twitter

വഴിയരികില്‍ മരണത്തോട് മല്ലടിച്ചു
ചോരയില്‍ കുളിച്ചു കിടക്കുന്നയാളെ രക്ഷിക്കാന്‍
ആര്‍ക്കുമായില്ല.

കാരണം,

അവരൊക്കെ മൊബൈല്‍ ഫോണില്‍
അയാളുടെ മരണം പകര്‍ത്തുകയായിരുന്നു.!


Tuesday, October 25, 2011 | 55 comments |

55 comments:

 1. (കൊലുസ്)
  October 25, 2011 at 5:15 PM

  മൊബൈല്‍ഫോണ്‍ നമ്മളെ സാഡിസ്റ്റുകളാക്കിയിരിക്കുന്നു എന്ന് ചിന്തിച്ചു പോയി.
  തെറ്റുണ്ടെങ്കില്‍ പറയണേ.

 1. YUNUS.COOL
  October 25, 2011 at 5:44 PM

  മൊബൈല്‍ ഇല്ലാത്തവന്‍ പരിക്കേറ്റയാളെ കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ അവതാരകന്‍ "ഞാന്‍ ഇത്തിരി ലേറ്റ് ആയി , ആ ശരീരം അവിടെ തന്നെ ഒന്ന് കിടത്തൂ, ഒന്ന് റിപ്പോര്‍ട്ട്‌ ചെയ്യട്ടെ ! എന്നീട്ടു എടുക്കാം, എന്താ ഇത്രേ തിടുക്കം".

  സ്നേഹബന്ധങ്ങള്‍ ശിധിലമാവുമ്പോള്‍ !!!! ക്യാമറ കണ്ണുകള്‍ കഴുകനെ പോലെ നിങ്ങളെ വട്ടമിടും !!!!

 1. khaadu..
  October 25, 2011 at 5:53 PM

  ജനങ്ങളുടെ കയ്യിലെ ക്യാമറയും തീവ്രവാദിയുടെ തോക്കും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു... രണ്ടും ആളുകളെ കൊള്ളുന്നു....

 1. Jefu Jailaf
  October 25, 2011 at 6:08 PM

  മൊബൈല്‍ വരുന്നതും മുന്‍പോ.. സഹായിച്ചവന്‍ ജീവിതത്തില്‍ ഇനിയൊരിക്കലും ഇങ്ങനെ ഒന്ന് ചെയ്യാന്‍ പോലും മുതിരാത്ത രീതിയിലുള്ള നിയമത്തിന്റെ വയ്യാവേലികള്‍ പിനാലെ കൂടും.. അതാകാം അങ്ങിനെ ഒരു കോടതി വിധി വന്നതും..

  സാഡിസം നന്നായി..

 1. ഒരു കുഞ്ഞുമയില്‍പീലി
  October 25, 2011 at 7:57 PM

  നാല് വരികള്‍ക്കൊണ്ട് പച്ചയായ വസ്തുത തുറന്നു കാണിച്ചു .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

 1. Abdul Manaf N.M
  October 25, 2011 at 9:08 PM

  പിഞ്ചു കുഞ്ഞിന്റെ പോലും മരണം ക്യാമറയിലൂടെ പകര്‍ത്തി തന്റെ 'മിടുക്ക്' കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാടന്മാര്‍...
  www.manulokam.blogspot.com

 1. ഒരു ദുബായിക്കാരന്‍
  October 25, 2011 at 9:39 PM

  മനസാക്ഷി ഇല്ലാത്ത ജനസമൂഹം...മരണം വരെ മൊബൈലില്‍ പകര്‍ത്തുന്ന കൂട്ടം..ഞാനും ഇതിനെതിരെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു..അതിവിടെ വായിക്കാം

  http://orudubayikkaran.blogspot.com/2011/07/blog-post_22.html

 1. Manef
  October 25, 2011 at 10:41 PM

  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതാണോ ആധുനിക മനുഷ്യന്റെ സാഡിസം?

 1. Ismail Chemmad
  October 26, 2011 at 6:08 AM

  Nalla chintha... Aashamsakal

 1. Echmukutty
  October 26, 2011 at 8:35 AM

  ചിലർ മൊബൈൽ കൊണ്ട്..മറ്റു ചിലർ ക്യാമറ കൊണ്ട്......മനുഷ്യന്റെ നീചതയ്ക്ക് പരിധിയില്ല.

  കുറച്ചു വരികളിൽ കാര്യം പറഞ്ഞു. നന്നായി.

