twitter








വഴിയില്‍വെച്ച് ആനയെ കണ്ടപ്പോള്‍ ഉറുമ്പ്‌ സൂക്ഷിച്ചു നോക്കി.
'നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമെന്ന' ആ നോട്ടത്തിനു മറുപടിയായി
ആന പറഞ്ഞു:

"പഴയതുപോലെ നിങ്ങളെ പേടിച്ചു ജീവിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. പുതിയലോകത്ത്
ഞങ്ങള്‍ സഞ്ചരിക്കുന്നത് മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണ്. അതുകൊണ്ട് പേടിപ്പിക്കാതെ
വഴിമാറി പൊയ്ക്കോ. അല്ലേല്‍ ചവിട്ടിയരക്കും ഞാന്‍!"

വലിയവരുടെ ലോകത്ത് താന്‍ പിന്നെയും ചെറുതാവുന്നതായി ഉറുമ്പിനു തോന്നി..!
Thursday, January 13, 2011 | 60 comments | Labels:

60 comments:

  1. (കൊലുസ്)
    January 13, 2011 at 8:52 AM

    വലുത് എന്നും എവിടെയും ചെറുതിനെ അവരുടെ കാല്‍ക്കീഴില്‍ ഒതുക്കുന്നു! ശരിയല്ലേ? അതോ തെറ്റോ?

  1. Vayady
    January 13, 2011 at 9:02 AM

    ഈ ഉറുമ്പത്ര ശരിയല്ലട്ടോ. ഒന്നും മിണ്ടാതെ നടന്നു പോകുന്ന ആനയെ ഭീഷണിപ്പെടുത്താന്‍ പോകണ്ട വല്ല ആവശ്യവുമുണ്ടോ ഉറുമ്പിന്‌. എന്നിട്ടിപ്പോള്‍ കുറ്റം മുഴുവനും ആനയ്ക്ക്. :)

  1. ഹംസ
    January 13, 2011 at 9:22 AM

    ശരിയാ ശരിയാ വായാടി പറഞ്ഞതിലും കാര്യമുണ്ട് ആ ഉറുമ്പ് എന്തിനാ ആനയെ പേടിപ്പിക്കാന്‍ നിന്നത് .. ചെറിയവനാണെങ്കിലും ആനയെ തോൽപ്പിക്കാം എന്ന് മനസ്സിലൊരു അഹംഭാവം ഉള്ളതുകൊണ്ടല്ലെ അങ്ങനെ നോക്കിയത് .. അപ്പോ പിന്നെ ആന പാവം തന്നെ....

    പക്ഷെ...............

    കഥയില്‍ കൊലുസ് പറയാന്‍ ശ്രമിച്ച ആശയം വലുതാണ്, സത്യമാണ്. ഉള്ളവരുടെ മുന്നില്‍ ഇല്ലാത്തവര്‍ വീണ്ടും വീണ്ടും ചെറുതായികൊണ്ടിരിക്കുന്നു.....

  1. (കൊലുസ്)
    January 13, 2011 at 9:35 AM

    വായാടിച്ചേച്ചീ, ആനേടെ മൂക്കില്‍ ഉറുമ്പ് കയറിയാല്‍ ആന ചാവും എന്ന് കേട്ടപ്പോള്‍ തോന്നിയ ഒരു തമാശയാ. അങ്ങനെയെങ്കില്‍ ആനയെ കാണുമ്പോള്‍ ഉറുമ്പിനു അതല്ലേ തോന്നുക. അപ്പോള്‍ ചെറുതിനെ തീരെ ചെറുതാക്കുന്ന വലുതിനെപ്പറ്റി ഒരു ചെറിയ കഥ ഉണ്ടായി.
    പക്ഷെ ചിന്തിച്ചപ്പോള്‍ ഇത് ലോകത്ത് നടക്കുന്ന വലിയ സത്യമല്ലേ എന്നും തോന്നി. നന്ദി കേട്ടോ.

  1. Kalavallabhan
    January 13, 2011 at 9:39 AM

    ടെക്നോളജിയിൽ ഉറുമ്പു കയറിയാലോ ?

