചായ കട തുടങ്ങി ..ഇപ്പൊ ചോവയിലും തുടങ്ങാന്‍ പോകുന്നു ...ഇന്നി സുര്യനില്‍ ആണോ ചായ കട തുടങ്ങുനത് ...എങ്കില്‍ തീ പെട്ടി വേണ്ട .........:)

  1. jayaraj
    May 19, 2011 at 11:50 AM

    oduvil manushyan sourayoodhathil ellam thamasam thudangum. avideyellam companikal branchum arambikkum.

  1. മുസാഫിര്‍
    May 19, 2011 at 12:30 PM

    കൊലുസ്സിന്‍റെ ഇത്തിരിക്കഥകള്‍ ഒത്തിരി ഇഷ്ടായി..
    എല്ലാം ആശയഗര്‍ഭം മുഴച്ചു കാണുന്ന കഥകള്‍..
    ചെറിയ അക്ഷരങ്ങളില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുമ്പോള്‍ സൃഷ്ടി ചെറുതാവുന്നു.. സൃഷ്ടാവ് വലുതാകുന്നു..
    ഭാവുകങ്ങള്‍...

    പുതിയ പോസ്ടിടുമ്പോള്‍ ഒന്ന് അറിയിച്ചാല്‍ വളരെ ഉപകാരമാകും..
    ഒഴിവുകിട്ടുമ്പോള്‍ ഇവിടം (www.kachatathap.blogspot.com) വരെ വന്നു എന്തെങ്കിലും മിണ്ടിപ്പറഞ്ഞു പോകണം...കാത്തിരിക്കും ഞാനവിടെ..

    musafirvl@gmail.com

  1. yousufpa
    May 19, 2011 at 2:05 PM

    ഒരുചെറിയ വലിയ കഥ..

  1. Echmukutty
    May 19, 2011 at 3:14 PM

    ഇത് ഒരു വലിയ കഥയാണല്ലോ.
    അഭിനന്ദനങ്ങൾ.

  1. K@nn(())raan*خلي ولي
    May 19, 2011 at 3:18 PM

    @@
    കണ്ണൂര്‍ താഴെ'ചൊവ്വ'യില്‍ ഇഷ്ട്ടം പോലെ സ്ഥലമുള്ളതൊണ്ട് കണ്ണൂരാന് പേടിയില്ല.
    കൊലുസേ, വല്ല പ്രശ്നോം വന്നാല്‍ നേരെ കണ്ണൂര്‍ക്ക് വണ്ടി വിട്ടോളൂ. ബാക്കി ഞാനേറ്റു.

    **

  1. khader patteppadam
    May 19, 2011 at 4:34 PM

    നേരേ ചൊവ്വേ കാര്യം പറഞ്ഞ ഒരു കഥ.

  1. ജയരാജ്‌മുരുക്കുംപുഴ
    May 19, 2011 at 4:39 PM

    valare chinthaneeyam thanne...... aashamsakal.........

  1. Ismail Chemmad
    May 19, 2011 at 6:24 PM

    നന്നായി , കൊലുസ്.
    ഇത്തിരി വരികളില്‍ ഒത്തിരി കാര്യം

  1. keraladasanunni
    May 19, 2011 at 7:02 PM

    ഏതാനും വരികളിലൂടെ വലിയൊരു കാര്യം അവതരിപ്പിച്ചു

  1. A
    May 19, 2011 at 10:07 PM

    ഈ കൊലുസിന്റെ കൊച്ചു കിലുക്കം പക്ഷെ ദിക്കാകെ ഉള്‍കൊള്ളുന്ന കിലുക്കമാണല്ലോ. കൂട്ട ആത്മഹുതിയിലേക്ക് റോക്കെറ്റില്‍ കുതിക്കുന്ന നമ്മള്‍ ഇത്രയ്ക്ക് നിസ്സഹായരാവുന്നത് എന്തുകൊണ്ടാണ്?

  1. SHANAVAS
    May 20, 2011 at 9:32 AM

    കുഞ്ഞു വരികളില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞ കുഞ്ഞു കഥ.കലക്കി.

  1. kARNOr(കാര്‍ന്നോര്)
    May 20, 2011 at 9:39 AM

    സൌ‌മ്യം മനോഹരം ഈ മിനിക്കഥ

  1. കൂതറHashimܓ
    May 20, 2011 at 10:22 AM

    മ്മ്.....

  1. Vayady
    May 21, 2011 at 3:30 AM

    ഭൂമിയില്‍ മനുഷ്യന്‍റെയെന്നല്ല എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. കുറേ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ കുറച്ചു വരികള്‍ മതി. ഇതാണ്‌ കൊലുസ്സിന്റെ സിഗ്‌നേച്ചര്‍. ഗുഡ്.

  1. Unknown
    May 21, 2011 at 6:07 PM

    ഇനി സൂര്യനിലേക്കും പോകുമോ മനുഷ്യര്‍!

    കൊച്ചു വലിയ കഥ! അഭിനന്ദനങ്ങള്‍.

  1. siya
    May 21, 2011 at 6:46 PM

    കൊലുസിനെ കണ്ടിട്ട് കുറെ കാലം ആയല്ലോ എന്ന് ഓര്‍ത്തിരുന്നു ട്ടോ .സുഖം അല്ലേ ?

  1. നാമൂസ്
    May 21, 2011 at 8:40 PM

    ഇത്തിരി വരിയില്‍ ഒത്തിരി കാര്യം.

  1. ഭാനു കളരിക്കല്‍
    May 23, 2011 at 7:50 PM

    കളിച്ചു കളിച്ചു സൂര്യന്റെ നെഞ്ചത്തോ കളി. ഉം നടക്കട്ടെ.

  1. Noushad Koodaranhi
    May 25, 2011 at 11:27 AM

    sathyam.....

  1. അനശ്വര
    May 25, 2011 at 5:59 PM

    കുറച്ച് വരികൾ കൊണ്ട് വലിയൊരു ആശയം വിളമ്പി..അമ്പിളി മാമന്റെ വിധിയോർത്ത് സൂര്യൻ സഹതപിക്കുക മാത്രമെ ചെയ്യു..പരിഹസിക്കില്ല..സൂര്യനറിയാം പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കരുതെന്ന്..അല്ലെ?

  1. Akbar
    May 30, 2011 at 9:36 AM

    എല്ലാം കീഴടക്കാനുള്ള മനുഷ്യന്‍റെ ത്വര അവന്‍റെ തന്നെ സര്‍വ്വനാശം കുറിക്കുന്നു. കാലം സാക്ഷി.

  1. sAj!Ra fA!z@L
    June 30, 2011 at 3:24 PM

    ഒത്തിരി ചിന്തിപ്പിക്കുന്ന കഥകള്‍ ഇനിയും ഇനിയും എഴുതു...ആശംസകള്‍...