 1. അലി
  October 26, 2011 at 10:31 AM

  മൊബൈലിനകത്തും പുറത്തുമായി നമ്മുടെ ജീവിതം ചുരുങ്ങി...

 1. Shikandi
  October 26, 2011 at 10:33 AM

  നമുക്കിടയില്‍ തന്നെ...
  ദിവസവും നടക്കുന്നു... youtube ലെ പല വീഡിയോ കളും അതിനു തെളിവാണ്

 1. ഷബീര്‍ - തിരിച്ചിലാന്‍
  October 26, 2011 at 11:05 AM

  കണ്മുന്നില്‍ അപകടത്തില്‍ പെട്ട് ഒരുവന്‍ ചോരയൊലിപ്പിച്ചുകിടക്കുംബോള്‍,
  ഫേസ്ബുക്കിലെ വീഡിയോ കണ്ട് അപകടം പറ്റിയവനെ രക്ഷിക്കാന്‍ ശ്രമിക്കാത്ത മനസ്സാക്ഷിയില്ലാത്ത ജനക്കൂട്ടത്തിനെ വിമര്‍ശിച്ച് ഞാന്‍ കമന്റ് ടൈപ്പ് ചെയ്യുകയായിരുന്നു.

  നമ്മുടെ ധാര്‍മികത കേവലം കീ ബോര്‍ഡിലേക്ക് ഒതുങ്ങിപോയിരിക്കുന്നു... ആശംസകള്‍

 1. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
  October 26, 2011 at 11:11 AM

  ഫോണ്‍കാലമല്ലേ നടക്കട്ടെ. നമുക്ക്‌ വറ്റിപ്പോയ മാനുഷികതയെപ്പറ്റി ഓര്‍ക്കാം. കഥ ഉള്ളില്‍ തറക്കുന്ന മൂര്‍ച്ചയോടെ നില്‍ക്കും.

 1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  October 26, 2011 at 11:13 AM

  മനസില്‍ നിന്ന് കരുണ നഷ്ടമായ സമൂഹത്തിന്റെ ചിത്രം.. പോസ്റ്റ് നന്നായി

 1. naushad kv
  October 26, 2011 at 11:59 AM

  മിനിക്കഥ നന്നായി....

 1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
  October 26, 2011 at 1:22 PM

  "He is rich who is satisfied" എന്നാണല്ലോ പ്രമാണം.
  അപകടത്തില്‍പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ ഇന്ന് നമുക്ക് മനസംതൃപ്തി ലഭിക്കുന്നത് അവ വീഡിയോ ആക്കി നാലാളെ കാണിക്കുബോഴാണ്.

 1. സര്‍ദാര്‍
  October 26, 2011 at 4:44 PM

  നമ്മുടെ ചിന്താശക്തി കുറഞ്ഞുവരുന്നു...കൂടെ സഹജീവികളോടുള്ള സ്നേഹവും...വേദനിക്കുന്നവന്റെ വേദനയില്പോലും നാം ആഘോഷം കണ്ടെത്തുകയാണ്...

 1. തെച്ചിക്കോടന്‍
  October 26, 2011 at 4:50 PM

  സാഡിസത്തെക്കാളുപരി നമ്മെ നിര്‍വികാരരാക്കി മാറ്റിയിരിക്കുന്നു!

 1. നിശാസുരഭി
  October 26, 2011 at 6:44 PM

  Blogger khaadu.. said...

  ജനങ്ങളുടെ കയ്യിലെ ക്യാമറയും തീവ്രവാദിയുടെ തോക്കും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു... രണ്ടും ആളുകളെ കൊള്ളുന്നു....

  good one!!

  വളരെ മുമ്പേ ചാനലില്‍ വന്ന കോമഡി സ്കിറ്റ് ഓര്‍ത്തു. സ്റ്റുഡിയോയ്ക്കരികില്‍ പരുങ്ങി നിന്നവനോട്

  റിപ്പോര്‍ട്ടര്‍ : താനെന്താഡോ ഇവിടെ?
  അയാള്‍ : എടോ, താനൊക്കെ എന്റെ അപ്പന്റെ ശവം സ്റ്റുഡിയോയില്‍ വെച്ച് ലൈവ് കാണിക്കണത് തീരുന്നത് കാത്തിരിക്കാ..
  (കണ്ടന്റ് ഇത്തരത്തിലായിരുന്നു!!)

  ചാനലുകാരും ക്യാമറയും ആള്‍ക്കാരെക്കൊല്ലുന്നു!!

  മുരുകന്‍ കാട്ടാക്കടയുടെ “ഉണരാത്ത പത്മതീര്‍ത്ഥങ്ങള്‍” കവിത ഇത്തരത്തിലൊന്നാണ്..!

