







"നിങ്ങളാ മനുഷ്യരെക്കൊണ്ട് തെറ്റ് ചെയ്യിക്കുന്നത്. അവര്‍ ചെയ്യുന്ന പാപത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കും കൂടി ഉള്ളതാ. നോക്കിക്കോ"
നായയുടെ ക്ഷോഭം കേട്ട് പൂവന്‍കോഴി ചോദിച്ചു.
"ഞങ്ങളെന്ത് ചെയ്തൂന്നാ?"
"നീയൊക്കെ കൂവുന്നത് കൊണ്ടാ മനുഷ്യന് ഉണരുന്നത്. ഞങ്ങളെ കാണുന്നില്ലേ, ഉറങ്ങാനാ ഇഷ്ട്ടം. ആരെയും ഉണര്ത്തുന്നുമില്ല."

വഴിയില്‍വെച്ച് ആനയെ കണ്ടപ്പോള്‍ ഉറുമ്പ് സൂക്ഷിച്ചു നോക്കി.
'നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമെന്ന' ആ നോട്ടത്തിനു മറുപടിയായി
ആന പറഞ്ഞു:
"പഴയതുപോലെ നിങ്ങളെ പേടിച്ചു ജീവിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. പുതിയലോകത്ത്
ഞങ്ങള്‍ സഞ്ചരിക്കുന്നത് മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണ്. അതുകൊണ്ട് പേടിപ്പിക്കാതെ
വഴിമാറി പൊയ്ക്കോ. അല്ലേല്‍ ചവിട്ടിയരക്കും ഞാന്‍!"
വലിയവരുടെ ലോകത്ത് താന്‍ പിന്നെയും ചെറുതാവുന്നതായി ഉറുമ്പിനു തോന്നി..!