  1. Pony Boy
    January 13, 2011 at 9:41 AM

    വലുത് ചെറുതിനെ കാൽക്കീഴിലൊതുക്കണം ...അത് പ്രക്രിതി നിയമമല്ലേ...അതിനെ എതിർക്കുന്ന ഉറുമ്പ് ഒരു പ്രക്രിതിവിരുദ്ധനല്ലേ...അതിനെ സപ്പോർട്ട് ചെയ്യുന്ന, അതായത് ഉറുമ്പിന്റെ വീക്ഷണ കോണിലൂടെ കഥ പറഞ്ഞ താങ്കളും ആ കൂട്ടത്തിലല്ലേ.......

  1. the man to walk with
    January 13, 2011 at 9:47 AM

    :)

  1. faisu madeena
    January 13, 2011 at 9:57 AM

    കൊല്ലാംട്ടോ ഈ മിനി കഥ ....പക്ഷെ വായാടി ആദ്യം തന്നെ വന്നു ഇതിന്റെ ഗതി മാറ്റി കളഞ്ഞു അല്ലെ ....ഹിഹിഹി ...

  1. Jazmikkutty
    January 13, 2011 at 10:02 AM

    മോളെ,കൊലുസ്സെ,വലിപ്പം മനസ്സിന്റെ കാര്യത്തിലാണെങ്കില്‍,ഒരിക്കലും ചെറുതിനെ ആരും നിസ്സാരമായി തള്ളില്ല..ഏതായാലും ഉറുമ്പിന്റെ ഒരു അഹങ്കാരമേ...എന്ന് തോന്നാതിരിക്കണം...

  1. Echmukutty
    January 13, 2011 at 10:03 AM

    ഉറുമ്പിനെ പേടിച്ചൂന്നൊക്കെ ആനേടെ നാട്യല്ലേ?
    ജനങ്ങളെ പേടിയാന്ന് നമ്മുടെ ജന പ്രതിനിധികളു പറയണ പോലെ......
    അത് വിശ്വസിയ്ക്കാൻ മാത്രം മണ്ടത്തരം ഇല്ല ഉറുമ്പിന്.
    ആന ഇടയ്ക്ക് അങ്ങനെ പറഞ്ഞ് നോക്കീതാവും.
    മനുഷ്യർക്കും ഉണ്ടല്ലോ ഈ പരിപാടി...
    ഞങ്ങടെ അടുത്ത് ആ നിയമം ഉണ്ട്, ഈ ടെക്നോളജി ഉണ്ട്....അങ്ങനെയാണ്, ഇങ്ങനെയാണ്......എന്നൊക്കെ
    മനുഷ്യന്റെ കൂടെ നടന്ന് ഇതൊക്കെ കേട്ട് പഠിച്ചതാവും ആന....

    മിനിക്കഥേലും വലിയ മിനി കമന്റ്!

  1. മഹേഷ്‌ വിജയന്‍
    January 13, 2011 at 10:05 AM

    ഹോര്‍മോണ്‍ കുത്തിവെച്ച്‌ ഉറുമ്പിനെ വലുതാക്കിയാല്‍ ഈ പ്രശ്നമൊക്കെ തീരില്ലേ..?

  1. Naushu
    January 13, 2011 at 10:08 AM

    നല്ല ആശയം...

  1. jayaraj
    January 13, 2011 at 10:26 AM

    ഉള്ളവന്‍ എന്നും ഉള്ളവന്‍ തന്നെ പാവപ്പെട്ടവന്‍ എന്നും പവപെട്ടവനും ഒരിക്കലും ഈ അന്തരം മാറില്ല പലരും അതിനു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവരെ മേലാളന്‍മാര്‍ ഒതുക്കിയിട്ടുണ്ട്. നല്ല ആശയം കൊലുസ്
    പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. കാണുമല്ലോ

  1. Jishad Cronic
    January 13, 2011 at 10:45 AM

    വടി കൊടുത്തു അടി വാങ്ങി...

  1. Ismail Chemmad
    January 13, 2011 at 10:48 AM

    ഒരു ഉറുമ്പും , ആനയും കളി
    എന്തായാലും ആശംസകള്‍

  1. Sureshkumar Punjhayil
    January 13, 2011 at 11:31 AM

    Cheriyavarude lokathil ninnum valuthakunnathinekkaal...!

    Manoharam, Ashamsakal...!!!

  1. Unknown
    January 13, 2011 at 11:39 AM

    വലിയവരുടെ ലോകത്ത് താന്‍ പിന്നെയും ചെറുതാവുന്നതായി ഉറുമ്പിനു തോന്നി..! me?