  സാഡിസം-
  ആശയം നല്ലത്, അവതരണത്തിലെ വ്യത്യസ്തതയില്ലായ്മ വായനയ്ക്ക് സുഖമില്ലായ്മയുണ്ട്.

  ആശംസകള്‍

 1. K@nn(())raan*കണ്ണൂരാന്‍!
  October 26, 2011 at 7:13 PM

  വലിയ സത്യമാണിത്. മൊബൈല്‍ ഫോണ്‍ കാരണം നമ്മുടെയൊക്കെ മനോഭാവം മാറിയിട്ടുണ്ട്. സഹജീവി സ്നേഹംപോലും നമുക്ക് നഷ്ട്ടപ്പെടുതാന്‍ ഈ സാധനം വലിയ പങ്കു വഹിക്കുന്നു എന്ന് വിളിച്ചുപറയുന്ന ഈ മിനി ഒരുപാട് ഇഷ്ട്ടായി കൊലുസേ.

 1. Mohamedkutty മുഹമ്മദുകുട്ടി
  October 26, 2011 at 7:17 PM

  തികച്ചും കാലികം,എവിടെയും സാഡിസം തന്നെ.

 1. Shukoor
  October 27, 2011 at 12:21 AM

  alഅല്ലാതെ പിന്നെ? നമ്മള്‍ മാത്രം കണ്ടാല്‍ മതിയോ? ഞാന്‍ അത്ര സ്വാര്‍ത്ഥന്‍ അല്ലേ

 1. മാണിക്യം
  October 27, 2011 at 2:57 AM

  മൊബൈല്‍ മാനുഷീകമൂല്യങ്ങളെ തുരത്തുന്നു...
  "സാഡിസം"
  സ്ഥലകാലബോധമില്ലാത്ത മൊബൈല്‍ ഉപയോഗം
  അതെ ഇതൊരു തരം സാഡിസം തന്നെ!!

 1. keraladasanunni
  October 27, 2011 at 9:36 AM

  അടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ ധാരാള മായി കേട്ടുവരുന്നു.

 1. Sukanya
  October 27, 2011 at 10:05 AM

  ഇവിടെ പാലക്കാട്ടില്‍ കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുപേരെ തദ്ദേശവാസികള്‍ രക്ഷിച്ചു. അപ്പോള്‍ ഈ സംഭവം പകര്‍ത്തികൊണ്ടിരുന്നവര വെറും കാഴ്ചക്കാര്‍ ആയി മാറിയില്ലായിരുന്നുവെങ്കില്‍ ഒരാള്‍ കൂടി രക്ഷപ്പെടുമായിരുന്നു. എവിടേക്കാണ് നമ്മുടെ പോക്ക്? മൊബൈല്‍ ഫോണ്‍ മനുഷ്യന്റെ വെറും ഉപകരണം മാത്രം.

 1. Lipi Ranju
  October 27, 2011 at 10:26 AM

  കലികാലം !!

 1. മഹേഷ്‌ വിജയന്‍
  October 27, 2011 at 11:22 AM

  നല്ല ചിന്ത തന്നെ...
  ഈ ചിന്തകള്‍ പ്രാവര്ത്തികമാക്കാന്‍ മറക്കാതിരിക്കുക..ആശംസകള്‍...

 1. Areekkodan | അരീക്കോടന്‍
  October 27, 2011 at 11:30 AM

  മൊബൈല്‍ തന്നെ വില്ലന്‍

 1. കൊമ്പന്‍
  October 27, 2011 at 3:27 PM

  പുതിയ യുഗം ലൈവ് ടെലി കാസ്സ്റ്റിനു അവാര്‍ഡുണ്ട്

 1. sm sadique
  October 27, 2011 at 3:27 PM

  എന്റെ മൊബൈൽ ഫോൺ എന്റെ പ്രിയ സുഹൃത്ത്. ഞാൻ പുറത്ത്പോകുമ്പോൾ ആരോഗ്യമുള്ള ഒരാൾകൂട്ട് പോലെ. എന്റെ മനസ് വരണ്ടിട്ടില്ല കനിവ് വറ്റിയിട്ടുമില്ല. ഇങ്ങനെയും ചിലർ അവിടവിടെ കാണും... ഇനിയും ഇനിയും കാണും .അത് കൊണ്ടല്ലേ ഇത്തരം കഥ. ജനിക്കുന്ന്ത് . ആശംസകൾ...

