twitter



അന്ന് നെഞ്ചുകീറി ഹൃദയം കാട്ടിക്കൊടുത്ത കാമുകനോട്
കാമുകി പറഞ്ഞു:
"ഇത് ചെമ്പരത്തിപ്പൂവല്ലേ.. ഹൃദയമല്ലല്ലോ..!"

ഇന്ന്, ഹൃദയം ആവശ്യപ്പെട്ടപ്പോള്‍ അവന്‍ തന്നത്
ഗൂഗ്ളില്‍ നിന്നുള്ളൊരു ചിത്രമായിരുന്നു.
പാതികീറിയ ഹൃദയത്തിന്റെ ഒരു ചുവന്ന ചിത്രം!
Wednesday, November 23, 2011 | 58 comments | Labels:
വഴിയരികില്‍ മരണത്തോട് മല്ലടിച്ചു
ചോരയില്‍ കുളിച്ചു കിടക്കുന്നയാളെ രക്ഷിക്കാന്‍
ആര്‍ക്കുമായില്ല.

കാരണം,

അവരൊക്കെ മൊബൈല്‍ ഫോണില്‍
അയാളുടെ മരണം പകര്‍ത്തുകയായിരുന്നു.!


Tuesday, October 25, 2011 | 54 comments |




പണ്ട്, മനുഷ്യനുള്ളില്‍ ദൈവമുണ്ടായിരുന്നുവത്രേ.
ഇന്ന്, ആകാശത്തുനിന്നും ദൈവത്തെ പുറത്താക്കി
അവിടെ വസിക്കാന്‍ ശ്രമിക്കുന്നു മനുഷ്യന്‍.

പണ്ട്, ദൈവത്തെ അവനു ആവശ്യമായിരുന്നു.
ഇന്ന് ദൈവം അവന്റെ അലമാരയില്‍ ഭദ്രമാണ്.




Monday, September 12, 2011 | 47 comments | Labels:




വലിയൊരു തടി വലിച്ചുകൊണ്ടുവന്നു വിശ്രമിക്കുകയായിരുന്ന ആനയുടെ ചെവിയില്‍ ഈച്ചപറഞ്ഞു:

"തന്റെ പുറത്ത് ഞാനുമുണ്ടായിരുന്നു.."

!!!
Monday, July 25, 2011 | 51 comments | Labels:

മകന്റെ ശല്യം അസഹ്യമായപ്പോള്‍ അമ്മ സങ്കടപ്പെട്ടു.

"മോനെ, നീ എന്തുമാത്രം ഈ അമ്മയെ ദ്രോഹിക്കുന്നു! ഒന്നുമില്ലെങ്കിലും പത്തുമാസം നിന്നെ ചുമന്നു നടന്നതല്ലേ ഈ അമ്മ..!"

അതുകേട്ടതും മകന് കോപം ഇരട്ടിച്ചു.

"ഒമ്പതുമാസവും കുറച്ചു ദിവസങ്ങളും മാത്രമാണ് ഒരു സ്ത്രീ ഗര്‍ഭം ചുമക്കുന്നതെന്ന് എനിക്കറിയാം. പിന്നെന്തിനാ അമ്മ കള്ളം പറയുന്നത്! കളവ്‌ പറയുന്നവരോട് ദൈവംപോലും പൊറുക്കില്ല. മനസ്സിലായോ തള്ളേ."


Tuesday, June 28, 2011 | 45 comments | Labels:
അവന്‍ പറഞ്ഞു:
"നമ്മുടെ പ്രണയം ഭൂമിയില്‍ പരന്നൊഴുകണം. ആകാശത്ത് പാറിപ്പറക്കണം. ലോകത്തിനു പുതുമയുള്ളതാകണം. കാലത്തിനു മറക്കാന്‍ കഴിയരുത്.."
അവള്‍ കോരിത്തരിച്ചു.
അവള്‍ക്കവനെ വിശ്വാസമായിരുന്നു. അവനു വേണ്ടതെല്ലാം അവള്‍ സമര്‍പ്പിച്ചു.