സൈറണ്‍ മുഴക്കി, ഭീതിപ്പെടുത്തി, ഓടിക്കിതച്ച് ആംബുലന്‍സ് പോകുമ്പോള്‍ അയാള്‍ സ്വയം
മഴയുടെ വരവും അതിനു ശക്തി കൂടുന്നതും പിന്നെ പതുക്കെ പിന്മാറുന്നതും കാണാന്‍ നല്ല രസായിരുന്നു. മഴ നനഞ്ഞ മണ്ണ് ചെളിയാകുന്നതും അതില്‍ ചവിട്ടി നടക്കാന്‍ പ്രയാസപ്പെടുന്നതും കണ്ടു. മഴവരുമ്പോള്‍ ഒരു മണം ഒപ്പം വന്നു നമ്മെ ആനന്ദിപ്പിക്കുന്നു. മഴക്കാലം കഴിഞ്ഞു കുറെ കഴിഞ്ഞാല്‍ പിന്നെ ചൂട് വരും. ഗള്‍ഫിനേക്കാള്‍ ചൂടാണ് നാട്ടിലെന്നും കേട്ടറിഞ്ഞു. ജീവിക്കാന്‍ നല്ല സുഖമുള്ള നാട് തന്നെ നമ്മുടെ കേരളം.
എന്റെ മുഴുവന്‍ സുഹൃത്തുക്കളും UAEയിലാണ്. നാട്ടില്‍ ബന്ധത്തില്‍പെട്ട സുഹൃതുക്കലാണ്ുള്ളത്. ഒന്നിച്ചു കളിച്ചും പഠിച്ചും ഉള്ള സ്നേഹിതരാണ് ഇവിടെ ഉള്ളതെങ്കില്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി ക്ലോസ് റിലേഷന്‍ ഇല്ല. പപ്പയുടെ സ്ഥലം കൊച്ചിയിലും ഉമ്മയുടെ സ്ഥലം കോഴിക്കോട്ടും ആയതിനാല്‍ അങ്ങും ഇങ്ങുമായിട്ടാണ് ബന്ധുക്കള്‍ ഉള്ളത്. എല്ലാവരെയും നേരിട്ട് കാണാനുള്ള ചാന്‍സും കൂടിയാണ് ഈ യാത്ര.
കുറച്ചു ദിവസം ആലുവയിലെ വീട്ടില്‍ നിന്നു. ബന്ധുക്കളെയൊക്കെ കണ്ടു. പിന്നെ കോഴിക്കോട്ടേക്ക്. ഉമ്മയുടെ റിലേഷനില്പെട്ട ഒരുപാട് കുടുംബക്കാര് യൂ എ യിലുണ്ട്. അവരില്‍ പലരും റമദാന് വെക്കേഷന് ആയതിനാല്‍ നാട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ശരിക്കും എന്ജോയ് ആയിരുന്നു അവിടെയുള്ള ദിവസങ്ങള്‍. നോമ്പ് ആയതിനാല്‍ പതിനെട്ടോളം നോമ്പ് തുറയില്‍ ജോയിന്‍ ചെയ്തു. നല്ല, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളും അനുഭവങ്ങളും ആയിരുന്നു ഓരോ ഇഫ്താര്‍ വിരുന്നുകളും.
ബ്ലോഗ് തുടങ്ങിയ ശേഷമുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. നാട്ടിലുള്ള ബന്ധുക്കളും ഫ്രെണ്ട്സുകളും കുട്ടികളുമായി കഴിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം മലയാളം സംസാരിക്കുന്ന രീതിയായിരുന്നു. രണ്ടു നാട്ടിലും രണ്ടു ശൈലിയാണ്. എത്ര ഈസിയായിട്ടാണ് അവര്‍ ലാങ്ഗ്വേജ് കൈകാര്യം ചെയ്യുന്നത്! തിരിച്ചു വരുമ്പോള്‍ കുറെ നല്ല പുസ്തകങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചത് നടന്നു.
പപ്പയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രേ എന്റെ വായനയെ പറ്റിയും എഴുത്തിനെ പറ്റിയും അറിയൂ. പപ്പ കുറെ നല്ല പുസ്തകങ്ങള്‍ സെലെക്റ്റ് ചെയ്തു തന്നു. എന്റെ പ്രിയ കസിന്, സല്‍വ ആയിരുന്നു ഏറണാകുളത്തു എന്റെ പ്രധാന കൂട്ട്. ബ്ലോഗുകളില്‍ കൂടിയും മറ്റും അറിഞ്ഞ കുറെ നല്ല ബുക്സ് വാങ്ങാന്‍ സല്‍വ നന്നായി ഹെല്പ് ചെയ്തു. കോഴിക്കോട്ട് കുറെ ബുക് ഷോപ്പില്‍ പോയി കുറെയെണ്ണം വാങ്ങി. ഇപ്പോള്‍ വായിക്കാന്‍ എന്റെ ഷെല്‍ഫില്‍ ഇഷ്ട്ടം പോലെ ബുക്സ് ആയി.
നാട്ടിലുള്ളപ്പോള്‍ ഓണ്‍ലൈന്‍ ബന്ധം തീരെ ഇല്ലായിരുന്നു. ഇടയ്ക്ക് മെയില്‍ നോക്കുമ്പോള്‍ ഫ്രെണ്ട്സിന്റെയും മറ്റും മെയില്‍ കണ്ടെങ്കിലും മറുപടി അയച്ചില്ല. എന്റെ കുഞ്ഞു കഥകളെ ഇഷ്ട്ടപ്പെടുന്ന, വായിച്ചു അഭിപ്രായം പറയാറുള്ള, എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് സ്നേഹിതരുടെ മെയിലുകള്‍ക്കും മറുപടി അയക്കാന്‍ കഴിഞ്ഞില്ല. (ക്ഷമിക്കണേ)
ഒരു സെമെസ്ട്ടര്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ജോലി അന്വേഷിക്കണം. പ്രിയ സ്നേഹിതര്‍ പ്രാര്‍ഥിക്കുമല്ലോ. ഈ യാത്രയില്‍ കുറെ കഥകള്‍ നോട്ടു ചെയ്തു വെച്ചിട്ടുണ്ട്. സമയം പോലെ പോസ്റ്റ് ചെയ്യാം. റമദാന് ഓണം പെരുന്നാള്‍ ഒക്കെ കഴിഞ്ഞെങ്കിലും ഈ അനുജത്തിയുടെ ആശംസകള്‍ സ്നേഹത്തോടെ സ്വീകരിക്കുക. വീണ്ടും കാണാം.

പണ്ട്, ശിഷ്യന് ഗുരുവിനു സമര്‍പ്പിച്ചത് സ്വന്തം വിരലായിരുന്നു. ഇന്ന്, ഗുരുവിനു ദക്ഷിണ നല്കാന് ഗുരുവിന്റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!


