twitter



അന്ന് നെഞ്ചുകീറി ഹൃദയം കാട്ടിക്കൊടുത്ത കാമുകനോട്
കാമുകി പറഞ്ഞു:
"ഇത് ചെമ്പരത്തിപ്പൂവല്ലേ.. ഹൃദയമല്ലല്ലോ..!"

ഇന്ന്, ഹൃദയം ആവശ്യപ്പെട്ടപ്പോള്‍ അവന്‍ തന്നത്
ഗൂഗ്ളില്‍ നിന്നുള്ളൊരു ചിത്രമായിരുന്നു.
പാതികീറിയ ഹൃദയത്തിന്റെ ഒരു ചുവന്ന ചിത്രം!
Wednesday, November 23, 2011 | 58 comments | Labels:

58 comments:

  1. TPShukooR
    November 23, 2011 at 1:59 AM

    ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. എന്‍റെ പുതിയ കഥയുടെ പേരും അതായിരുന്നു. ഇതേതായാലും വളരെ കുറഞ്ഞ വാക്കുകളില്‍ മനോഹരമായ ഒരു കാവ്യം ഒതുക്കി.

  1. വിധു ചോപ്ര
    November 23, 2011 at 8:45 AM

    അന്ന് സംശയിച്ചതു കൊണ്ട് അവൻ കൂടെ പോരുന്നവരെയൊക്കെ ബസ്സിൽ കയറ്റുന്നതു പോലെ ഹൃദയത്തിൽ കയറ്റി. പിളരാതെവിടെ പോകാൻ?
    ആശംസകൾ
    സ്നേഹപൂർവ്വം വിധു

  1. ശിഖണ്ഡി
    November 23, 2011 at 9:09 AM

    കൊള്ളം.... ആശംസകള്‍

  1. ആറങ്ങോട്ടുകര മുഹമ്മദ്‌
    November 23, 2011 at 9:13 AM

    നന്നായിട്ടുണ്ട്.

  1. Yasmin NK
    November 23, 2011 at 9:40 AM

    സാരമില്ല പോട്ടെ..

  1. അനില്‍@ബ്ലോഗ് // anil
    November 23, 2011 at 9:54 AM

    കൊള്ളാം.

  1. khaadu..
    November 23, 2011 at 10:16 AM

    ചിത്രത്തിലെ ഹൃദയതിനായിരിക്കും കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടാവുക...

  1. Naushu
    November 23, 2011 at 10:17 AM

    നന്നായിട്ടുണ്ട് !

  1. Kalavallabhan
    November 23, 2011 at 11:49 AM

    പിളരാത്ത ഹൃദയങ്ങൾ കിട്ടാനില്ല.

  1. Ismail Chemmad
    November 23, 2011 at 12:13 PM

    "കടപ്പാട്: ഗൂഗിള്‍" എന്ന് എഴുതിയിട്ടില്ലേ..?

  1. ഷബീര്‍ - തിരിച്ചിലാന്‍
    November 23, 2011 at 12:23 PM

    ഹൃദയമുള്ളവര്‍ക്കല്ലേ അത് നല്‍കാന്‍ കഴിയൂ? കൊള്ളാം...

  1. K@nn(())raan*خلي ولي
    November 23, 2011 at 12:25 PM

    നല്ല ചിന്ത.
    മനുഷ്യഹൃദയത്തിനിപ്പോള്‍ വിലയുള്ളത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലുകളിലാ!

    (ഈ ഗൂഗ്ള്‍കൂടി ഇല്ലെങ്കില്‍ എന്നെപ്പോലുള്ള കള്ളക്കാമുകന്മാര്‍ പെട്ടേനെ)

    ഹഹഹാ!

  1. Manef
    November 23, 2011 at 1:40 PM

    ഇന്ന് ഈ കീറി പറിഞ്ഞ പടമെന്കിലും കിട്ടി നാളെ അതും ഉണ്ടാവില്ല!

  1. മഹേഷ്‌ വിജയന്‍
    November 23, 2011 at 4:39 PM

    എന്റെ ഹൃദയം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു...
    "ആര്‍ക്കു വേണം നിന്റെ ചവറ് ഹൃദയം..? വല്ല 3G മൊബൈലോ നെക്ളേസോ ലാപ്ടോപ്പോ ഉണ്ടേല്‍ താ..."

    :-) :-)

  1. പട്ടേപ്പാടം റാംജി
    November 23, 2011 at 6:03 PM

    അന്നും ഇന്നും അതിന്റെ വ്യത്യാസവും.