 1. ഹംസ
  October 27, 2011 at 10:07 PM

  ശരി തന്നയാ .... കഥയില്‍ പറഞ്ഞ കാര്യം

 1. കുമാരന്‍ | kumaran
  October 28, 2011 at 3:14 PM

  :(
  :(

 1. നാമൂസ്
  October 28, 2011 at 11:12 PM

  ന്താ പ്പോ ചെയ്യാ..?
  മനസ്ഥിതി ആകെ മാറിപ്പോയി.!!!

 1. പഞ്ചാരകുട്ടന്‍ -malarvadiclub
  October 31, 2011 at 5:09 PM

  കലികാലം
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

 1. chillujalakangal
  November 1, 2011 at 12:40 PM

  അര്‍ത്ഥവത്തായ വരികള്‍...നാല് വരികള്‍ കൊണ്ട് ഒരുപാട് കാര്യം പറയുന്നു.....ഇഷ്ടായി..:)

 1. MUHAMMED SHAFI
  November 1, 2011 at 1:04 PM

  വർത്തമാന പുരോഗമനം..

 1. പ്രഭന്‍ ക്യഷ്ണന്‍
  November 1, 2011 at 1:24 PM

  കാച്ചിക്കുറുക്കിയ എഴുത്ത്..!!
  നന്നായി.

  ആശംസകളോടെ..പുലരി

 1. Suma Rajeev
  November 1, 2011 at 2:01 PM

  നമ്മുടേത്‌ അല്ലാത്തത് എല്ലാം കാഴ്ച വസ്തുക്കള്‍ ..നന്നായി എഴുതിയിരിക്കുന്നു.. short & sweet ...ഭാവുകങ്ങള്‍ ..:)

 1. nanmandan
  November 1, 2011 at 2:04 PM

  മിനിക്കഥ നന്നായി....

 1. ഖരാക്ഷരങ്ങള്‍ kharaaksharangal
  November 1, 2011 at 2:13 PM

  :)

 1. ലീല എം ചന്ദ്രന്‍..
  November 1, 2011 at 2:15 PM

  ആശംസകള്‍

 1. Akbar
  November 1, 2011 at 5:43 PM

  :)

 1. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ (Muhammed Kunhi)
  November 1, 2011 at 7:52 PM

  യാഥാർത്ഥ്യം!
  സമകാലികം!
  എല്ലാ ആശംസകളും

 1. റശീദ് പുന്നശ്ശേരി
  November 1, 2011 at 10:38 PM

  സത്യം ,വര്‍ത്തമാനം .
  ആശംസകള്‍

 1. sobha venkiteswaran
  November 2, 2011 at 9:04 AM
  This comment has been removed by the author.
 1. വേണുഗോപാല്‍
  November 2, 2011 at 9:07 AM

  മരണം വരെ കച്ചവടവല്‍ക്കരിക്കപെടുന്ന കാലം ... ഈ നാല് വരികള്‍ നല്‍കുന്ന പാഠം വലുത്.........ആശംസകളോടെ (തുഞ്ചാണി)

 1. kochumol(കുങ്കുമം)
  November 2, 2011 at 6:37 PM

  100%ശരി ആയ കാര്യം..അടുത്ത് ഒരു അപകടം നടന്നു കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നു..ആളുകള്‍ ഓടികൂടി അതോടിച്ച പയ്യന്ടെ കൂട്ടുകാര്‍ എന്‍ട് ചെയ്തെന്നോ അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നതിനു പകരം മൊബൈലില്‍ പകര്‍ത്തുകയാണ് ചെയ്തതത് കാരണം അവന്ടെ കൂടെ വണ്ടിയില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു .കയ്യോടെ പിടിച്ച സന്തോഷത്തില്‍ ചോരവാര്‍ന്നു അവശനിലയില്‍ കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ അപ്പോള്‍ അവര്‍ക്ക് തോന്നിയില്ല ...കുറെ കഴിഞ്ഞാണ് കൊണ്ട് പോയത് സ്ടിയര്‍ിംഗ് കൊണ്ട് കയറി വലിയ ഒരു സര്‍ജറി കഴിഞ്ഞു ഇപ്പൊ കുഴപ്പം ഇല്ല...അതോടെ കള്ളി വെളിച്ചത്തായി ഈ മൊബൈലിന്റെ ഒരു കാര്യമേ .....

 1. (കൊലുസ്)
  November 5, 2011 at 8:43 PM

  ഈചെറിയ വരികള്‍ക്ക് അഭിപ്രായംപറഞ്ഞ എന്റെ പ്രിയസുഹൃത്തുക്കള്‍ക്ക് ഈദാശംസകള്‍

 1. Basheer Cherukulamba
  November 10, 2011 at 1:52 PM

  ഇന്നിന്റെ യാഥാര്‍ത്യം !

 1. ജാബിര്‍ മലബാരി
  November 12, 2011 at 11:08 PM

  എല്ലാവരും ഇങ്ങനെ തന്നെ കിടന്നു മരിക്കേണ്ടിവരും ഇങ്ങനെ ആയാൽ...

  കാലം കോലം

 1. നെല്ലിക്ക )0(
  November 15, 2011 at 7:58 AM

  മൊബൈല്‍ഫോണ്‍ നമ്മെ നശിപ്പിക്കുന്നുണ്ട് എന്നത് സത്യംമാണ്. കൊച്ചുവരികള്‍
  നന്നായിപ്പറഞ്ഞു.

 1. mayflowers
  November 18, 2011 at 4:55 AM

  you said it!

 1. അനശ്വര
  January 5, 2012 at 6:06 PM

  മൊബയില്‍ ഫോണിന്റെ ഉപയോഗം മനുഷ്യനെ എത്രമാത്രം മാറ്റി മറിച്ചെന്ന് വളരെ കുറഞ്ഞ വരികളില്‍ പറഞ്ഞു..

 1. ഫിറോസ്‌
  April 20, 2012 at 9:36 AM

  റോഡരികില്‍ ഒരാള്‍ക്കൂട്ടം,
  എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷ..
  കണ്ടവര്‍ കാണാത്തവര്‍ക്ക്
  വഴി മാറിക്കൊടുക്കണമെന്നാരോ
  വിളിച്ചു പറയുന്നത് കേട്ടു..
  എന്നിട്ടുമാരും കാണാത്തവര്‍ക്കവസരം
  തരുന്നില്ല,
  എനിക്ക് പോയിട്ട് ധൃതിയുണ്ടെന്നൊരു
  ജനനേതാവ് പല്ലിളിച്ചു കൊണ്ടു പറഞ്ഞു,
  നേതാവിനും കാണണം പോലും..
  അത് കേട്ടതും ശിങ്കിടികള്‍
  ഇരച്ചു കയറി,
  നേതാവിന് കാണാന്‍ വഴിയായി,
  കൂട്ടത്തില്‍ എനിക്കും...
  ഞാനും കണ്ടു..
  ഒലിച്ചു പോകുന്ന രക്തം,
  എന്തോ പറയാന്‍ ദാഹിക്കുന്ന ചുണ്ടുകള്‍,
  എന്തിനോ വേണ്ടി ഉയര്‍ത്തുന്ന കൈകള്‍,
  അതിനിടയിലും
  ഒലിച്ചു പോകുന്ന രക്തക്കറ
  ക്യാമറകണ്ണുകളില്‍ പകര്‍ത്താനുള്ള
  തിരക്കിലാനാള്‍കൂട്ടം ..
  അതിനിടയിലും കേള്‍ക്കാം
  ഒരുപാട് നെടുവീര്‍പ്പുകള്‍,
  രോദനങ്ങള്‍,നിശ്വാസങ്ങള്‍,
  കൂട്ടത്തിലൊരു കവിഹൃദയം
  ഉറക്കെ പറയുന്നതും കേള്‍ക്കാം
  "മുറിവേറ്റൊരു പക്ഷിയാണയാല്‍ പോലും.."
  പല്ലിളിച്ച നേതാവ് രണ്ടു തുള്ളി
  കണ്ണീരും വരുത്തി
  കവല പ്രസംഗത്തിന് പോയെന്നു,
  കൂടെ ശിങ്കിടികളും....

  കണ്ടു കൊണ്ടിരുന്നതില്‍
  രണ്ടു പേര്‍ക്ക് പെട്ടെന്നെന്തോ ബോധോദയം
  അവര്‍ക്കടുത്ത കവലയില്‍
  പോകണം പോലും..
  അവര്‍ സദാചാര പോലീസ് ആണെന്ന്,
  അവിടെ പുതിയ തസ്നിബാനു
  കാത്തിരിക്കുണ്ടെന്നു..

  ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം
  ജനനേതാവിന്‍റെ
  കവലപ്രസംഗം,
  "മനുഷ്യതം മരിക്കുകയാണ് പോലും"
  നേതാവ് വാചാലനാണ്..
  അപോഴെക്കും വഴിയരികില്‍
  ഉയര്‍ന്ന കൈകള്‍ താഴ്ന്നിരുന്നു,
  ആ ചുണ്ടുകള്‍ അടഞ്ഞിരുന്നു,,
  from My Blog...

  http://www.kannurpassenger.blogspot.in/