പെന്‍സിലും നോട്ടുബുക്സും ലഞ്ച്ബോക്സും
ബാഗും കുടയും വാങ്ങുന്നതിനിടയില്‍ മകന് ഓര്‍മ്മിപ്പിച്ചു.
"പപ്പാ, തോക്ക്.....?"
മകന്റെ ആവശ്യം ന്യായമാണെന്ന് തോന്നിയ പിതാവ് പറഞ്ഞു.
"ഓ.. ഞാനത് മറന്നു.. വരൂ, മുന്തിയൊരെണ്ണം തന്നെയാവാം.."

തന്റെ കണ്ണട പരതിയെടുക്കാന്‍ ആവശ്യപ്പെട്ട വല്യമ്മയോടു പേരക്കുട്ടി പറഞ്ഞു:
"system ഓണ്‍ ചെയ്തിട്ട് googleല്‍ search ചെയ്തു നോക്കട്ടെ.
കണ്ണട അവിടുണ്ടാകും.."
'സിസ്റ്റ'വും 'ഗൂഗിളും' ' സെര്‍ച്ചും' അറിയാത്ത വല്യമ്മ പറഞ്ഞു.
"ആയ്ക്കോട്ടെ.."


- അറിവ്
കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കി തവള വിളിച്ചു പറഞ്ഞു.
"നിങ്ങള്‍ക്ക് ലോകം കാണണ്ടേ..? വരൂ, ഇതാണ് ലോകം.
ഇവിടെയാണ് സ്വര്‍ഗ്ഗം. ഇറങ്ങി വരൂ.."
മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്.!*************************************************************************
- പുരോഗതി
"ഭയപ്പെടാനൊന്നുമില്ല, ഏറിയാല്‍ ഒരാഴ്ച.."
ഡോക്ടര്‍ ആശ്വസിപ്പിച്ചു.
എന്നാലും.. കടിഞ്ഞൂലാണ്. ദൈവമേ, ആപത്തൊന്നും വരുത്തല്ലേ..
അമ്മയുടെ വെപ്രാളം മനസ്സിലാക്കിയ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.
"മമ്മീ, ധൈര്യമായിരിക്കൂ;
സമയമാകുമ്പോള്‍ ഞാന്‍ daddy യുടെ സെല്‍ ഫോണില്‍ വിളിച്ചോളാം.."!

- അഹങ്കാരം..!
കണ്ണടയോട് കണ്ണുകള്‍ എന്നും ക്ഷോഭിക്കും.
"എന്ത് ധിക്കാരമാണിത്. ഞങ്ങള്‍ക്കുമേല്‍ നീ അവകാശം സ്ഥാപിച്ചിരിക്കുന്നു.
ഒന്നിറങ്ങിപ്പോകുന്നുണ്ടോ..?"
പാവം കണ്ണട. കണ്ണുകളുടെ കലമ്പല്‍ അസഹ്യമായപ്പോള്‍ അത്
അപ്പോള്‍,
അതെ വേഗതയില്‍ തന്നെ കണ്ണുകളിലേക്ക് ഇരുട്ടും പാഞ്ഞെത്തി..!
__________________________________________________
- ഗതികേട്..!
"ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."
ഉമ്മുമ്മാന്റെ പ്രത്യേക ശൈലിയിലുള്ള പാട്ട് കേട്ട് പേരക്കുട്ടി ചോദിച്ചു."ഉമ്മുമ്മാ, അതൊന്ന് explain ചെയ്യൂ.. please.."
അപ്പോള്‍ ഉമ്മുമ്മ വിശദീകരിച്ചു.
"ചെമ്മീന്‍, മ്മടെ നാട്ടുകാരിയാ. പശേന്കില് ഓളിപ്പം ഗള്‍ഫും കഴിഞ്ഞ് യൂറോപ്പിലും
അമേരിക്കേലും എത്തീക്കണ്. എന്നിട്ടെന്താ, എത്ര ചാടിയാലും മുട്ടോളമേ എത്തൂ.
പിന്നേം ചാടിയാലോ, ചട്ട്യോളവും. അവിടന്ന് വറചട്ടിയിലേക്ക്.. പിന്നെ എരിതീയിലേക്ക്..!

"തെറ്റ് എന്റെതാണ്.
ഒരുപാട് കാലം നിങ്ങളെന്നെ പാലൂട്ടി വളര്‍ത്തി.
"ഇല്ല. നിനക്ക് മാപ്പില്ല.,
വീണ്ടും ഞാന്‍ ആഞ്ഞു വീശി... തലയും ഉടലും വേര്‍പെടും വരെ..!!