ഒടുവില്‍ -

ഇന്റെര്‍നെറ്റിലൂടെ ഒഴുകിപ്പരന്ന അവരുടെ പ്രണയം അനശ്വരമായി. ലോകത്തിനു തന്നെ പുതുമയായി. കാലത്തിനു മറക്കാത്തതായി..!
Thursday, June 16, 2011 | 50 comments | Labels:

വല്യുപ്പ മരിച്ചപ്പോള്‍ പേരക്കുട്ടികള്‍ വല്ല്യുമ്മാക്ക് ചുറ്റും കൂടി.

"ഇതൊക്കെ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതല്ലേ ഉമ്മുമ്മാ.
അതുകൊണ്ട് പാര്‍ട്ടി വേണം.
കെന്റക്കി ഫ്രെഡ്‌ ചിക്കന്‍. അല്ലെങ്കില്‍ മക്ഡോണാള്‍ഡ്. .!"

വല്ല്യുപ്പാന്റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന വല്യുമ്മ കുട്ടികളുടെ വാശിക്ക് മുന്‍പില്‍ തോറ്റുപോയി.


Tuesday, May 31, 2011 | 53 comments | Labels:
സൂര്യനെ നോക്കി ചന്ദ്രന്‍ പരിഹസിച്ചു.

"ഇങ്ങനെ കത്തിത്തീരാനാണ് നിന്റെ വിധി. എന്നെ നോക്കൂ, ഇനി മനുഷ്യന്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്നതുപോലും ഇങ്ങോട്ടേക്കായിരിക്കും.!"

അപ്പോള്‍ സൂര്യനെ ആശ്വസിപ്പിച്ചുകൊണ്ട്‌ ഭൂമി പറഞ്ഞു.

"സങ്കടപ്പെടരുത്. ഈ പോക്ക് പോയാല്‍ മനുഷ്യന്‍ നിന്നെയും കീഴ്പ്പെടുത്തും.."


Thursday, May 19, 2011 | 32 comments | Labels:


"നിങ്ങളാ മനുഷ്യരെക്കൊണ്ട് തെറ്റ് ചെയ്യിക്കുന്നത്. അവര്‍ ചെയ്യുന്ന പാപത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കും കൂടി ഉള്ളതാ. നോക്കിക്കോ"

നായയുടെ ക്ഷോഭം കേട്ട് പൂവന്‍കോഴി ചോദിച്ചു.

"ഞങ്ങളെന്ത് ചെയ്തൂന്നാ?"

"നീയൊക്കെ കൂവുന്നത് കൊണ്ടാ മനുഷ്യന്‍ ഉണരുന്നത്. ഞങ്ങളെ കാണുന്നില്ലേ, ഉറങ്ങാനാ ഇഷ്ട്ടം. ആരെയും ഉണര്ത്തുന്നുമില്ല."
Friday, April 29, 2011 | 51 comments | Labels:







വഴിയില്‍വെച്ച് ആനയെ കണ്ടപ്പോള്‍ ഉറുമ്പ്‌ സൂക്ഷിച്ചു നോക്കി.
'നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമെന്ന' ആ നോട്ടത്തിനു മറുപടിയായി
ആന പറഞ്ഞു:

"പഴയതുപോലെ നിങ്ങളെ പേടിച്ചു ജീവിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. പുതിയലോകത്ത്
ഞങ്ങള്‍ സഞ്ചരിക്കുന്നത് മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണ്. അതുകൊണ്ട് പേടിപ്പിക്കാതെ
വഴിമാറി പൊയ്ക്കോ. അല്ലേല്‍ ചവിട്ടിയരക്കും ഞാന്‍!"