  1. ഒരു ദുബായിക്കാരന്‍
    November 23, 2011 at 7:40 PM

    ഈ ഗൂഗിളിനെ കൊണ്ട് തോറ്റു...

  1. ഒരു കുഞ്ഞുമയിൽപീലി
    November 23, 2011 at 9:51 PM

    കാലം മാറുമ്പോ പ്രണയവും മാറുന്നു .....നല്ല ചിന്ത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  1. ചാണ്ടിച്ചൻ
    November 23, 2011 at 11:07 PM

    ആരാണാ കശ്മലന്‍!!!
    എനിക്കറിയാം, എനിക്കറിയാം :-)

  1. Lipi Ranju
    November 24, 2011 at 4:47 AM

    ആദ്യം ഒറിജിനല്‍ ഹൃദയം തന്നപ്പോ
    ചെമ്പരത്തിപ്പൂവാന്നു പറഞ്ഞതോണ്ടല്ലേ,
    പിന്നെ ചോദിച്ചപ്പോ ഡ്യൂപ്ലിക്കേറ്റ് തന്നത്!
    ഇതാ പറയുന്നത് അര്‍ഹിക്കുന്നതേ കിട്ടൂ എന്ന്... :)

  1. റാണിപ്രിയ
    November 24, 2011 at 8:04 AM

    ഏതായാലും കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക അത്ര തന്നെ!!

    കൊലുസ്സിന്റെ ബ്ലോഗ്‌ ലേഔട്ട്‌ കൊള്ളാം കേട്ടോ....സൂപ്പര്‍ !!!
    ഇനിയും വരാം....ആശംസകള്‍ ...

  1. മൻസൂർ അബ്ദു ചെറുവാടി
    November 24, 2011 at 9:35 AM

    നന്നായിട്ടുണ്ട്

  1. keraladasanunni
    November 24, 2011 at 10:04 AM

    കാലത്തിന്ന് അനുസരിച്ച മാറ്റം.

  1. ഷാജു അത്താണിക്കല്‍
    November 24, 2011 at 10:24 AM

    എല്ലാം ശെരിയാവും

  1. Unknown
    November 24, 2011 at 10:43 AM

    വിധിച്ചതല്ലേ കിട്ടൂ

  1. അലി
    November 24, 2011 at 11:22 AM

    ഒരു ഡ്യൂപ്ലിക്കേറ്റ് കമന്റിടുന്നു!

  1. എന്‍.ബി.സുരേഷ്
    November 24, 2011 at 12:44 PM

    A.Ayyappante chears enna kavitha vaayichittundo. pinne heartum chemparathipoovum kittanillathappol avan enthu cheyyanamaayirunnu

  1. ആചാര്യന്‍
    November 24, 2011 at 1:54 PM

    ഹഹ നന്നായിട്ടുണ്ട് ഞാന്‍ വിശദമായ ഒരു വായനക്ക് ഒരുങ്ങി വന്നതായിരുന്നു ..ഇത് ഒരു കുഞ്ഞു കഥ നന്നായിട്ടുണ്ട് കേട്ടാ...

  1. Mohamedkutty മുഹമ്മദുകുട്ടി
    November 24, 2011 at 6:05 PM

    ഇനി എന്നാണാവോ ഈ കൊലുസ്സ് വലിയൊരു കഥ എഴുതുന്നത്?. ഈ ഡ്യൂപ്ലിക്കേറ്റ് നന്നായില്ല എന്നതിനര്‍ത്ഥമില്ല കെട്ടോ.

  1. Manoraj
    November 24, 2011 at 6:26 PM

    ഹി..ഹി.. ഗൂഗിള്‍ ഉള്ളത് കൊണ്ട് അതെങ്കിലും കിട്ടി..

    ദേ ലിപിക്കറിയാമെന്ന് ആ കശ്മലനെ .. ആരാ ലിപി:)

  1. K@nn(())raan*خلي ولي
    November 24, 2011 at 9:32 PM

    മനുവേട്ടാ,
    ലിപിചേച്ചിയല്ല, വെടിക്കാരന്‍ തെണ്ടിച്ചനാ പറഞ്ഞത് ആളെ അറിയാമെന്ന്!
    ചാണ്ടിച്ചാ, പറ പറ. ആരാ ആ കുഷ്മലന്‍?
    അവന്റെ നാഭിക്ക് നോക്കി തോഴികൊടുക്കാനാ.