  1. ഒരു നുറുങ്ങ്
    January 13, 2011 at 12:02 PM

    സ്മാള്‍ തിംഗ്സാര്‍ ബ്യൂട്ടിഫുള്‍..
    ആന,വെള്ളാന പിന്നെ കുഴിയാന.
    ഉറുമ്പിന്‍ അതിന്‍റെ അറുനൂറ് മടങ്ങ് ഭാരം ചുമക്കാനാവുമെന്ന് പാവം ആനയുണ്ടൊ അറിയുന്നു..?

  1. Unknown
    January 13, 2011 at 1:16 PM

    ഉറുമ്പിന്‍റെയൊരു അഹങ്കാരം!!
    ആന പാവം,ഉള്ളതു പറഞ്ഞു.
    ആശയം കൊള്ളാം..

  1. Irshad
    January 13, 2011 at 1:40 PM

    :)

  1. പട്ടേപ്പാടം റാംജി
    January 13, 2011 at 2:26 PM

    ചെരിയവ്ന്റെ മേല്‍ എപ്പോഴും വലിയവന് തന്നെ മേധാവിത്വം.

  1. റിയാസ് (മിഴിനീര്‍ത്തുള്ളി)
    January 13, 2011 at 3:14 PM

    ഹും!!! ഉറുമ്പിനത് തന്നെ വേണം..
    തരാതരക്കാരുമായി കളിച്ചാ പോരായിരുന്നോ...?
    പണ്ടത്തെ കാലമൊക്കെ മാറി പോയത് പാവം ഉറുമ്പ് അറിഞ്ഞു കാണില്ല

  1. മാണിക്യം
    January 13, 2011 at 3:20 PM

    ഉറുമ്പിനും ആനയ്ക്കും പിന്നെ എന്തും പറയാമല്ലൊ.
    എന്നാലും ഈ ഉറുമ്പിന്റെ കടി അതെനിയ്ക്ക് പേടിയാ
    ആനയുടെ അടുത്ത് പോകാതെ കഴിയാമല്ലൊ
    അതു കൊണ്ട് ആനയെ പേടിയില്ല. എന്നാലും കൊലുസ്സേ!!

  1. പ്രയാണ്‍
    January 13, 2011 at 4:32 PM

    എന്നാലും ഉറുമ്പിന്റെയത്ര യൂണിറ്റി ആനക്കില്ലല്ലൊ.....:)

  1. (saBEen* കാവതിയോടന്‍)
    January 13, 2011 at 5:00 PM

    ആനയും ഉറുമ്പും പിന്നെ ഒരു കൂട്ടം അഹങ്കാരവും ..എന്തായാലും കൊലുസിന്റെ ചിന്തകള്‍ കൊള്ളാം. വെറുതെ പോകുന്ന ആനയുടെ ചവിട്ടു വാങ്ങാന്‍ ശ്രെമിക്കുന്ന ഉറുമ്പിന്റെ കുറുമ്പ് അതിലേറെ കൊള്ളാം .. അഹങ്കാരം നന്നല്ല . ശരീരത്തേക്കാള്‍ വലിപ്പമുള്ള അഹങ്കാരം ഉറുമ്പിനു ഒട്ടും യോചിച്ചില്ല . ചെറിയ വരികളില്‍ വലിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന കൊലുസിന് ഭാവുകങ്ങള്‍ !

  1. ഒഴാക്കന്‍.
    January 13, 2011 at 9:30 PM

    ഉറുമ്പിന്റെ വിഷമത്തില്‍ ഞാന്‍ പങ്കു ചേരുന്നു .... എന്നാലും ഉറുമ്പിനു അതിന്റെ നിലക്കൊത്തു നിന്നാ പോരെ :)

  1. ഹാപ്പി ബാച്ചിലേഴ്സ്
    January 13, 2011 at 9:33 PM

    അല്ലെങ്കിലും ഈ ഉറുമ്പിനു എന്തിന്റെ അഹങ്കാരമാ! ഈ തണുപ്പ് കാലത്ത് ചൂട് കാപ്പിയും കുടിച്ച് വീട്ടിലിരുന്നാൽ പോരേ!!

  1. വാഴക്കോടന്‍ ‍// vazhakodan
    January 13, 2011 at 9:49 PM

    ആശയം കൊള്ളാം!