വലിയവരുടെ ലോകത്ത് താന്‍ പിന്നെയും ചെറുതാവുന്നതായി ഉറുമ്പിനു തോന്നി..!
Thursday, January 13, 2011 | 60 comments | Labels:











സൈറണ്‍ മുഴക്കി, ഭീതിപ്പെടുത്തി, ഓടിക്കിതച്ച് ആംബുലന്‍സ് പോകുമ്പോള്‍ അയാള്‍ സ്വയം
ചോദിച്ചു. എന്തായിരിക്കും അതില്‍..?
ഓ, 'വിലയില്ലാത്ത' ഒരു മനുഷ്യ ജീവനായിരിക്കും!
അയാളുടെ ചോദ്യത്തിന് അയാള്‍ തന്നെ കണ്ടെത്തിയ ഉത്തരം അങ്ങനെയായിരുന്നു!
Saturday, December 25, 2010 | 48 comments | Labels:









രോഗിയുടെ ഹൃദയം തുറന്ന ഡോക്ടര്‍മാര്‍ അതിനകത്തെ കാഴ്ച കണ്ടു ഞെട്ടിപ്പോയി..!!
Saturday, October 30, 2010 | 73 comments | Labels:
ആഗസ്ത് ആറിനാണ് UAE യില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത്‌. ചെറിയൊരു കറക്കം കഴിഞ്ഞു റമസാന്‍ തുടങ്ങുമ്പോളെക്ക് ഞങ്ങള്‍ നാട്ടിലെത്തുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു പിന്നെയാണ് ഞാന്‍ കേരളം കാണുന്നത്. നാട്ടില്‍ പോകും മുന്‍പ് ടീവീയിലും മറ്റും കാണുകയും വായിക്കുകയും ചെയ്ത മഴ കാണാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു. എത്തിയതിന്റെ അന്ന് വലിയ മഴ ഉണ്ടായില്ല. പിന്നെയാണ് ശക്തിയുള്ള മഴ കാണുന്നത്.

മഴയുടെ വരവും അതിനു ശക്തി കൂടുന്നതും പിന്നെ പതുക്കെ പിന്മാറുന്നതും കാണാന്‍ നല്ല രസായിരുന്നു. മഴ നനഞ്ഞ മണ്ണ് ചെളിയാകുന്നതും അതില്‍ ചവിട്ടി നടക്കാന്‍ പ്രയാസപ്പെടുന്നതും കണ്ടു. മഴവരുമ്പോള്‍ ഒരു മണം ഒപ്പം വന്നു നമ്മെ ആനന്ദിപ്പിക്കുന്നു. മഴക്കാലം കഴിഞ്ഞു കുറെ കഴിഞ്ഞാല്‍ പിന്നെ ചൂട് വരും. ഗള്‍ഫിനേക്കാള്‍ ചൂടാണ് നാട്ടിലെന്നും കേട്ടറിഞ്ഞു. ജീവിക്കാന്‍ നല്ല സുഖമുള്ള നാട് തന്നെ നമ്മുടെ കേരളം.

എന്റെ മുഴുവന്‍ സുഹൃത്തുക്കളും UAEയിലാണ്. നാട്ടില്‍ ബന്ധത്തില്‍പെട്ട സുഹൃതുക്കലാണ്‌ുള്ളത്. ഒന്നിച്ചു കളിച്ചും പഠിച്ചും ഉള്ള സ്നേഹിതരാണ്‌ ഇവിടെ ഉള്ളതെങ്കില്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി ക്ലോസ് റിലേഷന്‍ ഇല്ല. പപ്പയുടെ സ്ഥലം കൊച്ചിയിലും ഉമ്മയുടെ സ്ഥലം കോഴിക്കോട്ടും ആയതിനാല്‍ അങ്ങും ഇങ്ങുമായിട്ടാണ് ബന്ധുക്കള്‍ ഉള്ളത്. എല്ലാവരെയും നേരിട്ട് കാണാനുള്ള ചാന്‍സും കൂടിയാണ് ഈ യാത്ര.