  1. റശീദ് പുന്നശ്ശേരി
    November 24, 2011 at 11:12 PM

    ഗൂഗിളും നെറ്റും കോപ്പും
    ഇല്ലായിരുന്നേല്‍ കാണായിരുന്നു
    ഹ്രദയത്തിന്റെ യധാര്ത്ത ചിത്രം

  1. Sureshkumar Punjhayil
    November 24, 2011 at 11:38 PM

    Hrudayamillathe....!!

    Manoharam, Ashamsakal...!!!

  1. Arif Zain
    November 24, 2011 at 11:44 PM

    എന്നാലും നിക്കോട്ടിന്‍ കുടിച്ച് പുകപാളിയ ഒരു ഹൃദയം പോസ്റ്റ്‌ വഴി അയച്ചു തന്നു നിങ്ങളെ മാനം കെടുത്തിയില്ലല്ലോ. മനോഹരമായ നാലു വരി

  1. Muralee Mukundan , ബിലാത്തിപട്ടണം
    November 25, 2011 at 5:26 PM

    ഗൂഗിളുള്ളകാരണം എന്തും ഡ്യൂപ്ലിക്കേറ്റാണെങ്കിലും അപ്പപ്പോൾ കൊടൂക്കാമല്ലോ അല്ലേ

  1. പഞ്ചാരകുട്ടന്‍ -malarvadiclub
    November 25, 2011 at 6:31 PM

    എന്നിട്ട് അവള്‍ എന്ത് പറഞ്ഞു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

  1. നാമൂസ്
    November 26, 2011 at 2:26 PM

    ഊം.

  1. ചാണ്ടിച്ചൻ
    November 26, 2011 at 8:40 PM

    കണ്ണൂരാനെ....എന്നാ കണ്ണാടിയില്‍ നോക്കി തൊഴിച്ചോ :-)

  1. ബഷീർ
    November 27, 2011 at 3:24 PM

    ഒറിജില് ആരുക്കും വേണ്ടാതായി.. അല്ലേ.. ! കൊള്ളാം ഈ മിനികഥ

  1. anupama
    November 28, 2011 at 6:03 PM

    പ്രിയപ്പെട്ട കൊലുസ്സ്,
    ചുരുക്കം വരികളില്‍ ഒരു വലിയ സത്യം അവതരിപ്പിക്കുകയെന്നത് ഒരു കലയാണ്‌! അഭിനന്ദനങ്ങള്‍!
    കാലം മാറുമ്പോള്‍, ഹൃദയത്തിന്റെ രൂപം ഇങ്ങിനെയൊക്കെയാകും!
    സസ്നേഹം,
    അനു

  1. Echmukutty
    November 30, 2011 at 9:08 AM

    അല്ലല്ല, ഒറിജിനൽ ഉണ്ടാവും. കണ്ടു കിട്ടാനുള്ള വഴിയാ പിടിയില്ലാത്തത്.

    കുഞ്ഞുവരികൾ ഇഷ്ടമായി

  1. sunil vettom
    December 1, 2011 at 8:22 PM

    മാറുന്ന കാലം ,മാറ്റങ്ങളുടെ പ്രണയം !!!!
    നന്നായി ...

  1. Anil cheleri kumaran
    December 4, 2011 at 6:36 PM

    പിളർന്നതിനും ഭംഗിയില്ലേ..:):)

  1. Sidheek Thozhiyoor
    December 9, 2011 at 2:52 PM

    പിളര്‍ക്കപ്പെടുന്ന ഹൃദയങ്ങള്‍ ...നല്ല ഒരു കഥ കുറഞ്ഞ വരികളില്‍ ..

  1. (കൊലുസ്)
    December 9, 2011 at 2:56 PM

    എന്റെ ചെറിയ ചെറിയ കഥകളെ വായിക്കുകയും ആവശ്യത്തിലധികം പ്രോല്‍സാഹനം തരികയും ചെയ്ത എല്ലാ നല്ലസ്നേഹിതര്‍ക്കും ഹൃദ്യമായ നന്ദിപറയുകയാണ്. ഇനി കുറച്ചുകാലം കഴിഞ്ഞേ കാണൂട്ടോ.
    bye4now

  1. K@nn(())raan*خلي ولي
    December 9, 2011 at 7:49 PM

    പോയിവരൂ വത്സേ!
    മംഗളാശംസകള്‍ നേരുന്നു!

  1. അനശ്വര
    January 5, 2012 at 6:02 PM

    കൊലൂസലേക്ക് എത്താന്‍ വൈകി..യാത്രാമംഗളം നേരുന്നു..
    നല്ല നല്ല കുഞ്ഞു കഥകള്‍...[ചണ്ടിച്ചന്റെ സെക്കന്റ് കമന്റ് കൊള്ളാല്ലൊ..!പ്രതീക്ഷിക്കാത്ത ഒരു മറുപടി].

  1. ഫാരി സുല്‍ത്താന
    April 20, 2012 at 11:39 AM

    ഇതുകൊള്ളാലോ മോളേ. നന്നായിടുണ്ട്.

  1. Akbar
    April 21, 2012 at 8:14 AM

    ഡ്യൂപ്ലിക്കേറ്റ്‌
    കുഞ്ഞു കഥയിലെ വലിയ സത്യം.

  1. chillujalakangal
    April 29, 2012 at 2:56 PM

    കുറഞ്ഞ വരികളിലൂടെ ഒരു പാട് കാര്യം പറയുന്ന എഴുത്ത് ഇഷ്ടായി...ആദ്യമായാണ് ഇവടെ വന്നത്...ആശംസകള്‍

  1. reader
    May 14, 2012 at 11:20 AM

    എല്ലാ പെണ്‍ കുട്ടികളും ഇങ്ങനെ ആണോ...ഇത് ചെമ്പരത്തിപ്പൂവല്ലേ.. എന്ന് ഞാനും കേട്ടതാണ്

  1. ചന്തു നായർ
    June 7, 2012 at 11:38 AM

    എനിക്കും ഉണ്ട് ഒരു ഹൃദയം.....ഡോക്ക്ടർമാർ..രണ്ട് തവണ അതിനെകീറിമുറിച്ചു....അവർ ചെമ്പർത്തിപ്പൂവ് കണ്ട്ലാന്ന് പറഞ്ഞൂ...അപ്പോൾ ഈ ആൾക്കാർ പറയുന്നത് വെറുതേയാ അല്ലേ?

  1. Kannur Passenger
    July 18, 2012 at 8:25 AM

    'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് നീയെന്തു ചെയ്തു?'
    'ഉം.. എന്തിനാ??'
    'അല്ല.. ചവിട്ടി അരച്ചോ എന്നറിയാന'
    'ചവിട്ടിയരെചെങ്കില്‍??'
    'ഹേ അത് റോസാ പൂവയിരുന്നില്ല.. എന്‍റെ ഹൃദയമായിരുന്നു'.. "
    - ബഷീര്‍ (ബാല്യകാല സഖി)

    ഇന്ന്..

    " ' ഹേ ബേബി.. ഇന്നലെ ഞാന്‍ അയച്ച മെസ്സേജ് നീയെന്തു ചെയ്തു??'
    'എന്തിനാട?
    'മറ്റാര്ക്കേലും ഫോര്‍വേഡ് ചെയ്തോ അതോ ഡിലീറ്റ് ചെയ്തോ എന്ന് അറിയാന'
    'അങ്ങനെ ചെയ്തെങ്കില്‍???'
    'യു ബ്ലടി _____ ... അത് വെറും മെസ്സേജ് ആയിരുന്നില്ല.. അതെന്റെ പ്രണയമായിരുന്നു..' "



    ഇതും കലക്കി.. :)

    http://kannurpassenger.blogspot.in/2012/07/blog-post.html

  1. Sulfikar Manalvayal
    October 12, 2012 at 3:43 PM

    സാരല്യ. അതെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാം.

  1. asrus irumbuzhi
    November 9, 2012 at 6:35 PM

    ഡ്യൂപ്ലിക്കേറ്റങ്കിലും അവള്‍ക്ക് കിട്ടിയല്ലോ...
    ഞാന്‍ കണ്ടത് അവിടെ ഒരു ദ്വാരം മാത്രം !
    ആശംസകള്‍
    അസ്രുസ്
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    http://mablogwriters.blogspot.com/

  1. പൈമ
    December 24, 2012 at 11:09 AM

    good

  1. Unknown
    December 25, 2012 at 11:10 AM

    ഗൂഗ്ഗിളിൽ തപ്പിയല്ലേ പ്രണയവാചകങ്ങൾ കണ്ടുപിടിക്കുന്നത്? മനസ്സിനെന്നേ നാം താഴിട്ടു കഴിഞ്ഞു! പക്ഷേ അത് കൊഴിഞ്ഞുവീണത് ഞാനറിഞ്ഞിരുന്നില്ല

  1. സമീരന്‍
    January 24, 2013 at 3:44 PM

    കൊള്ളാം...

  1. തുമ്പി
    January 25, 2013 at 11:54 AM

    അകൃതിയൊത്തിട്ടില്ലേ?..അത് മതീന്നേ..ഇന്നിപ്പൊ ഒറിജിനലൊക്കെ എവിട്ന്ന് കിട്ടാന്‍ ...