  1. Muralee Mukundan , ബിലാത്തിപട്ടണം
    January 14, 2011 at 12:44 AM

    കുറുമ്പുള്ള ഉറുമ്പ്
    വിനയമുള്ള ആന

  1. ശ്രീനാഥന്‍
    January 14, 2011 at 4:16 AM

    ഒരു സത്യം ചെറിയ നല്ലൊരു കഥയാക്കി, നന്നായിട്ടുണ്ട്!

  1. ആളവന്‍താന്‍
    January 14, 2011 at 10:57 AM

    ആധിപത്യം.... സര്‍വാധിപത്യം!

  1. K@nn(())raan*خلي ولي
    January 14, 2011 at 2:18 PM

    പാവം കൊലുസ്!
    ബൂലോകത്തെ ആനകള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്നു.!

    കഥ കലക്കി മോളൂ.

  1. കൂതറHashimܓ
    January 14, 2011 at 4:32 PM

    കാര്യായിട്ട് ഒന്നും മനസ്സിലായില്ലാ

  1. വീകെ
    January 14, 2011 at 8:40 PM

    എന്നാലും ടെക്നോളജിയിൽ ഉറുമ്പരിക്കോ....?

  1. (റെഫി: ReffY)
    January 15, 2011 at 9:07 AM

    ബ്ലോഗര്‍ തന്റെ ആദ്യ കമന്റില്‍ സൂചിപ്പിച്ചത് പോലെ വലുത് ചെറുതിനെ കീഴടക്കുന്നത് പ്രപഞ്ച സത്യമാണ്. ചെറുതിന്റെ മേല്‍ വലുത് അധിനിവേശം നടത്തുന്നത് കണ്ടു കണ്ണുമരവിച്ചിരിക്കുന്ന ലോകത്തിന്റെ ആത്മാമാശം ഈ കൊച്ചു കഥയിലുണ്ട്. തീരെ ചെറിയ വാക്കുകളില്‍ വലിയൊരു തീം കൊണ്ട് വന്നു വായനക്കാരനെ അന്ധാളിപ്പിക്കുന്ന ഈ കഥാകഥന രീതിയെ അഭിനന്ദിക്കുന്നു. തുടരുക ഈ യാത്ര.

    ഈ കഥയുടെ പൊരുളറിയാത്തത് പോലെയുള്ള അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ അതിലേറെ കൌതുകം! ചിലര്‍ ഈ ആശയത്തെ മനസിലാക്കിയപ്പോള്‍ മറ്റു ചിലര്‍ കഥയറിയാതെ ആട്ടം കണ്ടു. അവര്‍ വെറുമൊരു ആന/ഉറുമ്പ്‌ കളിയില്‍ കാര്യമറിയാതെ കമന്റിട്ടു പോയി!

  1. Unknown
    January 15, 2011 at 11:02 AM

    :)

  1. Unknown
    January 15, 2011 at 3:32 PM

    നല്ല ആശയം, അധിനിവേശത്തിന്റെ, നിലനില്‍പ്പിന്റെ കഥ.
    നന്നായി.

  1. Shabna Sumayya
    January 15, 2011 at 4:47 PM

    എല്ലാം ഒരിക്കല്‍ ഉറുമ്പരിക്കും............

  1. Manef
    January 15, 2011 at 5:09 PM

    അധിനിവേശം അതിന്റെ ഏറ്റവും ഉച്ചിയില്‍ എത്തിനില്‍ക്കുന്ന കാലിക ലോകത്ത് ഈ കഥ വളരെ പ്രസക്തം തന്നെ....

    ആശംസകള്‍....

  1. Shabna Sumayya
    January 15, 2011 at 5:18 PM

    കൊലുസിന്റെ സൌഹൃദം ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?
    ഞാന്‍ ബൂലോകത്ത് വളരാന്‍ കൊതിക്കുന്ന ചെറിയൊരു പുല്‍ക്കൊടിയാണ്
    നല്ല സൌഹൃദങ്ങള്‍ എന്നും എന്റെ ആശയുമാണ്..

  1. TPShukooR
    January 15, 2011 at 7:11 PM

    ഉറുമ്പ്‌ അങ്ങനെയങ്ങ് ചെരുതാവുമെന്നോന്നും എനിക്ക് തോന്നുന്നില്ല. നല്ല ആശയം. മിനിക്കഥ അവതരണവും ഭംഗിയായി.

  1. Akbar
    January 16, 2011 at 8:34 AM

    വലിപ്പമില്ലായ്മയിലെ വലിപ്പം വലിയവര്‍ അംഗീകരിച്ചു തരില്ല കൊലുസ്‌.

  1. റഷീദ് കോട്ടപ്പാടം
    January 16, 2011 at 6:01 PM

    മിനിക്കഥ നന്നായിരിക്കുന്നു...

  1. എന്‍.ബി.സുരേഷ്
    January 16, 2011 at 9:25 PM

    ചിലരെ ചില കാലം പറ്റിക്കാം, ചിലരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാരേം എല്ലാക്കാലവും പറ്റിക്കാൻ കഴിയില്ല എന്നൊരു തത്വമുണ്ടല്ലോ. അതുതന്നെ ആനയൂം പറയുന്നു.

    നിലനിൽക്കുന്ന പഴയ തന്ത്രങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങുന്നത് പരാജയത്തിന്റെ കാരണങ്ങളല്ലേ?

    മിനിക്കഥ എപ്പോഴും പ്രശ്നവൽക്കരണമാണല്ലോ അല്ലേ?

  1. Kadalass
    January 17, 2011 at 10:48 AM

    'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്നൊരു ചൊല്ലു കേട്ടിട്ടുണ്ടു.
    ഉറുമ്പിനിത്ര അഹങ്കാരം വേണ്ടീരുന്നൊ... ഉറുമ്പു ഒന്നും പറയാതെ പൊയിരുന്നെങ്കില്‍ ആന ഉറുമ്പിനെ കാണുകപോലും ചെയ്യില്ലയിരുന്നു....... ശത്രുക്കളെ സ്വയം ഉണ്ടാക്കുന്നതണെന്നു പറയുന്നത് എത്ര ശരിയാണ്.... പിന്നെ കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നുപറയുന്നതും...

    കൊച്ചുകഥയില്‍ ഒത്തിരി ആശയങ്ങള്‍.

    എല്ലാ അഭിനന്ദനങ്ങളും!

  1. ente lokam
    January 18, 2011 at 1:32 PM

    കൊലുസ് :-followers ലിസ്റ്റില്‍ ഉണ്ടെങ്കിലും ബ്ലോഗ് നോക്കുന്നത് മെയില്‍ ലിങ്ക് വഴി ആണ് .ബുദ്ധിമുട്ട് ഇല്ലെങ്കില്‍ പുതിയ പോസ്റ്റുകള്‍ ഒന്ന് മെയില്‍ ചെയ്യണേ .

    ആനയും ഉറുമ്പും ചെറിയ വാചകങ്ങളില്‍ വലിയൊരു ചിന്ത തന്നെ ....ജീവിതത്തിന്റെ നിസ്സാരമെന്നു തോന്നുന്ന
    പല നേര്കാഴ്ച്ചകളും പലപ്പോഴും നമ്മെ വളരെ ഗൌരവം
    ഏറിയ വിഷയങ്ങളിലേക്കുള്ള ചിന്തയില്‍ എത്തിക്കാറുണ്ട്‌ ..അഭിനന്ദനങ്ങള്‍ ..

  1. നസീര്‍ പാങ്ങോട്
    January 19, 2011 at 10:25 PM

    nice short story..

  1. ജോയ്‌ പാലക്കല്‍ - Joy Palakkal
    January 25, 2011 at 11:08 PM

    തനതായ ശൈലി..
    എല്ലാ ഭാവുകങ്ങളും നേരുന്നു..

  1. അനീസ
    February 3, 2011 at 5:14 PM

    ആന ഉറുമ്പിനെ വട്ടം കറപ്പിക്കുന്ന കഥകള്‍ കുറെ മുമ്പ് ഫേമസ് ആയിരുന്നു ,ആ കഥകള്‍ ഇപ്പോള്‍ ഇല്ലാത്തതു എന്ത് കൊണ്ടെന്നു കൊലുസ്സിന്റെ പോസ്റ്റ്‌ വായിച്ചപ്പോഴല്ലേ മനസ്സിലാവുന്നത്

  1. Sulfikar Manalvayal
    February 6, 2011 at 12:16 PM

    ആ ഉറുമ്പിനെയും പേടിക്കേണ്ട കാലമാ
    വല്ല രാസായുധവും കാണും സൂക്ഷിച്ചു നടന്നോ
    അതുമല്ലെങ്കില്‍ ദൂരെ നിന്നും റിമോട് കണ്ട്രോള്‍ വഴി വല്ല മിസൈലും അയച്ചാല്‍ മതിയല്ലോ
    എന്‍റമ്മോ ഇനി ഇസ്രായേലില്‍ നിന്നും വല്ല ആയുധങ്ങളും സങ്കടിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലോ
    ഞാനില്ല ആ ഉറുമ്പിനോട് കളിക്കാന്‍

    കൊള്ളാം ആശയങ്ങള്‍ ഒതുക്കി പറഞ്ഞു

  1. ente lokam
    February 14, 2011 at 1:37 PM

    Kolus:ക്ഷണിക്കാന്‍ mail id അറിയില്ല .എന്‍റെ പുതിയ പോസ്റ്റില്‍ ഒന്നും കമന്റ്‌ ബോക്സില്‍ കണ്ടില്ലല്ലോ? ദുബായില്‍ ഒരു ബ്ലോഗ് മീറ്റ്‌ ആലോചിക്കുന്നുണ്ട്. ഖത്തര്‍ മീറ്റ്‌ പോലെ.contact details ഒന്ന് തരണം കേട്ടോ.വിവരങ്ങള്‍ അറിയിക്കാം....

  1. ഓലപ്പടക്കം
    March 15, 2011 at 8:58 AM

    എനിക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായില്ല.

  1. K@nn(())raan*خلي ولي
    April 21, 2011 at 2:57 AM

    എവിടാ മാഷേ, കാണുന്നില്ലല്ലോ. കണ്ണൂരാന്‍ ഈ ആഴ്ച കഴിഞ്ഞു പോസ്റ്റുമായി വരും. കമന്റാന്‍ മറക്കേണ്ട.
    ആളു മുങ്ങിയോ!

  1. മഹേഷ്‌ വിജയന്‍
    April 21, 2011 at 3:47 PM

    കുറെ നാള്‍ ആയല്ലോ കൊലുസ്സെ......എവിടെ പോയി? ബ്ലോഗ്‌ പിടുത്തക്കാര് പിടിച്ചു കൊണ്ട് പോയോ :-) പോസ്റ്റെവിടെ ??????

  1. Anonymous
    April 26, 2011 at 3:19 PM

    http://adikkada.blogspot.com/ please visit

  1. Anonymous
    April 26, 2011 at 3:19 PM
    This comment has been removed by the author.
  1. കല്ലി വല്ലി വാര്‍ത്തകള്‍ ...
    May 2, 2011 at 11:35 AM

    ഇത്തിരി വാക്കുകളില്‍ ഒത്തിരി ഇമ്മിണി വല്യ കാര്യങ്ങള്‍ ... നന്നാവുന്നു..... ഭാവുകങ്ങള്‍

  1. ഭാനു കളരിക്കല്‍
    May 8, 2011 at 11:36 AM

    ഉറുമ്പ് കടിച്ചു ആന ചത്തൂന്ന് എവിടെയെങ്കിലും കേടിട്ടുണ്ടോ? ഉറുമ്പുകളെ പറ്റിക്കാന്‍ ഉണ്ടാക്കിയ കഥയാണിത്. അങ്ങനെയാണല്ലോ നമ്മുടെ നാട്ടിലെ ഓരോ കഥകള്‍. ഇല്ലാകഥയുടെ രോമാഞ്ചത്തില്‍ നമ്മള്‍ അങ്ങനെ വാഴുകയും ചെയ്യും. കഥ പ്രശ്നവല്‍കരിച്ചതിനു നന്ദി.

  1. Akbar
    May 30, 2011 at 9:46 AM

    ചിത്രവും പോസ്റ്റും കൂട്ടി വായിക്കുമ്പോള്‍ ആശയം വ്യക്തമാണ്.

  1. Unknown
    April 10, 2022 at 7:55 PM

    Casinos in Malta - Filmfile Europe
    Find the best Casinos 1xbet korean in Malta apr casino including filmfileeurope.com bonuses, games, games and the history of games. We cover all the main reasons 바카라 사이트 to https://jancasino.com/review/merit-casino/ visit Casinos in