കുറച്ചു ദിവസം ആലുവയിലെ വീട്ടില്‍ നിന്നു. ബന്ധുക്കളെയൊക്കെ കണ്ടു. പിന്നെ കോഴിക്കോട്ടേക്ക്. ഉമ്മയുടെ റിലേഷനില്പെട്ട ഒരുപാട് കുടുംബക്കാര്‍ യൂ എ യിലുണ്ട്. അവരില്‍ പലരും റമദാന്‍ വെക്കേഷന്‍ ആയതിനാല്‍ നാട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ശരിക്കും എന്ജോയ്‌ ആയിരുന്നു അവിടെയുള്ള ദിവസങ്ങള്‍. നോമ്പ് ആയതിനാല്‍ പതിനെട്ടോളം നോമ്പ് തുറയില്‍ ജോയിന്‍ ചെയ്തു. നല്ല, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളും അനുഭവങ്ങളും ആയിരുന്നു ഓരോ ഇഫ്താര്‍ വിരുന്നുകളും.

ബ്ലോഗ്‌ തുടങ്ങിയ ശേഷമുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. നാട്ടിലുള്ള ബന്ധുക്കളും ഫ്രെണ്ട്സുകളും കുട്ടികളുമായി കഴിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം മലയാളം സംസാരിക്കുന്ന രീതിയായിരുന്നു. രണ്ടു നാട്ടിലും രണ്ടു ശൈലിയാണ്. എത്ര ഈസിയായിട്ടാണ് അവര്‍ ലാങ്ഗ്വേജ് കൈകാര്യം ചെയ്യുന്നത്! തിരിച്ചു വരുമ്പോള്‍ കുറെ നല്ല പുസ്തകങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചത്‌ നടന്നു.

പപ്പയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രേ എന്റെ വായനയെ പറ്റിയും എഴുത്തിനെ പറ്റിയും അറിയൂ. പപ്പ കുറെ നല്ല പുസ്തകങ്ങള്‍ സെലെക്റ്റ് ചെയ്തു തന്നു. എന്റെ പ്രിയ കസിന്‍, സല്‍വ ആയിരുന്നു ഏറണാകുളത്തു എന്റെ പ്രധാന കൂട്ട്. ബ്ലോഗുകളില്‍ കൂടിയും മറ്റും അറിഞ്ഞ കുറെ നല്ല ബുക്സ്‌ വാങ്ങാന്‍ സല്‍വ നന്നായി ഹെല്‍പ്‌ ചെയ്തു. കോഴിക്കോട്ട് കുറെ ബുക് ഷോപ്പില്‍ പോയി കുറെയെണ്ണം വാങ്ങി. ഇപ്പോള്‍ വായിക്കാന്‍ എന്റെ ഷെല്‍ഫില്‍ ഇഷ്ട്ടം പോലെ ബുക്സ്‌ ആയി.

നാട്ടിലുള്ളപ്പോള്‍ ഓണ്‍ലൈന്‍ ബന്ധം തീരെ ഇല്ലായിരുന്നു. ഇടയ്ക്ക് മെയില്‍ നോക്കുമ്പോള്‍ ഫ്രെണ്ട്സിന്റെയും മറ്റും മെയില്‍ കണ്ടെങ്കിലും മറുപടി അയച്ചില്ല. എന്റെ കുഞ്ഞു കഥകളെ ഇഷ്ട്ടപ്പെടുന്ന, വായിച്ചു അഭിപ്രായം പറയാറുള്ള, എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ്‌ സ്നേഹിതരുടെ മെയിലുകള്‍ക്കും മറുപടി അയക്കാന്‍ കഴിഞ്ഞില്ല. (ക്ഷമിക്കണേ)

ഒരു സെമെസ്ട്ടര്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ജോലി അന്വേഷിക്കണം. പ്രിയ സ്നേഹിതര്‍ പ്രാര്‍ഥിക്കുമല്ലോ. ഈ യാത്രയില്‍ കുറെ കഥകള്‍ നോട്ടു ചെയ്തു വെച്ചിട്ടുണ്ട്. സമയം പോലെ പോസ്റ്റ്‌ ചെയ്യാം. റമദാന്‍ ഓണം പെരുന്നാള്‍ ഒക്കെ കഴിഞ്ഞെങ്കിലും ഈ അനുജത്തിയുടെ ആശംസകള്‍ സ്നേഹത്തോടെ സ്വീകരിക്കുക. വീണ്ടും കാണാം.
Friday, September 24, 2010 | 92 comments | Labels:








പണ്ട്, ശിഷ്യന്‍ ഗുരുവിനു സമര്‍പ്പിച്ചത് സ്വന്തം വിരലായിരുന്നു. ഇന്ന്, ഗുരുവിനു ദക്ഷിണ നല്‍കാന്‍ ഗുരുവിന്‍റെ തന്നെ ചോരയില്‍ പൊതിഞ്ഞ കൈപ്പത്തി..!

പണ്ട്, ടീച്ചര്‍മാര്‍ മാതൃതുല്യരായിരുന്നു. അവര്‍ ശിഷ്യരുടെ ഹൃദയത്തില്‍ ജീവിച്ചിരുന്നു. ഇന്ന്, 'മാതൃഭാവന' പോലും മൊബൈല്‍ ക്യാമറയില്‍ നഗ്നരാണ്... അവ ബ്ലൂടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു..!
Friday, July 23, 2010 | 105 comments | Labels:




'സുഖമാണോ' എന്ന് ചോദിച്ച കുറുക്കനോട് ചെന്നായ പറഞ്ഞു:

"തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ജോലി മനുഷ്യര്‍ ഏറ്റെടുത്തതിനാല്‍ വലിയ പ്രയാസത്തിലാണ് ജീവിതം. മുട്ടനാടുകളും പഴയത് പോലെ പിടി തരുന്നില്ല..."

Sunday, June 13, 2010 | 101 comments | Labels:









പെന്‍സിലും നോട്ടുബുക്സും ലഞ്ച്ബോക്സും
ബാഗും കുടയും വാങ്ങുന്നതിനിടയില്‍ മകന്‍ ഓര്‍മ്മിപ്പിച്ചു.


"പപ്പാ, തോക്ക്.....?"

മകന്‍റെ ആവശ്യം ന്യായമാണെന്ന് തോന്നിയ പിതാവ് പറഞ്ഞു.

"ഓ.. ഞാനത് മറന്നു.. വരൂ, മുന്തിയൊരെണ്ണം തന്നെയാവാം.."
Wednesday, June 2, 2010 | 86 comments | Labels:









തന്‍റെ കണ്ണട പരതിയെടുക്കാന്‍ ആവശ്യപ്പെട്ട വല്യമ്മയോടു പേരക്കുട്ടി പറഞ്ഞു:

"system ഓണ്‍ ചെയ്തിട്ട് googleല്‍ search ചെയ്തു നോക്കട്ടെ.
കണ്ണട അവിടുണ്ടാകും.."

'സിസ്റ്റ'വും 'ഗൂഗിളും' ' സെര്‍ച്ചും' അറിയാത്ത വല്യമ്മ പറഞ്ഞു.

"ആയ്ക്കോട്ടെ.."
Thursday, May 20, 2010 | 77 comments | Labels:








  • അറിവ്

കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കി തവള വിളിച്ചു പറഞ്ഞു.
"നിങ്ങള്‍ക്ക് ലോകം കാണണ്ടേ..? വരൂ, ഇതാണ് ലോകം.
ഇവിടെയാണ്‌ സ്വര്‍ഗ്ഗം. ഇറങ്ങി വരൂ.."
മുകളിലുള്ളവര്‍ പരിഹസിച്ചില്ല.
കാരണം, അവര്‍ക്കറിയാം തവളയുടെ 'ലോകം' കിണറാണെന്ന്.!*************************************************************************

  • പുരോഗതി

"ഭയപ്പെടാനൊന്നുമില്ല, ഏറിയാല്‍ ഒരാഴ്ച.."
ഡോക്ടര്‍ ആശ്വസിപ്പിച്ചു.
എന്നാലും.. കടിഞ്ഞൂലാണ്. ദൈവമേ, ആപത്തൊന്നും വരുത്തല്ലേ..
അമ്മയുടെ വെപ്രാളം മനസ്സിലാക്കിയ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.
"മമ്മീ, ധൈര്യമായിരിക്കൂ;
സമയമാകുമ്പോള്‍ ഞാന്‍ daddy യുടെ സെല്‍ ഫോണില്‍ വിളിച്ചോളാം.."!

Monday, May 3, 2010 | 69 comments | Labels:











  • അഹങ്കാരം..!


കണ്ണടയോട് കണ്ണുകള്‍ എന്നും ക്ഷോഭിക്കും.



"എന്ത് ധിക്കാരമാണിത്. ഞങ്ങള്‍ക്കുമേല്‍ നീ അവകാശം സ്ഥാപിച്ചിരിക്കുന്നു.
ഒന്നിറങ്ങിപ്പോകുന്നുണ്ടോ..?"

പാവം കണ്ണട. കണ്ണുകളുടെ കലമ്പല്‍ അസഹ്യമായപ്പോള്‍ അത്

താഴത്തെക്ക് എടുത്തുചാടി, ചില്ലുകള്‍ പൊട്ടിപ്പൊളിഞ്ഞു..

അപ്പോള്‍,
അതെ വേഗതയില്‍ തന്നെ കണ്ണുകളിലേക്ക് ഇരുട്ടും പാഞ്ഞെത്തി..!
__________________________________________________

      • ഗതികേട്..!

      "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം., പിന്നേം ചാടിയാല്‍ ചട്ടിയോളം.."

      ഉമ്മുമ്മാന്‍റെ പ്രത്യേക ശൈലിയിലുള്ള പാട്ട് കേട്ട് പേരക്കുട്ടി ചോദിച്ചു.

      "ഉമ്മുമ്മാ, അതൊന്ന് explain ചെയ്യൂ.. please.."

      അപ്പോള്‍ ഉമ്മുമ്മ വിശദീകരിച്ചു.


      "ചെമ്മീന്‍, മ്മടെ നാട്ടുകാരിയാ. പശേന്കില് ഓളിപ്പം ഗള്‍ഫും കഴിഞ്ഞ് യൂറോപ്പിലും

      അമേരിക്കേലും എത്തീക്കണ്. എന്നിട്ടെന്താ, എത്ര ചാടിയാലും മുട്ടോളമേ എത്തൂ.

      പിന്നേം ചാടിയാലോ, ചട്ട്യോളവും. അവിടന്ന് വറചട്ടിയിലേക്ക്.. പിന്നെ എരിതീയിലേക്ക്..!

      അതായത് മ്മളൊക്കെ കറിയാക്കീറ്റ് ഓളെ തിന്നൂന്ന്. പ്പം മനസ്സിലായാ ന്‍റെ കുട്ട്യേ..?"
      "ഓ, മനസ്സിലായി..."

      Monday, April 26, 2010 | 48 comments | Labels:









      അടിയേറ്റു പിടയുമ്പോള്‍ പാമ്പ് പറഞ്ഞു.



      "തെറ്റ് എന്‍റെതാണ്.
      ഒരിക്കലും ചെയ്യരുതാത്തതാണ് ഞാന്‍ ചെയ്തത്.
      ഒരുപാട് കാലം നിങ്ങളെന്നെ പാലൂട്ടി വളര്‍ത്തി.
      ഇപ്പോള്‍ ഞാന്‍ തിരിച്ചു കൊത്തിയിരിക്കുന്നു.
      ക്ഷമിക്കണം. എന്നെ കൊല്ലാതെ വിടണം.."



      "ഇല്ല. നിനക്ക് മാപ്പില്ല.,
      നന്ദികെട്ട നിന്നെപ്പോലുള്ളവര്‍ക്ക് ഇതൊരു പാഠമാകണം."



      വീണ്ടും ഞാന്‍ ആഞ്ഞു വീശി... തലയും ഉടലും വേര്‍പെടും വരെ..!!
      Tuesday, April 20, 2010 | 43 comments | Labels: